For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴശേഷം 1 ഗ്രാമ്പൂ ചൂടാക്കി, വയര്‍ ക്ലീന്‍....

അത്താഴശേഷം 1 ഗ്രാമ്പൂ ചൂടാക്കി, വയര്‍ ക്ലീന്‍....

|

രോഗ്യത്തിന് പലപ്പോഴും നമ്മെ സഹായിക്കുന്നത് നമ്മുടെ ശീലങ്ങള്‍ തന്നെയാണ്. ഇതേ ശീലങ്ങള്‍ക്ക് നമ്മുടെ ആരോഗ്യം മോശമാക്കാനും സാധിയ്ക്കും. ഇതില്‍ നല്ല ശീലങ്ങള്‍, മോശം ശീലങ്ങള്‍ എന്നൊക്കയുള്ളതാണ്

വയറിന്റെ ആരോഗ്യം ഏറ്റവും പ്രധാനമാണെന്നു പറയാം. വയറിന്റെ ആരോഗ്യം ശരിയല്ലെങ്കില്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും ഇതു വലുതായി ബാധിയ്ക്കും.

ഭക്ഷണമാണ് ശരീരത്തിന്റെ ആരോഗ്യത്തിന്റെ അളവു കോലെന്നിരിയ്‌ക്കെ ഇതു ശരിയല്ലാത്തത് പല തരത്തിലെ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ചിലപ്പോള്‍ ഭക്ഷണ ശീലങ്ങളാകും, നമ്മുടെ ആരോഗ്യം കെടുത്തുന്നതും.

ആരോഗ്യത്തെ സഹായിക്കുന്ന ചില പ്രത്യക ഭക്ഷണങ്ങളുണ്ട്. ഇതുപോലെ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വസ്തുക്കളുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് മസാലകള്‍. സാധാരണ മണത്തിനും രുചിയ്ക്കും വേണ്ടി നാം ഉപയോഗിയ്ക്കുന്ന പല മസാലകളും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്‍ക്കൊള്ളുന്നവ കൂടിയാണ്. നാം പലപ്പോഴും ഇതറിയാതെയാണ് ഇവ ഉപയോഗിയ്ക്കുന്നതെങ്കിലും.

ഇത്തരം മസാലകളില്‍ പെട്ട ഒന്നാണ് ഗ്രാമ്പൂ അഥവാ ക്ലോവ്‌സ്. കറുപ്പു നിറത്തില്‍ ചെറുതായി കാണപ്പെടുന്ന ഇത് തീക്ഷ്ണ ഗന്ധവും അല്‍പം എരിവോയെയും ഉള്ളതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു മാത്രമല്ല, വായില്‍ ഇട്ടു പതുക്കെ നുണഞ്ഞിറക്കുന്നതും ഏറെ നല്ലതാണ്.

രാത്രി അത്താഴ ശേഷം ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ട നുണഞ്ഞിറക്കുന്നത് ഏറെ നല്ലതാണ്. ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന ഒന്നാണിത്.

രാത്രി ഭക്ഷണ ശേഷം

രാത്രി ഭക്ഷണ ശേഷം

രാത്രി ഭക്ഷണ ശേഷം ഇതു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. രാത്രി ഭക്ഷണം ദഹിയ്ക്കാത്തത് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കം. നല്ല ഉറക്കം തടസപ്പെടും. അപചയ പ്രക്രിയ ശരിയായി നടക്കാത്തത് തടിയും വയറുമെല്ലാം ചാടാനും കാരണമാകും. രാത്രി ഭക്ഷണത്തിന്റെ ദഹനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണം.ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം.വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നത്. ഇതിന്റെ നീര് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. നല്ല ശോധന നല്‍കാനും ഇത് ഏറെ പ്രധാനമാണ്. രാത്രി ഇതല്‍പം വായിലിട്ടു ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തി രാവിലെ നല്ല ശോധന നല്‍കും. രാത്രി ഭക്ഷണത്തിന്റെ ദഹനം മെച്ചമാക്കുന്നതാണ് കാരണം.

