For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍ മുളപ്പിച്ചാല്‍ ഈ പ്രശ്‌നം, അറിയണം...

ചെറുപയര്‍ മുളപ്പിച്ചാല്‍ ഈ പ്രശ്‌നം, അറിയണം...

|

ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു രോഗമുള്ളവര്‍ക്കുമെല്ലാം ആരോഗ്യകരമാണ് ചെറുപയര്‍.മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങളും ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്.

പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും.

ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും.

എന്നാല്‍ ചെറുപയര്‍ വേവിച്ചു കഴിയ്ക്കുന്നതോ മുളപ്പിച്ചു കഴിയ്ക്കുന്നതോ നല്ലതെന്ന സംശയം പലര്‍ക്കുമുണ്ട്. ഇതെക്കുറിച്ചുള്ള ആരോഗ്യ വാസ്തവങ്ങള്‍ പലപ്പോഴും നാം കരുതുന്ന പോലെയല്ലെന്നതാണ് വാസ്തവം.

ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവേ പറയും. എന്നാല്‍ കറി വച്ചു കഴിയ്ക്കുന്നതും മുളപ്പിച്ചു കഴിയ്ക്കുന്നതും രണ്ടു തരത്തിലാണ്. ഇവ രണ്ടും പ്രവര്‍ത്തിയ്ക്കുന്നത് രണ്ടു തരത്തിലുമാണ്.

ഇത് കറി വച്ചു കഴിയ്ക്കുമ്പോള്‍

ഇത് കറി വച്ചു കഴിയ്ക്കുമ്പോള്‍

ഇത് കറി വച്ചു കഴിയ്ക്കുമ്പോള്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നു. ഫൈബര്‍ ധാരാളമുണ്ട്. ഇതില്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സുമുണ്ട്. എന്നാല്‍ ഇവയെല്ലാം മുളപ്പിയ്ക്കുമ്പോള്‍ കുറയുമെന്നതാണ് വാസ്തവം. ഇതു പലര്‍ക്കും അറിഞ്ഞു കൂടാ. കാരണം പല ഗുണങ്ങള്‍ക്കും പല തരത്തിലാണ് ഇവ ഉപയോഗിയ്‌ക്കേണ്ടത്.

കാര്‍ബോഹൈഡ്രേറ്റുകളുണ്ടെങ്കിലും

കാര്‍ബോഹൈഡ്രേറ്റുകളുണ്ടെങ്കിലും

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളുണ്ടെങ്കിലും പ്രമേഹ രോഗികള്‍ക്കു പോലും ധൈര്യമായി കഴിയ്ക്കാം. മാത്രമല്ല, തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം. ഇതു ശരീരത്തിന് ഊര്‍ജം നല്‍കുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ഏറ്റവും നല്ലൊരു വഴിയാണ്. രക്തത്തിലെ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കുറഞ്ഞ അളവിലാക്കും. അതായത് ഒരു നേരത്തെ ഭക്ഷണമായി ചെറുപയര്‍ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം. ഇതു പോലെ പ്രമേഹമുള്ളവര്‍ക്കും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുമെല്ലാം ഒരു നേരത്തെ ഭക്ഷണമായി ഇതു കഴിയ്ക്കാം.

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍

ബിപി കുറയ്ക്കാന്‍ ഇതു നല്ലതാണ്. ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ റിപ്പയറിംഗ് നടത്തി ശരീരം ആരോഗ്യകരമാക്കുന്ന നല്ലൊരു പ്രക്രിയ കൂടിയ ഇതു ചെയ്യുന്നുണ്ട്. ഇത് ക്ഷീണം മാറാനും അസുഖം മാറാനും സഹായിക്കുന്നു. പനി സമയത്ത് കഞ്ഞിയും ചെറുപയറും കഴിയ്ക്കുന്ന ശീലത്തിനു പിന്നിലുള്ള ഒരു കാരണം ഇതു കൂടിയാണ്.

