For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിപ പ്രതിരോധിക്കാം; ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌

|

2018-ല്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നിപ വൈറസ്. എങ്കിലും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് നിപയെന്ന ഭീകരനെ തുരത്തിയോടിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 വയസ്സുകാരന്‍ മരണപ്പെട്ടത് നിപ്പ വൈറസ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിരുന്നു. നിപ ബാധയാണെങ്കില്‍ പോലും അതിനെ ഭയപ്പെടാതെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതും ആണ് ശ്രദ്ധിക്കേണ്ടത്. കൊറോണയോടൊപ്പം നിപ്പ കൂടി വരുമ്പോള്‍ നമ്മളിലെല്ലാവരിലും ഭയം തന്നെയാണ് ആദ്യം ഉടലെടുക്കുന്നത്. എന്നാല്‍ ഇവിടെ നാം ഭയമല്ല ജാഗ്രതയാണ് പാലിക്കേണ്ടത് എന്നത് ഓര്‍ക്കേണ്ടതാണ്‌

<strong>Most read: നിപ വൈറസ് വ്യാപനം അറിയേണ്ടതെല്ലാം</strong>Most read: നിപ വൈറസ് വ്യാപനം അറിയേണ്ടതെല്ലാം

വീണ്ടും ഒരു നിപ കാലത്തെ അതിജീവിക്കാന്‍ നാം ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. നിപ വൈറസ് സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും അതുണ്ടാക്കുന്ന വെല്ലുവിളികളെ അറിയേണ്ടതാണ്‌. ഇതിനെ ഭയം കൊണ്ട് നേരിടാതെ നമുക്ക് അതീവ ജാഗ്രതയോടെ നേരിടാവുന്നതാണ്. അതിന് വേണ്ടി നിപ വൈറസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് നോക്കാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം എന്നും നോക്കാവുന്നതാണ്.

നിപ വൈറസ് എന്ത്

നിപ വൈറസ് എന്ത്

നിപ വൈറസ് എന്താണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. 1998- ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. 2018 May കേരളത്തില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്‌. നിപ വൈറസ് എന്ന ഒരു വൈറസാണ് രോഗബാധക്ക് കാരണം. വവ്വാലുകളിലാണ് ഇത്തരം വൈറസ് കാണപ്പെടുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വാഹകരായ ഇവയില്‍ രോഗം ബാധിക്കുകയില്ല. എന്നാല്‍ ഇവയുടെ മൂത്രം, ഉമിനീര്, കാഷ്ഠം എന്നിവയിലൂടെ ഇത് പകരുന്നതിനുള്ള സാധ്യതയുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും ഇത് പകരുന്നതിന് സാധ്യതയുണ്ട്.

പകരുന്നത്

പകരുന്നത്

വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്ജ്യവസ്തുക്കളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിന്ന് നിപ്പ രോഗം പെട്ടെന്ന് വ്യാപിക്കുന്നു. ഈ പഴം കഴിക്കുന്ന വ്യക്തിയുടെ ശ്വാസനാളം വഴിയാണ് രോഗം അയാളിലേക്ക് എത്തുന്നത്. ഇത് പിന്നീട് പെരുകുകയും ചെയ്യുന്നു. രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗലക്ഷണം പ്രകടമാവുന്നുണ്ട്. തുമ്മലും ചുമയും വര്‍ദ്ധിക്കുകയും രക്തത്തിലേക്ക് വൈറസുകള്‍ കൂടുതല്‍ എത്തി വൈറീമിയ എന്ന അവസ്ഥയിലേക്ക് രോഗി എത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തലച്ചോറിലേക്കും നിപ വൈറസുകള്‍ ബാധിക്കുന്നു. ഇതോടെ രോഗി കോമ സ്‌റ്റേജിലേക്ക് എത്തുന്നു.

രോഗ ലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങള്‍

നാല മുതല്‍ പതിനെട്ട് ദിവസത്തിനുള്ളില്‍ തന്നെ രോഗിയില്‍ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടമാവുന്നു. ഈ സമയമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്ന് പറയുന്നത്. വൈറസ് ശരീരത്തില്‍ എത്തപ്പെട്ടാലും അത് പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് ഇത്രയും ദിവസങ്ങള്‍ എടുക്കുന്നു. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ആണ് ആദ്യ ലക്ഷണങ്ങള്‍. വൈറസ് ശരീരത്തില്‍ പിടി മുറുക്കിക്കഴിഞ്ഞാല്‍ മനം പിരട്ടല്‍, ഛര്‍ദ്ദി, ചുമ, തുമ്മല്‍, ക്ഷീണം, കാഴ്ച മങ്ങള്‍ എന്നീ അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. മാത്രമല്ല ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നു.

