For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്തെ ഭീകരന്‍ ഈ ബാക്ടീരിയ, ശ്രദ്ധിക്കണം

|

വേനല്‍ക്കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും എങ്ങനെയെല്ലാം പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ഭക്ഷണവും കുടിവെള്ളവും തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഈ വേനല്‍ക്കാലത്ത് രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ചെറിയ കാര്യങ്ങള്‍ പോലും വേനല്‍ക്കാലത്ത്‌ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സാല്‍മോണല്ല ബാക്ടീരിയ ശരീരത്തില്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ശരീരത്തിലെ ആകെ കലകളേയും തകര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ പല വിധത്തിലാണ് ശ്രദ്ധിക്കുന്നത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചില പ്രത്യേക ബാക്ടീരിയകള്‍ പല വിധത്തില്‍ആരോഗ്യത്തെ ബാധിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് സാല്‍മോണല്ല ബാക്ടീരിയ

<strong>Most read; പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം</strong>Most read; പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

ഭക്ഷണവും കുടിവെള്ളവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് രോഗങ്ങള്‍ക്കുള്ള് ഗ്രീന്‍ സിഗ്നല്‍ നല്‍കുന്നതിന് തുല്യമാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇതില്‍ പല തരത്തില്‍ ബാക്ടീരിയകളും അണുബാധയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ രോഗങ്ങള്‍ ഒഴിഞ്ഞ് പോവാത്ത് സ്ഥിതിയും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഏറ്റവും അധികം ഭയക്കേണ്ടത് സാല്‍മോണല്ല ബാക്ടീരിയയെ ആണ്. കൂടുതല്‍ വിവരങ്ങളിലേക്ക്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

സാല്‍മോണല്ല ബാക്ടീരിയ വളരെയധികം അപകടകാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണവും വെള്ളവും തന്നെയാണ് വളരെയധികം ശ്രദ്ധിക്കേണ്ടത്. പ്രധാനമായും കുടലിനെയാണ് ഈ ബാക്ടീരിയ പ്രവര്‍ത്തന രഹിതമാക്കുന്നത്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെയാണ് പ്രധാന ശ്രദ്ധ നല്‍കേണ്ടത്. പ്രത്യേകിച്ച് പകുതി വേവിച്ച് കഴിക്കുന്ന മത്സ്യം, മാസം, മുട്ട, പാല്‍ എന്നിവയില്‍ എല്ലാം പലപ്പോഴും ഇത്തരം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

കേടായ ഭക്ഷണം

കേടായ ഭക്ഷണം

പലപ്പോഴും കേടായ ഭക്ഷണം കഴിക്കുന്നതും ഇത്തരം അവസ്ഥകളില്‍ ശരീരം കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം കേടായ ശേഷം കഴിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഇതെല്ലാം സാല്‍മോണല്ല ബാക്ടീരിയ അകത്തെത്തുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ മുകളില്‍ പറഞ്ഞ വഴികള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ അവയവങ്ങളെ ബാധിക്കുന്നു

ഈ അവയവങ്ങളെ ബാധിക്കുന്നു

തലച്ചോര്‍, മജ്ജ, ഹൃദയം എന്നി അവയവങ്ങളെയെല്ലാം സാല്‍മോണല്ല ബാക്ടീരിയ ബാധിക്കുന്നുണ്ട്. ഇവിടെയെല്ലാം അണുബാധ ഉണ്ടാക്കുന്നതിന് ഈ ബാക്ടീരിയക്ക് സാധിക്കുന്നു. രക്തകോശങ്ങളെയെല്ലാം നശിപ്പിക്കുന്നതിനും അരോഗ്യം വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനും എല്ലാം ഈ ബാക്ടിരിയക്ക് കാരണമാകുന്നുണ്ട്. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങള്‍ ഇവയെല്ലാം

ലക്ഷണങ്ങള്‍ ഇവയെല്ലാം

വയറിളക്കമോ, ഛര്‍ദ്ദിയോ എന്നിവയാണ് ആദ്യ ലക്ഷണം. ഇതിലൂടെ പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നുണ്ട്. ഈ ബാക്ടീരിയ ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ വയറു വേദനയും, വയറിളക്കവും, ഛര്‍ദ്ദിയും, തലവേദനയും, അമിത ക്ഷീണവും എല്ലാം പലപ്പോഴും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്

ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്

ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത് എങ്ങനെയെല്ലാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ആ ബാക്ടീരിയയെ അകത്തെത്താതെ ശ്രദ്ധിക്കാം എന്ന് നോക്കാം. അല്‍പം മുന്‍കരുതല്‍ എടുത്താല്‍ അത് നമുക്ക് ഈ ബാക്ടീരിയ ശരീരത്തില്‍ എത്തുന്നതിനെ തടയുന്നതിന് സഹായിക്കുന്നു.

 വൃത്തിയില്ലാത്ത വെള്ളം

വൃത്തിയില്ലാത്ത വെള്ളം

വേനല്‍ക്കാലത്ത് വെള്ള ക്ഷാമം ചില്ലറയല്ല ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല വെള്ളവും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് വൃത്തിയില്ലാത്ത മലിനമായ വെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്നത് തന്നെയാണ്. ഏത് വെള്ളം ഉപയോഗിക്കുമ്പോളും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. നല്ലതു പോലെ തിളപ്പിച്ച ശേഷം മാത്രമേ വെള്ളം കുടിക്കാന്‍ പാടുകയുള്ളൂ.

കടല്‍ ഭക്ഷണങ്ങള്‍

കടല്‍ ഭക്ഷണങ്ങള്‍

കടല്‍ ഭക്ഷണങ്ങള്‍, ഇറച്ചി തുടങ്ങിയവയില്‍ എല്ലാം പലപ്പോഴും ഇത്തരം ബാക്ടീരിയ സാന്നിധ്യം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇവ നല്ലതു പോലെ വൃത്തിയാക്കാതെ കഴിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ഈ ബാക്ടിരിയ ശരീരത്തിന്റെ അകത്തേക്ക് എത്തുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. മാത്രമല്ല പച്ചമുട്ട കഴിക്കുന്നതും ഇത്തരം ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പരിസരം വൃത്തിയായി സൂക്ഷിക്കുക

പരിസരം വൃത്തിയായി സൂക്ഷിക്കുക

പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കുടിക്കുന്ന വെള്ളം, കക്കൂസും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കക്കൂസില്‍ പോയാല്‍ കൈ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വേനല്‍ക്കാലത്ത് വളരെയധികം അപകടം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Salmonella: Symptoms, causes, and treatment

salmonella, is a kind of bacteria will cause severe health issues. Read on to know the causes, symptoms and treatment.
X
Desktop Bottom Promotion