For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെ വെള്ളം കുടിച്ചാല്‍ രോഗം അടുക്കില്ല

രോഗം തടയാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ

|

ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ ഭക്ഷണം മാത്രമല്ല, വെള്ളവും ഏറെ പ്രാധാന്യമുള്ളതാണ്. ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. ഭക്ഷണം കഴിച്ചാലും ഇത് ദഹിയ്ക്കാനും ഇതിന്റെ പ്രയോജനങ്ങള്‍ പൂര്‍ണമായും ശരീരത്തിനു ലഭിയ്ക്കാനുമെല്ലാം വെള്ളം ഏറെ അത്യാവശ്യമാണ്.

രാവിലെ ഏറ്റവും ആദ്യം വെള്ളംകുടിയില്‍ തുടങ്ങണം എന്നാണ് പറയുക. മലബന്ധം പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, കിഡ്‌നി പ്രവര്‍ത്തനം നല്ല പോലെ നടക്കാന്‍, കൊഴുപ്പു നീക്കാന്‍, ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍, ശരീരത്തലെ ടോക്‌സിനുകള്‍ നീക്കാന്‍ തുടങ്ങി വെള്ളം ശരീരത്തിന് അത്യന്താപേക്ഷിതമാകുന്നത് പല തരത്തിലാണ്.

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മാരോഗ്യത്തിനും ഏറെ ഗുണകരമാണ് വെള്ളം. ചര്‍മത്തിന്റെ ഈര്‍പ്പം നില നിര്‍ത്താന്‍, വരണ്ട സ്വഭാവം അകറ്റി ചുളിവുകളും വരകളുമെല്ലാം നീക്കാന്‍, ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാന്‍ തുടങ്ങിയ പല തരത്തിലും വെള്ളം ചര്‍മത്തിന് ആരോഗ്യകരമാണ്. ചര്‍മം പ്രായമാകാതെ തടഞ്ഞു നിര്‍ത്തുന്ന പ്രധാന ഘടകമാണ് വെള്ളം എന്നു പറഞ്ഞാല്‍ തെറ്റില്ല.

എന്നാല്‍ വെള്ളം കുടിയ്ക്കുന്നതിനും ചില പ്രത്യേക നിയമങ്ങളുണ്ട്. ഇവയനുസരിച്ചു വെള്ളം കുടിച്ചില്ലെങ്കില്‍ എന്താണ് പ്രശ്‌നം എന്നു ചോദ്യം വന്നേക്കാം. കാരണം നാം പലരും വെള്ളം കുടിയ്ക്കുവാന്‍ ഒരു പ്രത്യേക സമയം നോക്കുന്നവരല്ല. ദാഹിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ തോന്നുമ്പോള്‍, അല്ലെങ്കില്‍ ഭക്ഷണ ശേഷം വെളളം എന്നതാണ് കണക്ക്.

വെള്ളം കുടിയ്ക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ അനുസരിച്ചു ചെയ്യുന്നത് പല തരത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളെ, അസുഖങ്ങളെ, അകറ്റി നിര്‍ത്താന്‍ നല്ലതാണ്. ഇതിന് ഏതെല്ലാം വിധത്തില്‍ വെള്ളം കുടിയ്ക്കണമെന്ന്, വെള്ളം ഇങ്ങനെ കുടിയ്ക്കുന്നതു കൊണ്ട് ഏതെല്ലാം വിധത്തില്‍ രോഗങ്ങള്‍ അകലുമെന്ന് അറിയൂ,

ഭക്ഷണശേഷം

ഭക്ഷണശേഷം

ഭക്ഷണശേഷം വെള്ളം കുടിയ്ക്കാമോ ഇടയിലാണോ കുടിയ്‌ക്കേണ്ടത് എന്നിങ്ങനെ സംശയം പലര്‍ക്കുമുണ്ട്. പ്രധാനപ്പെട്ട കാര്യം ഭക്ഷണ ശേഷം വെള്ളം കുടിയ്ക്കരുതെന്നതാണ്. ഇത് ശരീരത്തെ വിഷമയമാക്കുന്നുവെന്നു പറയാം. ഇതിന് അടിസ്ഥാനമായി ശാസ്ത്ര തത്വവുമുണ്ട്.

