For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലിനെ നശിപ്പിക്കും ശീലങ്ങളാണ് ഇത്‌

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് എല്ലിന്റെ അനാരോഗ്യം. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പോലും വിട്ടു പോവുന്ന ഒരു പ്രശ്‌നമുണ്ട്. അതാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യം. പിന്നീട് അവിടെ വേദന ഇവിടെ വേദന എന്നിവ പറയുമ്പോഴാണ് പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. അറിയാതെ ദിവസവും ചെയ്യുന്ന കാര്യങ്ങളാണ് പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്.

<strong>Most read: ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം</strong>Most read: ഈ പതിനാറ് ക്യാന്‍സറിന് കാരണം ഈ ശീലം

എന്നാല്‍ ഇവ എന്തൊക്കെയെന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ എല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ചില അസ്വസ്ഥതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയേണ്ടത് അത്യമാവശ്യമാണ്. എല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് തന്നെ മനസ്സിലാക്കാവുന്നതാണ്.

 വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ഇത് ആവശ്യത്തിന് ലഭിക്കാതെ വന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ എല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അമ്പത് വയസ്സില്‍ കൂടുതല്‍ ഉള്ള ഒരാള്‍ക്ക് 800 മുതല്‍ 1000 IU വരെ അടങ്ങിയിട്ടുണ്ടാവണം. ഇത് ലഭിക്കാതെ വന്നാലാണ് എല്ലിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നത്.

വ്യായാമം ചെയ്യാത്തത്

വ്യായാമം ചെയ്യാത്തത്

വ്യായാമം ചെയ്യാത്തത് പലപ്പോഴും എല്ലിന്റെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. വ്യായാമം ചെയ്യുന്നത് എല്ലിന്റെ ആരോഗ്യത്തിന് കൂടി ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യായാമം ചെയ്യാതെ വെറും ആഹാരം കഴിച്ചിരുന്നാല്‍ അത് പലപ്പോഴും എല്ലുകള്‍ക്ക് പ്രതിസന്ധിയാവുന്നതിന് കാരണമാകുന്നുണ്ട്.

 പുകവലി

പുകവലി

പുകവലി പലപ്പോഴും എല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഓസ്റ്റിയോപോറോസിസ് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുകവലി പോലുള്ളവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മദ്യപിക്കുന്നത്

മദ്യപിക്കുന്നത്

മദ്യപിക്കുന്നവരില്‍ പലപ്പോഴും പല വിധത്തിലാണ് എല്ലിന്റെ ആരോഗ്യം നശിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എല്ലിന് നല്ലതല്ല. കാല്‍സ്യത്തിന്റെ ആഗിരണം തടയുന്നതിനും എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിലും മദ്യപാനം പലപ്പോഴും വില്ലനായി മാറുന്നുണ്ട്.

 സോഡ

സോഡ

സോഡ കഴിക്കുന്നതും മദ്യം കഴിക്കുമ്പോഴുണ്ടാവുന്ന അതേ അവസ്ഥയാണ് എല്ലിന് ഉണ്ടാവുന്നത്. എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദനം കുറക്കുന്നതിനും ഇത് രണ്ടും കാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സോഡ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read: ഇളനീര്‍ ഷേക്കില്‍ വയറ്റിലെ കൊഴുപ്പുരുക്കും സൂത്രം</strong>Most read: ഇളനീര്‍ ഷേക്കില്‍ വയറ്റിലെ കൊഴുപ്പുരുക്കും സൂത്രം

ഡയറ്റ് ശരിയല്ലെങ്കില്‍

ഡയറ്റ് ശരിയല്ലെങ്കില്‍

ഡയറ്റ് ശരിയല്ലെങ്കില്‍ അത് എല്ലിന്റ ആരോഗ്യത്തെ ബാധിക്കാവുന്നതാണ്. കാല്‍സ്യം കൂടിയ അളവില്‍ ലഭിക്കുന്ന പോഷക സമ്പന്നമായ ഡയറ്റ് പിന്തുടരുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ എടുക്കേണ്ടതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയും എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. മാത്രമല്ല ഇത് എല്ലിന്റെ ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. അതുകൊണ്ട് ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Everyday habit that are hurting your bones

Everyday habit that are hurting your bones, Take a look
Story first published: Saturday, June 1, 2019, 17:32 [IST]
X
Desktop Bottom Promotion