For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളാക്‌സ് സീഡ് ഉപ്പിട്ടു വേവിച്ചു കഴിയ്ക്കൂ......

ഫ്‌ളാക്‌സ് സീഡ് ഉപ്പിട്ടു വേവിച്ചു കഴിയ്ക്കൂ......

|

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നു വേണം, പറയുവാന്‍. ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളുണ്ട്, അനാരോഗ്യകരമായ ഭക്ഷണങ്ങളും.

പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ കൂടിയാണ് പല ഭക്ഷണങ്ങളും. ഇവയിലെ പല ഘടകങ്ങളും അനാരോഗ്യത്തെ, അസുഖങ്ങളെ തടഞ്ഞു നിര്‍ത്തുന്നവയുമാണ്.

ഭക്ഷണങ്ങളില്‍ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്. ബ്രൗണ്‍ നിറത്തില്‍ മുതിരയോടു സാമ്യമുള്ളവയാണ് ഇവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് കഴിയ്ക്കുന്നത് പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്തുവാന്‍ കഴിവുള്ള ഒന്നാണ്.

ഇതിലെ ലിഗ്നന്‍ എന്ന ഘടകമാണ് പല പ്രധാനപ്പെട്ട ഗുണങ്ങളും നല്‍കുന്നത്.
മറ്റ് സസ്യഭക്ഷണങ്ങളേക്കാള്‍ 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന്‍ അടങ്ങിയതാണ് ചണവിത്ത്.ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്.

ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. . ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും.

ഇതു പല രൂപത്തിലും കഴിയ്ക്കാം. വേവിച്ചു കഴിയ്ക്കാം, ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കാം, ഇത് പൊടിയാക്കി കഴിയ്ക്കാം. മുതിര തോരന്‍ വയ്ക്കുന്നതു പോലെ വയ്ക്കുന്നത് രുചികരം കൂടിയാണ്.

ദിവസവും ഫ്‌ളാക്‌സ് സീഡുകള്‍ വേവിച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല ശോധന

നല്ല ശോധന

നല്ല ശോധനയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തരം മരുന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍. ഇതിലെ നാരുകളാണ് സഹായകമാകുന്നത്. നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് ഇത്. കുടല്‍ ആരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ് ഫ്ളാക്‌സ് സീഡുകള്‍ അഥവാ ചണ വിത്തുകള്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ രോഗത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. സ്തനാര്‍ബുദം, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ തടയുന്ന നല്ലൊന്നാന്തരം മരുന്നാണിത്. ഇതിലെ ലിഗ്നിന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഫ്‌ള്ക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍. ഒമേഗ ത്രീ ഫാറ്റി ആസിഡ് സമ്പുഷ്ടമായ ഒന്നാണിത്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണിത്. 1 സ്പൂണ്‍ ഫ്‌ളാക്‌സ് സീഡുകളില്‍ 1.8 ഗ്രാം ഒമേഗ അടങ്ങിയിട്ടുണ്ട്. ഇതാണ് ഹൃദയത്തെ സഹായിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹ രോഗികള്‍ ഇതു ശീലമാക്കുന്നതു ഗുണം നല്‍കും. ഇതു വഴിയും ഇത് ഹൃദയത്തെ സഹായിക്കും.

ഡയബെറ്റിസ്

ഡയബെറ്റിസ്

ഡയബെറ്റിസ് തടയാനുള്ള നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ് സീഡുകള്‍ വേവിച്ചു കഴിയ്ക്കുന്നത്. ഇതിലെ ലിഗ്നിന്‍ തന്നെയാണ് ഇതിനു കാരണമാകുന്നത്. ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹ രോഗികള്‍ ഇതു ശീലമാക്കുന്നതു ഗുണം നല്‍കും. ഇത് ഷുഗറിനേയും കാര്‍ബോഹൈഡ്രേറ്റുകളേയും ഒരുമിപ്പിച്ച് ഇവയുടെ ആഗിരണം രക്തത്തിലേയ്ക്കു പതുക്കെയാക്കുന്നു. ഇതും പ്രമേഹം പോലുള്ളവയെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

ഒമേഗ 3 ആസിഡ്

ഒമേഗ 3 ആസിഡ്

ചണവിത്തിലെ ഒമേഗ 3 ആസിഡ് ശ്വേതാണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയുംരക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും.ഇതു വഴിയും ഹൃദയത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.

തടിയും വയറും

തടിയും വയറും

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. ഇത് ദഹനം മെച്ചപ്പെടുത്താനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനുമെല്ലാം ഏറെ പ്രയോജനം നല്‍കുന്ന ഒന്നുമാണ്. ഇതെല്ലാം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതു വഴി വിശപ്പു കുറയ്ക്കുന്നു. പ്രോട്ടീനുകള്‍ പൊതുവേ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.ഫ്‌ളാക്‌സ് സീഡും ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ച ഈ പാനീയം ഒരു മാസം അടുപ്പിച്ച് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ മതിയാകും. ഗുണം ലഭിയ്ക്കും. സ്ത്രീകളിലും പുരുഷന്മാരിലും വയറൊതുക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു ഫ്‌ളാക്‌സ് സീഡുകള്‍. ഇത് രക്തധമനികളിലെ തടസം നീക്കാനും ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ ശേഷിയുടെ വര്‍ദ്ധനവിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ഫ്‌ളാക്‌സ് സീഡുകള്‍. ഇത് ഇമ്യൂണ്‍ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ദിവസവും ഇതു കഴിയ്ക്കുന്നത് രോഗങ്ങളെ തടഞ്ഞു നിര്‍ത്താനുള്ള കഴിവു നല്‍കുന്ന ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്.

English summary

Eat Boiled Flax Seeds Once In A Week Benefits

Eat Boiled Flax Seeds Once In A Week Benefits, Read more to know about,
Story first published: Saturday, May 25, 2019, 17:07 [IST]
X
Desktop Bottom Promotion