For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് നെല്ലിക്കയില്‍ ഒറ്റമൂലി

പ്രമേഹത്തിന് നെല്ലിക്കയില്‍ ഒറ്റമൂലി

|

ഒരു പ്രായമാകുമ്പോള്‍ പലരേയും ബാധിയ്ക്കുന്ന ചില പ്രത്യേക രോഗങ്ങളുണ്ട്. പ്രമേഹവും കൊളസ്‌ട്രോളും ബിപിയുമെല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കും, എന്തിന് കുട്ടികള്‍ക്കു പോലും വരുന്നുവെന്നതാണ് വാസ്തവം. ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവുമെല്ലാമാണ് കാരണമായി പറയാവുന്നത്.

പ്രമേഹം പലരേയും അലട്ടുന്ന ഒന്നാണ്. ചില സ്ത്രീകള്‍ക്കു ഗര്‍ഭാവസ്ഥയില്‍ തന്നെ പ്രമേഹമുണ്ടാകും. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളാകട്ടെ, ഷുഗര്‍ ബേബി എന്നും അറിയപ്പെടുന്നു. ഇതല്ലാതെ കുട്ടികളെ പ്രമേഹം ബാധിയ്ക്കാം. ചെറുപ്പക്കാരേയും പ്രായമായവരേയും ബാധിയ്ക്കാം. ഇതില്‍ തന്നെ നാല്‍പതുകള്‍ കടന്നവര്‍ക്കാണ് രോഗ സാധ്യത കൂടുതലെന്നു വേണം, പറയാന്‍.

പ്രമേഹത്തിന് പാരമ്പര്യം മുതല്‍ ഇങ്ങോട്ടു കാരണങ്ങള്‍ പലതുണ്ട്. ജീവിത ശൈലി, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഇതില്‍ പെടും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്തുന്ന ഇന്‍സുലിന്‍ ഉല്‍പാദനം വേണ്ട രീതിയില്‍ നടക്കാത്തതാണ് പ്രമേഹത്തിനു കാരണം.

പ്രമേഹത്തിന് മരുന്നായി പറയാവുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ പരിഹാരം തരുന്ന വീട്ടു വൈദ്യങ്ങള്‍. ഇത്തരത്തിലെ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിലെ കയ്പു തന്നെ ഇത് പ്രമേഹ പരിഹാരമാകുമെന്നതിന്റെ ൃദഷ്ടാന്തമാണ്. കാരണം കയ്പുള്ള ഭക്ഷണങ്ങള്‍ പ്രമേഹത്തിന് മരുന്നാണെന്നത് പൊതു സത്യമായതു കൊണ്ടു തന്നെ.

curry leaves

നെല്ലിക്ക എങ്ങനെയാണ് പ്രമേഹത്തിന് പരിഹാരമാകുന്നതെന്നറിയൂ, ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നറിയൂ,

പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന്

പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന്

പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ് നെല്ലിക്ക. പാന്‍ക്രിയാറ്റിസ് പാന്‍ക്രിയാസിനെ ബാധിയ്ക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിനു തടസം നില്‍ക്കുന്നു. പാന്‍ക്രിയാററിസ് തടയാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതു വഴി ഇന്‍സുലിന്‍ ഉല്‍പാദനത്തേയും രക്തത്തിലെ ഗ്ലൂക്കോസ് തോതിനേയും നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുന്നു.

ക്രോമിയം

ക്രോമിയം

ക്രോമിയം അടങ്ങിയ ഒന്നാണ് നെല്ലിക്ക. ഇത് കാര്‍ബോഹൈഡ്രേറ്റിന്റെ അപചയ പ്രക്രിയ അഥവാ മെറ്റബോളിസം നടക്കാന്‍ സഹായിക്കുന്നു. ഇതു വഴി ശരീരം ഇന്‍സുലിന്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു. ഇതും പ്രമേഹം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി സമ്പുഷ്ടമായ ഒന്നാണ് നെല്ലിക്ക. ഇതിന് ഇതാണ് ആന്റി ഓകസിഡന്റ് ഗുണം നല്‍കുന്നതും. വൈറ്റമിന്‍ സി പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്. ഇതു വഴിയും നെല്ലിക്ക പ്രമേഹത്തിനു പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹം പോലെയുള്ള പല രോഗങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണമാണ് ഓക്‌സിഡേറ്റിവ് സ്‌ട്രെസ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്ക. ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കാന്‍ നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഇതിലെ വൈററമിന്‍ സി തന്നെയാണു പ്രധാന ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നത്.

