For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തമുണ്ടാകാനും നിറം വയ്ക്കാനും നാടന്‍ ടോണിക്

രക്തമുണ്ടാകാനും നിറം വയ്ക്കാനും നാടന്‍ ടോണിക്

|

ശരീരത്തിന് ആരോഗ്യമുണ്ടാകുന്നതിന് പ്രധാനമാണ് രക്തം. രക്തക്കുറവ് അനീമിയ പോലുളള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നുമാണ്. ഹീമോഗ്ലോബിന്‍ അളവാണ് രക്തോല്‍പാദനത്തിനു സഹായിക്കുന്ന ഘടകവും.

രക്തോല്‍പാദനത്തിന് സഹായിക്കുന്ന അയേണ്‍ ടോണിക്കുകള്‍ വിപണിയില്‍ ലഭിയ്ക്കും. എന്നാല്‍ ഇതിനേക്കാള്‍ എപ്പോഴും ഗുണകരമാകുന്നത് തികച്ചും പ്രകൃതിദത്ത രീതിയില്‍ ചെയ്യുന്ന കാര്യങ്ങളാണ്. രക്തോല്‍പാദനത്തിനു സഹായിക്കുന്ന, അയേണ്‍ സമ്പുഷ്ടമായ ധാരാളം ഭക്ഷണ വസ്തുക്കളുണ്ട്.

ഇതുപോലെ സൗന്ദര്യത്തിന്റെ പ്രധാന അളവുകോലുകളിലൊന്നായി നാം കണക്കാക്കുന്ന ഒന്നാണ് നിറം. നല്ല നിറത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണവും ചര്‍മ സംരക്ഷണവും വരെ പെടുന്നു. രക്തത്തുടിപ്പ് ചര്‍മ സൗന്ദര്യത്തിന് പ്രധാനമാകുന്ന മറ്റൊരു ഘടകമാണ്.

ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാനും നിറം വര്‍ദ്ധിപ്പിയ്ക്കുവാനും സഹായിക്കുന്ന ഒരു ഒറ്റമൂലി മരുന്നിനെ കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഇത്.

ഈ പ്രത്യേക മരുന്നിന്റെ പ്രധാനപ്പെട്ട ചേരുവ ഉണക്ക മുന്തിരിയാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തി.

ഉണക്ക മുന്തിരി ഉപയോഗിച്ച് രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാനും ശരീരത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുമുള്ള ഒറ്റമൂലി മരുന്ന് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

ഇതിനായി

ഇതിനായി

ഇതിനായി ആറു ഗ്ലാസ് വെള്ളമാണ് വേണ്ടത്. ഇതു പോലെ ഉണക്ക മുന്തിരിയും ഇതിനായി വേണം. ഇതുപോലെ ആയുര്‍വേദ മരുന്നായ കോലരക്ക്, ഇത് ആയുര്‍വേദ കടകളില്‍ നിന്നും ലഭിയ്ക്കും, ചുവന്ന ചെമ്പരത്തിപ്പൂ 6-7 എണ്ണം എന്നിവയും വേണം.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ആറു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിയ്ക്കു. ഇതിലേയ്ക്ക് ഉണക്ക മുന്തിരി കഴുകി വൃത്തിയാക്കി ഇതിലേയ്ക്കിടുക. കറുത്ത കുരുവുള്ള ഉണക്ക മുന്തിരിയാണ് ഈ പ്രത്യേക ടോണിക്കിനായി വേണ്ടത്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യും. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ്‌ കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉണക്കമുന്തിരി കഴിക്കുന്നത്‌ ലൈംഗിക ജീവിതത്തിനും മികച്ചതാണ്‌.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റി ഓക്‌സിഡന്റ്‌ അര്‍ബുദ വളര്‍ച്ചയ്‌ക്കും കുടലിലെ അര്‍ബുദത്തിനും കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയും.

ഉണക്ക മുന്തിരിയില്‍

ഉണക്ക മുന്തിരിയില്‍

ഉണക്കമുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്‌സ്‌ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ അനീമിയക്ക്‌ പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ്‌ ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.

