For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ജീവിതം നന്നാകാന്‍ ഈ അടിസ്ഥാനം

സെക്‌സ് ജീവിതം നന്നാകാന്‍ ഈ അടിസ്ഥാനം

|

സെക്‌സ് എന്നത് ഒരു ദാമ്പത്യത്തില്‍ പ്രധാനമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രത്യുല്‍പാദനം എന്നതിലുപരിയായി പങ്കാളികളെ തമ്മിലടുപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. ശാരീരികം പങ്കാളികളെ മാനസികമായി അടുപ്പിയ്ക്കുന്നു എന്നും റിസര്‍ച്ച് ഫലങ്ങള്‍ പറയുന്നു.

എന്നാല്‍ പൂര്‍ണമായും സെക്‌സ് ജീവിതം ആസ്വദിയ്ക്കുന്നവര്‍ കുറവാണെന്നു പറയാം. സെക്‌സില്‍ പങ്കെടുക്കുന്ന ഇരു പങ്കാളികള്‍ക്കും ആസ്വാദ്യകരമെങ്കിലേ നല്ല സെക്‌സ് ജീവിതം എന്നു പറയാനാകൂ. പങ്കാളിയില്‍ ഒരാള്‍ക്കുണ്ടാകുന്ന അസംതൃപ്തി ഇതിനു തടസം നില്‍ക്കുന്ന ഒന്നാണ്. സംതൃപ്തമായ സെക്‌സ് എന്നു പറയാനാകില്ല.

<strong>ഗള്‍ഫുകാര്‍ക്കടക്കം കൗണ്ട് ഇരട്ടിയാക്കും മരുന്ന്‌</strong>ഗള്‍ഫുകാര്‍ക്കടക്കം കൗണ്ട് ഇരട്ടിയാക്കും മരുന്ന്‌

ആരോഗ്യം പോലെ സെക്‌സ് ജീവിതവും മെച്ചപ്പെടുത്താനാകും. ഇതിനായി സഹായിക്കുന്ന അടിസ്ഥാന തത്വങ്ങളെ കുറിച്ചറിയൂ,

പങ്കാളികളുമായുള്ള ആശയ വിനിമയം

പങ്കാളികളുമായുള്ള ആശയ വിനിമയം

പങ്കാളികളുമായുള്ള ആശയ വിനിമയം നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യമായ ഒന്നാണ്. ഇന്നത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തില്‍ പല ദമ്പതിമാര്‍ക്കും പരസ്പരം മനസു തുറന്ന് ആശയ വിനിമയം ചെയ്യുവാന്‍ സാധിയ്ക്കാറില്ല. ഇത്

ആരോഗ്യപരമായ ഡയറ്റും

ആരോഗ്യപരമായ ഡയറ്റും

ആരോഗ്യപരമായ ഡയറ്റും നല്ല സെക്‌സ് ജീവിതത്തിനു പ്രധാനമാണ്. മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും നല്ല മൂഡിനുമെല്ലാം പ്രധാനമാണ്. പ്രോട്ടീന്‍ അടങ്ങിയ ഇറച്ചി, ബീന്‍സ് പോലുള്ളവ, നട്‌സ്, സീഡ്‌സ്, സിട്രസ് ഫലങ്ങള്‍, കക്കയിറച്ചി, സാല്‍മണ്‍, ഇലക്കറികള്‍, ക്യാരറ്റ്, വാട്ടര്‍ മെലന്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം ഏറെ നല്ലതാണ്.

അമിത മദ്യപാനം

അമിത മദ്യപാനം

വല്ലപ്പോഴും ഒരു ഗ്ലാസ് റെഡ് വൈന്‍ സെക്‌സ് താല്‍പര്യവും ലൂബ്രിക്കേഷനുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ അമിത മദ്യപാനം സെക്‌സ് ജീവിതത്തിലെ വില്ലനാണെന്നോര്‍ക്കുക. തലച്ചോറിനേയും നാഡികളേയും ഇതു തളര്‍ത്തുന്നു. ഉത്കണ്ഠ, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിയ്ക്കുന്നു. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.പുകവലി പൂര്‍ണമായും ഒഴിവാക്കുക. ഇതു സെക്‌സ് ജീവിതത്തിലെ വില്ലനാണ്.