സംശയിക്കേണ്ടവ ഇവയാണ്

സംശയിക്കേണ്ടവ ഇവയാണ്

പനിക്കൊപ്പം രോഗിയുടെ പെരുമാറ്റത്തില്‍ ഉണ്ടാവുന്ന വ്യത്യാസം, സ്തലകാലബോധമില്ലാതെ സംസാരിക്കല്‍, അപസ്മാരം, എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. രോഗബാധയുള്ളവരുമായി സംസര്‍ഗ്ഗം ഉണ്ടെങ്കില്‍ തീര്‍ച്ചയായും മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും സ്വയം ചികിത്സക്ക് മുതിരരുത്. ഇത് നിങ്ങളുടെ രോഗത്തെ വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഉടനേ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുക. അതിനു ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചികിത്സ നടത്തുക. ഗുരതരമല്ലാത്ത അവസ്ഥയാണെങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യുക. മാത്രമല്ല യാത്രകള്‍ പരമാവധി ഒഴിവവാക്കി വിശ്രമിക്കുക. ചികിത്സ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കുക.

 ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ഈര്‍പ്പമില്ലാത്ത അവസ്ഥയില്‍ വൈറസിന് ജീവിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല 22-39 ഡിഗ്രി സെല്‍ഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. കൂടാതെ സോപ്പിലെ ക്ഷാരത്തില്‍ ഈ വൈറസ് നിര്‍ജ്ജീവമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് വളരെയധികം മുന്‍കരുതലുകള്‍ ഈ രോഗത്തിനും രോഗിയെ പരിചരിക്കുന്നതിനും അത്യാവശ്യമായി വേണം. രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് ധരിക്കുമ്പോള്‍ മൂക്ക്, വായ എന്നിവ മറച്ച് വേണം ധരിക്കുന്നതിന്. കൈകളില്‍ ഗ്ലൗസ് ധരിക്കണം, രോഗിയെ പരിചരിച്ച് കഴിഞ്ഞാല്‍ സോപ്പ് കൊണ്ട് കൈകള്‍ നല്ലതു പോലെ കഴുകണം. സോപ്പ് ഉപയോഗിച്ച് കുളിക്കുന്നതും വളരെ നല്ല കാര്യമാണ്.

 വായുവിലൂടെ

വായുവിലൂടെ

വായുവിലൂടെ നിപ പകരും എന്നത് ഒരിക്കലും തള്ളിക്കളയാന്‍ ആവില്ല. കാരണം രോഗിയുടെ വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഉമിനീരും മറ്റ് സ്രവങ്ങളും ഒരു മീറ്റര്‍ ചുറ്റളവില്‍ നില്‍ക്കുന്ന വ്യക്തിയിലേക്ക് തുള്ളികളായി എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ മാസ്‌ക് കൈയ്യുറ എന്നിവ ധരിക്കണമെന്ന് പറയുന്നത്. എങ്കിലും അധികദൂരം കാറ്റിലൂടെ സഞ്ചരിച്ച് എത്തുന്നതിന് വൈറസിന് സാധിക്കുകയില്ല. മാത്രമല്ല ഇവക്ക് അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള ആയുസ്സ് കുറവാണ്.

വെള്ളത്തിലൂടെ

വെള്ളത്തിലൂടെ

വെള്ളത്തിലൂടെ വൈറസ് പകരുന്നില്ല എന്ന് പറയാന്‍ സാധിക്കുകയില്ല. എങ്കിലും വെള്ളത്തില് വൈറസ് പെരുകില്ലെങ്കിലും അവ നശിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. വെള്ളം തിളപ്പിച്ചാല്‍ വൈറസിനെ നമുക്ക് നശിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും മുന്‍കരുതല്‍ എന്ന നിലക്ക് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാന്‍. ഒരിക്കലും നിപ വൈറസിനെ ഭയം കൊണ്ടല്ല നേരിടേണ്ടത് കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് വേണം നേരിടാന്‍. കൃത്യമായ മുന്‍കരുതലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പോലും നിപയെ കഴിഞ്ഞ വര്‍ഷം നേരിട്ടവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കൃത്യമായ മുന്‍കരുതലുകള്‍ നമുക്കുണ്ട് എന്നതിനാല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. ശക്തമായി നേരിടുകയാണ് വേണ്ടത്.

English summary

Nipah Virus: Symptoms, Treatment and Transmission

Read on to know the symptoms, treatment and transmission of nipah virus.
X
Desktop Bottom Promotion