For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തുടക്കത്തിലേ തിരിച്ചറിയൂ, ഈ വഴി

ക്യാന്‍സര്‍ തിരിച്ചറിയാന്‍ സിംപിള്‍ വഴികള്‍...

|

ഇന്നത്തെ കാലത്ത് ഏറ്റവും മാരകരമായ രോഗങ്ങളില്‍ പെടുന്ന ഒന്നാണ് ക്യാന്‍സര്‍ എന്നു പറയാം. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ പടര്‍ന്നു കഴിഞ്ഞാല്‍, ഇതു വേരോടെ പിഴുതു മാറ്റിയില്ലെങ്കില്‍ ശരീരത്തിന്റെ ഓരോ ഭാഗത്തേയും കാര്‍ന്നു കാര്‍ന്നു തിന്നുന്ന അവസ്ഥയിലെത്തുമെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍ ബാധയെ കഠിനമാക്കുന്ന ഒരു കാരണമേയുള്ളൂ, തിരിച്ചറിയാന്‍ വൈകുന്നത്. തിരിച്ചറിഞ്ഞു ചികിത്സിച്ചാല്‍ ഏതു രോഗവും പോലെ ഇത് ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഇതിനു പകരം ക്യാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നുവെന്ന രീതിയില്‍ കഴിയുന്നതാണ് കുഴപ്പവും.

ക്യാന്‍സറിനെ പല ലക്ഷണങ്ങളും മററു സാധാരണ രോഗങ്ങളോടു സാമ്യമുണ്ടെന്നതാണ് പലപ്പോഴും നാമിതിനെ നിസാരമായി തള്ളിക്കളയാനും കരുതാനുമുള്ള കാരണമെന്നു വേണം, പറയാന്‍. ചിലപ്പോള്‍ ശരീരം കാണിച്ചു തരുന്നത് ക്യാന്‍സര്‍ ലക്ഷണമാകും, നാം സാധാരണ രോഗമെന്ന രീതിയില്‍ ഇത് അവഗണിച്ചു കളയുകയും ചെയ്യും.

ക്യാന്‍സറാണോയെന്നു സംശയിക്കാന്‍ തക്ക ചില ലക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, ക്യാന്‍സര്‍ ബാധയെ തുടക്കത്തില്‍ കണ്ടെത്തി തുരത്താന്‍ സഹായിക്കുന്ന ഒന്നാണിത്. എന്നാല്‍ പലപ്പോളും ഒന്നും രണ്ടും സ്‌റ്റേജുകള്‍ കടന്ന മൂന്നോ നാലോ സ്‌റ്റേജുകൡലെത്തുമ്പോഴാണ് ക്യാന്‍സര്‍ നാം തിരിച്ചറിയുക. ഇതോടെ ഇത് പരിഹരിയ്ക്കാന്‍ പറ്റാത്ത വിധത്തിലുമാകും. ഇതാണ് ക്യാന്‍സര്‍ ബാധിച്ച 50 ശതമാനം ആളുകളം മരിയ്ക്കുന്നതിന് കാരണമാകുന്നത്.

ശരീരത്തിന്റെ ഓരോ ഭാഗത്തും വന്നാലും വ്യത്യസ്ത രീതിയിലെ ലക്ഷണങ്ങളെങ്കിലും ഇതിനു പൊതു സ്വഭാവവുമുണ്ട്.ക്യാന്‍സറിനെ തുടക്കത്തിലേ പിടിയ്ക്കുവാന്‍ സാധിയ്ക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