ചില പ്രത്യേക വൈറ്റമിനുകള്‍

ചില പ്രത്യേക വൈറ്റമിനുകള്‍

ചില പ്രത്യേക വൈറ്റമിനുകള്‍ സെക്‌സ് ജീവിതത്തെ സഹായിക്കുന്നു. വൈറ്റമിന്‍ സി ശരീരത്തിലെ രക്തപ്രവാഹം വര്‍്ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്നു. വൈറ്‌റമിന്‍ ഡി സെക്‌സ് ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്നു. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. സിങ്ക് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്നു. ആര്‍ഗിനൈന്‍ എന്ന അമിനോ ആസിഡ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു.

വ്യായാമത്തിന്

വ്യായാമത്തിന്

വ്യായാമത്തിന് പല ഗുണങ്ങള്‍ക്കൊപ്പം സെക്‌സ് ജീവിതം മെച്ചപ്പെടുത്തുകയെന്ന ഗുണം കൂടിയുണ്ട്. ഇത് നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്നു. രക്തപ്രവാഹം കൂട്ടുന്നു. മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വ്യായാമത്തില്‍ തന്നെ പെല്‍വിക് മസിലുകള്‍ക്ക് ആരോഗ്യം നല്‍കാനുള്ള കെഗെല്‍ വ്യായാമങ്ങള്‍ ഏറെ നല്ലതുമാണ്. സെക്‌സ് ജീവിതം മെച്ചപ്പെടുത്തുവാനും സ്ത്രീകളില്‍ ലൂബ്രിക്കേഷനും സെക്‌സ് സന്തോഷം മെച്ചപ്പെടുത്തുവാനും, എന്തിന് പ്രസവം വരെ എളുപ്പമാക്കുവാനും ഇതു നല്ലതാണ്.

നിങ്ങള്‍ എന്താഗ്രഹിയ്ക്കുന്നുവെന്നു തിരിച്ചറിയുക

നിങ്ങള്‍ എന്താഗ്രഹിയ്ക്കുന്നുവെന്നു തിരിച്ചറിയുക

നിങ്ങള്‍ എന്താഗ്രഹിയ്ക്കുന്നുവെന്നു തിരിച്ചറിയുക. ഇതു പങ്കാളിയുമായി പങ്കു വയ്ക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ അടക്കിപ്പിടിച്ച് അസംതൃപ്തിയിലേയ്ക്കു പോകുന്ന രീതിയാകരുത്. ഇതു പോലെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സെക്‌സിലുണ്ടെങ്കില്‍ ഇതും പറയാം. ഇരു പങ്കാളികള്‍ക്കും ഒരുപോലെ ആസ്വാദ്യമാകണം, സെക്‌സ് പരീക്ഷണങ്ങള്‍.

ആരോഗ്യകരമായ സെക്‌സ്

ആരോഗ്യകരമായ സെക്‌സ്

ആരോഗ്യകരമായ സെക്‌സ് പ്രധാനം. ശുചിത്വം മാത്രമല്ല, അണുബാധ തടയാനുളള വഴികള്‍, ലൈംഗികജന്യ രോഗങ്ങള്‍ വരാതെ തടയുക, ഗര്‍ഭനിരോധനോപാധികള്‍ എന്നിവയെല്ലാം പ്രധാനം. ഭയമില്ലാതെ സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുകയെന്ന സാഹചര്യം പ്രധാനം. ഇരു പങ്കാളികള്‍ക്കും ആസ്വാദ്യകരമായ ഗര്‍ഭ നിരോധന ഉപാധികള്‍ സ്വീകരിയ്ക്കുക.

കണ്ടതും കേട്ടതുമൊന്നും

കണ്ടതും കേട്ടതുമൊന്നും

കണ്ടതും കേട്ടതുമൊന്നും പിന്‍തുടരരുത്. സെക്‌സില്‍ അജ്ഞതക്കുറവുണ്ടെങ്കില്‍ പ്രൊഫഷണല്‍ സെക്‌സ് ഉപദേശകരെ സമീപിയ്ക്കാം. ഡോക്ടര്‍മാരോടു സംശയ നിവൃത്തി വരുത്താം. ഇതല്ലാതെ തെറ്റായ ധാരണകള്‍ക്കു പുറകേ പോകുന്നത് അപകടമേ വരുത്തൂ.

English summary

Tips For The Well Being Of Your Intimate Life

Tips For The Well Being Of Your Intimate Life, Read more to know about,
Story first published: Wednesday, March 27, 2019, 19:40 [IST]
X
Desktop Bottom Promotion