For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

|

വേനല്‍ക്കാലമാണ് കൂടാതെ ലോക്ക് ഡൗണും. മിക്കവരും അവരുടെ സമയത്തിന്റെ ഏറിയ പങ്കും വീട്ടില്‍ തന്നെ ഇരുന്ന് മൊബൈല്‍ ഫോണിലും ടി.വിയിലുമായി ചെലവഴിക്കുകയായിരിക്കും പതിവ്. എന്നാല്‍ ഏറെ നേരം ഈ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള ഈ കളി നിങ്ങളുടെ കണ്ണിനെ കാര്യമായി ബാധിക്കാം. വേനലിലെ ചൂടും കൂടി ആകുമ്പോള്‍ ഇത് ഇരട്ടിയാകുന്നു. കണ്ണു വേദന, കണ്ണിന് നീറ്റല്‍, പുകച്ചില്‍, വരണ്ട കണ്ണുകള്‍ എന്നിവ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൊണ്ട് വരുന്ന അസുഖങ്ങളാണ്.

Most read: കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്Most read: കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്

ചൂട്, മലിനീകരണം തുടങ്ങിയവയ്ക്കും കണ്ണ് കൂടുതല്‍ വിധേയമാകുന്നത് കാഴ്ചശക്തി, കണ്‍ജക്റ്റിവിറ്റിസ്, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നയിച്ചേക്കാം. നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവ ഇടയ്ക്കിടെ നല്ല വെള്ളത്തില്‍ കഴുകുക എന്നതാണ. ആരോഗ്യകരമായ കണ്ണുകള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണങ്ങളും സഹായിക്കുന്നു. നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യ വഴികളും കണ്ണിന്റെ ഉത്തമ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

കരളും കണ്ണും തമ്മില്‍

കരളും കണ്ണും തമ്മില്‍

അമിതമായ വാത ദോഷത്തിന്റെ ഫലമായുണ്ടാകുന്ന കണ്‍ജക്റ്റിവയുടെ വരള്‍ച്ച മൂലം കണ്ണിന് പ്രകോപനം ഉണ്ടാകാം. അല്ലെങ്കില്‍ ഇത് അമിത ഹൈപ്പര്‍ അസിഡിറ്റി അല്ലെങ്കില്‍ ആമാശയത്തിലെ പിത്ത ദോഷവുമായി ബന്ധപ്പെട്ടതാകാം. കരളും കണ്ണുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ കരളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ണിനും പ്രതിഫലിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ആയുര്‍വേദം നിര്‍ദ്ദേശിച്ച ചില അവശ്യ വീട്ടുവൈദ്യങ്ങള്‍ ഇതാ.

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

* നിങ്ങള്‍ക്ക് കണ്ണു വേദന ഉണ്ടെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് പരിഹാരം തേടാം. കണ്ണില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഉറ്റിക്കുന്നത് പ്രകോപനം ശമിപ്പിക്കാന്‍ സഹായിക്കും.

* ഉറങ്ങാന്‍ നേരം നിങ്ങളുടെ കണ്ണുകളിലേക്ക് ഒരു തുള്ളി ശുദ്ധമായ കാസ്റ്റര്‍ ഓയില്‍ ഉറ്റിക്കുന്നതും ഗുണം ചെയ്യും. എണ്ണയില്‍ പ്രിസര്‍വേറ്റീവ് അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുക.

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

* നിങ്ങള്‍ക്ക് കണ്ണിന് ചുവപ്പ്, വേദന അല്ലെങ്കില്‍ കണ്ണുകളില്‍ വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് തണുത്തു കഴിഞ്ഞ്, തുണി ഉപയോഗിച്ച് നാലഞ്ചു തവണ അരിച്ചെടുക്കുക. ഈ സത്തില്‍ നിന്ന് ഇടയ്ക്കിടെ ഒന്നോ രണ്ടോ തുള്ളി കണ്ണില്‍ ഉറ്റിക്കുക. ദിവസം കുറഞ്ഞത് മൂന്ന് നാല് തവണയെങ്കിലും ഇത് ഉപയോഗിക്കുക.

Most read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീMost read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

 കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

* മല്ലിയോ പെരുംജീരകമോ ഉപയോഗിച്ച് തിളപ്പിച്ചാറ്റിയ വെള്ളം കണ്ണ് കഴുകാന്‍ ഉപയോഗിക്കാം.

* കണ്ണുകളില്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ അല്പം പശുവിന്‍ പാലോ തൈരോ നേരിട്ട് പ്രയോഗിക്കുന്നത് കണ്ണുകളെ ശമിപ്പിക്കാന്‍ സഹായിക്കും.