ചെറുപയര്‍ മുളപ്പിച്ചാല്‍ ഈ പ്രശ്‌നം, അറിയണം...

ഇതില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിലെ ഫോളിക് ആസിഡ് ഏറെ നല്ലതാണ്. കുട്ടികളിലെ ബ്രെയിനിലെ നാഡികളുടെ പ്രവര്‍ത്തനത്തിനും തലച്ചോര്‍ വികാസത്തിനും ഫോളിക് ആസിഡ് ഉത്തമമായതു കൊണ്ടു തന്നെ ഗര്‍ഭിണികള്‍ ചെറുപയര്‍ ഗര്‍ഭകാലത്തു നിര്‍ബന്ധമായും കഴിയ്‌ക്കേണ്ടതാണ്.

 കുട്ടികളും

കുട്ടികളും

ഇതു പോലെ കുട്ടികളും ഇതും കഴിയ്ക്കണം. കാരണം ഇതിലെ പ്രോട്ടീനും അയേണുമെല്ലാം ഗുണകരമാണ്. വെജിറ്റബിള്‍ പ്രോട്ടീന്‍ നോണ്‍ വെജിറ്റബിള്‍ പ്രോട്ടീനേക്കാള്‍ വേഗത്തില്‍ ശരീരം ഉപയോഗിയ്ക്കുന്നതിനാല്‍ ഇറച്ചിയിലെ ഇത്തരം പ്രോട്ടീനുകളേക്കാള്‍ നോണ്‍ വെജ് പ്രോട്ടീനുകളാണ് ഗുണം നല്‍കുക.

പയര്‍ മുളപ്പിയ്ക്കുമ്പോള്‍

പയര്‍ മുളപ്പിയ്ക്കുമ്പോള്‍

പയര്‍ മുളപ്പിയ്ക്കുമ്പോള്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ആറിരട്ടി വര്‍ദ്ധിയ്ക്കും. ഇതോടെ ക്യാന്‍സര് അടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.

എന്നാല്‍

എന്നാല്‍

എന്നാല്‍ കറി വച്ചു കഴിയ്ക്കുമ്പോഴുള്ള ചെറുപയറിന്റെ അളവില്‍ പ്രോട്ടീനുകളോ അയേണോ ഫോളിക് ആസിഡോ ധാതുക്കളോ ഇതില്‍ ഇല്ല. ഇവ വലിച്ചെടുത്താണ് ഇവ മുളയ്ക്കുന്നത്. അതായത് മുളപ്പിച്ച പയര്‍ ആരോഗ്യകരമെന്നു പറയുന്നത് ചില രീതികളിലൂടെയാണ്. അയേണ്‍, പ്രോട്ടീന്‍ പോലുള്ള കാര്യങ്ങള്‍ക്കാണ് ചെറുപയര്‍ കഴിയ്ക്കുന്നതെങ്കില്‍ ഇത് കറി വച്ചു കഴിയ്ക്കുന്നതാണ് നല്ലത്. ഇതു പോലെ ഇതിലെ പ്രോട്ടീന്‍ മുളപ്പിയ്ക്കുമ്പോള്‍ കുറയുന്നതിനാല്‍ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് വേവിച്ചു കഴിയ്ക്കുന്നതാണ് നല്ലതെന്നു വേണം, പറയാന്‍.

100 ഗ്രാം പയറില്‍

100 ഗ്രാം പയറില്‍

100 ഗ്രാം പയറില്‍ 18-100 ഗ്രാം വരെ പ്രോട്ടീനുണ്ട്. എന്നാല്‍ മുളപ്പിച്ചതില്‍ 7-8 വരെ മാത്രമേയുള്ളൂ. അതായത് മസില്‍ ഗുണങ്ങള്‍ക്ക് ഇതു സഹായിക്കില്ല. തടി കുറയ്ക്കാനും ഗുണകരമല്ല. ഇതുപോലെ മഗ്നീഷ്യം കറി വച്ചതില്‍ ഉയര്‍ന്ന അളവിലുണ്ട്. എന്നാല്‍ മുളപ്പിച്ചാല്‍ 100 ഗ്രാമില്‍ അഞ്ചു മില്ലി വരെ മാത്രമേ ഉള്ളൂ. സാധാരണ കറി വച്ചാല്‍ ഇത് 50 ഗ്രാം വരെ ലഭ്യമാകുകയും ചെയ്യും. ഇതുപോലെ മുളപ്പിച്ചാല്‍ വൈറ്റമിന്‍ ബി കോംപ്ലക്‌സുകളും കുറയുന്നു.

