For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമല്‍ വേദന നിങ്ങളെ അലട്ടുന്നോ, പരിഹാരമിതാ

|

തോളുകളില്‍ അല്ലെങ്കില്‍ ചുമലുകളില്‍ അനുഭവപ്പെടുന്ന വേദന ഇന്ന് ഏറ്റവും കൂടുതലാളുകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. സന്ധികളിലും മാംസപേശികളിലും ഉണ്ടാവുന്ന വീക്കവും ബലക്കുറവും ഒക്കെ ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്. പുറത്തു നിന്നുള്ള മരുന്നുകള്‍ക്ക് പിന്നാലെ പോകാതെ തന്നെ ഇത്തരം വേദനകള്‍ക്കുള്ള ചികിത്സാവിധികളെ നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ കണ്ടെത്തികൂടെ.

നമുടെ ദൈന്യംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ കൈകളുടെ പ്രഭവ സ്ഥാനമാണ് തോള്‍ഭാഗം. നാം കൂടുതല്‍ അവഗണിക്കുന്നതും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളില്‍ ഒന്നു കൂടിയാണ് ഇവ. ഈ ഭാഗത്തെ സങ്കീര്‍ണമായ സന്ധികളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടത് തികച്ചും അത്യാവശ്യകരമാണ്. പുറം വേദനയുടെയും കഴുത്തുവേദനയുടെയുമൊക്കെ പിന്‍ഗാമിയാണ് തോള്‍ വേദനകള്‍ എന്ന് ഗവേഷണങ്ങളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് ഇവ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വേണ്ട പ്രതിവിധികള്‍ പെട്ടെന്ന് കൈക്കൊള്ളേണ്ടതുണ്ട്.

<strong>Most read: ചെവി വേദനയുമായി വരുന്ന ക്യാന്‍സര്‍ ലക്ഷണം</strong>Most read: ചെവി വേദനയുമായി വരുന്ന ക്യാന്‍സര്‍ ലക്ഷണം

തോള്‍ വേദനയ്ക്കു പിന്നിലെ കാരണങ്ങള്‍ സന്ധികളില്‍ ഉണ്ടാവുന്ന ഗുരുതരമായ പരിക്കുകളോ മറ്റോ ആണെങ്കില്‍ തീര്‍ച്ചയായും ശസ്ത്രക്രീയുടെ ഇടപെടല്‍ അത്യാവശ്യമാണ്. എന്നാല്‍ ഇതിന്റെ കാരണം പരിക്കുകളൊന്നും അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ ഇതിനുള്ള വേദനസംഹാരികളും മറ്റ് പ്രതിരോധ മരുന്നുകളും നിര്‍ദ്ദേശിക്കാറാണ് പതിവ്. ഇത്തരം തോള്‍ വേദനകളുടെ ആക്കം കുറയ്ക്കാനും വേദനയില്‍ നിന്നും മുക്തി നേടാനും സഹായിക്കുന്നതും ഉടന്‍തന്നെ വീട്ടില്‍ കണ്ടെത്താവുന്നതുമായ ചില നുറുങ്ങു വിദ്യകളെ നമുക്കിന്ന് പരിചയപ്പെടാം

ഐസ് ഉപയോഗിക്കാം

ഐസ് ഉപയോഗിക്കാം

വേദനയുള്ള ശരീര ഭാഗങ്ങളില്‍ പ്രത്യേകിച്ചും, തോള്‍ഭാഗങ്ങളില്‍ ഐസ് ഉപയോഗിക്കുന്നതുവഴി വേദനകളെ ഒരു പരിധിവരെ കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ ചുമലുകളില്‍ ഉണ്ടാകാവുന്ന എരിച്ചിലുകളെ കുറച്ചുനേരത്തേക്ക് ശമിപ്പിക്കുവാന്‍ സഹായിക്കുന്നു.. തണുപ്പ് അകത്തേക്ക് കടന്നു ചെല്ലുന്നത് വഴി മുറുകിയിരിക്കുന്ന നിങ്ങളുടെ സന്ധികള്‍ക്കും പേശികള്‍ക്കും ഒക്കെ അയവ് കൈവരുന്നു. ഇത് വേദനയുടെ ആക്കം കുറക്കാന്‍ സഹായിക്കുന്നു. കുറച്ച് ഐസ് കട്ടകള്‍ എടുത്തശേഷം മിനുസമാര്‍ന്ന ഒരു ടവ്വലില്‍ പൊതിഞ്ഞ് വേദനയുള്ള തോള്‍ ഭാഗങ്ങളില്‍ ഏകദേശം 20 മിനിറ്റ് പ്രയോഗിക്കുക ദിവസേന ഒരു 5 തവണ വീതം ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ തോള്‍ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വേദനകളില്‍ നിന്ന് പെട്ടെന്ന് സൗഖ്യം കണ്ടെത്താനാവും. പെട്ടെന്നുണ്ടാവുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ഒക്കെ ഉത്തമ പരിഹാരമാണ് ഈ ഐസ് തെറാപ്പി

