For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഠിനമായ തലവേദന, മങ്ങിയ കാഴ്ച; ഇത് രണ്ടും സൂക്ഷിക്കണം

|

തലവേദനയും മറ്റും എല്ലാവര്‍ക്കും സാധാരണമാണ്. എന്നാല്‍ തലവേദന വര്‍ദ്ധിക്കുമ്പോള്‍ അതിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം. ഓരോ അവസ്ഥയിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ആരോഗ്യത്തെ നമുക്ക് നമ്മുടെ പരിധിയില്‍ നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. അതിലുപരി ചില ലക്ഷണങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ ഗുരുതരമാക്കുന്നു. അന്യൂറിസം എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അന്യൂറിസം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

Aneurysm: Symptoms,

എന്താണ് അന്യൂറിസം എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. ദുര്‍ബലമായ രക്തക്കുഴലുകളില്‍ കാണുന്ന വീക്കമാണ് അന്യൂറിസം എന്ന് പറയുന്നത്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാണുന്ന ഇലാസ്തികതയാണ് ഇതിന്റെ സങ്കോചങ്ങള്‍ക്ക് സഹായിക്കുന്നത്. ഇവിടെയുണ്ടാവുന്ന വൈകല്യങ്ങളാണ് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നത്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതിലുപരി എങ്ങനെ രോഗത്തെ കണ്ടെത്താം, രോഗത്തിന്റെ ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ ചികിത്സ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

എന്താണ് അന്യൂറിസത്തിന്റെ ലക്ഷണങ്ങള്‍

എന്താണ് അന്യൂറിസത്തിന്റെ ലക്ഷണങ്ങള്‍

തലവേദന തന്നെയാണ് ഇതിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥ. പ്രത്യേകിച്ച് രക്തസ്രാവവുമായി ബന്ധപ്പെട്ട തലവേദന അതികഠിനമായി മാറുന്നു. തലച്ചോറിനും ചുറ്റുമുള്ളഭാഗത്തുമുള്ള രക്തം വളരെ പ്രകോപിപ്പിക്കുകയും അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് 'അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ തലവേദനയായി ഇത് മാറുന്നു. ഇതിനെ നിസ്സാരമാക്കാതെ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

എന്താണ് അന്യൂറിസത്തിന്റെ ലക്ഷണങ്ങള്‍

എന്താണ് അന്യൂറിസത്തിന്റെ ലക്ഷണങ്ങള്‍

ഇത് കൂടാതെ തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദ്ദി, കാഴ്ചയിലെ മാറ്റം എന്നിവയും ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും കഴുത്തിലെ വേദനയ്ക്കും കാഠിന്യത്തിനും കാരണമാകുന്നു, കാരണം മെനിഞ്ചുകള്‍ക്ക് സംഭവിക്കുന്ന വീക്കമാണ് പലപ്പോഴും കഴുത്ത് വേദനക്ക് കാരണമാകുന്നത്. അതുകൊണ്ട് ഗുരുതരമായ തലവേദനയെങ്കില്‍ ഒരിക്കലും അതിനെ നിസ്സാരമാക്കി വിടരുത്. ഇത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു.

എന്താണ് ബ്രെയിന്‍ അന്യൂറിസം?

എന്താണ് ബ്രെയിന്‍ അന്യൂറിസം?

തലച്ചോറിന് പോഷകാഹാരം (പ്രത്യേകിച്ച് ഓക്‌സിജനും ഗ്ലൂക്കോസും) നല്‍കുന്ന നാല് പ്രധാന ധമനികളുണ്ട്. രണ്ട് കരോട്ടിഡ് ധമനികളും രണ്ട് വെര്‍ട്ടെബ്രല്‍ ധമനികളും. ഈ ധമനികളുടെ ലൂപ്പ് തലച്ചോറിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുകയും തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചെറിയ ശാഖ ധമനികള്‍ ആയി മാറുകയും ചെയ്യുന്നുണ്ട്. ഈ ധമനികള്‍ ഒത്തുചേരുന്ന ഭാഗത്ത് വീക്ക് ആയ ഭാഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ദുര്‍ബലമായ ഭാഗങ്ങള്‍ ഒരു ബലൂണ്‍ പോലെ പ്രവര്‍ത്തിക്കുകയും രക്തം നിറയ്ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ചുറ്റുമുള്ള മസ്തിഷ്‌ക കോശങ്ങളിലേക്ക് രക്തം ഒഴുകുന്ന ഭാഗങ്ങള്‍ പൊട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട. ഇതിനെയാണ് ബ്രെയിന്‍ അന്യൂറിസം എന്ന് പറയുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പാരമ്പര്യ ഘടകങ്ങള്‍, ധമനികള്‍ ഒത്തുചേരുന്ന ഭാഗത്ത് അസാധാരണമായ രക്തയോട്ടം എന്നിവയുള്‍പ്പെടെ അന്യൂറിസത്തിന് പല വിധത്തിലുള്ള കാരണങ്ങളുണ്ട. ഇത് കൂടാതെ ധമനിയുടെ ഭിത്തിയിലെ അണുബാധയും ഇതിനൊരു കാരണമാണ്. മുഴകളും ഹൃദയാഘാതവും അന്യൂറിസം രൂപപ്പെടാന്‍ കാരണമാകും. മയക്കുമരുന്ന് ദുരുപയോഗം, പ്രത്യേകിച്ച് കൊക്കെയ്ന്‍ എന്നിവയുടെ ഉപയോഗം പലപ്പോഴും ധമനിയുടെ ഭിത്തികള്‍ വീര്‍ക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും കാരണമാകും.