ഭക്ഷണം കഴിച്ചാല്‍,

ഭക്ഷണം കഴിച്ചാല്‍,

ഭക്ഷണം കഴിച്ചാല്‍, ഇതു വയറ്റിലെത്തിയാല്‍ അടുത്ത പ്രക്രിയ ദഹനമാണ്. ഇതിനായി ആമാശയം ഭക്ഷണം കഴിയ്ക്കുമ്പോള്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുന്നുണ്ട്. ആമാശത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന അഗ്നിയാണ് ദഹനത്തിനു സഹായിക്കുന്നതെന്നു പറയാം. അഗ്നിയില്‍ വെള്ളമൊഴിച്ചാല്‍ അഗ്നി കെടും. അതായത് ഭക്ഷണത്തിനു മേല്‍ വെള്ളം കുടിയ്ക്കുമ്പോഴും ഇതേ പ്രക്രിയയാണ് നടക്കുന്നത്. ഇത് ദഹനത്തെ തടസപ്പെടുത്തുന്നു. ദഹിയ്ക്കാത്ത എന്തു വസ്തുവും ശരീരത്തിലുള്ളത് വിഷത്തിന്റെ ഫലമാണ് നല്‍കുന്നത്.

വയറിന്

വയറിന്

വയറിന് ഗ്യാസ്, അസിഡിറ്റി, മലബന്ധം, വയര്‍ വന്നു വീര്‍ക്കുക തുടങ്ങിയ പല അസ്വസ്ഥതകളും ഇത്തരത്തില്‍ ഭക്ഷണത്തിനു മേല്‍ വെള്ളം കുടിയ്ക്കുമ്പോഴുണ്ടാകുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

ഭക്ഷണ ശേഷം

ഭക്ഷണ ശേഷം

ഇതു പോലെ ഭക്ഷണ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയാം. കാരണം ദഹനാഗ്നി ഒരു മണിക്കൂര്‍ ശേഷം എരിഞ്ഞടങ്ങുമെന്നു വേണം, പറയാന്‍. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കാം. എന്നാല്‍ മുക്കാല്‍ മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം എന്നാണ് പറയുക.

വെള്ളം കുടിയ്ക്കാന്‍ മടിയെങ്കില്‍

വെള്ളം കുടിയ്ക്കാന്‍ മടിയെങ്കില്‍

വെള്ളം കുടിയ്ക്കാന്‍ മടിയെങ്കില്‍ ഇതു തന്നെ കുടിയ്ക്കണം എന്നില്ല. വെള്ളത്തിനു പകരമായി സംഭാരം, ജ്യൂസ്, നാരങ്ങാവെള്ളം എന്നിവയെല്ലാം തന്നെ കുടിയ്ക്കാം. പ്രാതലിനു ശേഷം ജ്യൂസ്, ഉച്ചയ്ക്ക് മോര്, നാരങ്ങാവെള്ളം, രാത്രി പാല്‍ എന്നിങ്ങനെയാണ് നല്ലത്. എന്നാല്‍ എന്തിനും സമയ ക്രമം പ്രധാനമാണ്.

വെള്ളം കുടിയ്ക്കുന്ന രീതി

വെള്ളം കുടിയ്ക്കുന്ന രീതി

വെള്ളം കുടിയ്ക്കുന്ന രീതി ഏറെ പ്രധാനമാണ്. നാം എല്ലാവരും ഒറ്റയടിയ്ക്കാണ് വെള്ളം കുടിയ്ക്കുക. അതായത് ഒരുമിച്ച് ഏറെ അളവില്‍ ശരീരത്തില്‍ വെള്ളം ചെന്നെത്തും. അത് ആന്തരികാവയവങ്ങള്‍ അത്ര സുഖകരമാകില്ല. എന്നാല്‍ ചായയും കാപ്പിയുമെല്ലാം കുടിയ്ക്കുന്നതു പോലെ സിപ് ചെയ്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ചെറിയ അളവില്‍ ഇത് ശരീരത്തിലെത്തുമ്പോള്‍ ഇതിന്റെ പ്രക്രിയ പെട്ടെന്നു തന്നെ നടക്കുന്നു. ഇതുപോലെ കഴിവതും ഇരുന്നു തന്നെ വെള്ളം കുടിയ്ക്കാനും ശ്രദ്ധിയ്ക്കുക.

