For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാക്ക് പോക്കറ്റില്‍ പേഴ്‌സ് വച്ചാല്‍ ദുരന്തമാകും

ബാക്ക് പോക്കറ്റില്‍ പേഴ്‌സ് വച്ചാല്‍ ദുരന്തമാകും,

|

പാന്റ്‌സിന്റെ പുറംപോക്കറ്റില്‍ പേഴ്‌സ് സൂക്ഷിയ്ക്കുന്നതാണ് പല പുരുഷന്മാരുടേയും ശീലം. അതായത് പാന്റ്‌സിന്റെ പിന്‍ ഭാഗത്തായുള്ള പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത്. എന്നാല്‍ ഇതു പലപ്പോഴും ആരോഗ്യപരമായ പല പ്രശ്‌നങ്ങളും സൃഷ്ടിയ്ക്കുന്ന ഒന്നാണെന്നു വേണം, പറയുവാന്‍. ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്ന പ്രത്യേക അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു.

നടുവേദനയല്ല, സമാനമായ മറ്റൊരു അവസ്ഥയ്ക്കാണ് ഇത് കാരണമാകുന്നത്. ഇരിക്കുമ്പോള്‍ നിതംബ ഭാഗത്തു വേദന, കാലുകളിയേക്കു പടരുന്ന മരവിപ്പും വേദനയും, ഇരിയ്ക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥത എന്നിവയെല്ലാം തന്നെ ഫാറ്റ് വാലറ്റ് സിന്‍ഡ്രോം ലക്ഷണങ്ങളാണ്.

ഫാറ്റ് വാലറ്റ് സിന്‍ഡ്രോമല്ലാതെ വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രോം തുടങ്ങിയ പല പേരുകളും ഈ പ്രത്യേക രോഗത്തിനുണ്ട്. പലപ്പോഴും നാം നിസാരമായി പാന്റ്‌സിന്റെ പോക്കറ്റില്‍ പേഴ്‌സ് വയ്ക്കുന്നത് നാമറിയാതെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയാണ് ചെയ്യുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിതംബ ഭാഗത്തും അരക്കെട്ടിന്റെ ഭാഗത്തുമുള്ള വേദന

നിതംബ ഭാഗത്തും അരക്കെട്ടിന്റെ ഭാഗത്തുമുള്ള വേദന

നിതംബ ഭാഗത്തും അരക്കെട്ടിന്റെ ഭാഗത്തുമുള്ള വേദനയാണ് ഈ പ്രത്യേക പ്രശ്‌നത്തിനുള്ള പ്രധാന ലക്ഷണം. ഇത് കാലുകളിലേയ്ക്കു വരെ പടരാനും സാധ്യതയുണ്ട്. സയാറ്റിക്ക രോഗത്തിനോടു സമാനമായ ലക്ഷണം എന്നു വേണം, പറയുവാന്‍.

പഴ്‌സ് വയ്ക്കുമ്പോള്‍ നിതംബ ഭാഗത്തെ മസിലുകള്‍ക്ക്

പഴ്‌സ് വയ്ക്കുമ്പോള്‍ നിതംബ ഭാഗത്തെ മസിലുകള്‍ക്ക്

പഴ്‌സ് വയ്ക്കുമ്പോള്‍ നിതംബ ഭാഗത്തെ മസിലുകള്‍ക്ക് സമ്മര്‍ദമാകുന്നു. ഇതു കാരണം സയാറ്റിക്ക എന്ന നാഡിയിലും സമ്മര്‍ദമുണ്ടാകുന്നു. ഈ നാഡി ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. ഇത് നിതംബ ഭാഗത്തേയ്ക്കു കാല്‍വണ്ണയിലേയ്ക്കുമെല്ലാം വേദന പടരാന്‍ ഇടയാക്കുന്നു. പഴ്‌സ് പിന്‍പോക്കറ്റില്‍ വയ്ക്കുന്നതു സ്ഥിരം ശീലമാകുമ്പോള്‍ ഇത് സ്ഥിരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

തടിച്ച പേഴ്‌സ്

തടിച്ച പേഴ്‌സ്

തടിച്ച പേഴ്‌സ് ഇത്തരത്തില്‍ വച്ചു നടക്കുമ്പോഴും ഇരിയ്ക്കുമ്പോഴുമെല്ലാം ഇത് നടുവിന് കാര്യമായ പ്രശ്‌നം സൃഷ്ടിയ്ക്കുന്നുണ്ട്. നാമറിയാതെ തന്നെ നടുവിന് സമ്മര്‍ദം ഏല്‍പ്പിയ്ക്കുന്ന രീതിയാണിത്. ഇത് സ്ഥിരം നടുവിനും ഈ ഭാഗത്തെയും നിതംബ ഭാഗത്തേയും നാഡികളെ ബാധിയ്ക്കുകയും ചെയ്യും.

ഈ പ്രശ്‌നത്തിനുള്ള പരിഹാരം

ഈ പ്രശ്‌നത്തിനുള്ള പരിഹാരം

ഈ പ്രശ്‌നത്തിനുള്ള പരിഹാരം പേഴ്‌സ് സ്ഥിരമായി പോക്കറ്റില്‍ വയ്ക്കരുതെന്നതു മാത്രമാണ്. ഫാറ്റ് വാലറ്റ് സിന്‍ഡ്രോമെങ്കില്‍ തുടര്‍ച്ചയായി ഒരേ ഇരിപ്പിരിയ്ക്കരുത്. വേദന വര്‍ദ്ധിപ്പിയ്ക്കുന്ന വിധത്തില്‍ കഠിനമായ പ്രവൃത്തികളൊന്നും തന്നെ ചെയ്യുകയുമരുത്. മാത്രമല്ല, നേരെ വ്യായാമത്തിലേയ്‌ക്കോ ഇതു പോലെ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളിലേയ്‌ക്കോ പോകുകയാണെങ്കില്‍ ആദ്യം തന്നെ വാമപ്പ് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ഈ ഭാഗത്തിനുണ്ടാകുന്ന കൂടുതല്‍ സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇരിക്കുന്ന രീതികളും

ഇരിക്കുന്ന രീതികളും

ഇരിക്കുന്ന രീതികളും ഇത്തരം പ്രശ്‌നത്തിനു കാരണമാകുന്ന ഒന്നാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പിരുന്നാലും ഈ പ്രശ്‌നം വരാന്‍ സാധ്യതയുണ്ട്. ഫാറ്റ് വാലറ്റ് സിന്‍ഡ്രോം ഉള്ളവര്‍ ദീര്‍ഘനേരം ഇരിയ്ക്കുന്നതും മാര്‍ദവമില്ലാത്ത പ്രതലത്തിലിരിയ്ക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് അഭികാമ്യം

English summary

Fat Wallet Syndrome Symptoms And Remedies

Fat Wallet Syndrome Symptoms And Remedies, Read more to know about,
Story first published: Wednesday, July 3, 2019, 14:27 [IST]
X
Desktop Bottom Promotion