For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടത്തില്‍ ശരീരപുഷ്ടിയ്ക്ക് ഉലുവാക്കഞ്ഞി

കര്‍ക്കിടകത്തില്‍ വേണം ഉലുവാക്കഞ്ഞി, കാരണം

|

കര്‍ക്കിടകം ആരോഗ്യ പരിരക്ഷയുടെ കൂടി സമയമാണ്. ആയുര്‍വേദ പ്രകാരം ഉഴിച്ചിലിനും പിഴിച്ചിലിനുമെല്ലാം ചേര്‍ന്ന സമയമെന്നു വേണം, പറയുവാന്‍. ശരീരത്തിന് രോഗ പ്രതിരോധ ശേഷി കുറഞ്ഞ സമയമാണ്. അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയം. അതേ സമയം എന്തു ചികിത്സ ചെയ്താലും ശരീരത്തില്‍ പിടിയ്ക്കുന്ന സമയം കൂടിയാണിത് എന്നു വേണം, പറയുവാന്‍.

കര്‍ക്കിടകത്തില്‍ സുഖചികിത്സയില്‍ പ്രാധാന്യമേറുന്ന ഒന്നാണ് മരുന്നു കഞ്ഞി. പല തരം മരുന്നുകള്‍ കലര്‍ത്തി കഞ്ഞിയുണ്ടാക്കുന്ന രീതിയാണിത്. ശരീരത്തിന് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്.

ആട്ടിന്‍പാല്‍ കുട്ടിയ്ക്ക് അമൃതാണ്, കാരണം....ആട്ടിന്‍പാല്‍ കുട്ടിയ്ക്ക് അമൃതാണ്, കാരണം....

ഇത്തരം രീതിയില്‍ മരുന്നു കഞ്ഞി ഉണ്ടാക്കാന്‍ സാധിയ്ക്കില്ലെങ്കിലും കര്‍ക്കിടകക്കാലത്തു കഴിയ്ക്കാവുന്ന ഒന്നാണ് ഉലുവാക്കഞ്ഞി. ഉലുവയ്ക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. വൈറ്റമിന്‍ എ, സി, ഫോളിക്, ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഉലുവാക്കഞ്ഞി. ഇതു കൊണ്ടു തന്നെ ഉലുവാക്കഞ്ഞി കര്‍ക്കിടക മാസത്തില്‍ കഴിയ്ക്കുന്നതും ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍.

ഉലുവാക്കഞ്ഞി കര്‍ക്കിടക മാസത്തില്‍ കഴിയ്ക്കുന്നതു പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്നു വേണം, പറയുവാന്‍. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ്

വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ്

വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് ഉലുവാക്കഞ്ഞി. പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍ മഴയും തണുപ്പുമായതു കൊണ്ട് വാത പ്രശ്‌നങ്ങളുള്ളവര്‍ക്ക് രോഗ പീഡ ഏറും. സന്ധി വേദനയും സന്ധികളില്‍ നീരുമെല്ലാം ഉണ്ടാകും. ഇതിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ് കര്‍ക്കിടക മാസത്തില്‍ ഉലുവാക്കഞ്ഞി കഴിയ്ക്കുന്നത്.

സ്ത്രീ ജന്യ രോഗങ്ങള്‍ക്കുള്ള

സ്ത്രീ ജന്യ രോഗങ്ങള്‍ക്കുള്ള

സ്ത്രീ ജന്യ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു മരുന്നു തന്നെയാണ്. സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ക്ക് ഇതു സഹായിക്കുന്നു. ഇതിലെ ഈസ്ട്രജനാണ് സ്ത്രീകളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. പ്രസവിച്ച സ്ത്രീകള്‍ക്കു മുലപ്പാല്‍ വര്‍ദ്ധിയ്ക്കുവാനും മാറിട വലിപ്പത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ്. കര്‍ക്കിടക മാസത്തിലെ ഉലുവാക്കഞ്ഞി സേവ സ്ത്രീകള്‍ക്ക് ഏറെ ആരോഗ്യം നല്‍കും.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ മികച്ചതാണ് ഉലുവാക്കഞ്ഞി. കര്‍ക്കിടകത്തിലെ പനി, കോള്‍ഡ് മുതലായ രോഗങ്ങളെ ചെറുത്തു നിര്‍ത്തുവാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഉലുവാക്കഞ്ഞി. ഇത് ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ തടയുവാന്‍ ഏറെ നല്ലതാണ്. കര്‍ക്കിടക മാസത്തില്‍ പൊതുവേ വിരുന്നിനെത്തുന്ന രോഗങ്ങള്‍ തടയാന്‍ ഏറെ ഉത്തമമാണ് ഇത്.

