For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിനെ വലക്കും വന്ധ്യതയുടെ വില്ലന്‍ ഇതാണ്‌

|

വന്ധ്യത എത്രത്തോളം ദു:ഖമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഗര്‍ഭിണിയാവാത്ത സാഹചര്യമാണെങ്കില്‍ അതിനെയാണ് പലപ്പോഴും വന്ധ്യതയെന്ന അവസ്ഥയായി കണക്കാക്കുന്നത്. വന്ധ്യതക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും എന്‍ഡോമെട്രിയോസിസ്. ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്ഥരമാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം സംഭവിക്കാത്ത സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുസരിച്ച് അത് രക്തസ്രാവത്തോടെ പുറത്തേക്ക് വരുന്നു. ഇതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്.

<strong>Most read: ചെവി വേദനയുമായി വരുന്ന ക്യാന്‍സര്‍ ലക്ഷണം</strong>Most read: ചെവി വേദനയുമായി വരുന്ന ക്യാന്‍സര്‍ ലക്ഷണം

ആര്‍ത്തവത്തിന്റെ തുടക്കമാണ് പലപ്പോഴും എന്‍ഡോമെട്രിയം പുറത്തേക്ക് വരുന്നത്. എന്നാല്‍ എന്‍ഡോമെട്രിയത്തിലെ കോശങ്ങള്‍ പലപ്പോഴും ഗര്‍ഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളില്‍ കാണപ്പെടുന്ന അവസ്ഥയെയാണ് പലപ്പോഴും എന്‍ജോമെട്രിയാസിസ് എന്ന് പറയുന്നത്. ഇത് പലപ്പോഴും വന്ധ്യതയെന്ന അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. ഓരോ മാസമുറ സമയത്തും കൊഴിഞ്ഞ് പോവുകയും വളര്‍ന്നു വരികയും ചെയ്യുന്ന ഗര്‍ഭപാത്രത്തിന്റെ ആവരണമാണ് എന്‍ഡോമെട്രിയം. കൂടുതല്‍ വിവരങ്ങളിലേക്ക് നോക്കാവുന്നതാണ്.

 എന്‍ഡോമെട്രിയാസിസ് കാണപ്പെടുന്നത്

എന്‍ഡോമെട്രിയാസിസ് കാണപ്പെടുന്നത്

പലപ്പോഴും ഗര്‍ഭപാത്രത്തിന് പുറത്ത് അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍, പെരിട്ടോണിയം എന്നിവിടങ്ങളിലെല്ലാം എന്‍ഡോമെട്രോയോസിസ് വളരുന്നുണ്ട്. ഓരോ ആര്‍ത്തവം കഴിയുന്തോറും രക്തക്കട്ടകള്‍ മാംസ പിണ്ഡമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇതാണ് പലപ്പോഴും വന്ധ്യതയെന്ന അവസ്ഥയയിലേക്ക് എത്തിക്കുന്നത്. പതിനെട്ട് വയസ്സിനു മുന്‍പ് വരെ ഇത്തരം അവസ്ഥകള്‍ സ്ത്രീകളില്‍ ഉണ്ടാവാറുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്നാല്‍ എന്താണ് ഇതിന് തുടക്കം എന്ന കാര്യം പല സ്ത്രീകളും ശ്രദ്ധിക്കുന്നില്ല. അമിത രക്തസ്രാവവും മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന അതികഠിനമായ വേദനയും ലൈംഗിക ബന്ധ സമയത്തെ വേദനകളും എല്ലാം എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചിലരില്‍ ആര്‍ത്തവ സമയത്തും അതികഠിനമായ വേദനയും കൂടാതെ നടുവേദനയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരില്‍ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏകദേശം 25 ശതമാനത്തോളം സ്ത്രീകളില്‍ ഇത് യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നില്ല.

