For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ പ്രശ്‌നങ്ങളകറ്റും പുതിന ചേര്‍ത്ത വെള്ളം

വേനല്‍ പ്രശ്‌നങ്ങളകറ്റും പുതിന ചേര്‍ത്ത വെള്ളം

|

വേനല്‍, കത്തുന്ന വെയില്‍, ചൂട് എല്ലാവരേയും തളര്‍ത്തും. ആരോഗ്യ പ്രശ്‌നങ്ങളാണെങ്കില്‍ അങ്ങനെ. പല അസുഖങ്ങളും അസ്വസ്ഥതകളും ചൂടു കൂടുതാകുമ്പോളുണ്ടാവുകയും ചെയ്യും.

ഇത്തരം പ്രശ്‌നങ്ങളെ നേരിടുവാന്‍ നാം പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നു വെള്ളം കുടിയ്ക്കുകയെന്നതാണ്. ജലാംശം വേനല്‍ക്കാല പ്രശ്‌നങ്ങളെ അകറ്റാന്‍ ഒരു പരിധി വരെ സഹായകമാണ്.

വെള്ളത്തില്‍ പലതുമിട്ടു തിളപ്പിയ്ക്കുകയും ഇട്ടു കുടിയ്ക്കുകയും ചെയ്യുന്ന ശീലം നമുക്കുണ്ട്. ഇത് പലപ്പോഴും വെള്ളത്തിന് രുചിയ്ക്കായാണ് ഇടുന്നതെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ വെള്ളത്തെ സമ്പുഷ്ടമാക്കുന്നു.

വേനല്‍ക്കാലത്തെന്നല്ല, ഏതു കാലത്തും വെള്ളത്തില്‍ ഇട്ടു വച്ചു കുടിയ്ക്കാവുന്ന ഒന്നാണ് പുതിന അഥവാ മിന്റ് ഇലകള്‍. ഇത് വെള്ളത്തില്‍ ഇട്ടു വച്ച് കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് പുതിന. ഇതില്‍ പ്രോട്ടീന്‍, കാര്‍ബൈഹൈഡ്രേറ്റുകള്‍, ഫാറ്റ്, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്.

പുതിനയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

 വയറിനു

വയറിനു

വേനല്‍ക്കാലത്തു വയറിനു പല തരത്തിലെ അസ്വസ്ഥതകളും വരുന്നതു സാധാരണയാണ്. ദഹന പ്രശ്‌നങ്ങളും മറ്റും. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് പുതിനയിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് വയറിനെ തണുപ്പിയ്ക്കുന്ന ഒന്നാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു

ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കുള്ള നല്ലൊരു പ്രതിവിധി

ചൂടു കാലത്തു ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുതിനയിട്ട വെളളം. ഇത് ശരീരത്തെ തണുപ്പിയ്ക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ചൂടു കുരു പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇത് അരച്ചിടുന്നതും നല്ലതാണ്.

തൊണ്ട വേദന, കോള്‍ഡ്

തൊണ്ട വേദന, കോള്‍ഡ്

വേനല്‍ക്കാലത്ത് തൊണ്ട വേദന, കോള്‍ഡ് മുതലായ പല അസ്വസ്ഥതകളും സാധാരണയാണ്. ഇതിനും പുതിനയിട്ട വെളളം നല്ലൊരു പ്രതിവിധി തന്നെയാണ്. ഇത് കഫക്കെട്ടും മൂക്കടപ്പുമെല്ലാം മാറ്റും. ഇതിലടങ്ങിയിരിയ്ക്കുന്ന മെന്റോളാണ് ഈ ഗുണം നല്‍കുന്നത്.

നാച്വറല്‍ എനര്‍ജി ഡ്രിങ്കായി

നാച്വറല്‍ എനര്‍ജി ഡ്രിങ്കായി

നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇത്. ശരീരത്തിന് ഉണര്‍വും ഊര്‍ജവും നല്‍കുന്നു. വേനല്‍ക്കാലത്ത് ഇതിട്ട വെള്ളം കുടിയ്ക്കുന്നത് തണുപ്പും പ്രദാനം ചെയ്യുന്നു.

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും കുറയ്ക്കാന്‍ പൊതുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ് പുതിന. ഇതിലെ നാരുകള്‍ ഗുണം നല്‍കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ഇതു ശക്തിപ്പെടുത്തുന്നു.

തലവേദന

തലവേദന

വേനല്‍ക്കാലത്തുണ്ടാകുന്ന തലവേദന മാറാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനുമെല്ലാം പുതിന അഥവാ മിന്റ് ഇട്ട വെള്ളം ഏറെ നല്ലതാണ്. മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പുതിന സഹായിക്കുന്നു. ഇത് ഓവുലേഷന്‍ ക്രമീകരിയ്ക്കുന്നു. ആരോഗ്യകരമായ അണ്ഡോല്‍പാദനത്തിനു സഹായിക്കുന്നു. ആര്‍ത്തവ വേദന മാറാനും ഇതു നല്ലതാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

മണ്‍കൂജയില്‍ വെള്ളമൊഴിച്ച്

മണ്‍കൂജയില്‍ വെള്ളമൊഴിച്ച്

മണ്‍കൂജയില്‍ വെള്ളമൊഴിച്ച് ഇതില്‍ പുതിനയിട്ടു വച്ച് 4-5 മണിക്കൂര്‍ കഴിഞ്ഞു കുടിയ്ക്കാം. വെള്ളത്തിനു ഗുണങ്ങളും നല്ലൊരു സ്വാദും മണവുമെല്ലാം ഉണ്ടാകും.

English summary

Why Should You Drink Mint Leaves Pudhina Water During Summer

Why Should You Drink Mint Leaves Pudhina Water During Summer, Read more to know about,
X
Desktop Bottom Promotion