 ചൂട് പിടിക്കുക

ചൂട് പിടിക്കുക

ചുമല് വേദനയാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ഭാഗങ്ങളില്‍ ചൂട് പിടിക്കുന്നതു വഴി വേദനയെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സാധിക്കും. മുറുകിയിരിക്കുന്ന നിങ്ങളുടെ നാഡീഞരമ്പുകളെ മുഴുവന്‍ ശാന്തമാകാന്‍ അനുവദിക്കുന്ന ഈ പ്രക്രിയ വളരെയധികം ഫലപ്രദമായ ഒന്നായി കണക്കാക്കിയിരിക്കുന്നു. അതുപോലെതന്നെ പേശികളിലൂടെയുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.. വേദനയുള്ള ശരീരഭാഗങ്ങളില്‍ ചൂട് പിടിപ്പിക്കാനായി നിങ്ങള്‍ക്ക് വ്യത്യസ്ത രീതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ചൂടുവെള്ളത്തില്‍ തുണി നനച്ചിട്ടുകൊണ്ടോ, അല്ലെങ്കില്‍ ഒരു ചൂടു സഞ്ചി ഉപയോഗിച്ചു കൊണ്ടോ ഒക്കെ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്. ഇലക്ട്രികല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്യുന്നതെങ്കില്‍ ചൂടിന്റെ അളവ് മീഡിയം ലെവലില്‍ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന്റെ കാരണം നമ്മുടെ ശരീരത്തിന് വേദനകളെ പ്രതിരോധിക്കാനായി അളവിലധികം ചൂടിന്റെ ആവശ്യമില്ല എന്നതുകൊണ്ടാണ്. ഇതുകൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതു വഴിയും ഇത്തരം വേദനകളെ ഒരു പരിധിവരെ കുറയ്ക്കാനാവും. നിങ്ങളുടെ ചുമലില്‍ ഉണ്ടാവുന്ന വേദനകളുടെ കാരണം എന്തു തന്നെയായാലും അവയ്‌ക്കെല്ലാമുള്ള ഉത്തമ പരിഹാരമാണ് ഈ പ്രക്രിയ

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ നിങ്ങളുടെ തോള്‍ ഭാഗങ്ങളില്‍ ഉണ്ടാകുന്ന വേദനകള്‍ക്ക് ഉടനടി ആശ്വാസം പകരാന്‍ സഹായകമായ ഒന്നാണ്. ഇതില്‍ വേദനസംഹാരികളായ ധാതു ഘടകങ്ങള്‍ നിരവധിയായി അടങ്ങിയിരിക്കുന്നു. കുറച്ച് ലാവെന്‍ഡര്‍ ഓയില്‍ എടുത്ത ശേഷം ഇത് നിങ്ങളുടെ കുളിക്കാനുള്ള വെള്ളത്തിലേക്ക് ചേര്‍ക്കുക.. തോള്‍ ഭാഗങ്ങളിലെ വേദനകളെ ശമിപ്പിക്കുന്നതിന് പുറമേ, ലാവെന്‍ഡര്‍ ഓയിലിന് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ശേഷിയുണ്ട്. പുറം ഭാഗത്തും കഴുത്തിലും ഉണ്ടാവുന്ന വേദനകളുടെ ആക്കം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

ക്യൂര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന ഒരു വിശിഷ്ട ഘടകത്തിന്റെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് മഞ്ഞള്‍. ഇവയ്ക്ക് ശരീരഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദനയ്ക്ക് എതിരെ പ്രവര്‍ത്തിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ശരീരഭാഗങ്ങളില്‍ എരിച്ചിലും നീരും വേദനയുമൊക്കെ ഉണ്ടാവുന്ന സമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ ഔഷധ മരുന്നുകളില്‍ ഒന്നാണ് മഞ്ഞള്‍. ആവശ്യമായ മഞ്ഞള്‍പൊടി എടുത്തശേഷം കുറച്ച് വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്ത് വേദനയുള്ള തോള്‍ ഭാഗങ്ങളില്‍ പുരട്ടാം. ഇതിനെ പൂര്‍ണമായും ഉണങ്ങാന്‍ അനുവദിച്ചുകൊണ്ട് 30 മിനിറ്റ് കാത്തിരുന്ന ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകിക്കളയാം

