For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ മരുന്നുണ്ട ആരോഗ്യത്തിന് കേമം

കര്‍ക്കിടകത്തിലെ ഈ മരുന്നുണ്ട കേമം തന്നെ...

|

കര്‍ക്കിടക മാസം ആരോഗ്യ സംരക്ഷണത്തിന്റെ മാസം കൂടിയാണ്. ശരീരം എളതായിരിയ്ക്കുന്ന, രോഗ സാധ്യതകള്‍ ഏറെയുള്ള മാസമാണിത്. ശരീരത്തിന്റെ പ്രതിരോധ ശേഷി ഏറെ കുറയുന്നതു കൊണ്ടും പൊതുവേ മഴ മാസമായതു കൊണ്ടും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള മാസം.

പണ്ടത്തെ തലമുറ കര്‍ക്കിടക മാസ രോഗങ്ങളെ തടുത്തു നിര്‍ത്തിയിരുന്നത് പ്രത്യേക ഔഷധ പ്രയോഗങ്ങളിലൂടെയായിരുന്നു. ചില പ്രത്യേക മരുന്നു കഞ്ഞികള്‍, ചില പ്രത്യേക മരുന്നു പ്രയോഗങ്ങള്‍, മരുന്നുണ്ട്, തേച്ചു കുളി എന്നിവയെല്ലാം ഇത്തരം ചിട്ടകളില്‍ പെടുന്നു.

കര്‍ക്കിടത്തില്‍ ശരീരപുഷ്ടിയ്ക്ക് ഉലുവാക്കഞ്ഞികര്‍ക്കിടത്തില്‍ ശരീരപുഷ്ടിയ്ക്ക് ഉലുവാക്കഞ്ഞി

കര്‍ക്കിടക മാസത്തില്‍ പലരും സേവിയ്ക്കുന്ന ഒന്നാണ് മരുന്നുണ്ട. പല തരം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ഒരു പ്രത്യേക മരുന്നാണിത്. കര്‍ക്കിടക മാസത്തിലെ ഈ പ്രത്യേക മരുന്നുണ്ടയുടെ പ്രയോഗം പല രോഗങ്ങളേയും അകററി ശരീരത്തിന് കരുത്തു പകരുന്ന ഒന്നാണ്.

മരുന്നുണ്ടയില്‍ ചേര്‍ക്കുന്ന ചേരുവകള്‍ എല്ലാം തന്നെ ആരോഗ്യപരമായ പല ഗുണങ്ങളാല്‍ മികച്ചവയാണ്. കുത്തരി, ജീരകം, ആശാളി, ഉലുവ, എള്ള്, അയമോദകം, ശര്‍ക്കര, തേങ്ങ എന്നിവയാണ് ഈ പ്രത്യേക മരുന്നില്‍ ചേര്‍ക്കുന്നത്.

ആണോ പെണ്ണോ, അച്ഛന്റെ ഭാരം പറയും...ആണോ പെണ്ണോ, അച്ഛന്റെ ഭാരം പറയും...

ഈ മരുന്നുണ്ട നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും ഇതെങ്ങനെ തയ്യാറാക്കാമെന്നും അറിയൂ, നമുക്കു വീട്ടില്‍ തന്നെ ഇതിന്റെ ചേരുവകള്‍ വാങ്ങി എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുളളൂ.

എള്ളു ശരീരത്തിന്

എള്ളു ശരീരത്തിന്

എള്ളു ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അയേണിന്റെ നല്ലൊരു ഉറവിടമാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, വയറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ഇത സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ജീരകവും

ജീരകവും

ഇതില്‍ ചേര്‍ക്കുന്ന ജീരകവും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീ്ക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്.

അയമോദം

അയമോദം

വയറിന്റെ ആരോഗ്യത്തിന് മികച്ച അയമോദം ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു മികച്ചതാണ്. ദഹനം ശക്തിപ്പെടുത്തുന്ന ഇത് കര്‍ക്കിടക മാസ രോഗങ്ങളായ വയറിളക്കം, കോളറ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ചര്‍മ രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമാണ്.ദഹനം ശക്തിപ്പെടുത്തുന്ന ഇത് കര്‍ക്കിടക മാസ രോഗങ്ങളായ വയറിളക്കം, കോളറ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ചര്‍മ രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമാണ്.

ശര്‍ക്കര, തേങ്ങ

ശര്‍ക്കര, തേങ്ങ

ശര്‍ക്കര, തേങ്ങ എന്നിവയും ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു. ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. ദഹനം എളുപ്പമാകാന്‍ ഏറെ നല്ലതാണിത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശര്‍ക്കര ഏറെ നല്ലതു തന്നെയാണ്. വയറിനെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. . 10 ഗ്രാം ശര്‍ക്കരയില്‍ 16 മില്ലീഗ്രാം മഗ്നീഷ്യം ഉണ്ടെന്നു പറയുന്നു. ശരീരത്തിന് ഒരു ദിവസം ആവശ്യമുളള മഗ്നീഷ്യത്തിന്റെ 4 ശതമാനമാണിത്.

ഉലുവ

ഉലുവ

ഉലുവ കര്‍ക്കിടക മാസ മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, തടി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉലുവ. ഈസ്ട്രജന്‍ സമ്പുഷ്ടമായ ഇത് സ്ത്രീ ജന്യ രോഗങ്ങള്‍ക്കു പരിഹാരം കൂടിയാണ്.

മരുന്നുണ്ട

മരുന്നുണ്ട

മരുന്നുണ്ട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി കുത്തരി ഒരു കപ്പ്, ശര്‍ക്കര രണ്ടുണ്ട, തേങ്ങ ചിരകിയത് 1, ബാക്കിയെല്ലാ ചേരുവകളും അര കപ്പു വീതം എന്നിവയാണ് വേണ്ടത്. തേങ്ങയും ശര്‍ക്കരയും ഒഴികെ ബാക്കിയെല്ലാം പ്രത്യേകം ചട്ടിയില്‍ വറുത്തെടുക്കുക. പിന്നീട് ഇതും ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു മിക്‌സിയില്‍ പൊടിച്ച് ഉരുട്ടി ദിവസവും ഒാരോ ഉരുള വീതം കഴിയ്ക്കാം.

ശരീരത്തിന്

ശരീരത്തിന്

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഈ പ്രത്യേക മരുന്നുണ്ട വയറിന്റെ ആരോഗ്യത്തിന് മികച്ച ഫലം നല്‍കുന്നു. ശരീരത്തിലെ രോഗ കാരണമായ ടോക്‌സിനുകള്‍ അകറ്റുന്നു. ഇത് കര്‍ക്കിടക മാസ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നു. ശരീരത്തെ ബലപ്പെടുത്തുന്നു. തടി കുറയ്ക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ് മരുന്നുണ്ട. ഇത് കര്‍ക്കിടക മാസത്തില്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണം ഇരട്ടിപ്പിയ്ക്കും.

English summary

Health Benefits And Recipe Of Karkidaka Marunnunda

Health Benefits And Recipe Of Karkidaka Marunnunda, Read more to know about,
X
Desktop Bottom Promotion