അകാരണമായ ക്ഷീണം, അതും തുടര്‍ച്ചയായി, ഇതുപോലെ അടിക്കടി വരുന്ന പനിയോ മറ്റു രോഗങ്ങളോ ഇതിന്റെ ലക്ഷണമാകാം. ഒപ്പം പെട്ടെന്നു ഭാരം കുറയുക. ഒന്നു രണ്ടു മാസത്തില്‍ മൂന്നു നാലു കിലോ കാരണമില്ലാതെ കുറയുക, രക്ത പരിശോധയില്‍ ഹീമോഗ്ലോബിന്‍ കുറവ് എന്നിവയെല്ലാം ഈ കാരണം കൊണ്ടാകാം. അടിക്കടി അസുഖം വരുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാരണം. പ്രത്യേകിച്ചും മധ്യവയസില്‍. ഇതെല്ലാമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ക്യാന്‍സര്‍ പരിശോധനയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതു പോലെ സാധാരണയായി തലവേദനയില്ലാത്ത ഒരാള്‍ക്ക് അടിക്കടി തലവേദന വരിക, മൈഗ്രേന്‍ അടുപ്പിച്ചടുപ്പിച്ചു വരിക, ഫിറ്റ്‌സുണ്ടാകുക എന്നിവയെല്ലാം തന്നെ തലച്ചോറില്‍ എന്തെങ്കിലും

വളര്‍ച്ചയുണ്ടാകുന്നതിന്റെ ലക്ഷണമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതുപോലെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ബ്ലീഡിംഗ് ഉണ്ടാകുക, മൂക്കു ചീറ്റുമ്പോള്‍ രക്തം, മൂക്കിന്റെ ഏതെങ്കിലും ഭാഗത്തു വേദന, മുഖത്തേതെങ്കിലും ഭാഗത്തുണ്ടാകുന്ന വേദന എന്നിവ മൂക്കിനകത്തെ സൈനസ് ഭാഗത്തുണ്ടാകുന്ന, അപൂര്‍വമായ ക്യാന്‍സര്‍ സാധ്യത കാണിയ്ക്കുന്നു.

തൊണ്ട വേദന, ഒച്ചയടപ്പ്

തൊണ്ട വേദന, ഒച്ചയടപ്പ്

തൊണ്ട വേദന, ഒച്ചയടപ്പ്, ചുമയ്ക്കുമ്പോള്‍ രക്തത്തോടെ കഫം, ഉച്ച കുറഞ്ഞു വരുന്നു, വ്യത്യാസം, കഴുത്തില്‍ കഴല എന്നിവയെല്ലാം തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യതയാണ്.

തൈറോയ്ഡ് ക്യാന്‍സര്‍

തൈറോയ്ഡ് ക്യാന്‍സര്‍

തൈറോയ്ഡ് മുഴ പലപ്പോഴും പലര്‍ക്കമുണ്ടാകും. എന്നാല്‍ ഇത് കാഠിന്യമുള്ളവയും കഴുത്തിനു ചുറ്റും കഴല, ഭക്ഷണമിറക്കാനുള്ള ബു്ദ്ധിമുട്ട്, തൊണ്ടയില്‍ എന്തോ തടഞ്ഞ തോന്നല്‍ എ്ന്നിവ തൈറോയ്ഡ് ക്യാന്‍സര്‍ ആകാം.

ശ്വാസകോശത്തിന് വരുന്ന ക്യാന്‍സറിന്

ശ്വാസകോശത്തിന് വരുന്ന ക്യാന്‍സറിന്

ശ്വാസകോശത്തിന് വരുന്ന ക്യാന്‍സറിന് രാത്രികാലങ്ങളിലെ ചുമ, വിട്ടുമാറാത്ത ചുമ, കഫത്തില്‍ രക്തം എന്നിവ ലക്ഷണമാണ്. പ്രത്യേകിച്ചും മൂന്നാഴ്ചയായി മാറാത്ത ചുമ. പ്രത്യേകിച്ചും പുക വലിയ്ക്കുന്നവര്‍ക്ക് ഇത്തരം ലക്ഷണമുണ്ടെങ്കില്‍.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ശരീരം മെലിയുക, വയറിനകത്ത് സൂചി കുത്തുന്ന വേദന, പുളിച്ചു തികച്ച ഛര്‍ദിയ്ക്കുക, ഛര്‍ദിയില്‍ രക്തം, വിശപ്പു കുറയുക എന്നിവ ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍ കാരണമാണ്. ഇതുപോലെ വിട്ടു മാറാത്ത നെഞ്ചെരിച്ചില്‍

ഇതിന്റെ ലക്ഷണമാകാം.

