Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ബീജം ഇരട്ടിയാക്കും ബദാം മരുന്ന്....
പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില് ഒന്നാണ് ബീജക്കുറവും ബീജങ്ങളുടെ ആരോഗ്യക്കുറവും ചലനശേഷിക്കുറവുമെല്ലാം. മിക്കവാറും പുരുഷ വന്ധ്യതയ്ക്ക് ഇത്തരം കാരണങ്ങളാണ് വില്ലന്മാരാകുന്നത്.
പുരുഷന്റെ ബീജക്കുറവിന് കാരണങ്ങള് പലതുണ്ടാകാം. പ്രത്യേകിച്ചും ചൂടു കൂടിയ കാലാവസ്ഥ. ഗള്ഫുകാര്ക്കു പലപ്പോഴും വന്ധ്യതാ പ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം ഇതാണെന്നാണ് പറയുന്നത്. കാലാവസ്ഥ മാത്രമല്ല, ഇറുകിയ അടിവസ്ത്രം, പുകവലി, കെമിക്കലുകള്, ഏറെ നേരം മോട്ടോര് ബൈക്കും സൈക്കിളും ഉപയോഗിയ്ക്കുന്നത്, ചൂടുവെള്ളത്തിലെ കുളി തുടങ്ങിയ പല കാരണങ്ങളുമുണ്ട്.
ബീജ സംബന്ധമായ പ്രശ്നങ്ങള്ക്ക് വളരെ സ്വഭാവികമായ പരിഹാരങ്ങളുണ്ട്. നമുക്കു വീട്ടില് തന്നെ പരീക്ഷിയ്ക്കാവുന്ന ഇവ ദോഷങ്ങള് വരുത്തില്ലതാനും.
ബദാം പോലെയുള്ള ഡ്രൈ നട്സ് പൊതുവേ പുരുഷ ബീജ വര്ദ്ധനയ്ക്കു നല്ലതാണെന്നു പറയാറുണ്ട്. ഇതിലെ ഘടകങ്ങള് ടെസ്റ്റോസ്റ്റിറോണ് തോതു വര്ദ്ധിപ്പിയ്ക്കുന്നതാണ് കാരണമായി പറയുന്നത്. ബദാം, വാള്നട്സ് പോലെയുള്ളവ ഉപയോഗിച്ച് ഒരു പ്രത്യേക മരുന്നു നമുക്കു തന്നെ ഉണ്ടാക്കുവാന് സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ,

ബദാം
ബദാം, വാള്നട്സ്, കുങ്കുമപ്പൂ, ഡാര്ക് ചോക്ലേറ്റ്, സണ്ഫ്ളവര് സീഡുകള് അഥവാ സൂര്യകാന്തി വിത്തുകള് എന്നിവയും ഈ പ്രത്യേക മരുന്നു തയ്യാറാക്കുന്നതിന് ഉപയോഗിയ്ക്കുന്ന ചേരുവകളാണ്.

വാള്നട്സ് സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള് എന്നിവയാല് സമ്പുഷ്ടമാണ്. സിങ്ക് പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് ഉല്പാദനത്തിന് ഏറെ അത്യാവശ്യവുമാണ്. ഇതില് ടാനിന്, ടെലിമാഗ്രാന്റിന് പോലുള്ള പല ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്

ബദാം
പുരുഷ ബീജത്തിന് സഹായകമായ ഒന്നാണ് ബദാം അഥവാ ആല്മണ്ട്സ്. ഇതും സിങ്കിന്റെ നല്ലൊരു ഉറവിടം തന്നെയാണ്. പ്രോട്ടീന് സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ മസിലുകളുടെ ഉറപ്പിനും ശരീരത്തിന്റെ കരുത്തിനും അത്യാവശ്യവും. വന്ധ്യതാ പ്രശ്നങ്ങള്ക്കു മാത്രമല്ല, നല്ല ഉദ്ധാരണത്തിനും ഇതു സഹായിക്കുന്നുണ്ട്.

കുങ്കുമപ്പൂ
കുങ്കുമപ്പൂ പൊതുവേ ലൈംഗികോത്തേജനത്തിനു സഹായിക്കുന്നുവെന്നു പറയും. ഇതു പോലെ ഇത് ബീജാരോഗ്യത്തിനും പ്രധാനപ്പെട്ടതാണ്.
കുങ്കുമപ്പൂവീലെ കരാറ്റനോയ്ഡുകളും ബി വെറ്റമിനുകളും സെറാട്ടനിന് ഹോര്മോണ് ഉല്പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന് കുറച്ചു നല്ല മൂഡും സന്തോഷവുമെല്ലാം നല്കും.

ഡാര്ക് ചോക്ലേററും
ഡാര്ക് ചോക്ലേററും പൊതുവേ ഉത്തേജനം നല്കുന്ന ഒന്നാണെന്ന പറയാം. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഡാര്ക് ചോക്ലേറ്റ്. ഇതിലെ എല് ആര്ജിനൈന് ബീജാരോഗ്യത്തിനും പുരുഷന്റെ കരുത്തിനും താല്പര്യത്തിനുമെല്ലാം ഏറെ നല്ലതാണ്.

സണ്ഫ്ളവര് സീഡും
സണ്ഫ്ളവര് സീഡും പുരുഷന്റെ ബീജാരോഗ്യത്തിനും പുരുഷാരോഗ്യത്തിനും സഹായിക്കുന്ന ഒന്നു തന്നെയാണ്. വൈറ്റമിന് ഇ സമ്പുഷ്ടമായ ഇവ മഗ്നീഷ്യം, കോപ്പര് സമ്പുഷ്ടവുമണ്. സ്ട്രെസ് പോലെയുള്ള ഘടകങ്ങള് പുരുഷ ബീജത്തെ ബാധിയ്ക്കും. സ്ട്രെസ് കുറയ്ക്കാന് ഇത് ഏറെ നല്ലതുമാണ്.

ബദാം, വാള്നട്സ്, സീഡ്
ബദാം, വാള്നട്സ്, സീഡ് എന്നിവ കാല് കിലോ വീതം എടുക്കണം. സണ്ഫ്ളവര് സീഡുകള്ക്കു പകരം മത്തങ്ങ കുരു അഥവാ പംപ്കിന് സീഡുകളും ഉപയോഗിയ്ക്കാം. ഇതെല്ലാം എണ്ണ ചേര്ക്കാതെ പതുക്കെ വറുത്ത് പൊടിച്ചെടുക്കുക. ഇതില് 100 ഗ്രാം ഡാര്ക് ചോക്ലേറ്റ് ചേര്ത്തിളക്കാം.

കിടക്കാന് നേരം
കിടക്കാന് നേരം ഈ മിശ്രിതം ഒരു ടേബിള് സ്പൂണ് എടുത്ത് ഒരു ഗ്ലാസ് ഇളം ചൂടുപാലില് കുങ്കുമപ്പൂവും കലര്ത്തി കുടിയ്ക്കുക. പുരുഷാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ബീജാരോഗ്യത്തിനും. പുരുഷ വന്ധ്യത തടയാന് ഇത് അല്പനാള് ഉപയോഗിയ്ക്കുന്നതു ഗുണം നല്കും.