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ്

കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനു ദോഷം ചെയ്യുന്ന കൊളസ്‌ട്രോള്‍ നീക്കാനും ഉത്തമമാണ് ഇതിലെ ഘടകങ്ങള്‍.

 മോണ

മോണ

രാത്രി ഭക്ഷണ ശേഷം ഇതു വായിലിടുന്നത് വായയിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. വായിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിയ്ക്കും. വായ്‌നാറ്റവും മോണയിലെ ഇന്‍ഫെക്ഷനുകളും പല്ലു വേദനയും പല്ലിനുണ്ടാകുന്ന കേടുമെല്ലാം നീക്കാനുളള നല്ലൊരു വഴിയാണിത്. രാത്രിയില്‍ ഇതു ചവച്ചാല്‍ രാവിലെ ഉണ്ടാകുന്ന വായ്‌നാറ്റത്തിനുള്ള നല്ലൊരു പ്രതിവിധിയാകും, ഇത്.

തടി

തടി

തടി കുറയ്ക്കാന്‍ ഉത്തമമാണ് രാത്രിയിലെ ഈ ഒരു കഷ്ണം ഗ്രാമ്പൂ. രാത്രി ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ക്കും കൊഴുപ്പേറിയവ കഴിയ്ക്കുന്നവര്‍ക്കുമെല്ലാം വയറും തടിയുമെല്ലാം വരാനുള്ള സാധ്യതയേറെയാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കരയാമ്പൂ സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരത്തിലെ കൊഴുപ്പുകള്‍ നീക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഗ്രാമ്പൂ. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പരിഹാരത്തിനും ലിവര്‍ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമവുമാണ്. ഇതിലെ ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണമുണ്ട്. ലിവറിനെ ബാധിയ്ക്കുന്ന ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരവുമാണ്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും ഗ്രാമ്പൂ ഏറെ ഉത്തമമാണ്. വാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന സന്ധിവേദന തടയാനുള്ള നല്ലൊരു വഴിയാണ് ഗ്രാമ്പൂ ഇത് കഴിയ്ക്കുന്നതു മാത്രമല്ല, വേദനയുള്ളിടത്ത് ഇത് അരച്ചിടുന്നതും ഇതിന്റെ ഓയില്‍ പുരട്ടുന്നതുമെല്ലാം ഏറെ നല്ലതാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

അണുബാധ തടയുന്നതു കൊണ്ടു തന്നെ കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കുടിയാണ് ഇത്. രാത്രി ഇതു കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. കരയാമ്പൂ ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും.ഇതിട്ടു തിളപ്പിച്ച വെള്ളം ഗാര്‍ഗിള്‍ ചെയ്യാം. ഇത് തൊണ്ടവേദനയ്ക്കു മാത്രമല്ല, വായയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.രാത്രി ശ്വസന പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതും പരിഹരിയ്ക്കപ്പെടും.

ചര്‍മത്തിനും

ചര്‍മത്തിനും

ചര്‍മത്തിനും ഏറെ നല്ല ഒന്നാണിത്. ചര്‍മത്തിലെ ചുളിവുകള്‍ക്കും പ്രായം തോന്നിപ്പിയ്ക്കുന്നതിനും ഉള്ള പരിഹാരം. ഇതിലെ ആന്തോസയാനിന്‍, ക്വര്‍സെറ്റിന്‍ തുടങ്ങിയവ ഫ്രീ റാഡിക്കല്‍സ് ശരീരത്തില്‍ രൂപാന്തരപ്പെടുന്നത് തടഞ്ഞാണ് ഈ ഗുണം നല്‍കുന്നത്.

English summary

Health Effects Of Chewing Warm Clove Before Bed Time

Health Effects Of Chewing Warm Clove Before Bed Time, Read more to know about,
Story first published: Saturday, February 9, 2019, 11:33 [IST]
X
Desktop Bottom Promotion