For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തില്‍ പത വൃക്ക രോഗത്തിന്‍ ആദ്യ സൂചന

മൂത്രത്തില്‍ പത വൃക്ക രോഗത്തിന്‍ ആദ്യ സൂചന

|

ഇന്ന് യൂറോപ്യന്‍ ക്ലോസറ്റാണ് മിക്കവാറും പേര്‍ ഉപയോഗിയ്ക്കാറ്. ചിലപ്പോള്‍ മൂത്രമൊഴിയ്ക്കുമ്പോള്‍ ഈ മൂത്രം വെള്ളത്തില്‍ കലരുമ്പോള്‍ ചിലപ്പോള്‍ പതയുണ്ടാകാറുണ്ട്. ഇതു പലപ്പോഴും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍ അത്ര കണ്ടു നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല, ഇത്.

മൂത്രത്തില്‍ കണ്ടു വരുന്ന പത വൃക്കയുടെ തകരാറിന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നാണെന്നു വേണം, പറയുവാന്. സാധാരണ രക്തത്തില്‍ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ ആല്‍ബുമിന്‍ മൂത്രത്തിലേയ്ക്കു കടക്കുന്നതാണ് ഇത്തരം പതയ്ക്കു പുറകിലെ കാരണമാകുന്നത്. ഇത് വൃക്കയുടെ രോഗത്തിന്റെ ഒരു ലക്ഷണം കൂടിയാണ്.

സാധാരണ ഗതിയില്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ കണ്ടെത്താറില്ല. എന്നാല്‍ ചില പ്രത്യേക ഘട്ടങ്ങളില്‍, ഇത് വൃക്ക രോഗം മൂലമല്ലെങ്കിലും ഇതുണ്ടാകാറുണ്ട്. കഠിനമായി വ്യായാമം ചെയ്താല്‍, പനി പോലെയുള്ള ഘട്ടങ്ങളില്‍, അല്ലെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ പോലെയുള്ള സമയങ്ങളില്‍ ഇതുണ്ടാകാറുണ്ട്. എന്നാല്‍ ഇതെല്ലാം താല്‍ക്കാലികമാണ്. കാരണം ആല്‍ബുമിന്‍ ടെസ്റ്റ് നടത്തിയാല്‍ ഇതു നെഗറ്റീവാകും. ഇതില്‍ ഇതു താല്‍ക്കാലികമാണെന്നു പറയാം. എന്നാല്‍ സ്ഥിരം ഈ സാന്നിധ്യമെങ്കില്‍ ശ്രദ്ധ വേണം. ഇതെക്കുറിച്ച കൂടുതലറിയൂ,

വൃക്കയുടെ രോഗാവസ്ഥ

വൃക്കയുടെ രോഗാവസ്ഥ

വൃക്കയുടെ രോഗാവസ്ഥ, അതായത് വൃക്കയുടെ രോഗലക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ ഒന്നു കൂടിയാണ് മൂത്രത്തില്‍ ഇങ്ങനെ കണ്ടു വരുന്ന ആല്‍ബുമിന്‍ അഥവാ പതയായി വരുന്നത്. സ്ഥിരമായി ഇതെങ്കില്‍ വൃക്ക രോഗം തുടങ്ങിയെന്നതിന്റെ സൂചനയാകുന്നു.

വെള്ളം കുടിച്ചില്ലെങ്കില്‍

വെള്ളം കുടിച്ചില്ലെങ്കില്‍

വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രം മഞ്ഞ നിറമാകുന്നതു സാധാരണയാണ്. എന്നാല്‍ ഈ അവസ്ഥയിലും മൂത്രത്തില്‍ പത കാണുവാന്‍ സാധിയ്ക്കില്ല. എന്നാല്‍ തെളിഞ്ഞ മൂത്രത്തില്‍ പതയുണ്ടാകുന്നുവെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നെന്ന രീതിയില്‍ വേണം, എടുക്കുവാന്‍.

