For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം കടിക്കുന്നത് മരണത്തിലേക്ക് വാതിൽ തുറക്കുന്നു

|

എത്രയൊക്കെ ന്യായീകരിച്ചാലും നഖം കടി അത്ര നല്ല സ്വഭാവമല്ല. പലരും മാനസിക സമ്മർദ്ദം വരുമ്പോഴും മറ്റും നഖം കടിക്കുന്നവരാണ്. എന്നാൽ പലപ്പോഴും ഇത്തരംശീലം നിങ്ങളുടെ ആരോഗ്യത്തേയും വളരെ മോശമായാണ് ബാധിക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. നഖം കടി എത്രയൊക്കെ ന്യായീകരിച്ചാലും നല്ല ശീലമല്ല. ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്ന് നമ്മള്‍ കുഞ്ഞിലേ മുതല്‍ കേട്ട് ശീലിച്ചതാണ്.

<strong>most read: കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി</strong>most read: കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി

എന്നാല്‍ നഖം കടിക്കുമ്പോള്‍ എന്തൊക്കെ അനാരോഗ്യകരമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നഖം കടി ഒരു ശീലമാകുന്നതിനു മുന്‍പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ഇത് പലർക്കും അറിയാമെങ്കിലും ഈ ശീലം മാറ്റി വെക്കുന്നതിന് പലർക്കും കഴിയുകയില്ല. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ അൽപം മാറ്റം വരുത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ അനാരോഗ്യത്തിന്റെ കലവറ അത് നമുക്ക് സമ്മാനിക്കുന്നു.

വിരലുകളിലെ അണുബാധ

വിരലുകളിലെ അണുബാധ

വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചര്‍മ്മങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും.

നഖത്തിന് വൈകല്യങ്ങള്‍

നഖത്തിന് വൈകല്യങ്ങള്‍

നഖത്തിന് പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് നഖം കടിക്കുമ്പോള്‍. നിങ്ങളുടെ നഖത്തിന് മാട്രിക്‌സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്‌സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു.

നഖത്തിലെ മുറിവ്

നഖത്തിലെ മുറിവ്

നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു.

വയറിനസ്വസ്ഥത

വയറിനസ്വസ്ഥത

വയറിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തില്‍ നമ്മള്‍ കാണാതെ തന്നെ നിരവധി ബാക്ടീരിയകള്‍ വയറിന് പണി തരും. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു.

ദന്തസംരക്ഷണത്തിന് വിലങ്ങ് തടി

ദന്തസംരക്ഷണത്തിന് വിലങ്ങ് തടി

ദന്തസംരക്ഷണവും നഖം കടിക്കുന്നതും തമ്മില്‍ ബന്ധമുണ്ട്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്.

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ നഖം കടി കാരണമാകുന്നു.

വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നു

വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്നു

വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍ അതിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്‌നാറ്റം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

English summary

what happens when you bite your nail

what happened when you bite your nail, read on to know more about it.
Story first published: Friday, February 15, 2019, 22:51 [IST]
X
Desktop Bottom Promotion