 ഹൃദയ സംബന്ധമായ

ഹൃദയ സംബന്ധമായ

കൊളസ്‌ട്രോള്‍, പ്രമേഹ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ് ഉലുവാക്കഞ്ഞി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. തടി കുറയ്ക്കാനും ഉലുവ ഏറെ നല്ലതാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയ ഇത് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍. വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു. ഉലുവയിലെ ഫൈബര്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

മാലിന്യങ്ങള്‍

മാലിന്യങ്ങള്‍

ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയിക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ ഏറെ പ്രധാനപ്പെട്ടതാണ് ഉലുവാക്കഞ്ഞി. ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനും ഉത്തമമാണ്. മാത്രമല്ല, ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ ഫലപ്രദമാണ്.

ഉലുവാക്കഞ്ഞി

ഉലുവാക്കഞ്ഞി

ഉലുവാക്കഞ്ഞി പലയിടത്തും പല രീതിയിലാണ് തയ്യാറാക്കുന്നത്. മട്ട അരി അല്ലെങ്കില്‍ പൊടിയരി കാല്‍ കപ്പ്, മുളപ്പിച്ചതോ അല്ലാത്തതോ ആയ ഉലുവ 1 ടേബിള്‍ സ്പൂണ്‍, ജീരകം ഒരു ടേബിള്‍ സ്പൂണ്‍, തേങ്ങാപ്പാല്‍ ഒന്നര കപ്പ്, ഉപ്പ്, വെള്ളം എന്നിവ ആവശ്യത്തിന്. ഉലുവ കുതിര്‍ത്തുത. അരി കഴുകി ഉലുവ, ജീരകം, ഉപ്പ്, എന്നിവയും പാകത്തിനു വെള്ളവും ചേര്‍ത്തു വേവിയ്ക്കുക. വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു വാങ്ങാം. പാല്‍ ചേര്‍ത്തു കഴിഞ്ഞാല്‍ തിളയ്ക്കരുതെന്നതു പ്രധാനമാണ്.

മരുന്നു കഞ്ഞി

മരുന്നു കഞ്ഞി

മരുന്നു കഞ്ഞി രാവിലെയോ രാത്രിയിലോ കഴിയ്ക്കാം. രാവിലെയാണ് കൂടുതല്‍ നല്ലത്. ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും മരുന്നു കഞ്ഞി കഴിയ്ക്കണം. രണ്ടാഴ്ചയോ ഒരു മാസക്കാലമോ കഴിയ്ക്കാം. ഇതു കൂടുതല്‍ ഗുണകരമാണ്. മരുന്നു കഞ്ഞി കഴിയ്ക്കുമ്പോള്‍ ഭക്ഷണ ചിട്ടയും പ്രധാനമാണ്. പുകവലി, മദ്യപാന ശീലം, മത്സ്യം, മാംസം എന്നിവ പാടില്ല. മരുന്നു കഞ്ഞി കുടിയ്ക്കുന്ന സമയത്തു മാത്രമല്ല, കുടിയ്ക്കുന്നതിന് മൂന്നു ദിവസം മുന്‍പും കഴിഞ്ഞ് മൂന്നു ദിവസവും വരെ ഈ ചിട്ട പാലിയ്ക്കണം. ഇതാണ് ആരോഗ്യപരമായ ഗുണം നല്‍കുക.

English summary

Health Benefits Of Eating Fenugreek Porridge

Health Benefits Of Eating Fenugreek Porridge, Read more to know about,
X
Desktop Bottom Promotion