വൃക്കയുടെ പ്രവര്‍ത്തനം

വൃക്കയുടെ പ്രവര്‍ത്തനം

വൃക്കയുടെ പ്രവര്‍ത്തനം അരിപ്പയോട് ഉപമിയ്ക്കാം. ആവശ്യമില്ലാത്ത വസ്തുക്കള്‍ അരിച്ചു കളയുന്ന ഒന്ന്. എന്നാല്‍ കാലക്രമേണ അരിപ്പ കേടായാല്‍ ആവശ്യമുള്ള വസ്തുക്കള്‍ പോലും ഇതിലൂടെ പുറത്തു പോകും. ഇതേ അവസ്ഥയാണ് വൃക്കയുടേതും. കൃത്യമായി ആരോഗ്യമുള്ള വൃക്കയെങ്കില്‍ ആവശ്യമില്ലാത്തവ അരിച്ച് ആവശ്യമുളള നീക്കി നിര്‍ത്തും. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ ആവശ്യമുള്ള വസ്തുക്കളും ഇതിലൂടെ പുറത്തു പോകും. ആല്‍ബുമിന്‍ എന്ന പ്രോട്ടീനുകളും വൃക്കയിലൂടെ പുറന്തള്ളപ്പെടുന്നതിന് കാരണം ഇതു തന്നെയാണ്.

ചില രോഗങ്ങളെങ്കില്‍

ചില രോഗങ്ങളെങ്കില്‍

ചില രോഗങ്ങളെങ്കില്‍, അതായത് പ്രമേഹം, അമിത വണ്ണം, ഇന്‍ഫെക്ഷന്‍, ബിപി തുടങ്ങിയ ഘട്ടങ്ങളില്‍ വൃക്കകള്‍ക്ക് സമ്മര്‍ദമുണ്ടാകും. ഉദാഹരണത്തിന് പ്രമേഹമുണ്ടെങ്കില്‍, അതായത് രക്തത്തില്‍ പഞ്ചസാര കൂടുതലെങ്കില്‍ ഇവ വൃക്കയിലെ മൈക്രോ ട്യൂബുളുകള്‍ക്കകത്തു പറ്റിപ്പിടിയ്ക്കും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ ആല്‍ബുമിന്‍ പുറത്തു പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഈ അവസ്ഥ

ഈ അവസ്ഥ

ഈ അവസ്ഥ കൂടുതലാകുമ്പോള്‍ വൃക്കയുടെ അവസ്ഥ കൂടുതല്‍ മോശമാകും. രക്തത്തിലെ പ്രോട്ടീന്‍ കുറയുമ്പോള്‍ സോഡിയം കൂടുതലാകും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിയ്ക്കും. കാലുകളിലും മുഖത്തും നീര്, കണ്ണിനു താഴെ നീര് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുപോലെ അമിതമായ ക്ഷീണം ഇതിന്റെ ഒരു ലക്ഷണമാണ്. ഇതിനു കാരണം ശരീരത്തില്‍ ടോക്‌സിനുകള്‍ വര്‍ദ്ധിയ്ക്കുന്നതാണ്. വിശപ്പു കുറയും, ശ്വാസോച്ഛോസത്തിന് അമോണിയയുടേയോ യൂറിയയുടേയോ മണം, ഉറക്കക്കുറവ്, കാര്യങ്ങളില്‍ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെയിരിയ്ക്കുക തുടങ്ങിയവയെല്ലാം വൃക്കയെ രോഗം ബാധിച്ചിരിയ്ക്കുന്നുവെന്നതിന്റെ സൂചനകളാണ്.