ജനിതക കാരണങ്ങള്‍

ജനിതക കാരണങ്ങള്‍

ജനിതക കാരണങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പാരമ്പര്യമായി ഇത്തരത്തിലുള്ള അവസ്ഥകള്‍ വരും തലമുറയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ഒരു പോലെ കാണപ്പെടുന്ന ജനിതക തകരാറുകളാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ബാധിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ ആദ്യം തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

<strong>most read: ഏത് വേദനക്കും പ്രമേഹത്തിനും ഈ അത്ഭുതഇല</strong>most read: ഏത് വേദനക്കും പ്രമേഹത്തിനും ഈ അത്ഭുതഇല

 ശ്രദ്ധിക്കേണ്ടവര്‍

ശ്രദ്ധിക്കേണ്ടവര്‍

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളും ഇതുവരെ ഗര്‍ഭിണിയാവാത്ത സ്ത്രീകള്‍ എന്നിവരെല്ലാം അല്‍പം ശ്രദ്ധിക്കണം. മാത്രമല്ല ആര്‍ത്തവം ഏഴ് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. ഇരുപത്തി എട്ട് ദിവസത്തില്‍ താഴെയുള്ള ആര്‍ത്തവ ചക്രം ഉള്ളവര്‍, വളരെ ചെറുപ്പത്തില്‍ തന്നെ പ്രായപൂര്‍ത്തിയായവര്‍ എന്നിവരിലെല്ലാം എന്‍ഡോമെട്രിയോസിസ് സൂക്ഷിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അല്‍പം പ്രതിസന്ധികളും മുന്‍കരുതലുകളും ഉണ്ടാവുന്നുണ്ട്.

രോഗനിര്‍ണയം നടത്താവുന്നതാണ്

രോഗനിര്‍ണയം നടത്താവുന്നതാണ്

രോഗനിര്‍ണയം നടത്തുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി അള്‍ട്രാസൗണ്ട്, എം ആര്‍ ഐ, സിടി സ്‌കാന്‍ എന്നിവയെല്ലാം നടത്തിയാല്‍ ഇത്തരം അവസ്ഥകള്‍ നേരത്തെ കണ്ടെത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും തന്നെയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്.

ക്യാന്‍സര്‍ അല്ല

ക്യാന്‍സര്‍ അല്ല

ഒരിക്കലും ഇത്തരം ട്യൂമറുകള്‍ ക്യാന്‍സര്‍ പോലുള്ള മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യുന്നിലല്. എന്നാല്‍ ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ എന്‍മെട്രിയോസിസ് ഉണ്ടാവുന്നതിനുള്ള സാധ്യതത വളരെ കുറവാണ്. കുട്ടികളുണ്ടാവുന്നതിനുള്ള സാധ്യത ഇവരില്‍ വളരെ കുറവായിരിക്കും എന്നതാണ് സത്യം. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ നടുവിലും ചിലരില്‍ തോള്‍ഭാഗത്തും വളരെയധികം വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ക്രമ രഹിതമായ ആര്‍ത്തവം

ക്രമ രഹിതമായ ആര്‍ത്തവം

ക്രമ രഹിതമായ ആര്‍ത്തവം ആണ് പ്രധാന ലക്ഷണം. ചിലരില്‍ ആര്‍ത്തവം ചിലപ്പോള്‍ ഇല്ലാതിരിക്കുകയും ചെയ്യാവുന്നതാണ്. ചിലരിലാകട്ടെ അമിതമായ രക്തസ്രാവവും ഉണ്ടാവുന്നതാണ്. ഇത് ദഹന പ്രക്രിയയെ വരെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. മലബന്ധം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തിരിച്ചറിഞ്ഞാല്‍ വളരെയധികം ശ്രദ്ധിക്കുകയും കൃത്യമായ ചികിത്സ തേടേണ്ടതും ആണ്.

English summary

Endometriosis can cause infertility; causes and treatment

Understanding the causes and treatment of endometriosis. It will leads to infertility. Take a look.
Story first published: Wednesday, June 12, 2019, 14:30 [IST]
X
Desktop Bottom Promotion