ഭക്ഷണം കഴിച്ചാല്‍ ഇറങ്ങാത്ത തോന്നല്‍,. വിട്ടുമാറാത്ത നെഞ്ചെരിച്ചല്‍ എന്നിവ അന്നനാളത്തിലെ ക്യാന്‍സര്‍ സാധ്യതയാണ്.

ലിവര്‍ ക്യാന്‍സറിന്

ലിവര്‍ ക്യാന്‍സറിന്

ലിവര്‍ ക്യാന്‍സറിന് ചിലപ്പോള്‍ മഞ്ഞപ്പിത്ത ലക്ഷണവുമുണ്ടാകും. വയര്‍ വീര്‍ത്തു വരുന്നു, ദഹനം ശരിയാകുന്നതില്ല, ഇടയ്ക്കിടയ്ക്കു പനി, തൂക്കം കുറയുന്നു എന്നിവയെല്ലാം തന്നെ ലിവറിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഹീമോഗ്ലോബിന്‍ കുറയുകയും ചെയ്യും. ചിലപ്പോള്‍ എപ്പോഴും ഓക്കാനമുണ്ടാകും.

കുടലിലെ ക്യാന്‍സറിന്

കുടലിലെ ക്യാന്‍സറിന്

കുടലിലെ ക്യാന്‍സറിന് അടിവയറ്റില്‍ ഇടയ്ക്കിടെ വേദന, മലം പോയതിനു ശേഷമോ കൂടെയോ രക്തം പോകുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്. ചിലപ്പോള്‍ രക്തം പോകുമ്പോള്‍ വേദനയുണ്ടാകില്ല.

ബ്രെസ്‌ററ് ക്യാന്‍സര്‍

ബ്രെസ്‌ററ് ക്യാന്‍സര്‍

ബ്രെസ്‌ററ് ക്യാന്‍സര്‍ സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറാണ്. ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ടു വരുന്ന ക്യാന്‍സര്‍ ബാധയാണിത്. മാറിടത്തില്‍ വരുന്ന മുഴ, കല്ലിപ്പ് എന്നിവ അവഗണിയ്ക്കരുത്. മാറിടത്തിലെ ചര്‍മത്തിലുണ്ടാകുന്ന നിറ വ്യത്യാസം, പാടുകള്‍, ചൊറിച്ചില്‍, അണുബാധ തുടങ്ങിയവ മാറുന്നില്ലെങ്കില്‍ ശ്രദ്ധിയ്്ക്കുക. മുല കൊടുക്കാത്ത, പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നോര്‍ക്കുക. പ്രത്യേകിച്ചും 35നു ശേഷം.ഇതുപോലെ ഫംഗസ് രോഗങ്ങള്‍ വരുന്നതും ശ്രദ്ധിയ്ക്കും. 40 കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്തു നോക്കുക.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ 45നു ശേഷം സാധാരണയാണ്. പിഎസ്എ എന്ന ടെസ്റ്റിലൂടെ ഇതറിയാം. അടിവയറ്റിലെ വേദന, മലബന്ധം, ഈ ഭാഗത്തു വരുന്ന മുഴകള്‍ എന്നിവ ശ്രദ്ധിയ്ക്കുകമൂത്രത്തില്‍ രക്തം കലര്‍ന്നു പോകുക, അടിവയറ്റിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാകാം.

