TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
മുള്ളങ്കി നിസ്സാരക്കാരനല്ല, ചാടിയ വയർ കളയണോ
മുള്ളങ്കി ധാരാളം നമ്മുടെ നാട്ടിൽ കാണാറുണ്ട്. എന്നാൽ അധികം ആർക്കും ഇഷ്‌ടമല്ലാത്ത ഒന്നായി മാറുന്നുണ്ട് പലപ്പോഴും മുള്ളങ്കി. എന്നാൽ മുള്ളങ്കി കഴിക്കുമ്പോൾ അത് ആയുസ്സ് ഒരു അഞ്ച് വർഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കാതെ നിങ്ങൾക്ക് കഴിക്കാവുന്ന ഒന്നാണ് മുള്ളങ്കി. കിഴങ്ങ് വർഗ്ഗത്തിൽ പെട്ട ഈ സസ്യം പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളെ നിങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്. ഇത് എന്താണെന്ന് അറിയാൻ ആഗ്രഹമില്ലേ? ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നല്‍കുന്നുണ്ട് മുള്ളങ്കി.
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അമിതവണ്ണമെല്ലാം പലപ്പോഴും പ്രശ്നമായി മാറാറുണ്ട്. ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അധികം കഷ്ടപ്പെടാതെ പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് മുള്ളങ്കി. മുള്ളങ്കിയുടെ ജ്യൂസ് കഴിച്ചാൽ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ് ജ്യൂസ് മാത്രമല്ല നല്ലൊരു പച്ചക്കറിയാണ് മുള്ളങ്കി.
most read: കൂന്തൾ റോസ്റ്റ് കഴിക്കാം, ഗുണങ്ങളിൽ ബഹുകേമം
ഇത് കൊണ്ട് ധാരാളം ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. ആരോഗ്യസംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം മുള്ളങ്കി ഉപയോഗിക്കാം എന്നും ഏതൊക്കെ ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുവെന്നും നോക്കാവുന്നതാണ്.
ചുവന്ന രക്തകോശങ്ങളുടെ ആരോഗ്യം
ആരോഗ്യസംരക്ഷണത്തിന് മുള്ളങ്കി വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ടുവന്ന രക്തകോശങ്ങൾ മൂലം ലഭിക്കുന്നു. റാഡിഷ് അഥവാ മുള്ളങ്കി കഴിക്കുന്നത് രക്തത്തിലേക്ക് ഉള്ള ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഇനി രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല മുള്ളങ്കി കഴിക്കുകയാണെങ്കിൽ.
ഫൈബറിന്റെ കലവറ
ഫൈബറിന്റെ കലവറയാണ് മുള്ളങ്കി. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു. അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ദഹനത്തിന് നല്ലതു പോലെ സഹായിച്ച് വയറിന്റെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ നിർജ്ജലീകരണം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു മുള്ളങ്കി. ദഹനത്തെ സഹായിക്കുന്നതോടൊപ്പം ശരീരത്തിന്‍റെ മറ്റ് അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുള്ളങ്കി.
ഹൃദയത്തിന്റെ ആരോഗ്യം
ആരോഗ്യസംരക്ഷണത്തിൽ ഹൃദയത്തെ ഒരിക്കലും മറക്കാൻ പാടില്ല. കാരണം ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ പല വിധത്തിലാണ് നമ്മളെ ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്ത് ആരോഗ്യംസംരക്ഷിക്കുന്നതിന് സഹായിക്കുന്നു മുള്ളങ്കി. മുള്ളങ്കി ഹൃദയസംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു
രക്തസമ്മർദ്ദം കൊണ്ട് കഷ്ചപ്പെടുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് മുള്ളങ്കി. ഇത് ഏത് കൂടിയ രക്തസമ്മർദ്ദത്തിനും പരിഹാരം നൽകി ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന് പരിഹാരം നൽകി ആരോഗ്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു മുള്ളങ്കി. മുള്ളങ്കി കൊണ്ട് ഏത് കൂടിയ ബിപിയും നമുക്ക് പരിഹരിക്കാവുന്നതാണ്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി കുറയുന്നത് പല രോഗങ്ങളേയും നിങ്ങൾക്കിടയിലേക്ക് എത്തിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് റാഡിഷ്. റാഡിഷ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നു.
തടി കുറക്കാൻ
തടി കുറക്കാൻ സഹായിക്കുന്ന ഒന്നാണ് റാഡിഷ് എന്ന കാര്യത്തിൽ സംശയം വേണ്ട. അൽപം തേൻ മിക്സ് ചെയ്ത് റാഡിഷ് ജ്യൂസ് മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു റാഡിഷ് ജ്യൂസ്. കുടവയർ എന്ന പ്രശ്നത്തിന് കടിഞ്ഞാണിടാന്‍ ഇതിലും നല്ല പരിഹാരം വേറെ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. അതുകൊണ്ട് ധൈര്യമായി തന്നെ കഴിക്കാവുന്നതാണ്.
ന്യൂട്രിയൻസ് കലവറ
ന്യൂട്രിയന്‍സ് കലവറയാണ് റാഡിഷ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിൻ ഇ, എ, സി ബി6 എന്നിവ കൊണ്ട് സമ്പുഷ്‌മാണ് മുള്ളങ്കി. അതുകൊണ്ട് തന്നെ ഇതിലൂടെആരോഗ്യ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായം കാണുന്നതിന് ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒ ന്നാണ് എന്ന് ഇനിയും പറയേണ്ട ആവശ്യമില്ല. അത്രക്കും ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്ത് ആരോഗ്യം സംരക്ഷിക്കാൻ മികച്ച് നിൽക്കുന്ന ഒന്നാണ് മുള്ളങ്കി.
കൊളസ്ട്രോൾ കുറക്കാൻ
ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു മുള്ളങ്കി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. ആരോഗ്യസംരക്ഷണത്തിന് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു മുള്ളങ്കി.