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം

* നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ് ഇതിന്റെ നീര് കറിവേപ്പില നീരില്‍ ചാലിച്ച് കണ്ണിലെഴുതാം.

* നന്ത്യാര്‍വട്ട നീര് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിക്കുക.

* ചെത്തിമൊട്ട് ചതച്ചു പിഴിഞ്ഞ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണെഴുതുക.

* മുരിങ്ങ നീരും തേനും ചേര്‍ത്ത് കണ്ണെഴുതുക.

കണ്‍തടത്തിലെ കറുപ്പു നിറം നീക്കാന്‍

കണ്‍തടത്തിലെ കറുപ്പു നിറം നീക്കാന്‍

* മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണില്‍ വയ്്കുക.

* ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്‍തടത്തില്‍ പുരട്ടുക.

* കുമ്പളങ്ങയുടെ വിത്ത് ഉണക്കിപൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്‍തടത്തില്‍ പുരട്ടുക.

* തക്കാളിനീരും നാരങ്ങാനീരും കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ വിശ്രമിക്കുക.

Most read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീMost read:രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

കണ്‍തടത്തിലെ കറുപ്പു നിറം നീക്കാന്‍

കണ്‍തടത്തിലെ കറുപ്പു നിറം നീക്കാന്‍

* പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.

* കണ്‍തടത്തില്‍ തേന്‍ പുരട്ടുക.

* കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക.

* ഉരുളക്കിഴങ്ങ് നീര് തുണിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുക.

കണ്ണിന് നിറവും തിളക്കവും ലഭിക്കാന്‍

കണ്ണിന് നിറവും തിളക്കവും ലഭിക്കാന്‍

* ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമംചേര്‍ത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത് കഷായം വച്ച് കണ്ണുതുറന്ന് പിടിച്ച് മുഖം കഴുകുക.

* കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ചുളിവുകള്‍ അകറ്റാന്‍ സഹായിക്കും.

* രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ പീലി കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

* ത്രിഫല ചൂര്‍ണം - വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച സ്രോതസ്സായി അറിയപ്പെടുന്ന അംലയാണ് കണ്ണിനായി ത്രിഫലയിലെ ഏറ്റവും മികച്ച ചേരുവ. ഇത് തിമിരത്തിന്റെ വികാസം തടയാന്‍ സഹായിക്കുന്നു.

* നെല്ലിക്ക: വിറ്റാമിന്‍ സി എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളിലൊന്നാണ് അംലയിലുള്ളത്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, കാഴ്ചശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Most read:ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂ

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

* ചീര - ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളായ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ഇരുമ്പും കാല്‍സ്യവും നിറയ്ക്കാന്‍ അറിയപ്പെടുന്ന ഇലക്കറികളാണ് ചീര.

* പാല്‍ - തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അറിയപ്പെടുന്ന റൈബോഫ്‌ളേവിന്റെ നല്ല ഉറവിടമാണ് പാല്‍. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പോഷകങ്ങളിലൊന്നായ വിറ്റാമിന്‍ എ യും ഇതിലുണ്ട്.

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

* കാരറ്റ് - ബീറ്റാ കരോട്ടിന്‍ അടങ്ങിയ കാരറ്റ് വിറ്റാമിന്‍ എ ആയി മാറുന്നു, ഇത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

* സിട്രസ് പഴങ്ങള്‍ - ഓറഞ്ച്, നാരങ്ങ, എന്നിവയില്‍ വിറ്റാമിന്‍ ബി 12, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

* ബദാം - ബദാം പൊതുവെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായ ടിഷ്യുവിനെ തളര്‍ത്തുന്ന അസ്ഥിരമായ തന്മാത്രകളില്‍ നിന്ന് സംരക്ഷിക്കുന്ന വിറ്റാമിന്‍ ഇ അവയില്‍ അടങ്ങിയിരിക്കുന്നു.

Most read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാംMost read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാം

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

ശക്തമായ കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങള്‍

* ഒരു ഗ്ലാസ് വെള്ളരി നീര് പതിവായി കഴിക്കുക.

* ദിവസവും ഇരുപത് മില്ലി നെല്ലിക്കാനീര് കുടിക്കുക.

* കാരറ്റ് അരിഞ്ഞുണങ്ങി പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി കഴിക്കുക.

English summary

Ayurveda For Eyes: Home Remedies To Follow

Summers are upon us and it is time to take extra care foe eyes. Read on the ayurvedic home remedies for a healthy eye.
Story first published: Saturday, April 18, 2020, 10:53 [IST]
X
Desktop Bottom Promotion