For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ ആ അസ്വസ്ഥത പെണ്ണിന് തലവേദനയാകുമ്പോള്‍

|

സ്വകാര്യഭാഗത്ത് ചില സമയങ്ങളിൽ പുകച്ചിലോ ചൊറിച്ചിലോ പോലെ സഹിക്കാൻ കഴിയാത്ത അസ്വസ്ഥതകൾ ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട് എല്ലാവർക്കും. മരുന്നുകളില്ലാതെ തന്നെ യോനീഭാഗത്തെ അസ്വസ്ഥത അകറ്റുവാനുള്ള വഴികളുണ്ട്. ശരീരത്തിൽ എവിടെയായാലും പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടുന്നത് ഒരു പ്രശ്‌നം തന്നെയാണ്. വളരെ ലോലവും തരളവുമായ ഇടത്താണ് ഇത് അനുഭവപ്പെടുന്നതെങ്കിൽ സഹിക്കാവുന്നതിലും അപ്പുറവുമാകും അവസ്ഥ.

യോനീഭാഗത്ത് ഉണ്ടാകുന്ന ഈ അസ്വസ്ഥത ഒട്ടുമിക്ക സ്ത്രീകളും നേരിടുന്നതാണ്. ലൈംഗീകരോഗങ്ങൾ, കെമിക്കലുകലുകളുടെ പാർശ്വഫലങ്ങൾ, ആർത്തവവിരാമം, ബാക്റ്റീരിയ, ഈസ്റ്റ് ഇൻഫെക്ഷൻ, അലർജി എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. പലപ്പോഴും യോനീഭാഗത്ത് ഉണ്ടാകുന്ന പുകച്ചിലും താനേ മാറാറുണ്ട്. എന്നാൽ, അങ്ങനെ മാറിയില്ല എന്നുണ്ടെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് വൈദ്യസഹായം തേടേണ്ടതാണ്.

Most read: കാരണമില്ലാതെ തടി കുറയുന്നുവോ, കാരണവും പരിഹാരവും

യോനീഭാഗത്ത് പുകച്ചിൽ മൂത്രമൊഴിക്കുമ്പോൾ ആണ് കൂടുതലും അനുഭവപ്പെടുന്നത്. ഇതിന്റെ കാരണം അറിയാനായി ഡോക്‌ടർ ലക്ഷണങ്ങൾ പരിശോധിക്കുകയും, യോനീസ്രവം എടുത്ത് വിശധപരിശോധന നടത്തുകയും ചെയ്യുന്നു. സ്ഥിതി പ്രശ്നം ആണെന്ന് ബോധ്യപ്പെട്ടാൽ, ആന്റിബയോട്ടിക്ക്, ആന്റിഫംഗൽ മരുന്നുകൾ, ഈസ്ട്രജൻ ക്രീം, സ്റ്റിറോയ്ഡ് ലോഷൻ എന്നിവയിൽ ഏതെങ്കിലും പരിഹാരമാർഗം ഡോക്ടർ നിർദ്ദേശിക്കുന്നതാണ്. എന്നാൽ, ഇത്തരം ചികിത്സാ രീതികൾക്ക് പാർശ്വഫലങ്ങളും ഉണ്ടാകാം. അതിനാൽ യോനീഭാഗത്തെ അസ്വസ്ഥത അകറ്റുവാനുള്ള പ്രകൃതിദത്തമായ ചില വഴികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പ്രോബയോട്ടിക്ക് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

പ്രോബയോട്ടിക്ക് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

ശരീരത്തിലെ ബാക്റ്റീരിയകളുടെ സന്തുലിതാവസ്ഥ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് യോനിയുടെ ആരോഗ്യം നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. യീസ്റ്റ് ഇൻഫെക്ഷൻ ആണ് യോനിയിലെ പുകച്ചിൽ അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം. ശരീരത്തിലെ കാൻഡിഡ ബാക്റ്റീരിയകളുടെ അമിതവളർച്ചയാണ് ഇതിന് വഴിവയ്ക്കുന്നത്. ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അസിഡോഫൈലസ്, ലാക്റ്റോബസ്സില്ലസ് എന്നീ നല്ല ബാക്ട്ടീരിയകൾ അടങ്ങിയ പ്രോബയോട്ടിക്ക് സമ്പുഷ്ടമായ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കാൻഡിഡ ഇൻഫെക്ഷൻ പോലെയുള്ള പല അണുബാധകളും ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കും എന്നാണ്.

