For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലാവിന്റെ തളിരിലയില്‍ അള്‍സറും പ്രമേഹവും മാറ്റാം

|

ചക്കക്കാലമാണ് ഇപ്പോള്‍. എന്നാല്‍ ചക്കയോടൊപ്പം തന്നെ ചക്കയുടെ മുള്ളും മടലും കുരുവും എല്ലാം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചക്ക മാത്രമല്ല ഇനി പ്ലാവിന്റെ ഇലയും ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എങ്ങനെ ഇത് ഉപയോഗിക്കാം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പ്ലാവിന്റെ ഇല മുതല്‍ ചക്കയുടെ മുള്ളൊഴികെയുള്ള എല്ലാ വസ്തുക്കളും ഭക്ഷ്യയോഗ്യമാണ് എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്ലാവിന്റെ ഇല ഉപയോഗിക്കുമ്പോള്‍ അത് തളിരില ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് രോഗ മുക്തി നേടുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: അവളില്‍ ഓവുലേഷന്‍ നടക്കുന്നില്ലേ, അവസ്ഥ മോശമാണ്</strong>Most read: അവളില്‍ ഓവുലേഷന്‍ നടക്കുന്നില്ലേ, അവസ്ഥ മോശമാണ്

പ്ലാവിലയില്‍ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പ്ലാവില. എന്നാല്‍ ചില അവസരങ്ങളില്‍ ചക്കയുടെ മുള്ള് പോലും ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാം. അതിന് വേണ്ടി ചക്കയുടെ മുള്ള് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. പ്ലാവിലയുടെ കൂടുതല്‍ ഗുണങ്ങള്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാം.

ആരോഗ്യത്തോടെ ഇരിക്കാന്‍

ആരോഗ്യത്തോടെ ഇരിക്കാന്‍

ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി തന്നെയാണ് എല്ലാവരും ശ്രമിക്കുന്നതും ശ്രദ്ധിക്കുന്നതും. എന്നാല്‍ അതിന് പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ ഇനി ആരോഗ്യ സംരക്ഷണത്തിന് നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് ഏറ്റവും നല്ല അവസ്ഥയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. പ്ലാവില ഉപയോഗിക്കുന്നതിലൂടെ അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

Image courtesy :Wikipedia

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതത്തിന് പരിഹാരം

സന്ധി വാതം എന്ന അവസ്ഥ പ്രായമായവരെ മാത്രമല്ല പല അവസ്ഥകളിലും ചെറുപ്പക്കാരിലും കണ്ടു വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. പ്ലാവില ഉപയോഗിക്കുമ്പോള്‍ അത് നല്ല തളിരില ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്ലാവില തോരന്‍ കഴിക്കുന്നതിലൂടെ അത് സന്ധി വാതം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. മാത്രമല്ല പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തടവുന്നതും ചൂടു പിടിക്കുന്നതും എല്ലാം സന്ധിവാതം പോലുള്ള അസ്വസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍ പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പലരും കാര്യമായി ശ്രമിക്കാറില്ല. കാരണം നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ അത് തനിയേ മാറും എന്നത് തന്നെയാണ്. എന്നാല്‍ ആ നാലോ അഞ്ചോദിവസം വളരെ കഠിനമായി തന്നെ ഇത്തരം പ്രതിസന്ധികള്‍ നമ്മളെ ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില എടുത്ത് കത്തിച്ച് ഉണക്കി ഈ ചാരം അള്‍സര്‍ ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ദിവസവും മൂന്ന് തവണയെങ്കിലും ഇത് ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹമെന്ന അസ്വസ്ഥത ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാവില ഉപയോഗിക്കാവുന്നതാണ്. അതിനായി പ്ലാവില തോരന്‍ തയ്യാറാക്കാം. പ്ലാവില എടുക്കുമ്പോള്‍ അല്‍പം തളിരില ഉപയോഗിക്കാന്‍ ശ്രമിക്കണം. പ്ലാവിലയില്‍ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.

 തോരന്‍ തയ്യാറാക്കാം

തോരന്‍ തയ്യാറാക്കാം

അധികം മൂപ്പെത്താത്ത പ്ലാവില ചെറുതായി അരിഞ്ഞ് അത് പുട്ടു കുറ്റിയില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. അതിന് ശേഷം അല്‍പം ചുവന്നുള്ളി, തേങ്ങ, പച്ചമുളക്, ഉപ്പ് എന്നിവ മിക്‌സ് ചെയ്ത് ചതച്ചെടുക്കുക. അത് കഴിഞ്ഞ് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ആവി കയറ്റി മാറ്റി വെച്ച് പ്ലാവില ഇതിലേക്ക് ഇട്ട് ഇളക്കി അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്ലാവില നല്ലതാണ്. ഇത് തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ അത് പ്രസവശേഷം അമ്മമാരില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളും മുലപ്പാല്‍ ഇല്ലെന്ന പരാതിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുലപ്പാല്‍ ഇല്ല എന്ന പരാതിയുള്ള അമ്മമാര്‍ക്ക് പ്ലാവില തോരന്‍ നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്.

തടി കുറക്കാന്‍

തടി കുറക്കാന്‍

അമിതവണ്ണം ആണിനേയും പെണ്ണിനേയും വലക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. അമിതവ്യായാമം ചെയ്യുന്നതിലൂടെ അത് പല വിധത്തിലാണ് ആരോഗ്യത്തിനും വില്ലനായി മാറുന്നത്. ഈ പ്രതിസന്ധികളിലേക്ക് എത്താതിരിക്കുന്നതിനും അമിതവണ്ണത്തെ തുടക്കത്തിലേ തടയിടുന്നതിനും പ്ലാവില സഹായിക്കുന്നുണ്ട്. ഇനി തടി കുറക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് വേണ്ടി പ്ലാവില ഉപയോഗിക്കാവുന്നതാണ്.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പ്ലാവില. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പ്ലാവില തോരന്‍ സഹായിക്കുന്നു. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ നല്ലതു പോലെ തളിരിലകളും അധികം മൂപ്പെത്താത്ത ഇലകളും വേണം ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ അത് ഇലകള്‍ കയ്പ്പ് രുചിയാവുന്നതിന് കാരണമാകുന്നുണ്ട്.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പ്ലാവില തോരന്‍. തോരന്‍ വെക്കുമ്പോള്‍ നല്ലതു പോലെ വെന്തതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി നല്ലതു പോലെ നേര്‍മ്മയായി അരിഞ്ഞെടുക്കണം. തോരന്‍ തയ്യാറാക്കുമ്പോള്‍ അതില്‍ അല്‍പം ചെറുപയര്‍ ചേര്‍ത്താലും അത് തോരന് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

English summary

health benefits of jackfruit leaves

We have listed some of the health benefits of jackfruit leaves. Read on.
X
Desktop Bottom Promotion