For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസിന്റെ ചങ്ങല നീട്ടും ചങ്ങലംപെരണ്ട

ആയുസിന്റെ ചങ്ങല നീട്ടും ചങ്ങലംപെരണ്ട

|

ആരോഗ്യത്തിന് സഹായിക്കുന്ന നാട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ തന്നെ നാട്ടുസസ്യങ്ങളാകും, കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്നത്. നാട്ടുവൈദ്യത്തില്‍ മാത്രമല്ല, ആയുര്‍വേദത്തിലും ഇത്തരം സസ്യങ്ങള്‍ ധാരാളം ഉപയോഗിയ്ക്കപ്പെടുന്നുണ്ട്.

പല ചെടികളും പുല്ലുകകള്‍ക്കും കാട്ടുചെടികള്‍ക്കുമിടയില്‍ വളരുന്നുണ്ട്. ഇവയില്‍ പലതും ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയതുമാണ്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം സസ്യങ്ങളുടെ ആരോഗ്യപരമായ ഗുണങ്ങള്‍ അറിയില്ല, മാത്രമല്ല, ഇത്തരം പല സസ്യങ്ങളും അന്യം നിന്നു പോകുകയും ചെയ്തിരിയ്ക്കുന്നു.

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒരു പ്രകൃതിദത്ത സസ്യമാണ് ചങ്ങലംപെരണ്ട. സിസേസ് ക്വാഡ്രേംഗുലാറിസ് എന്നാണ് ഈ പ്രത്യേക സസ്യം അറിയപ്പെടുന്നത്. ഇന്തയിലും ശ്രീലങ്കയിലുമാണ് ഇതിന്റെ ഉല്‍ഭവം എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.

പേരിനോട് സാമ്യമുള്ളതു പോലെ നീണ്ട വള്ളി, അതും ഒരു വള്ളിയോടു ചേര്‍ന്ന് വേറെ വള്ളിയായാണ് ഇതു രൂപപ്പെടുന്നത്. പച്ച നിറത്തില്‍ അല്‍പം വീതിയുള്ള വള്ളിയുടെ രൂപത്തിലുള്ള ഇത് മുന്തിരി വള്ളികളോടു സാമ്യമുള്ളവയാണ്. രണ്ടു വള്ളികള്‍ ചേരുന്നിടത്താണ് ഇതിന്റെ ഇല കാണപ്പെടുന്നത്. ആയുര്‍വേദ മരുന്നുകളിലും ആയുര്‍വേദ ചികിത്സകളിലും ഇത് ഉപയോഗിച്ചു വരുന്നുമുണ്ട്. കരാറ്റനോയ്ഡുകള്‍, ട്രൈടെര്‍പനോയ്ഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്

ഒന്നല്ല, അനേകം ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചങ്ങലംപെരണ്ട. ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് ഈ പ്രത്യേക സസ്യം. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാനും ഇത് ഏറെ നല്ലതാണ്. പണ്ടു മുതലേ തടി കുറയ്ക്കാന്‍ ഉപയോഗിച്ചു വരുന്ന സസ്യമാണ് ചങ്ങലംപെരണ്ട.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ വള്ളിച്ചെടി. ഇതു വഴി ഹൃദയാരോഗ്യത്തിന് ഏറെ സഹായകവുമാണ്. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, ബിപി, രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്ന അവസ്ഥയായ ആര്‍ട്ടീരിയോക്ലീറോസിസ് എന്നിവ അകറ്റാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ചങ്ങലംപെരണ്ട.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. എല്ലുകള്‍ക്കു ബലവും വളര്‍ച്ചയും നല്‍കുന്ന ഒന്നാണ് ഇത്. എല്ലുതേയ്മാനം പോലെയുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലത്. ഇത് ഓസ്റ്റിയോബ്ലാസ്റ്റ്‌സ് എന്ന ഘടകത്തിന്റെ ഉല്‍പാദനത്തിനു സഹായിക്കുന്നു. എല്ലുകള്‍ക്കു കരുത്തും വളര്‍ച്ചയും നല്‍കുന്നത് ഇതാണ്