പ്രോബയോട്ടിക്ക് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

പ്രോബയോട്ടിക്ക് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

മാത്രമല്ല, ക്ളാമൈഡിയ, ഗൊണോറിയ എന്നിങ്ങനെയുള്ള അവസ്ഥകളെ ചെറുക്കുവാനും ഇവ സഹായിക്കുന്നു. നിങ്ങൾ ലൈംഗീകരോഗബാധ മൂലം ആന്റിബയോട്ടിക്ക് മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, പ്രോബയോട്ടിക്ക് നിങ്ങളുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. കാരണം, ആന്റിബയോട്ടിക്കുകൾ ശരീരത്തിലെ നല്ലതും ചീത്തയുമായ ബാക്ട്ടീരിയകളെ ഒരുപോലെ നശിപ്പിക്കുന്നു. പ്രോബയോട്ടിക്ക് അടങ്ങിയ ചില ഭക്ഷ്യവസ്തുക്കളാണ് കട്ടത്തൈര്, അച്ചാറുകൾ,കെഫിർ, കിംച്ചി എന്നിവ.

പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

ക്ളീവ്ലാൻഡ് ക്ലെനിക്കിലെ വിദഗ്ദ്ധർ പറയുന്നത് യോനിയിലെ പുകച്ചിലും ചൊറിച്ചിലും അണുബാധ മൂലം അല്ലാതെയും സംഭവിക്കാം എന്നാണ്. അങ്ങനെ വരുമ്പോൾ, യോനിയിൽ ഉപയോഗിക്കുന്ന സ്പ്രേ, സ്പർമിസൈഡൽ ഉൽപ്പന്നങ്ങൾ എന്നിവയാകാം കാരണക്കാർ. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ, സോപ്പുകൾ, സുഗന്ധം പൂശിയ ടോയ്‌ലറ്റ് പേപ്പറുകൾ, കോണ്ടം, സോപ്പുപൊടി, ഫാബ്രിക്ക് സോഫ്റ്റനറുകൾ എന്നിവയെല്ലാം യോനീഭാഗത്ത് അസ്വസ്ഥ ഉണ്ടാക്കുന്നതിന് കാരണമാകുന്നവയാണ്. അതിനാൽ, യോനിക്ക് പ്രശ്നം വരുത്താത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുക. ഡെർമറ്റൊളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങളും, ആയുർവേദ മാർഗ്ഗങ്ങളും, പ്രകൃതിദത്ത എണ്ണകളും മാത്രം ഉപയോഗിക്കുക. സിന്തറ്റിക്ക് ചേരുവകളും സുഗന്ധവും അടങ്ങിയിട്ടില്ലാത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.

Most read: പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം

യോനിഭാഗം വൃത്തിയായി സൂക്ഷിക്കുക

യോനിഭാഗം വൃത്തിയായി സൂക്ഷിക്കുക

യോനീഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ മാത്രമേ യോനിയിലെ അണുബാധയും, ചൊറിച്ചിലും മറ്റും തടയുവാൻ സാധിക്കുകയുള്ളൂ. യോനിയിൽ തുടങ്ങി മലദ്വാര ഭാഗത്ത് എത്തുന്ന ദിശയിൽ ആയിരിക്കണം കഴുകേണ്ടത്. അല്ലാതെ, മറിച്ചുള്ള ദിശയിൽ കഴുകുവാൻ പാടില്ല. കാരണം, മറിച്ചാണെങ്കിൽ മലദ്വാരത്തിൽ നിന്ന് യോനിയിൽ അണുബാധയേൽക്കാൻ സാധ്യതയുണ്ട്. കൂടാതെ, യോനിക്ക് ചുറ്റുമുള്ള ചർമ്മം അധികം ഉറച്ച് കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. സുഗന്ധം പൂശിയ പാഡുകൾ ഒഴിവാക്കുക. പ്രകൃതിദത്തവും, കെമിക്കലുകളിൽ നിന്ന് മുക്തവുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. നാപ്കിനുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോൾ മാറ്റുക. അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. മാത്രമല്ല, ഒരുപാട് ഇറുകിയത് വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

ആന്റി-വൈറൽ പച്ചമരുന്നുകൾ

ആന്റി-വൈറൽ പച്ചമരുന്നുകൾ

ട്രെഡീഷണൽ ആൻഡ് കോംപ്ലിമെന്ററി മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, യോനിഭാഗത്ത് ഉണ്ടാകുന്ന പുകച്ചിലിന്റെ കാരണം എച്ച്.പി.വി പോലെയുള്ള ലൈംഗീകബന്ധം മൂലമുള്ള അണുബാധയാണെങ്കിൽ, പ്രതിരോധ ശേഷി വർദ്ധിപ്പിച്ച്, വയറസ്സുകൾക്കെതിരെ പോരാടുന്ന പച്ചമരുന്നുകളാണ് ഇവയെ ചെറുക്കാനുള്ള ഉത്തമ മാർഗ്ഗം എന്നാണ്. വെളുത്തുള്ളി, ഇഞ്ചി, എൽഡർബെറി, ഒലീവ് ഇല, ഒറിഗാനോ, ഒറിഗാനോ എണ്ണ എന്നിവയെല്ലാം ഇതിന് ഉത്തമമാണ്.

