For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘായുസ്സിന് അടുക്കളപ്പൊടിക്കൈകൾ ധാരാളം

|

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ദിവസം ചെല്ലുന്തോറും പല വിധത്തിലുള്ള പുതിയ പുതിയ രോഗങ്ങൾ ആണ് വരുന്നത്. എന്നാൽ പെട്ടെന്ന് ഒരു ദഹന പ്രശ്നം അല്ലെങ്കിൽ ഒരു തലവേദന എന്നിവയെല്ലാം ഉണ്ടായാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വേദന സംഹാരികൾ കഴിക്കുന്നവർ ചില്ലറയല്ല. എന്നാൽ ഇനി ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില അടുക്കളപ്പൊടിക്കൈകൾ ഉണ്ട്. പൂര്‍ണമായും ആരോഗ്യത്തോടെ ഇരിക്കുക എന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്.

Most read: ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേMost read: ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേ

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അടുക്കളയിൽ തന്നെ തിരഞ്ഞാൽ ലഭിക്കാവുന്ന ചില പ്രധാനപ്പെട്ട ഒറ്റമൂലികൾ ഉണ്ട്. ഇവ എന്താണ് എന്ന് ആദ്യം തന്നെ കൃത്യമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അടുക്കളയിൽ ഒന്ന് തിരഞ്ഞാൽ അത് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

കൈമുറിഞ്ഞാല്‍

കൈമുറിഞ്ഞാല്‍

കറിക്കരിയുന്നതിനിടെ കൈമുറിഞ്ഞാല്‍ അതിൽ ബാൻഡേജ് ചുറ്റുന്നതിന് പകരം ഇനി അടുക്കളയിൽ നിന്ന് ഒരു ചെറിയ ഉള്ളി മുറിച്ച് വെച്ചാൽ മതി. അതില്‍ അല്‍പം ഉള്ളി ചതച്ച് വെച്ച് കെട്ടുക. ഇത് രക്തസ്രാവം നിര്‍ത്തുകയും ആന്‍റി സെപ്റ്റിക് ഗുണം നല്‍കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും രക്തസ്രാവം നിർത്തുന്നതിനും എല്ലാം നമുക്ക് ചെറിയ ഉള്ളി പരിഹാരം നൽകുന്നുണ്ട്. ഓരോ ദിവസവും ആരോഗ്യ സംരക്ഷണത്തിന് മികച്ച ഗുണമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

കൊളസ്‌ട്രോളിന് പരിഹാരം

കൊളസ്‌ട്രോളിന് പരിഹാരം

കൊളസ്ട്രോള്‍ കുറക്കുന്നതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ചെറിയ ഉള്ളി. ഇതിൽ ഉള്ള എൻസൈമുകളും മറ്റും നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പരിഹരിക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നുണ്ട്. ദിവസവും പച്ചക്ക് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുറിവുണക്കാന്‍

മുറിവുണക്കാന്‍

മഞ്ഞൾ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ഇതിലുള്ള ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഏറ്റവും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇത് നമ്മുടെ അടുക്കളയിൽ സാധാരണമാണ് എന്നതാണ് ഇതിന്‍റെ ലഭ്യതയെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. എത്ര വലിയ മുറിവാണെങ്കിലും ആ മുറിവുണക്കാന്‍ മഞ്ഞള്‍ ഉത്തമമാണ്. നല്ലൊരു ആന്റി സെപ്റ്റിക് ആണ് മഞ്ഞള്‍. അതുകൊണ്ട് സംശയിക്കാതെ നമുക്ക് മഞ്ഞൾ ഉപയോഗിക്കാവുന്നതാണ്.

നീര്‍വീക്കത്തിന് പരിഹാരം

നീര്‍വീക്കത്തിന് പരിഹാരം

നീർവീക്കം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് മഞ്ഞൾ. മഞ്ഞൾ കിഴികെട്ടി ഇളം ചൂടുള്ള കടുകെണ്ണയിൽ മുക്കി ഇത് നീരുള്ള സ്ഥലത്ത് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്‍റിന്‍റെ സാന്നിധ്യം തന്നെയാണ് മഞ്ഞളിനെ നമുക്ക് ഇത്രയും പ്രിയങ്കരമാക്കിയത്.

ദഹനക്കേടിന്

ദഹനക്കേടിന്

എപ്പോഴാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് പലപ്പോഴും പറയാൻ സാധിക്കുകയില്ല. കാരണം അത്രക്കും പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എത്രയൊക്കെ മരുന്ന് കഴിച്ചാലും അത് പലപ്പോഴും വീണ്ടും വീണ്ടും വരുന്നുണ്ട്. എന്നാൽ ഇനി ദഹനക്കേടിന് ജീരകം ഏറ്റവും ഫലപ്രദമായ ഒന്നാണ്. ജലദോഷം, ചുമ, പനി എന്നിവക്കെല്ലാം പ്രതിവിധിയാണ് ജീരക വെള്ളം.

 വെളുത്തുള്ളി

വെളുത്തുള്ളി

അല്‍പം വെളുത്തുള്ളിയിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. ഇതും മുകളില്‍ പറഞ്ഞതു പോലെ പെട്ടെന്നുണ്ടാവുന്ന ദഹന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് വെല്ലുിവിളി ഉയര്‍ത്തുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. സംശയിക്കാതെ നമുക്ക് ദിവസവും ഭക്ഷണ ശേഷം ഒരു വെളുത്തുള്ളി അല്ലി കഴിക്കാവുന്നതാണ്.

ഏലക്ക

ഏലക്ക

ഏലക്ക വെള്ളം നമ്മളില്‍ പലരുടേയും ആരോഗ്യ പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഏലക്ക വെള്ളം തിളപ്പിച്ച് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. ഇത് വയറു വേദനക്ക് പരിഹാരം കാണുന്നതിനും പെട്ടെന്നുള്ള വയറിന്‍റെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏലക്ക പച്ചക്ക് കഴിക്കുന്നതിലൂടെയും ആരോഗ്യത്തിന്‍റെ വെല്ലുവിളികൾക്ക് പരിഹാരം കാണാം.

 ഇഞ്ചി

ഇഞ്ചി

അടുക്കളയിൽ ഇ‍ഞ്ചി ഒരു സാധാരണ വിഭവമാണ്. എന്നാല്‍ ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു കഷ്ണം ഇഞ്ചി കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ നിലക്ക് നിർത്തുന്നതിനും ഉയർന്ന ബിപിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇഞ്ചി സ്ഥിരമായി കഴിക്കുന്നവരിൽ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

English summary

Natural Remedies For Every Common Health Issue

Here in this article we have listed some of the natural remedies for every common health issue. Take a look.
Story first published: Tuesday, February 4, 2020, 18:26 [IST]
X
Desktop Bottom Promotion