പ്രമേഹത്തിനായി നെല്ലിക്ക

പ്രമേഹത്തിനായി നെല്ലിക്ക

പ്രമേഹത്തിനായി നെല്ലിക്ക പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതിന്റെ പൊടിയുണ്ടാക്കാം. നെല്ലിക്ക ഉണക്കി പൊടിച്ചാണ് ഇതുണ്ടാക്കുക. ഇതു വാങ്ങാനും ലഭിയ്ക്കും. ഇതിലും നല്ലത് തനിയെ ഉണ്ടാക്കുന്നതാണ്. വാങ്ങുകയാണെങ്കില്‍ ശുദ്ധമായതു നോക്കി വാങ്ങണം. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

 നെല്ലിക്ക ഫ്രഷായി

നെല്ലിക്ക ഫ്രഷായി

ഏറ്റവും നല്ലത് നെല്ലിക്ക ഫ്രഷായി പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുന്നതാണ്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇതു കഴിയ്ക്കുമ്പോള്‍ കയ്പാണെങ്കിലും മീതേ വെള്ളം കുടിച്ചാല്‍ മതിയാകും. ഈ പ്രശ്‌നത്തിന് പരിഹാരമാകും.

കുടിയ്ക്കാം

കുടിയ്ക്കാം

നെല്ലിക്കയുടെ നീരു കുടിയ്ക്കന്നതും ഏറെ നല്ലതാണ്. പച്ചനെല്ലിക്ക ചതച്ചെടുത്ത് ഈ നീരു തനിയേയോ വെള്ളത്തില്‍ കലര്‍ത്തിയോ കുടിയ്ക്കാം. ഇത് റെഡിമേയ്ഡ് ആയും വാങ്ങാന്‍ കിട്ടും. നല്ല ശുദ്ധമായതു വാങ്ങിയാലേ ഗുണമുണ്ടാകൂ.

ആംവ്‌ല മുറാബ

ആംവ്‌ല മുറാബ

ആംവ്‌ല മുറാബ എന്ന ഒന്നുണ്ട്. മറ്റൊന്നുമല്ല, നെല്ലിക്ക തേനിലിട്ടത്. തേന്‍ ശുദ്ധമാണെങ്കില്‍ ഒരു പരിധി വരെ പ്രമേഹത്തിന് ദോഷം വരുത്തില്ല. നെല്ലിക്ക തേനിലിട്ടും കഴിയ്ക്കാം. തേനും നല്ലൊരു ആന്റിഓക്‌സിഡന്റാണ്.

പ്രമേഹ നിയന്ത്രണം മാത്രമല്ല

പ്രമേഹ നിയന്ത്രണം മാത്രമല്ല

പ്രമേഹ നിയന്ത്രണം മാത്രമല്ല, നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന്, എല്ലിന്റെ ആരോഗ്യത്തിന്, ചര്‍മത്തിനും മുടിയ്ക്കും എല്ലാം നെല്ലിക്ക നല്ലൊരു മരുന്നാണ്.

മഞ്ഞളും നെല്ലിക്കയും

മഞ്ഞളും നെല്ലിക്കയും

മഞ്ഞളും നെല്ലിക്കയും കലര്‍ന്ന മിശ്രിതവും പ്രമേഹത്തിന് ഏറെ നല്ലതാണ്. പച്ചനെല്ലിക്കയും മഞ്ഞളും കലര്‍ത്തി കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിക്കാ ജ്യൂസില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്താം.

നെല്ലിക്ക, കറിവേപ്പില

നെല്ലിക്ക, കറിവേപ്പില

നെല്ലിക്ക, കറിവേപ്പില എന്നിവ ചേര്‍ത്ത മിശ്രിതവും ഏറെ ഗുണകരാണ്. നെല്ലിക്കയും കറിവേപ്പിലയും ചേര്‍ത്ത് അരയ്ക്കുക. ഇത് ഉരുളയാക്കി രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം നിയന്ത്രണത്തിലാക്കാം. മുടി വളരാനും നല്ലതാണ്.

English summary

How To Treat Diabetes Using Goosberry

How To Treat Diabetes Using Goosberry, Read more to know about,
X
Desktop Bottom Promotion