For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ കൊളസ്‌ട്രോള്‍ ലിവര്‍ ക്യാന്‍സറാകും

|

നമ്മെ അലട്ടുന്ന ചില സ്ഥിരം രോഗങ്ങളുടെ ഗണത്തില്‍ പെട്ട ചിലതുണ്ട്. ഇതില്‍ പണ്ടെല്ലാം ഒരു പ്രായം കഴിഞ്ഞാല്‍ വരുന്ന രോഗങ്ങളുടെ ഗണത്തില്‍ പെട്ടതായിരുന്നു, കൊളസ്‌ട്രോളും പ്രമേഹവുമല്ലൊം. സൗകര്യങ്ങള്‍ കൂടുമ്പോള്‍, അടുക്കളയില്‍ പരീക്ഷണങ്ങള്‍ അനാരോഗ്യകരമായി മാറുമ്പോള്‍, അടുക്കളയ്ക്കു തന്നെ അവധി നല്‍കുമ്പോള്‍ ഇത്തരം രോഗങ്ങള്‍ ഇന്നു ചെറുപ്പക്കാരെ പോലും അലട്ടുന്നതായി മാറി.

ഇതില്‍ കൊളസ്‌ട്രോള്‍ അപകടകരമായ ഒന്നാണ്. കാരണം പല തരം ഗുരുതര രോഗങ്ങള്‍ക്കും ഇതു വഴിയൊരുക്കും. ശരീരത്തിന് ആവശ്യമുള്ളതും ഇല്ലാത്തതുമായ കൊളസ്‌ട്രോളുണ്ട്. നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമുള്ളതാണ്. ഇതിന്റെ അളവ് 40 മില്ലിഗ്രാമോ ഇതില്‍ കൂടുതലോ ആകണം. ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 100 മില്ലിഗ്രാമില്‍ കുറവുമാകണം. നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുമായിരിയ്ക്കണം നാം ശ്രമിയ്‌ക്കേണ്ടത്.

കൊളസ്‌ട്രോളിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ ഒരു കാരണം പാരമ്പര്യം തന്നെയാണ്. പാരമ്പര്യമായി ഈ രോഗമെങ്കില്‍ തലമുറകളിലേയ്ക്കും ഇതു വരാന്‍ സാധ്യത ഏറെയാണ്. ഇതുപോലെ ഭക്ഷണമാണ് മറ്റൊരു പ്രധാന വില്ലന്‍. എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം, റെഡി ടു കുക്ക്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന, ഇതു കുറയ്ക്കുന്ന ഭക്ഷണങ്ങളുമുണ്ട്. മാട്ടിറച്ചി പോലുള്ളവ കൊളസ്‌ട്രോള്‍ കൂട്ടാനും നട്‌സ് പോലുള്ളവ കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണ ഗണത്തില്‍ പെടുന്നവയുമാണ്.

കൊളസ്‌ട്രോള്‍ വരുത്തി വയ്ക്കുന്ന അപകടകങ്ങള്‍ ചില്ലറയല്ല. ഹൃദയ പ്രശ്‌നങ്ങള്‍ക്കു പുറമേ ലിവറിനും ഇത് നല്ലതല്ല. ലിവര്‍ ക്യാന്‍സറിലേയ്ക്കു വരെ ഇതു വഴിയൊരുക്കുന്നു. കൊളസ്‌ട്രോളും ലിവര്‍, ലിവര്‍ ക്യാന്‍സറും എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നറിയൂ,

കൊളസ്‌ട്രോള്‍ ഡയറ്റ്

കൊളസ്‌ട്രോള്‍ ഡയറ്റ്

ഉയര്‍ന്ന രീതിയിലെ കൊളസ്‌ട്രോള്‍ ഡയറ്റ് ലിവര്‍ ക്യാന്‍സറിലേയ്ക്കു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ലിവറിനെ ബാധിയ്ക്കുന്ന ഫാറ്റി ലിവറാണ് ഇത്തരം ക്യാന്‍സറിലേയ്ക്കു നയിക്കുന്ന ഒന്ന്. അമിത മദ്യപാനം ഈ പ്രശ്‌നത്തിനുള്ള ഒരു കാരണമാണ്. എന്നാല്‍ മദ്യം മാത്രമല്ല, കൊഴുപ്പേറിയ ഭക്ഷണവും കാരണമാണ്.

മദ്യം

മദ്യം

എന്നാല്‍ മദ്യം മാത്രമല്ല, കൊഴുപ്പേറിയ ഭക്ഷണവും കാരണമാണ്. മദ്യം കൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ ലിവര്‍ ക്യാന്‍സറിലേയ്ക്കു മറാനുള്ള സാധ്യത ഏറെയാണന്നു പഠനങ്ങള്‍ പറയുന്നു. നോണ്‍ആല്‍ക്കഹോളിക് സ്‌റ്റേറ്റോഹെപ്പറ്റൈറ്റിസാണ് കരള്‍ ക്യാന്‍സറിലേയ്ക്കു നയിക്കുന്നത്. ഇത്തരം ഫാറ്റി ലിവര്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ല. ഇതാണ് നിയന്ത്രിയ്ക്കാതെയിരുന്നാല്‍ സാവാധാനം കരള്‍ ക്യാന്‍സറിനു കാരണമാകുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ ശരീരത്തിലെ കോശങ്ങളില്‍ നിന്നും ലിവറിലേയ്ക്കു പോകുന്നു. ലിവര്‍ ഇതില്‍ പ്രതിപ്രവര്‍ത്തനം നടത്തി വേസ്റ്റാക്കി ശരീരത്തില്‍ നിന്നും പുറന്തള്ളും. ഇതാണ് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നല്ലതാകുന്നത്. എന്നാല്‍ എല്‍ഡിഎല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്‌ട്രോളിനെ ലിവറില്‍ നിന്നും കോശങ്ങളിലേയ്ക്കു കൊണ്ടു പോകുന്നു. ഇതുവഴി രക്തധമനികളില്‍ അടക്കം തടസമുണ്ടാകുന്നു. ഇതാണ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ദോഷകരമാണെന്നു പറയുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ അധികമുള്ള ഡയറ്റ് അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. ഇത് ലിവര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. കൊളസ്‌ട്രോളും കൊഴുപ്പും നീക്കാന്‍ ലിവറിന് സാധിയ്ക്കില്ല. ഇത ശരീരത്തെ ബാധിയ്ക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ കോശങ്ങളില്‍ സാധാരണ കോശങ്ങളിനേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിന് കൊളസ്‌ട്രോള്‍ കാരണമാകുന്നുവെന്നു പറയുന്നതിന്റെ കാരണം ഒന്ന് ഇതു തന്നെയാണ്.

ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യത

ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യത

രക്തത്തിലെ കൊളസ്‌ട്രോള്‍ സാധാരണ ഗതിയില്‍ ഹൃദയത്തെ ബാധിയ്ക്കും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടി രക്തപ്രവാഹം ശരിയായി നടക്കുന്നതു തടയും. ഇതു വഴി ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യതകള്‍ കൂടുതലുമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ള ഡയറ്റ് ക്യാന്‍സറിന്, പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിന് കാരണമാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ഇതായത് പ്രോസസ്ഡ് ഇറച്ചി, ചുവന്ന ഇറച്ചി കൂടുതലായി ഉപയോഗിയ്ക്കുന്നത് എന്നിവ ഈ പ്രശ്‌നത്തിലേയ്ക്ക, അതായത് കൊളസ്‌ട്രോള്‍ ക്യാന്‍സറിലേയ്ക്ക്, പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിലേയ്ക്കുള്ള നീങ്ങുന്ന അവസ്ഥയ്ക്ക് ഇടയാക്കും.

കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും

കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും

അതേ സമയം കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും ക്യാന്‍സര്‍ തടയാന്‍ ശേഷിയുളള ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ചെമ്മീന്‍, മുട്ട, സീ ഫുഡുകള്‍, കൊഴുപ്പ കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, തൊലിയും കൊഴുപ്പും നീക്കിയ മിതമായ അളവിലെ ചുവന്ന ഇറച്ചി എന്നിവയെല്ലാം ഇതില്‍ പെടുന്നു. ലിവര്‍ ക്യാന്‍സറിനു മാത്രമല്ല, കോളന്‍ ക്യാന്‍സറിനും ഇതു കാരണമാകുന്നു.

ഗോള്‍ ബ്ലാഡര്‍

ഗോള്‍ ബ്ലാഡര്‍

കൊളസ്‌ട്രോള്‍ വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ഇതു മാത്രമല്ല, ഗോള്‍ ബ്ലാഡര്‍ സ്‌റ്റോണുകള്‍ക്കുള്ള ഒരു കാരണം കൂടിയാണ് കൊളസ്‌ട്രോള്‍. ആവശ്യത്തിനുള്ള കൊളസ്‌ട്രോള്‍ ശരീരം ഉപയോഗിച്ച് അധികം വരുന്നത് ഗോള്‍ ബ്ലാഡര്‍ സ്‌റ്റോണായി മാറും. ഇത് വയറു വേദന പോലുള്ള അവസ്ഥകള്‍ക്കു കാരണമാകും. വയറുവേദനയുടെ ഒരു കാരണം കൂടിയ കൊളസ്‌ട്രോള്‍ ആകാമെന്നര്‍ത്ഥം.

കൈ കാല്‍ മരവിപ്പിന്

കൈ കാല്‍ മരവിപ്പിന്

രക്തപ്രവാഹം തടസപ്പെടുത്തുന്നതു കൊണ്ട് കൈ കാല്‍ മരവിപ്പിന് കൂടിയ കൊളസ്‌ട്രോള്‍ വഴിയൊരുക്കുന്നുണ്ട്. പ്രത്യേകിച്ചും കാലുകളിലും പാദങ്ങളിലും. രക്ത സഞ്ചാരം ശരിയല്ലാത്തതു തന്നെ കാരണം.

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നത് ആന്‍ജിന എന്ന അവസ്ഥയുണ്ടാക്കും. നെഞ്ചുവേദനയാണ് ഇത്. ആവശ്യത്തിനുള്ള ഓക്‌സിജന്‍ ലഭിയ്ക്കാത്തതാണ് ഇതിനു കാരണമാകുന്നത്.

ബ്രെയിന്‍

ബ്രെയിന്‍

ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ മാത്രമല്ല, ബ്രെയിന്‍ ആരോഗ്യത്തെ ബാധിയ്ക്കുന്നതു കൊണ്ട് കൂടിയ കൊളസ്‌ട്രോള്‍ ഓര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് കാരണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ചെറിയ തോതില്‍ ശരീരത്തിന് ആവശ്യമാണ് വൈററമിന്‍ ഡി, ദഹന രസങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനുമെല്ലാം കൊളസ്‌ട്രോള്‍ ആവശ്യം തന്നെയാണ്. ഇതിന്റെ അളവു കൂടുന്നതാണ് പ്രശ്‌നമാകുന്നത്.

English summary

How High Cholesterol Leads To Liver Cancer

How High Cholesterol Leads To Liver Cancer, Read more to know about,
Story first published: Thursday, January 17, 2019, 10:48 [IST]
X