അപകടങ്ങള്‍ ഇങ്ങനെ

അപകടങ്ങള്‍ ഇങ്ങനെ

എന്നാല്‍ അന്യൂറിസം എത്രത്തോളം നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിലുപരി ഇത് പലപ്പോഴും ഒരു സാധാരണ സംഭവമാണ്. പലപ്പോഴും മരണത്തിന് ശേഷം നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പലരിലും അന്യൂറിസം 1 ശതമാനമെങ്കിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവ രോഗനിര്‍ണയം നടത്താവുന്ന അവസ്ഥയില്‍ ഉള്ളതായിരിക്കില്ല. എന്നിരുന്നാലും, ചിലത് ക്രമേണ ഗുരുതരാവസ്ഥയില്‍ എത്തുകയും ചുറ്റുമുള്ള മസ്തിഷ്‌ക കോശങ്ങളിലും ഞരമ്പുകളിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ലക്ഷണങ്ങള്‍ കാരണമാകുയും ചെയ്യുന്നുണ്ട്.

നഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടംനഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

 രോഗനിര്‍ണയം നടത്താം

രോഗനിര്‍ണയം നടത്താം

രോഗനിര്‍ണയത്തിന് വേണ്ടി നമുക്ക് ചില ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ തലവേദന, മരവിപ്പ്, അല്ലെങ്കില്‍ മുഖത്തിന്റെ ഒരു വശത്തിന്റെ ബലഹീനത, കാഴ്ചയില്‍ മാറ്റം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചിലരില്‍ ഇത് മരണത്തിന് കാരണമാകുന്ന മസ്തിഷ്‌ക അന്യൂറിസത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ രോഗം കണ്ടെത്താം?

എങ്ങനെ രോഗം കണ്ടെത്താം?

എങ്ങനെ രോഗനിര്‍ണയം നടത്താം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന് വേണ്ടി തല വേദന പോലുള്ള അസ്വസ്ഥകള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറോട് തലവേദനയുടെ ചരിത്രം, തലവേദനയുടെ രൂക്ഷമായ ആരംഭം, കഴുത്ത് വേദന എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി രോഗനിര്‍ണയം പരിഗണിക്കാനും തലയുടെ CT (കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) സ്‌കാന്‍ ചെയ്യുന്നതിനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. തലവേദന ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ സിടി സ്‌കാന്‍ ചെയ്താല്‍, അത് എല്ലാ അന്യൂറിസങ്ങളുടെയും 93% മുതല്‍ 100% വരെ കണ്ടെത്തും.

എല്ലാ തലവേദനയും

എല്ലാ തലവേദനയും

എന്നാല്‍ എല്ലാ തലവേദനയും ഒരിക്കലും ഇത്തരത്തിലുള്ള അന്യൂറിസമാകണം എന്നില്ല.

ഇതേ ലക്ഷണങ്ങള്‍ ഒരു ബ്രെയിന്‍ അന്യൂറിസം നിര്‍ദ്ദേശിക്കുമെങ്കിലും, മറ്റ് രോഗനിര്‍ണയങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. മൈഗ്രെയ്ന്‍ തലവേദന, മെനിഞ്ചൈറ്റിസ്, ട്യൂമര്‍, സ്‌ട്രോക്ക് എന്നിവയെല്ലാം ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. അതിനെ തിരിച്ചറിയുന്നതിന് വേണ്ടി മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ തലവേദന ഒരിക്കലും ഒരു നിസ്സാരമായ ലക്ഷണനായി കണക്കാക്കാന്‍ പാടില്ല. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

തലവേദന ഇനി 'തലവേദന'യാവില്ലതലവേദന ഇനി 'തലവേദന'യാവില്ല

ഏത് കഠിന തലവേദനക്കും പരിഹാരം ഇതാഏത് കഠിന തലവേദനക്കും പരിഹാരം ഇതാ

English summary

Aneurysm: Symptoms, Causes, Diagnosis, & Treatments in Malayalam

Here in this article we are discussing about the Aneurysm symptoms, causes and treatment in malayalam. Take a look.
X
Desktop Bottom Promotion