പഴുപ്പും നീരുമെല്ലാം

പഴുപ്പും നീരുമെല്ലാം

ശരീരത്തിലുണ്ടാകുന്ന പഴുപ്പും നീരുമെല്ലാം നീക്കാനും ഏറെ മികച്ച ഒന്നാണ് ചങ്ങലംപെരണ്ട. ഹെമറോയ്ഡ് അഥവാ പൈല്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക മരുന്നു കൂടിയാണിത്. ഇത് കുടലിന്റെ അറ്റത്തുണ്ടാകുന്ന വീക്കം തടയുവാന്‍ ഏറെ മികച്ച ഒന്നാണ്.

ശ്വസന സംബന്ധമായ

ശ്വസന സംബന്ധമായ

ശ്വസന സംബന്ധമായ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചങ്ങലംപെരണ്ട. ഇത് സ്റ്റിറോയ്ഡുകളുടെ ഗുണം നല്‍കുന്ന ഒന്നാണ്. ആസ്തമ പോലുള്ള അവസ്ഥകള്‍ക്ക് ഏറെ ഗുണകരവുമാണ്.

പ്രമേഹ രോഗത്തിനുള്ള നല്ലൊരു പ്രതിവിധി

പ്രമേഹ രോഗത്തിനുള്ള നല്ലൊരു പ്രതിവിധി

പ്രമേഹ രോഗത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചങ്ങലംപെരണ്ട. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുവാന്‍ സഹായിക്കുന്നു. ശരീരത്തിലെത്തുന്ന ഭക്ഷണത്തില്‍ നിന്നും മറ്റും ഗ്ലൂക്കോസ് രക്തത്തിലേയ്ക്കു കടക്കുന്ന പ്രക്രിയ നിയന്ത്രിച്ചാണ് ഈ ഗുണം ലഭിയ്ക്കുന്നത്. ഇതുവഴി ഗ്ലൂക്കോസ്, ഇന്‍സുലിന്‍ തോതുകള്‍ ക്രമീകരിയ്ക്കാന്‍ സാധിയ്ക്കും. തടി കുറയ്ക്കാനുള്ള ഈ സസ്യത്തിന്റെ കഴിവും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. കാരണം അമിത വണ്ണം ടൈപ്പ് 2 ഡയബെറ്റിസിന് കാരണമാകാറുണ്ട്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാനുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ ആസ്‌കോര്‍ബിക് ആസിഡാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയ്ക്കു തുല്യമാണ് ആസ്‌കോര്‍ബിക് ആസിഡ്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. വൈറ്റമിന്‍ സി വൈറ്റ് ബ്ലഡ് സെല്ലുകള്‍, അഥവാ ശ്വേതാണുക്കളുടെ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതു ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു.

മുറിവുകള്‍

മുറിവുകള്‍

മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്ന ഔഷധ സസ്യം കൂടിയാണിത്. ഇത് ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. കൊളാജന്‍ ചര്‍മ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ചര്‍മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്‍കാനും നല്ലതാണ്.

ആര്‍ത്തവ വേദനകള്‍ക്കും

ആര്‍ത്തവ വേദനകള്‍ക്കും

ആര്‍ത്തവ വേദനകള്‍ക്കും ആ സമയത്തുള്ള മൂഡ് മാറ്റത്തിനുമെല്ലാം ഉത്തമമായ ഒരു സസ്യമാണിത്. ഇതിനു കാരണം ചങ്ങലംപെരണ്ട ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്നതാണ്.

പല്ലിന്റെയും

പല്ലിന്റെയും

എല്ലിന്റെ ആരോഗ്യത്തിന് എന്ന പോലെ പല്ലിന്റെയും ആരോഗ്യത്തിന് വൈറ്റമിന്‍ സി അത്യാവശ്യമാണ്. ഈ ഗുണമുള്ള ചങ്ങലംപെരണ്ട ഈ പ്രത്യേക ഗുണവും നല്‍കുന്നു.

English summary

Health Benefits Of Cissus quadrangularis (Changalamperanda)

Health Benefits Of Cissus quadrangularis (Changalamperanda, Read more to know about,
X
Desktop Bottom Promotion