For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ കൂവനൂറു കഴിയ്ക്കണം, കാരണം

കൂവനൂറു കഴിയ്ക്കണം, കാരണം ഇതാണ്

|

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ഇതുപോലെ തന്നെ അനാരോഗ്യത്തിനും ഭക്ഷണങ്ങള്‍ കാരണമാകുന്നുവെന്നതാണ് വാസ്തവം.

ചില പ്രത്യേക ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു സഹായിക്കുന്നതു പോലെ ചില പ്രത്യേക ഭക്ഷണങ്ങള്‍ അനാരോഗ്യത്തിനും കാരണമാകുന്നുണ്ട്. നല്ല ഭക്ഷണങ്ങള്‍ തന്നെ മോശം രീതിയില്‍ കഴിയ്ക്കുന്നതും അനാരോഗ്യകരമാണ്. ഭക്ഷണം നന്നായതു കൊണ്ടു മാത്രമായില്ല, ഇത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനമാണെന്നര്‍ത്ഥം.

ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ നമ്മുടെ നാടന്‍ ഭക്ഷണങ്ങള്‍ സഹായിക്കുന്നുമുണ്ട്. പണ്ടു കാലം മുതല്‍ തലമുറകള്‍ കൈ മാറി വന്ന ഇത്തരം രീതികള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയുമാണ്.

ഇത്തരം നാടന്‍ ഭക്ഷണങ്ങളില്‍ ഒന്നാണ് കൂവ. കിഴങ്ങു വര്‍ഗത്തില്‍ പെട്ട ഇതിന്റെ പൊടി കൂവനൂറ് എന്ന പേരില്‍ കുറുക്കി കഴിയ്ക്കാറുമുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമായ ഭക്ഷണ വസ്തുവാണ് ഇത്. ഭക്ഷണം മാത്രമല്ല, മരുന്നായും ഇത് ഉപയോഗിയ്ക്കാം.

കൂവ ആരോറൂട്ട് എന്ന പേരില്‍ വിപണിയില്‍ ലഭിയ്ക്കുന്നുമുണ്ട്. ആരോറൂട്ട് ബിസ്‌കറ്റ് ഏറെ പ്രസിദ്ധമായ ഒന്നുമാണ്.

കൂവനൂറ് തിരുവാതിര പോലുള്ള പല ആഘോഷങ്ങള്‍ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കുമെല്ലാം ഉപയോഗിയ്ക്കാറുമുണ്ട്. കൂവയില്‍ ശര്‍ക്കരയും തേങ്ങാപ്പാലുമെല്ലാം ചേര്‍ത്തു തയ്യാറാക്കുന്ന വിഭവമാണ് കൂവനൂറ്. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.

കൂവ കഴിയ്ക്കുന്നത് എന്തെല്ലാം ഗുണങ്ങള്‍ എങ്ങനെയെല്ലാം നല്‍കുന്നുവെന്നറിയൂ

ഊര്‍ജം

ഊര്‍ജം

കൂവനൂറ് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. ദിവസം മുഴുവന്‍ ഉന്മേഷം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കൂവനൂറു തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന ശര്‍ക്കരയും ശരീരത്തിന് ഏറെ എനര്‍ജി നല്‍കുന്ന ഒന്നു തന്നെയാണ്. ഇത് വ്രതാനുഷ്ഠാനങ്ങള്‍ക്കു കഴിയ്ക്കുന്നതിന്റെ ഒരു കാരണം ഇതു നല്‍കുന്ന എനര്‍ജി തന്നെയാണ്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് കൂവനൂറ്. കൂവ കാല്‍സ്യം സമ്പുഷ്ടമാണ്. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ. എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപെറോസിസ് പോലുള്ളയവയെങ്കില്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമാണ് കൂവനൂറ്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. കൊഴുപ്പാകട്ടെ, തീരെ കുറവും. വിശപ്പു മാറാന്‍ ഏറെ ഉത്തമവുമാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് അയേണ്‍ സമ്പുഷ്ടമായ കൂവയെന്ന ഈ കിഴങ്ങിന്റെ പൊടി. ഇത് കഴിയ്ക്കുന്നതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രക്തക്കുറവു പരിഹരിയ്ക്കാന്‍ സഹായിക്കും. ഇത് ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമമായ ഒരു മരുന്നാണ് കൂവനൂറ്. ഇത് ആസിഡ് ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കുന്നു.ഇതില്‍ കാല്‍സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്. ആസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍

ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍

ഇതിലെ മഗ്നീഷ്യം നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു മരുന്നാണ്.ഇന്‍സോംമ്‌നിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ കൂവനൂറു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ദഹിയ്ക്കാന്‍ എളുപ്പമായതിനാല്‍ രാത്രിയിലും ഇതും കഴിയ്ക്കാം. ദഹന ്പ്രശ്‌നം കാരണം നല്ല ഉറക്കം തടസപ്പെടില്ല.

കിഡ്‌നി

കിഡ്‌നി

പൊട്ടാസ്യം സമ്പുഷ്ടമായ കൂവ കിഡ്‌നിയുടെ ആരോഗ്യത്തിനും ബിപി നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. പൊട്ടാസ്യം സമ്പുഷ്ടമായ കൂവ കിഡ്‌നിയുടെ ആരോഗ്യത്തിനും ബിപി നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമായ ഒരു മരുന്നാണ് കൂവനൂറ്‌.

 അലര്‍ജി

അലര്‍ജി

ഗ്ലൂട്ടെന്‍ അലര്‍ജി കാരണം ഗോതമ്പു പോലുളളവയോട് അലര്‍ജിയുള്ളവരുണ്ട്. ഇവര്‍ക്കുപയോഗിയ്ക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണ വസ്തുവാണ് ഇത്. ഇതില്‍ അലര്‍ജി കാരണമാകുന്ന ഗ്ലൂട്ടെന്‍ അടങ്ങിയിട്ടില്ല.

ഗര്‍ഭസ്ഥ ശിശുവിന്റെ

ഗര്‍ഭസ്ഥ ശിശുവിന്റെ

ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇത് കൂവയില്‍ ധാരാളമുണ്ട്. ഇതു കൊണ്ടു തന്നെ ഗര്‍ഭകാലത്ത് ഇതു കഴിയ്ക്കുന്നതു നല്ലതാണ്. മാത്രമല്ല, ഗര്‍ഭകാലത്ത് വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. നാം ഉപയോഗിയ്ക്കുന്ന പല ടാല്‍കം പൗഡറുകളിലും ഇതു മുഖ്യ ചേരുവയാണ്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും അലര്‍ജിയ്ക്കുമെല്ലാം ഇതു പ്രതിവിധിയുമാണ്. ഇതു മുറിവുകളില്‍ ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ പോലും ഇവ സുരക്ഷിതമായി ഉപയോഗിയ്ക്കാം.

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കൂവ. ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇടയ്ക്കിടെ ഈ പ്രശ്‌നം വരുന്ന സ്ത്രീകള്‍ ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.

English summary

Health Benefits Of Arrowroot Porridge

Health Benefits Of Arrowroot Porridge, Read more to know about,
X
Desktop Bottom Promotion