For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 ബദാം ശരീരത്തില്‍ വരുത്തും അദ്ഭുത മാറ്റം

5 ബദാം ശരീരത്തില്‍ വരുത്തും അദ്ഭുത മാറ്റം

|

ആരോഗ്യത്തിന് അത്യുത്തമമാണ് നട്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങള്‍ നല്‍കുക മാത്രമല്ല, പല അസുഖങ്ങളും നിയന്ത്രിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുകയും ചെയ്യുന്നു.

നട്‌സില്‍ തന്നെ ഏറെ നല്ലതാണ് ബദാം. നല്ല കൊളസ്‌ട്രോള്‍ ഉറവിടമായ ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയുമെല്ലാം കാവല്‍ക്കാരനാണെന്നു പറഞ്ഞാലും തെറ്റില്ല.

കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം.

ദിവസവും 5 ബദാം വീതം കഴിയ്ക്കുന്നത് ശരീരത്തില്‍ കാര്യമായ പല മാറ്റങ്ങളും കൊണ്ടു വരും. ആയുര്‍വേദ പ്രകാരവും ദിവസവും 5 ബദാം വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നു പറയപ്പെടുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ എന്ന മഹാവ്യാധി തടയാന്‍ ദിവസവും ബദാം കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. .പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്.

ഹൃദയത്തെ

ഹൃദയത്തെ

ഹൃദയത്തെ കാത്തു രക്ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണ് ബദാം എന്നു വേണം, പറയാന്‍.വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. ബദാമിലെ പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് തീരെ കുറവുമാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്.

രക്തപ്രവാഹം

രക്തപ്രവാഹം

അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം. കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവ ബദാമില്‍ ഉണ്ട്‌. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇതിനു സാധിയ്ക്കും.

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

കാല്‍സ്യം, വൈറ്റമിന്‍ ഡി സമ്പുഷ്ടമായ ഇത് എല്ല്, പല്ല് ആരോഗ്യത്തിന് ഉത്തമമാണ്. പ്രായമേറുമ്പോഴുണ്ടാകുന്ന എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.ആയുര്‍വേദപ്രകാരം ബദാമിന് വാതഹാര എന്ന ഗുണമുണ്ട്. വാതദോഷസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി

പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി

പ്രമേഹ രോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ഇത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഇന്‍സുലിന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ ബദാം നല്ലതാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം തടയാന്‍ സഹായകവുമാണ്. ഇന്‍സുലിന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത് ശരീരത്തിലെ പഞ്ചസാരയുടെ തോതു ക്രമപ്പെടുത്തുന്നു.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ഇതിലെ നാരുകള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ സഹായകവുമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് ഏറെ ഗുണകരമാണ് ബദാം. പ്രായക്കുറവിനുള്ള നല്ലൊരു വഴിയാണിത്. ആന്റിഓക്‌സിഡന്റുകള്‍ മാത്രമല്ല, വൈറ്റമിന്‍ ഇയും ഈ ഗുണം നല്‍കുന്നു. ഇത് മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയാനും ചര്‍മം വലിഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം ഗുണകരമാണ്. ആന്റി ഏജിംഗ് അതായത് ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണതിത്. ഇതു കഴിയ്ക്കുന്നതു മാത്രമല്ല, മുഖത്ത് അരച്ചിടുന്നതും ഇതിന്റെ ഓയില്‍ മുഖത്തു പുരട്ടുന്നതുമെല്ലാം ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവയുള്ളതു കൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തിനു നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഉത്തമമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇതിലെ റൈബോഫ്‌ളേവിന്‍ എന്ന ഘടകം സഹായിക്കുന്നു. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഇത് ഏറെ ഉത്തമമാണ്.

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇതുവഴി പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കുംകുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്.

English summary

How 5 Almonds Daily Changes Your Body

How 5 Almonds Daily Changes Your Body, Read more to know about
Story first published: Monday, March 4, 2019, 15:49 [IST]
X
Desktop Bottom Promotion