ആപ്പിൾ സിഡർ വിനീഗർ

ആപ്പിൾ സിഡർ വിനീഗർ

യോനീഭാഗത്തെ പി.എച്ച് നിലയിൽ വരുന്ന മാറ്റങ്ങളും യോനിയിൽ പുകച്ചിൽ അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ആപ്പിൾ സിഡർ വിനാഗിരി പുരട്ടുന്നത് ഈ പുകച്ചിൽ അകറ്റുവാനും പി.എച്ച് നില സന്തുലിതമാക്കുവാനും സഹായിക്കുന്നു. ഇതിനായി, ഒരു കപ്പ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത്, ഇത് യോനിയിൽ ഒഴിച്ച് കഴുകുക. ദിവസത്തിൽ 2 തവണ വീതം ഇത് ചെയ്യുക. ഇത് ഫലവത്തായില്ലെങ്കിൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.

വെളിച്ചെണ്ണ ഉപയോഗിക്കുക

വെളിച്ചെണ്ണ ഉപയോഗിക്കുക

മെഡിസിനൽ ഫുഡ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, യോനീഭാഗത്ത് ഉണ്ടാകുന്ന പുകച്ചിൽ അകറ്റുവാനും കാൻഡിഡ ബാക്ട്ടീരിയയുടെ വളർച്ച തടയുവാനും ഏറ്റവും ഉത്തമമാണ് വെളിച്ചെണ്ണ എന്നാണ്. കാരണം, വെളിച്ചെണ്ണയിൽ ആന്റിമൈക്രോബിയൽ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കാൻഡിഡ ബാക്ട്ടീരിയകളെ നശിപ്പിക്കുന്ന ലോറിക്ക് ആസിഡ്, കാപ്രിലിക്ക് ആസിഡ് എന്നിവയും വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.

നറുംപശ ഉപയോഗിക്കുക

നറുംപശ ഉപയോഗിക്കുക

ലോകത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ലൈംഗീക രോഗമാണ് ട്രൈക്കോമോണിയാസിസ്. ട്രൈക്കോമോണാസ് വജൈനാലിസ് എന്ന ഒരുതരം ഏകകോശ പരോപജീവി മൂലമുണ്ടാകുന്ന അസുഖമാണിത്. ഇത് മൂലം യോനിയിൽ പുകച്ചിൽ അനുഭവപ്പെടുന്നു. ഈജിപ്ഷ്യൻ സൊസൈറ്റി ഓഫ് പാരസൈറ്റോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, ചില മരങ്ങളുടെ തോലിൽ നിന്ന് എടുക്കുന്ന ഒരു തരം പശയായ നറുംപശ ഉപയോഗിക്കുന്നത് ട്രൈക്കോമോണിയാസിസ് മൂലമുള്ള യോനിയുടെ പുകച്ചിലും അസ്വസ്ഥതയും അകറ്റുവാൻ സാധിക്കും എന്നാണ്.

തണുത്ത തുണി കൊണ്ട് ഒപ്പുക

തണുത്ത തുണി കൊണ്ട് ഒപ്പുക

പല പഠനങ്ങളും പറയുന്നത് തണുത്ത തുണി കൊണ്ട് യോനി ഭാഗം ഒപ്പുന്നത് ചൊറിച്ചിൽ, പുകച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ അകറ്റും എന്നാണ്. യോനിയിൽ അനുഭവപ്പെടുന്ന എല്ലാത്തരം പുകച്ചിലുകൾക്കും ഇത് നല്ലതാണെങ്കിലും, ആർത്തവവിരാമം മൂലം യോനിയിൽ വരുന്ന ഇത്തരം അസ്വസ്ഥതകൾക്കാണ് ഈ മാർഗ്ഗം ഏറ്റവും ഫലപ്രദം. ഇത് ചെയ്യുന്നതിനായി, ഒരു വൃത്തിയുള്ള കോട്ടൺ തുണിയിൽ ഐസ് ക്യൂബുകൾ പൊതിഞ്ഞ് അത് അസ്വസ്ഥതയുള്ള ഭാഗത്ത് 30 സെക്കന്റ് നേരം വയ്ക്കുക. കൂടാതെ, ദിവസത്തിൽ പല പ്രാവശ്യവും തണുത്ത വെള്ളം ഉപയോഗിച്ച് യോനീഭാഗം വൃത്തിയായി കഴുകുക. ഉറപ്പായും ആശ്വാസം ലഭിക്കുന്നതാണ്.

English summary

natural ways to treat vaginitis

Here are some no-drug solutions for healing your vaginal irritation. Take a look.
Story first published: Monday, May 27, 2019, 12:16 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X