യൂട്രസിലും ഓവറിയിലും

യൂട്രസിലും ഓവറിയിലും

സ്ത്രീകളില്‍ യൂട്രസിലും ഓവറിയിലും വരുന്ന ക്യാന്‍സറുകള്‍ സാധാരണയാണ്. ഓവറി ക്യാന്‍സര്‍ ഓവറിയില്‍ വരുന്ന മുഴകള്‍ മൂത്ര വിസര്‍ജനത്തിനു വരെ തടസം സൃഷ്ടിയ്്ക്കുന്നു. ഇത് മൂത്ര സഞ്ചിയില്‍ സമ്മര്‍ദമേല്‍പ്പിയ്ക്കുന്നതാണ് കാരണം. ഇത്തരം ഘട്ടത്തിലാണ് ഇതു ക്യാന്‍സറാണോയെന്നു പലരും സംശയിക്കുക. ചികിത്സകളിലൂടെ നൂറു ശതമാനവും മാറ്റാവുന്ന ഒന്നാണ് ഈ ക്യാന്‍സര്‍.

യൂട്രസിലെ ക്യാന്‍സര്‍

യൂട്രസിലെ ക്യാന്‍സര്‍

പീരീഡ്‌സിന് ഇടയ്ക്കു വരുന്ന ബ്ലീഡിംഗ്, ബന്ധപ്പെട്ട ശേഷം ബ്ലീഡിംഗ്, മെനോപോസ് ആയതിനു ശേഷം വരുന്ന ബ്ലീഡിംഗ് എന്നിവയെല്ലാം തന്നെ യൂട്രസ് ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം.

ബ്ലഡ് ക്യാന്‍സര്‍

ബ്ലഡ് ക്യാന്‍സര്‍

തിരിച്ചറിയാന്‍ തന്നെ ഏറെ പ്രയാസം നേരിടുന്ന ക്യാന്‍സറാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ രക്താര്‍ബുദം. കുട്ടികളില്‍ വരെ ഇതു വരാന്‍ സാധ്യതയുണ്ട്. ഇട വിട്ടു വരുന്ന പനി, ഹീമോഗ്ലോബിന്‍ കുറവ്, ക്ഷീണം എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്.

എല്ലുകളിലും

എല്ലുകളിലും

എല്ലുകളിലും ക്യാന്‍സര്‍ വരുന്നുണ്ട്. ഇത്ര സാധാരണമല്ലെങ്കിലും. എല്ലുകളില്‍ വരുന്ന മുഴകള്‍, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു വേദനയോടെ വരുന്ന മുഴകള്‍ എന്നിവയാകാം.

സ്‌കിന്‍ ക്യാന്‍സറും

സ്‌കിന്‍ ക്യാന്‍സറും

ഇതു പോലെ സ്‌കിന്‍ ക്യാന്‍സറും കേരളത്തില്‍ അത്ര സാധാരണയല്ലെങ്കിലും ഇതിന്റെ ലക്ഷണവും അറിയുക. മറുകുകളോ പാടുകളോ വലുതാകുക, ഇവയില്‍ ചൊറിച്ചിലോ നിറം മാറ്റമോ, ഇതില്‍ നിന്നും ദ്രാവകമോ പഴുപ്പോ എന്നതെല്ലാം ചര്‍മത്തെ ബാധിയ്ക്കുവന്ന ക്യാന്‍സര്‍ ലക്ഷണമായും എടുക്കാം.

ക്യാന്‍സറാണെന്നു കരുതി

ക്യാന്‍സറാണെന്നു കരുതി

ക്യാന്‍സറാണെന്നു കരുതി പേടിയ്ക്കുകയല്ല, തുടക്കത്തില്‍, അതായത് എന്തെങ്കിലും സംശയം തോന്നിയാല്‍ തന്നെ പരിശോധിച്ചു കണ്ടെത്തുകയും ചികിത്സ തേടുകയുമാണ് വേണ്ടത്. ഇത് ക്യാന്‍സര്‍ ബാധയില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടാന്‍ സഹാ

English summary

How To Detect Different Kinds Of Cancer Early

How To Detect Cancer Early, Read more to know about,
X
Desktop Bottom Promotion