For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകുതിവേവില്‍ ഒലിവ് ഓയിലും നാരങ്ങനീരും ചേര്‍ത്ത്

|

ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ട്. എന്തക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികളും പഴങ്ങളും തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ അത് കഴിക്കേണ്ടത് പോലെ കഴിച്ചാല്‍ മാത്രമേ അത് നമുക്ക് ആരോഗ്യം നല്‍കുകയുള്ളൂ. അല്ലെങ്കില്‍ അത് വെറുതേ ഒരു ഗുണവും ഇല്ലാതെ കഴിക്കുന്നതിന് തുല്യമാണ്. അധികം വേവിക്കാതെ വേണം എപ്പോഴും പച്ചക്കറികള്‍ കഴിക്കുന്നതിന്. എന്നാല്‍ ഏതൊക്കെ പച്ചക്കറികളാണ് ഇത്തരത്തില്‍ അധികവേവാതെ കഴിക്കേണ്ടത് എന്ന് പലര്‍ക്കും അറിയുകയില്ല.

<strong>Most read: പച്ചബദാം മില്‍ക്ക് സ്ഥിരമെങ്കില്‍ തടി താനേ കുറയും</strong>Most read: പച്ചബദാം മില്‍ക്ക് സ്ഥിരമെങ്കില്‍ തടി താനേ കുറയും

പച്ചക്കറികള്‍ പച്ചക്ക് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കാരറ്റ്, പയറ്, വെള്ളരിക്ക തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പച്ചക്ക് ധൈര്യമായി കഴിക്കാവുന്ന പച്ചക്കറികളാണ്. വേവിക്കാതെ കഴിക്കാന്‍ പറ്റുന്ന ചില പച്ചക്കറികള്‍ ഉണ്ട്. ഇവ ഇത്തരത്തില്‍ കഴിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യവും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഏതൊക്കെ പച്ചക്കറികള്‍ പകുതി വേവിച്ച് കഴിക്കേണ്ടതാണ് എന്ന് നോക്കാം.

ബ്രോക്കോളി

ബ്രോക്കോളി

ആരോഗ്യ സംരക്ഷണത്തിന് പകുതി വേവില്‍ വേണം എപ്പോഴും ബ്രോക്കോളി കഴിക്കേണ്ടത്. വൈറ്റമിന്‍ സി, കാല്‍സ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട് ബ്രോക്കോളിയില്‍. ഇതില്‍ അല്‍പം ഒലീവ് ഓയിലും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് പകുതി വേവില്‍ കഴിച്ചാല്‍ മതി. ഇത് രക്തസമ്മര്‍ദ്ദം കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇത് മുഴുവന്‍ വേവിച്ച് കഴിച്ചാല്‍ ഇതിലെ ഗുണങ്ങള്‍ എഴുപത് ശതമാനത്തോളം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍ ഒരു കാരണവശാലും വേവിച്ച കഴിക്കരുത്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി, ഫൈബര്‍, കോപ്പര്‍, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം വേവിച്ചാല്‍ നശിച്ച് പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മുളപ്പിച്ച പയര്‍ വേവിച്ച് കഴിക്കരുത്. ഇത് എല്ലാം ഗുണങ്ങളേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുളപ്പിച്ച പയര്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പോലുള്ള അസ്വസ്ഥതകളേയും പ്രമേഹമെന്ന പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

 കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കാബേജ് പോലെ തന്നെ ക്യാന്‍സറിന് പരിഹാരം കാണുന്നതിന് കോളിഫ്‌ളവര്‍ സ്ഥിരമാക്കാവുന്നതാണ്. വേവിച്ച് കഴിഞ്ഞാല്‍ ഇതിന്റെ പോഷകങ്ങള്‍ വലിയൊരു ശതമാനത്തോളം ഇല്ലാതായി മാറുന്നുണ്്. ഇത് നല്ല ദഹനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല പകുതി വേവിച്ച് ഇതില്‍ അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 ഉള്ളി

ഉള്ളി

ഉള്ളി പച്ചക്ക് കഴിക്കുന്നത് നാം ധാരാളം കണ്ടിട്ടുണ്ട്. സാലഡിലും മറ്റും ധാരാളം ഉള്ളി ഇടുന്നതിന് പിന്നിലും ആരോഗ്യപരമായ ചില കാരണങ്ങള്‍ ഉണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള അലിസിന്‍ എന്ന ഘടകം അമിതവിശപ്പ്, ക്യാന്‍സര്‍ പ്രതിരോധം, ഹൃദയാരോഗ്യം, രക്തസമ്മര്‍ദ്ദം ഇല്ലാതാക്കല്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉള്ള കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഇത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പോലുള്ളവ പകുതി വേവില്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതില്‍ ധാരാളം വൈറ്റമിന്‍ ബി 6, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ഇതില്‍. അമിതമായി വേവിക്കുന്നതിലൂടെ അത് വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സാലഡ് മറ്റും ഉണ്ടാക്കുമ്പോള്‍ അതില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശ്വാസംം മുട്ടലിനെ ഇല്ലാതാക്കി, ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചീര

ചീര

ചീര കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും എല്ലാം സഹായിക്കുന്നതാണ്. എന്നാല്‍ അധികം വേവിച്ച് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ദോഷമാണ് നല്‍കുന്നത്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ അധികം വേവിച്ച് ഇതിന്റെ പോഷകങ്ങള്‍ കളയാതിരിക്കാന്‍ ശ്രദ്ധിക്കണം.

 തക്കാളി

തക്കാളി

തക്കാളി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. എന്നാല്‍ അമിതമായി വേവിച്ച് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണവും നല്‍കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് അല്‍പം തക്കാളി പകുതി വേവിച്ച് അതില്‍ അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

English summary

The Healthiest Ways to Eat Your Veggies

The Healthiest Ways to Eat Your Veggies, take a look.
Story first published: Saturday, June 22, 2019, 14:12 [IST]
X
Desktop Bottom Promotion