കോലരക്ക്

കോലരക്ക്

പിന്നീട് ഇതിനായി കോലരക്ക് ആവശ്യമാണ്. ഇത് നല്ലപോലെ പൊടിച്ചെടുക്കുക. ഇത് പല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാറുണ്ട്. ഇതു പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് അര സ്പൂണ്‍ മാത്രം ഇതിലേയ്ക്കു ചേര്‍ത്തു കൊടുക്കുക. ആയുര്‍വേദ കടകളില്‍ ഇതു ലഭിയ്ക്കുകയും ചെയ്യും.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി ചേര്‍ത്തു തിളപ്പിയ്ക്കുന്ന വെള്ളത്തിലേയ്ക്ക് അര ടീസ്പൂണ്‍ കോലരക്കു പൊടിച്ചത് ചേര്‍ത്തു കൊടുക്കുക. ഇത് നല്ലപോലെ തിളയ്ക്കണം.

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ

പിന്നീട് ഇതിലേയ്ക്കു ചെമ്പരത്തിപ്പൂ ചേര്‍ക്കണം. ചുവന്ന നിറത്തിലെ ആറോ ഏഴോ ചെമ്പരത്തിപ്പൂ ഇതിനായി ഉപയോഗിയ്ക്കാം. തടി കുറയ്ക്കുന്നതുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ചെമ്പരത്തിപ്പൂ. ഇതിന്റെ ഇതളുകള്‍ മാത്രം എടുത്ത് ഇട്ടു കൊടുക്കുക. ഇതും നല്ല പോലെ തിളപ്പിയ്ക്കുക. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത നല്ലൊന്നാന്തരം നാടന്‍ മരുന്നാണിത്.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങി ഊറ്റി ഈ വെള്ളം ദിവസവും പല തവണയായി കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസെങ്കിലും കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു. ചുവന്ന നിറത്തില്‍ ഇളം കയ്പ്പുള്ളതാകും ഈ വെള്ളം.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ഈ വെള്ളം അടുപ്പിച്ച് 20 ദിവസമെങ്കിലും കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതു വളരെ പ്രധാനപ്പെട്ട ഒരു മരുന്നാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിയ്ക്കുന്നു. തിളക്കം വര്‍ദ്ധിയ്ക്കുന്നു. ചുളിവുകള്‍ നീങ്ങാനും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ലഭിയ്ക്കുവാനും ഇത് ഏറെ നല്ലതാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍ ഉല്‍പാദനം വര്‍ദ്ധിച്ച് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ തടയാനുള്ള നല്ലൊരു സ്വാഭാവിക അയേണ്‍ ടോണിക്കാണിത്. ഇത് അനീമിയയുള്ളവര്‍ അടുപ്പിച്ച് അല്‍പകാലം ഉപയോഗിയ്ക്കുന്നത് ഏറെ പ്രയോജനങ്ങള്‍ നല്‍കും.

പ്രമേഹം

പ്രമേഹം

ഇതിലെ പല ചേരുവകളും കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. പ്രത്യേകിച്ചും ചെമ്പരത്തിയും കോലരക്കും പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണെന്നു വേണം, പറയുവാന്‍. ഇതു ദിവസവും കുടിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്കു പറ്റിയ നല്ലൊരു മരുന്നുമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിനുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു മരുന്ന്. മാത്രമല്ല, രക്തോല്‍പാദനം വര്‍ദ്ധിയ്ക്കുന്നതും ഹൃദയാരോഗ്യത്തിനു ഗുണകരമാകുന്നു. ഇതിലൂടെ ഓക്‌സിജന്‍ കൂടുതലായി ശരീര ഭാഗങ്ങളിലേയ്‌ക്കെത്തുന്നു

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. രക്തോല്‍പാദനത്തിലൂടെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുന്നതു കൊണ്ടു തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഇത് ഏറെ സഹായിക്കുന്നു.

English summary

Home Made Tonic To Increase Blood And Fairness

Home Made Tonic To Increase Blood And Fairness, Read more to know about,
Story first published: Wednesday, May 22, 2019, 11:14 [IST]
X
Desktop Bottom Promotion