ഇഞ്ചി നീര്

ഇഞ്ചി നീര്

സുരഭിലമായതും അനവധി ആരോഗ്യ ഗുണങ്ങള്‍ കുടികൊള്ളുന്നതുമായ ഔഷധ കൂട്ടുകളില്‍ ഒന്നാണ് ഇഞ്ചി. വേദനകള്‍ക്ക് ആശ്വാസം കണ്ടെത്താനായി ഇതിനേക്കാള്‍ മികച്ച മറ്റൊരു മരുന്നില്ല.. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പോലെ തന്നെ വേദനസംഹാരികളായ ധാതു ഘടകങ്ങള്‍ ഇഞ്ചിയിലും നിരവധി അടങ്ങിയിരിക്കുന്നു. വേദനയുള്ള ശരീരഭാഗങ്ങളിലെ രക്തയോട്ടത്തെ ഉദ്ദീപിപ്പിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.. നിങ്ങള്‍ കുടിക്കുന്ന ചായയില്‍ അല്‍പം ഇഞ്ചിനീര് കൂടി കൂട്ടിചേര്‍ത്ത് ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ വേദനയില്‍ നിന്ന് മുക്തി നേടിയെടുക്കാനാകും

 നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങാനീരില്‍ സിട്രസിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. വേദനസംഹാരിയായി പ്രവര്‍ത്തിക്കാന്‍ പ്രത്യേക കഴിവുള്ള ആന്റി ഓക്‌സിഡന്റുകളില്‍ ഒന്നാണ് സിട്രസ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന വേദനകളെ ശമിപ്പിക്കാന്‍ ഇത് മികച്ച രീതിയില്‍ സഹായിക്കും. പ്രത്യേകിച്ചും സന്ധിവാതം മൂലമുണ്ടാവുന്ന വേദനകള്‍ക്ക് വീട്ടില്‍ തന്നെ കണ്ടെത്താന്‍ നല്ലൊരു പ്രതിരോധ മരുന്നാണ് നാരങ്ങാനീര്. നാരങ്ങയില്‍ നിന്നും ആവശ്യമായ നീര് പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തോടൊപ്പം ചേര്‍ത്ത് അതില്‍ അല്പം തേനും കൂട്ടിച്ചേര്‍ത്ത ശേഷം പതിവായി സേവിക്കുകയാണെങ്കില്‍ ചുമലുകളിലെ വേദനകളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും

പുതിന ബാം

പുതിന ബാം

പുതിനയില ധാരാളം ആന്റി ന്യൂറാള്‍ജിക്ക് ധാതുഘടകങ്ങളാല്‍ സമ്പുഷ്ടമാണെന്ന കാര്യം അറിയാമോ..! നാഡീ ഞരമ്പുകളില്‍ ഉണ്ടാകുന്ന വേദനകളെ പെട്ടെന്ന് തന്നെ ശമിപ്പിക്കാന്‍ ഇത്തരം ഘടകങ്ങള്‍ക്ക് ശേഷിയുണ്ട്. നമ്മുടെ തോള്‍ ഭാഗത്തായി നിരവധി നാഡീഞരമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ട്. ചില സമയങ്ങളില്‍ വേദന ഇത്തരം നാഡീഞരമ്പുകളില്‍ നിന്നും ഉല്‍ഭവിച്ച് പേശി ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നു. വേദനയനുഭവപ്പെടുന്ന ഇത്തരം ശരീരഭാഗങ്ങളില്‍ പുതിന ബാം ഉപയോഗിച്ചാല്‍ പെട്ടെന്നുതന്നെ വേദനകളെ ശമിപ്പിക്കാനാവും. പുതിനാ ബാം തയ്യാറാക്കിയെടുക്കാനായി നിങ്ങള്‍ ആകെ ചെയ്യേണ്ടത് മികവുറ്റ കുറച്ച് പുതിന ഇലകള്‍ പറിച്ചെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുത്ത ശേഷം അതിലേക്ക് കുറച്ച് വെള്ളവും കൂട്ടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി എടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തോള്‍ ഭാഗങ്ങളില്‍ തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റെങ്കിലും കാത്തിരിക്കുക. അതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ഉപ്പിട്ട വെള്ളത്തില്‍ കുളിക്കാം