തണുത്ത

തണുത്ത

വേനല്‍ക്കാലത്തും മറ്റും തണുത്ത വെള്ളവും ജ്യൂസുമെല്ലാം കുടിയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇത് വയറിന്റെ ആരോഗ്യത്തിന് ദോഷം വരുത്തും. ശരീരത്തിനുള്ളിലെ സ്വഭാവിക താപനിലയെ പ്രതിരോധിയ്ക്കും. ദഹനത്തിന് തടസം നില്‍ക്കും. പ്രത്യേകിച്ചും ചൂടില്‍ നിന്നും കയറി വന്ന് ഐസ് വാട്ടര്‍ കുടിയ്ക്കരുത്. ഇത് ഏറെ ദോഷമാണ്. കാരണം ശരീരത്തിന്റെ താപനിലയില്‍ പെട്ടെന്നു തന്നെ വ്യതിയാനമുണ്ടാകുകയാണ് ചെയ്യുന്നത്. മണ്‍കലം പോലുള്ളവയില്‍ വെള്ളം വച്ചു തണുപ്പിച്ചു കുടിയ്ക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

രാവിലെ വെറുംവയററില്‍

രാവിലെ വെറുംവയററില്‍

രാവിലെ വെറുംവയററില്‍ വെള്ളം കുടിയ്ക്കണമെന്നതാണ് മറ്റൊന്ന്. കേള്‍ക്കുമ്പോള്‍ വൃത്തിഹീനമെന്നു തോന്നുമെങ്കില്‍ വായ പോലും കഴുകുന്നതിനു മുന്‍പ് 2-3 ഗ്ലാസ് വെളളം കുടിയ്ക്കണം എന്നു പറയും. രാവിലെ വയറ്റില്‍ ആസിഡിന്റെ അളവ് കൂടുതലായിരിയ്ക്കും. വായിലെ ഉമിനീരിന് ആല്‍ക്കലൈന്‍ സ്വഭാവമാണ്. ഇത് വെള്ളത്തിനൊപ്പം വയറ്റിലെത്തുന്നത് വയറിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ ചായ, കാപ്പിയ്ക്കു മുന്‍പായി വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുക. ഇതും വയറ്റിലെ അസിഡിറ്റിയ്ക്കും ഗ്യാസ്, മലബന്ധം പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. രാവിലെ തന്നെ വയര്‍ ക്ലീനാകുന്നത് ഒരു പരിധി വരെ പല രോഗങ്ങളേയും തടുത്തു നിര്‍ത്തുന്ന ഒന്നാണ്.

രാത്രി കിടക്കുന്നതിന്

രാത്രി കിടക്കുന്നതിന്

രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി വെള്ളം കുടിയ്ക്കുക. കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും രാത്രിയിലുള്ള ജലനഷ്ടം ഒഴിവാക്കും. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക് എന്നിവ തടയാനും ഇതു സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതു നല്ലതാണ്.

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ്

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ്

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുക. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ഉപേക്ഷിയ്ക്കുക.

ശരീരത്തിന് ആവശ്യമായ അളവില്‍

ശരീരത്തിന് ആവശ്യമായ അളവില്‍

ശരീരത്തിന് ആവശ്യമായ അളവില്‍ വേണം, വെള്ളം കുടിയ്ക്കാന്‍. അമിതമായ വെള്ളം കുടിയും ദോഷം ചെയ്യും. ദിവസവും 8 ഗ്ലാസ് വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ മതിയാകും. അമിതമായ വെള്ളംകുടി ശരീരത്തിലെ സോഡിയം അളവു വളരെ കുറയ്ക്കും. രണ്ടു മണിക്കൂര്‍ ഇടവിട്ടു വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്.

English summary

Rules To Follow While Drinking Water To Avoid Health Issues

Rules To Follow While Drinking Water To Avoid Health Issues, Read more to know about,
Story first published: Tuesday, February 19, 2019, 11:04 [IST]
X
Desktop Bottom Promotion