For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കൂടുന്നുവോ കിഡ്‌നിക്കും അപകടം

|

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആരോഗ്യത്തിന് പല വിധത്തിലുള്ള തകരാറുകള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുമ്പോള്‍ മാത്രമേ രോഗത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യത്തോടെ ആയുസ്സെത്തും വരെ ജീവിക്കാം.

അല്ലെങ്കില്‍ പലപ്പോഴും രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ ജീവിതം കൈവിട്ട് പോവുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാത്രമല്ല കിഡ്‌നിയ പ്രതിസന്ധിയില്‍ ആക്കുന്ന വിവിധ രോഗങ്ങള്‍ ഉണ്ട്.

<strong>Most read: ആയുസ്സിന്റെ മരുന്നിന് ഉപ്പും മധുരവും അല്‍പം വെള്ളം</strong>Most read: ആയുസ്സിന്റെ മരുന്നിന് ഉപ്പും മധുരവും അല്‍പം വെള്ളം

രക്തത്തിലെ മാലിന്യങ്ങളെ അരിച്ചെടുത്ത് ആരോഗ്യത്തെ നമ്മളെ ജീവിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കിഡ്‌നി. എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഉയര്‍ന്ന രീതിയിലുള്ള രക്തസമ്മര്‍ദ്ദം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് കിഡ്‌നിയുടെ ആരോഗ്യത്തേയും തകരാറില്‍ ആക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ രക്തധമനികളില്‍ കൂടുതല്‍ പ്രഷര്‍ നല്‍കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ കിഡ്‌നിയെ കൂടുതല്‍ വീക്ക് ആക്കുന്നതിന് കാരണമാകുന്നു. ഡാമേജ് ആയ ധമനികളില്‍ കൂടി രക്തത്തെ കൃത്യമായ രീതിയില്‍ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നതിന് പലപ്പോഴും സാധിക്കാതെ വരുന്നുണ്ട്. ഇത് പലപ്പോഴും കിഡ്‌നിക്ക് പ്രശ്‌നമുണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രക്തശുദ്ധീകരണം നടക്കുന്നില്ല

രക്തശുദ്ധീകരണം നടക്കുന്നില്ല

പലപ്പോഴും ഇത്തരത്തില്‍ നാശം സംഭവിക്കുന്ന ധമനികളില്‍ കൂടി ശരീരത്തിന് കൃത്യമായ അളവില്‍ കൃത്യമായ സ്ഥലത്ത് രക്തം എത്താത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലുപരി ഓരോ നെഫ്രോണും കാപ്പില്ലറികളില്‍ കൂടി രക്തത്തെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ധമനികള്‍ പ്രവര്‍ത്തന രഹിതമായി മാറുമ്പോള്‍ നെഫ്രോണിന് ആവശ്യത്തിന് ഓക്‌സിജനും ന്യൂട്രിയന്‍സും ലഭിക്കാതെ വരുന്നു. ഈ സമയത്ത് രക്തത്തില്‍ നിന്ന് മാലിന്യത്തെ വേര്‍തിരിക്കുന്നതിനുള്ള കിഡ്‌നിയുടെ കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.

 രക്തസമ്മര്‍ദ്ദമെന്ന വില്ലന്‍

രക്തസമ്മര്‍ദ്ദമെന്ന വില്ലന്‍

കിഡ്‌നി ഇത്തരത്തില്‍ പ്രവര്‍ത്തന രഹിതമായി മാറുമ്പോള്‍ പിന്നീടൊരിക്കലും രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് ശരീരത്തിന് കഴിയുകയില്ല. ആരോഗ്യമുള്ള കിഡ്‌നി ഇത്പാദിപ്പിക്കുന്ന അള്‍ഡോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഇത് നടക്കാതെ വരുമ്പോള്‍ അത് ആരോഗ്യത്തെ വളരെ ദോഷമായി തന്നെ ബാധിക്കുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ ധമനികള്‍ പ്രവര്‍ത്തന രഹിതവും രക്തം വഹിക്കുന്നതിന് തടസ്സമുള്ളതുമായി മാറുന്നു. ഇതിലൂടെ കിഡ്‌നി അപകടത്തിലേക്ക് നീങ്ങുന്നു.

 കിഡ്‌നി സംരക്ഷിക്കുന്നതിന്

കിഡ്‌നി സംരക്ഷിക്കുന്നതിന്

അതുകൊണ്ട് തന്നെ ഒരു കാരണവശാലും അപകടകരമായ രീതിയില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണം ഉണ്ടാക്കരുത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ആയാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആയാലും വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നത്തിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയില്‍ വെക്കണം. വൃക്ക 60 ശതമാനത്തോളം പ്രവര്‍ത്തന രഹിതമായതിന് ശേഷം മാത്രമാണ് അത് അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നത്. വൃക്കയെ തകരാറിലാക്കുന്ന മറ്റ് ചില അവസ്ഥകളും നോക്കാം.

 പ്രമേഹം ശ്രദ്ധിക്കുക

പ്രമേഹം ശ്രദ്ധിക്കുക

രക്തസമ്മര്‍ദ്ദം പോലെ തന്നെ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. കാരണം പ്രമേഹം വര്‍ദ്ധിക്കുമ്പോള്‍ അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ വളരെയധികം പ്രതികൂലമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ തന്നെ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

 പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യത്തിനും കിഡ്‌നിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രാധാന്യം ഉണ്ട്. വൃക്കരോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബത്തില്‍ പെട്ടവര്‍ രക്ത പരിശോധന നടത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായം കൂടുതലുള്ളവര്‍. കാരണം വൃക്ക പ്രവര്‍ത്തന രഹിതമായാല്‍ ലക്ഷണങ്ങള്‍ പുറമേക്ക് പ്രകടമാവുന്നതിന് വളരെയധികം കാലതാമസം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ വളരെയധികം താമസം നേരിടുന്നു.

ഭക്ഷണശീലം ശ്രദ്ധിക്കാം

ഭക്ഷണശീലം ശ്രദ്ധിക്കാം

ആദ്യം ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. കാരണം കൊഴുപ്പ് നിറഞ്ഞതും മറ്റ് അനാരോഗ്യം നല്‍കുന്നതുമായ ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കഴിക്കാന്‍. കാരണം ഇതെല്ലാ ശരീരത്തില്‍ കൊഴുപ്പ് നിറക്കുന്നതിനും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാം.

English summary

High Blood Pressure Can Lead to Kidney Damage or Failure

High Blood Pressure Can Lead to Kidney Damage or Failure, take a look
X
Desktop Bottom Promotion