 ഫോളേറ്റുകളും

ഫോളേറ്റുകളും

ഇതുപോലെ ഇതില്‍ ഫോളേറ്റുകളും, അതായത് ഫൈറ്റിക് ആസിഡ് ഉണ്ട്. ഫൈറ്റിക് ആസിഡ് ശരീരത്തിലെത്തുമ്പോള്‍ ഇത് ചെറുപയറിലെ പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതു തടയും. ബദാം പോലുള്ളയുടെ തോലില്‍ ഇതുണ്ട്. ഇതു കൊണ്ടാണ് ബദാം കുതിര്‍ത്തുന്നത്. മുളപ്പിച്ച പയറില്‍ ഫൈറ്റിക് ആസിഡ് കുറയും. എന്നാല്‍ തന്നെയും ഈ ഫൈറ്റിക് ആസിഡ് വലിയ പ്രശ്‌നം ഉണ്ടാക്കില്ല. കാരണം പയര്‍ കുതിര്‍ത്താണ് ഉപയോഗിയ്ക്കുക. കുതിര്‍ത്തുമ്പോള്‍ തന്നെ ഇതിലെ ഫൈറ്റിക് ആസിഡ് നീങ്ങിക്കിട്ടും.

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍ 2 ടേബിള്‍ സ്പൂണ്‍ മുളപ്പിച്ചതു കഴിയ്ക്കാം. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കൂടുതല്‍ ശരീരം ലഭ്യമാകും. ഇത് ക്യാന്‍സര്‍ പോലെയുളള രോഗങ്ങള്‍ക്കു നല്ലതാണ്. എന്നാല്‍ മുളപ്പിച്ച പയര്‍ കറി വയ്ക്കാറില്ല. എന്നാല്‍ മുളപ്പിച്ച സയമത്ത് പാകം ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്കു സാധ്യതയുണ്ട്. എന്നാല്‍ നല്ല വൃത്തിയില്‍ വേണം, ഇതു ചെയ്യാന്‍.

ദിവസവും ഒരു കപ്പ് ചെറുപയറെങ്കിലും

ദിവസവും ഒരു കപ്പ് ചെറുപയറെങ്കിലും

ദിവസവും ഒരു കപ്പ് ചെറുപയറെങ്കിലും കഴിയ്ക്കുക. ഇത് കഞ്ഞിയ്‌ക്കൊപ്പം കഴിയ്ക്കാം. വെറുതെ പയര്‍ മാത്രം കഴിയ്ക്കാം. കുട്ടികള്‍ക്ക് ചെറുപയര്‍, തേങ്ങ, ശര്‍ക്കര എന്നിവ ചേര്‍ത്തു നല്‍കാം. ഇത് ഏറെ നല്ലതാണ്. തേങ്ങയില്‍ നിന്നും ആവശ്യത്തിനുള്ള കൊഴുപ്പും ശര്‍ക്കരയില്‍ നിന്നും അയേണും ചെറുപയറിന്റെ ബാക്കി ഗുണങ്ങളുമെല്ലാം ലഭിയ്ക്കും. കുട്ടികള്‍ക്ക് രുചികരമായ സ്‌നാക്‌സായി ഇതു കഴിയ്ക്കാം.

English summary

Sprouted Green Gram Or Boiled Which Is Healthier

Sprouted Green Gram Or Boiled Which Is Healthier, Read more to know about,
Story first published: Friday, March 29, 2019, 11:33 [IST]
X
Desktop Bottom Promotion