Just In
- 8 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- 9 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്നങ്ങള്‍: ഈ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?
- 10 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 11 hrs ago
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടിയ ബിപി പെട്ടെന്ന് കുറക്കും സബര്‍ജില്‍ സൂത്രം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളെല്ലാവരും തേടുന്നവരാണ്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയുകയില്ല. പഴങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഏത് പഴം കഴിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ധാരാളം പഴങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവയെല്ലാം ധാരാളം കഴിക്കാവുനന്താണ്. എന്നാല്‍ ഇനി സബര്‍ജില്‍ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് സബര്‍ജില്‍.
Most read: പെണ്ണിന് തടികുറക്കാന്‍ പ്രയാസം ആണിനാകട്ടെ എളുപ്പം
സബര്‍ജില്‍ ദിവസവും ഒന്ന് വീതം കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. വിറ്റാമിന്‍ സി, എ, ബി എന്നിവയും ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട് സബര്ജില്ലില്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് സബര്‍ജില്‍ പരിഹാരം കാണുന്നത്. സബര്‍ജില്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ താഴെ പറയുന്നുണ്ട്.

തടി കുറക്കുന്നതിന്
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സബര്‍ജില്‍ ദിവസവും കഴിക്കാവുന്നതാണ്. കലോറി കുറഞ്ഞ ഒന്നാണ് സബര്‍ജില്‍. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം, കൊളസ്ട്രോള്‍ എന്നിവയും ഇതില്‍ കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നുണ്ട് സബര്‍ജില്‍

കുടലിലെ അള്‍സര്‍
കുടലിലെ അള്‍സര്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കുടലിലെ അള്‍സറിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്പം സബര്‍ജില്‍ കഴിക്കാവുന്നതാണ്. സബര്‍ജില്‍ ജ്യൂസ് കഴിക്കുന്നതിലൂടെ കുടലിലെ അള്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് സബര്‍ജില്‍. ദിവസവും കിടക്കുന്നതിന് മുന്‍പ് ഒരു സബര്‍ജില്‍ കഴിക്കുന്നത് കൊണ്ട് ഏറ്റവും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സബര്‍ജില്‍. ഇത് വൈറല്‍ പ്രതിസന്ധികളെ ഇല്ലാതാക്കി ജലദോഷം, പനി മറ്റ് വൈറല്‍ രോഗങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റി വൈറല്‍ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് സബര്‍ജില്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സബര്‍ജില്‍ ഉപയോഗിക്കുന്നുണ്ട്.
Most read: നിത്യയൗവ്വനത്തിനും ആരോഗ്യത്തിനും നെല്ലിക്ക ലേഹ്യം

ബിപിക്ക് പരിഹാരം
ഇന്നത്തെ കാലത്ത് ഏറ്റവും അധികം വില്ലനാവുന്ന അവസ്ഥകളാണ് രക്തസമ്മര്‍ദ്ദം. ഇതിനെകുറക്കുന്നതിന് വേണ്ടി പെടാപാടു പെടുമ്പോള്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു സബര്‍ജില്‍ കഴിക്കാവുന്നതാണ്. പൊട്ടാസ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് രക്തസമ്മര്‍ദ്ദം നിലക്ക് നിര്‍ത്തുന്നുണ്ട്. ഇതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നുയ

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ പോലും ഇത് കാര്യമായി തന്നെ ബാധിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് സബര്‍ജില്‍. ദിവസവും ഒരു സബര്‍ജില്‍ കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം
മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് സബര്‍ജില്‍. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ആണ് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം ഡിപ്രഷന് എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സബര്‍ജില്‍.