For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറാത്ത ബിപിക്കുണ്ട് തെച്ചിപ്പൂവില്‍ കിടു ഒറ്റമൂലി

|

പല നിറത്തിലും പല വലിപ്പത്തിലും തെച്ചിപ്പൂവുകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് തെച്ചി. ചെത്തി എന്നും ഇത് അറിയപ്പെടുന്നുണ്ട്. കഷായം ഉണ്ടാക്കുന്നതിനും കേശസംരക്ഷണത്തിനും ആരോഗ്യത്തിനും എല്ലാം തെച്ചി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം നമുക്ക് തെച്ചി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ചൊറി, കുഷ്ഠം എന്നിവക്കുള്ള കഷായക്കൂട്ടില്‍ ഏറ്റവും അധികം ചേര്‍ക്കുന്ന ഒന്നാണ് തെച്ചി. പുഴുക്കടി മൂലമുള്ള പ്രശ്‌നങ്ങളും തെച്ചിയില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ബിപി മാത്രമല്ല പ്രമേഹം കൊളസ്‌ട്രോള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി തെച്ചിപ്പൂവ് മികച്ചതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് തെച്ചിപ്പൂവില്‍ പരിഹാരം കാണാവുന്നതാണ്. ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടമാണ് ഇന്നത്തേത്. അതിനെല്ലാം ഇനി നമുക്ക് തെച്ചിപ്പൂവില്‍ പരിഹാരം കാണാവുന്നതാണ്.

ഫാറ്റി ആസിഡ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് തെച്ചിപ്പൂവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് തെച്ചിപ്പൂവ് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

<strong>Most read: പെണ്ണിന് ഇതില്‍ ഏത് ഷേപ്പ് വേണം; ശ്രദ്ധിക്കണം ഇത്</strong>Most read: പെണ്ണിന് ഇതില്‍ ഏത് ഷേപ്പ് വേണം; ശ്രദ്ധിക്കണം ഇത്

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മാറി വരുന്നത് രോഗങ്ങള്‍ തന്നെയാണ്. ഓരോ സമയത്തിനും അനുസരിച്ച് ഓരോ തരത്തിലുള്ള രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. ബിപിയും രക്തസമ്മര്‍ദ്ദവും ഇന്നത്തെ കാലത്ത് സാധാരണ കാണുന്ന രോഗാവസ്ഥകളാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഇനി തെച്ചിപ്പൂവ് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ അടിത്തറ ഇളക്കുന്നു. പണ്ട് കാലത്ത് പ്രായമായവരിലാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ചെറുപ്പക്കാരും രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവരാണ്. ഇതിനെ മറികടക്കുന്നതിന് തെച്ചിപ്പൂവ് മികച്ചതാണ്. തെച്ചിപ്പൂവ് ഉപയോഗിച്ച് ഇത്തരത്തിലുള്ള അവസ്ഥകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തെച്ചിപ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം ഉപയോഗിക്കാവുന്നതാണ്.

 ക്ഷയരോഗത്തിന് പരിഹാരം

ക്ഷയരോഗത്തിന് പരിഹാരം

ക്ഷയരോഗം ഇന്നത്തെ കാലത്ത് കുറവാണെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തെച്ചിപ്പൂവ് ഉപയോഗിക്കാവുന്നതാണ്. ക്ഷയരോഗം വന്നാല്‍ അത് പലപ്പോഴും രോഗികളില്‍ നിന്നുള്ള ഡയറക്റ്റ് കോണ്‍ടാക്റ്റിലൂടെ പകരുന്നതാണ്. രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തെച്ചിപ്പൂവ് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ ഇത് ഉപയോഗിക്കണം എന്നുള്ളത് നല്ലൊരു വൈദ്യനോട് ചോദിച്ച് ചെയ്യാവുന്നതാണ്. തെച്ചിപ്പൂവ് കഷായം വെച്ച് കഴിക്കുന്നതിലൂടെ ഇത് ക്ഷയരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Image courtesy: wikipedia

മുറിവ് ഉണക്കുന്നതിന്

മുറിവ് ഉണക്കുന്നതിന്

മുറിവ് ഉണക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തെച്ചിപ്പൂവ്. ഇത് പെട്ടെന്ന് മുറിവുണക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിന്റെ നീര് എടുത്ത് മുറിവില്‍ ഒഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ മുറിവുണക്കുന്നതിനും മുറിവ് പഴുക്കാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് മുറിവ് അണുവിമുക്തമാക്കുന്നതിന് സഹായിക്കുന്നുണ്ട് തെച്ചിപ്പൂവ്. അണുബാധ ഇല്ലാതെ മുറിവിനെ സംരക്ഷിക്കുന്നു ഇത്.

ശരീര വേദനക്ക്

ശരീര വേദനക്ക്

ശരീര വേദന പലപ്പോഴും നിങ്ങളെ വലക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തെച്ചിപ്പൂവും ഇലയും. തെച്ചിപ്പൂവും ഇലയും തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തെച്ചിപ്പൂവും ഇലയും.

മൂലക്കുരുവിന് ഒറ്റമൂലി

മൂലക്കുരുവിന് ഒറ്റമൂലി

മൂലക്കുരുവിന് ഒറ്റമൂലിയാണ് തെച്ചിപ്പൂവ്. സര്‍ജറി ഒന്നും കൂടാതെ തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ദിവസവും തെച്ചിപ്പൂവ് വൃത്തിയാക്കിയ ശേഷം കഴിക്കുന്നത് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മൂലക്കുരുവിനുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും വേദന കുറക്കുകയും ചെയ്യുന്നുണ്ട്.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് വയറിനും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തെച്ചിപ്പൂവ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഇനി സംശയിക്കാതെ നമുക്ക് വയറിളക്കത്തിനും വയറിന്റെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദനക്ക് പരിഹാരം

ആര്‍ത്തവ വേദന കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. എല്ലാ സ്ത്രീകളും മാസത്തില്‍ കുറച്ച് ദിവസം ഇതിന് വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിനും ആര്‍ത്തവം വേദന രഹിതമാക്കി സ്മൂത്ത് ആക്കുന്നതിനും സഹായിക്കുന്നുണ്ട് തെച്ചിപ്പൂവ്. തെച്ചിക്കായ പഴുത്തതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തെച്ചിപ്പൂവ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭധാരണം വേഗത്തിലാക്കുന്നതിനും ആരോഗ്യത്തിനും എല്ലാം മികച്ചതാണ് തെച്ചിപ്പൂവ്. എന്നാല്‍ എന്ത് ചെയ്യുമ്പോഴും ഡോക്ടറെ കണ്ട് ആലോചിച്ച് ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം എന്ത് പുതിയ കാര്യങ്ങള്‍ ആരോഗ്യത്തിന് വേണ്ടി ചെയ്യുമ്പോള്‍.

English summary

Health Benefits of Ixora Flower

We have listed some of the health benefits of Ixora Flower. Take a look.
X
Desktop Bottom Promotion