രക്തത്തിലെ ക്രിയാറ്റിന്‍

രക്തത്തിലെ ക്രിയാറ്റിന്‍

ഇത്തരം ഘട്ടത്തില്‍ രക്തത്തിലെ ക്രിയാറ്റിന്‍ അളവു പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. സാധാരണ ഗതിയില്‍ .8 മുതല്‍ 1.2 വരെയാണ് ക്രിയാറ്റിന്‍ അളവ്. എന്നാല്‍ 1.2വിനേക്കാള്‍ ഈ അളവു കൂടുതലെങ്കില്‍ വൃക്ക രോഗം ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഇതെല്ലാം ഏറെ കഴിഞ്ഞു വരുന്ന ലക്ഷണമാണ്. തുടക്ക ലക്ഷണമാണ് മൂത്രത്തില്‍ വരുന്ന പത എന്ന ലക്ഷണം. അതായത് ആല്‍ബുമിന്‍ കണ്ടെത്തുക. ഇതു കണ്ടെത്തിയാല്‍ തുടക്കം മുതല്‍ തന്നെ ഇതു നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.

ബിപി പോലെയുള്ള പ്രശ്‌നങ്ങള്‍

ബിപി പോലെയുള്ള പ്രശ്‌നങ്ങള്‍

ബിപി പോലെയുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതും വൃക്കയെ ബാധിയ്ക്കും. ഇതു കൃത്യമായി മരുന്നു കൊണ്ടോ അല്ലെങ്കില്‍ മറ്റു വിധത്തലോ നിയന്ത്രിച്ചില്ലെങ്കില്‍ വൃക്കയിലേയ്ക്ക് ആല്‍ബുമിന്‍ കൂടുതല്‍ എത്താന്‍ കാരണമാകും. ഇത് വൃക്കയെ കേടു വരുത്തും. ഇതല്ലാതെ വൃക്കയിലെ കല്ല്, അടിക്കടി വരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ളവയും ആല്‍ബുമിന്‍ കണ്ടെത്താന്‍ കാരണമാകും. ഇത് താല്‍ക്കാലികമായി വരുന്ന അവസ്ഥയാണ്.

മൂത്രത്തില്‍ പതയുണ്ടെങ്കില്‍

മൂത്രത്തില്‍ പതയുണ്ടെങ്കില്‍

മൂത്രത്തില്‍ പതയുണ്ടെങ്കില്‍ യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റു ചെയ്യുക. ഇതിന്റെ അളവ് 20 മില്ലീഗ്രാം വരെയെന്നതാണ് നോര്‍മല്‍. 20-250 മില്ലീ ഗ്രാം വരെ കിഡ്‌നിയുടെ ചെറുതായ പ്രശ്‌നമാണെന്നു കരുതാം. ഇതില്‍ കൂടുതലെങ്കില്‍ കിഡ്‌നിയ്ക്കു ചികിത്സ തേടേണ്ടി വരും.

 കുടുംബത്തില്‍ പാരമ്പര്യമായി

കുടുംബത്തില്‍ പാരമ്പര്യമായി

പ്രത്യേകിച്ചും കുടുംബത്തില്‍ പാരമ്പര്യമായി വൃക്ക രോഗമെങ്കില്‍ 35 വയസിനു മുകളില്‍ ഈ ടെസ്റ്റു ചെയ്യേണ്ടതാണ്. കാരണം പാരമ്പര്യവും വൃക്ക രോഗത്തിന് കാരണമാകും. ഇവരില്‍ മൂത്രത്തിലെ ആല്‍ബുമിന്‍ സാധ്യത കണ്ടെത്തുകയും വേണം.

മൂത്രത്തില്‍ കണ്ടു വരുന്ന പത

മൂത്രത്തില്‍ കണ്ടു വരുന്ന പത

മൂത്രത്തില്‍ കണ്ടു വരുന്ന പത അവഗണിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നല്ലെന്നു വേണം, പറയുവാന്‍. വൃക്ക രോഗത്തിന്റെ ഏറ്റവും തുടക്ക ലക്ഷണമായി ഇതിനെ കാണാം. പ്രത്യേകിച്ചും ഇത് തുടര്‍ച്ചയായി ഉണ്ടെങ്കില്‍.

English summary

Foam In Your Urine Is An Indication Of Early Sign Of Kidney Disease

Foam In Your Urine Is An Indication Of Early Sign Of Kidney Disease, Read more to know about,
Story first published: Friday, June 21, 2019, 12:53 [IST]
X
Desktop Bottom Promotion