ഉപ്പിട്ട വെള്ളത്തില്‍ കുളിക്കാം

ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന വേദനകളെ പെട്ടെന്ന് തന്നെ സൗഖ്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ്... മുറിവുകളെ പെട്ടെന്നുണക്കാനും ഉപ്പ് വളരെയധികം സഹായിക്കുന്നു. ഉപ്പ് ജലത്തില്‍ അലിഞ്ഞു ചേരുമ്പോള്‍ മഗ്‌നീഷ്യം, സള്‍ഫേറ്റ് എന്നീ രണ്ട് ധാതുഘടകങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. കുളിക്കാനുപയോഗിക്കുന്ന ശുദ്ധജലത്തിലേക്ക് അല്‍പ്പം ഉപ്പ് കൂടി മിക്‌സ് ചെയ്ത് ഉപയോഗിക്കാം. നിങ്ങളുടെ ശരീര ചര്‍മത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെ ഉപ്പ് ശരീരത്തിനകത്തേക്ക് കടന്നുചെന്നുകൊണ്ട് മുറുകിയിരിക്കുന്ന സന്ധികളിലും പേശികളിലും അയവ് വരുത്താന്‍ സഹായിക്കുന്നു. ഇത് വഴി വേദനയുടെ തീവ്രതയെ ഉടനടി കുറയ്ക്കാന്‍ സാധിക്കുന്നു.

ചുമലുകളില്‍ മസാജ് ചെയ്യാം

ചുമലുകളില്‍ മസാജ് ചെയ്യാം

വേദനയുള്ളപ്പോള്‍ ചുമലുകളില്‍ മസാജ് ചെയ്യുന്നത് വളരെയധികം ഫലപ്രദമാണ്. കഴിയുമെങ്കില്‍ പരിശീലനം നേടിയിട്ടുള്ള ഒരു ഉഴിച്ചില്‍ക്കാരനെ കണ്ടെത്തുക. ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് വഴി ശരീരത്തിലെ നാഡീ ഞരമ്പുകളെ ശാന്തമാകാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത്, പ്രത്യേകിച്ച് ചുമലുകളില്‍ വേദന അനുഭവപ്പെടുമ്പോള്‍ മസാജ് ചെയ്യുന്നത് വഴി വളരെ വേഗത്തില്‍ തന്നെ ആശ്വാസം കണ്ടെത്താന്‍ സാധിക്കും. ഉഴിച്ചില്‍ക്കാരന്‍ മുറുക്കം അനുഭവപ്പെടുന്ന നാഡി ഞരമ്പുകള്‍ കൃത്യമായി കണ്ടെത്തി അവിടെ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് അയവ് വരുത്താനും വേദനയെ പെട്ടെന്നുതന്നെ സൗഖ്യ പെടുത്താനും സഹായിക്കുന്നു. ഇതുകൂടാതെ ഇത്തരം ഉഴിച്ചിലുകള്‍ വേദനയുള്ള ഭാഗങ്ങളിലെ രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.. ഉഴിച്ചില്‍ നടത്തുന്ന വേളകളില്‍ മികച്ച ഫലങ്ങള്‍ ലഭ്യമാകാനായി ആവശ്യമായ എണ്ണകളും മറ്റും ഉപയോഗിക്കാവുന്നതാണ്.

ചുമലുകള്‍ സ്‌ട്രെച്ച് ചെയ്യാം

ചുമലുകള്‍ സ്‌ട്രെച്ച് ചെയ്യാം

വളരെ ലളിതമായി ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ചെയ്യേണ്ട ചെറിയ പരിശീലന മുറകളാണ് ഇവ. തോള്‍ വേദന അനുഭവപ്പെടുന്ന നിങ്ങളുടെ കൈകള്‍ നേരെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുക. കുറച്ചു സെക്കന്‍ഡുകള്‍ അങ്ങനെ ഉയര്‍ത്തി പിടിച്ചു നിന്ന ശേഷം കൈകള്‍ പതിയെ താഴേക്ക് കൊണ്ടുവരാം. അതുപോലെതന്നെ നിങ്ങളുടെ വീട്ടിലുള്ള ചുവരലമാരകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ചുമലുകളെ സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമ മുറ കൂടിയാണ്. ഇത്തരം വ്യായാമമുറകള്‍ ചെയ്യുന്ന വേളകളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയോ നിങ്ങളുടെ ചുമലുകളിലെ പേശികളെ ചെറുതായി ചൂടു പിടിപ്പിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.. തോര്‍ത്ത് ഉപയോഗിച്ചുകൊണ്ട് സ്‌ട്രെച്ച് ചെയ്യുന്നതും ഇരുകൈകളും മുന്നോട്ടും പിന്നോട്ടും വൃത്താകൃതിയില്‍ കറക്കുന്നതും ഒക്കെ തോള്‍ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം വേദനകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമ മുറകളാണ്.

Read more about: pain disease health വേദന
English summary

home remedies will help you shrug off shoulder pain

Shoulder pain is one of the most commonly reported joint and muscle pains. Here are some no-drug remedies for your ailing shoulders.
Story first published: Tuesday, June 4, 2019, 16:43 [IST]
X
Desktop Bottom Promotion