For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

അക്കിക്കറുകയില്‍ ഒതുങ്ങാത്ത വേദനയില്ല

നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ ഓടുന്നതിന് മുന്‍പ് അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാം. ശരീരത്തിലെ പല വേദനകള്‍ക്കും വേദന സംഹാരികള്‍ കഴിക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും അക്കിക്കറുക. അക്കിക്കറുക എന്ന പേര് പലപ്പോഴും പലര്‍ക്കും അറിയുകയില്ല.

Most read: ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈMost read: ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈ

എന്നാല്‍ പല്ല് വേദന ചെടി എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയും. പല്ലുവേദന ചെടി എന്ന് പേരിലും ഇത് അറിയപ്പെടുന്നുണ്ട്. എന്നാല്‍ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും വേദനക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അക്കിക്കറുക ഉപയോഗിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പല്ലുവേദനക്ക് പരിഹാരം

പല്ലുവേദനക്ക് പരിഹാരം

പല്ല് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അക്കിക്കറുക. പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് അക്കിക്കറുകയുടെ വേര് കഷായം വെച്ച് കവിള്‍ കൊള്ളാവുന്നതാണ്. ഇത് പല്ല് വേദനക്ക് പരിഹാരം കാണുകയും പല്ലിന്റെ ആരോഗ്യത്തിനും പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

നീര്‍ക്കെട്ടിന് പരിഹാരം

നീര്‍ക്കെട്ടിന് പരിഹാരം

നീര്‍ക്കെട്ട് പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും അക്കിക്കറുക. ഇതിന്റെ പൂവ് ചതച്ച് വായില്‍ നീര്‍ക്കെട്ടുള്ള സ്ഥലത്ത് കടിച്ച് പിടിച്ചാലും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

Image cortesy

Most read: അത്താഴം എട്ടിനു മുന്‍പ്, അല്ലെങ്കില്‍ അപകടംMost read: അത്താഴം എട്ടിനു മുന്‍പ്, അല്ലെങ്കില്‍ അപകടം

വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന പരിഹാരങ്ങളില്‍ ഒന്നാണ് പലപ്പോഴും അക്കിക്കറുക. ഇതിന്റെ പൂവ് ചതച്ചാല്‍ മതി. ഇത് എത്ര വലിയ വായ്‌നാറ്റത്തേയും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിന്റെ പൂവ് ഇട്ട് വെള്ളം തിളപ്പിച്ച് കവിള്‍ കൊള്ളുകയും ചെയ്യാവുന്നതാണ്.

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദന പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി അക്കിക്കറുകയുടെ വേര് കഷായം വെച്ച് കഴിച്ചാല്‍ മതി. ഇത് ടോണ്‍സിലൈറ്റിസ് അല്ലെങ്കില്‍ മറ്റ് തരത്തിലുണ്ടാവുന്ന തൊണ്ട വേദനക്കുള്ള പരിഹാരം കാണുന്നുണ്ട്.

Most read: ബിപി കൂടുന്നുവോ കിഡ്‌നിക്കും അപകടംMost read: ബിപി കൂടുന്നുവോ കിഡ്‌നിക്കും അപകടം

തലവേദനക്ക് പരിഹാരം

തലവേദനക്ക് പരിഹാരം

തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അക്കിക്കറുക. ഇതിന്റെ ഇലയും പൂവും അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ അത് തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മൈഗ്രേയ്ന്‍ വരെ പോവുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് അക്കിക്കറുക ഏത് വേദനയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

എക്കിള്‍ മാറുന്നതിന്

എക്കിള്‍ മാറുന്നതിന്

ഏത് സമയത്ത് എക്കിള്‍ വരും എന്ന് പറയാന്‍ സാധിക്കുകയില്ല. എക്കിള്‍ ഇല്ലാതാക്കുന്നതിന് ഇതിന്റെ വേര് ചൂര്‍ണമാക്കി അത് അല്‍പം തേനില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എക്കിള്‍ മാറുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പേശീവേദനക്ക്

പേശീവേദനക്ക്

പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അക്കിക്കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അക്കിക്കറുക കഷായം വെച്ച് കഴിച്ചാല്‍ ഇത് പേശീവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഏത് അവസ്ഥയിലും ശരീര വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉദ്ദാരണശേഷിക്കുറവിന്

ഉദ്ദാരണശേഷിക്കുറവിന്

പുരുഷന്‍മാരില്‍ കാണപ്പെടുന്ന ഒന്നാണ് ഉദ്ദാരണശേഷിക്കുറവ്. അതിന് വേണ്ടി അക്കിക്കറുകയുടെ പൂവ് അരച്ച് പാലില്‍ വെന്ത് ഇത് ദിവസവും കഴിച്ചാല്‍ പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ഉദ്ദാരണക്കുറവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇരുപത്തി ഒന്ന് ദിവസം കഴിച്ചാല്‍ ഇത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

അള്‍സര്‍, നെഞ്ചെരിച്ചില്‍, വായ്പ്പുണ്ണ് പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ ഒരു കാരണവശാലും അക്കിക്കറുക കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇവരെ എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

Most read: തടിയൊതുക്കാന്‍ ഫലപ്രദമായ നാടന്‍ വഴികള്‍Most read: തടിയൊതുക്കാന്‍ ഫലപ്രദമായ നാടന്‍ വഴികള്‍

Most read: കറിവേപ്പില അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍Most read: കറിവേപ്പില അരച്ച് തൈരില്‍ ചേര്‍ത്ത് മുടിയില്‍

English summary

health benefits of paracress

We have listed some of the health benefits of paracress. Take a look.
X
Desktop Bottom Promotion