For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോണ്‍ചിത്രം കാണുന്ന ആണിലെ ആരോഗ്യം പേടിക്കണോ?

|

പോൺ (നീലച്ചിത്രം) - ഈ ഒരേയൊരു വാക്ക് മതി എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ. പോൺ സൈറ്റുകൾ നിരോധിക്കുന്നതിന് മുൻപ് രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ആദ്യ 10 വെബ്‌സൈറ്റുകളിൽ പകുതിയും പോൺ സൈറ്റുകൾ ആയിരുന്നു. ഇവയ്ക്ക് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വിക്കിപ്പീഡിയ എന്നിവയെക്കാൾ സന്ദർശകരുമുണ്ടായിരുന്നു. നിരോധനം വന്നെങ്കിലും ആളുകൾ പല വിദ്യകൾ പ്രയോഗച്ച് ഇത്തരം വെബ്‌സൈറ്റുകൾ തുടർന്നും ഉപയോഗിക്കുന്നുണ്ട് എന്നതാണ് സത്യം.

നീലച്ചിത്രങ്ങൾ കാണുന്നത് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളുകളെ എങ്ങനെയൊക്കെ ബാധിക്കുന്നു? ഇത്തരം ചിത്രങ്ങൾ കാണുന്നതുകൊണ്ട് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുമോ? ഉത്തരങ്ങൾ ഇവിടെയുണ്ട്. ആദ്യമായി, നിങ്ങൾക്ക് ശരീരം ആരോഗ്യപ്രദമാക്കണം എങ്കിൽ ശരിയായി ഭക്ഷണം കഴിക്കുക, വ്യായാമം കൃത്യമായി ചെയ്യുക, ഇവ സ്ഥിരമായി കഷമയോടെ പിന്തുടരുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ, നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞാൽ, മറ്റുള്ളവരെ അപേക്ഷിച്ച് ശരീരത്തിലെ പേശികൾ പുഷ്ടിപ്പെടുത്തുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും.

<strong>Most read: കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്</strong>Most read: കണിക്കൊന്ന വേരിലുണ്ട് ഒറ്റമൂലി മലബന്ധത്തിന്

മാത്രമല്ല, ആണുങ്ങളിൽ പുരുഷ സൗന്ദര്യം വർദ്ധിപ്പിക്കുവാനും നിലനിർത്തുവാനും ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യം വളരെ ആവശ്യമാണ്. ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ പേശികൾക്കും അഴക് വർദ്ധിക്കും. ഇനി പ്രധാന ചോദ്യം എന്തെന്നാൽ, കൃത്യമായ വ്യായാമചര്യകൾ പിന്തുടരുന്നവരിൽ പോൺ കാണുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ബാധിക്കുമോ എന്നതാണ്.

 ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് എന്താണ്?

ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് എന്താണ്?

ഈ വിഷയത്തെ കുറിച്ച് ഒരുപാട് ഗവേഷണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ടെസ്റ്റോസ്റ്റിറോണിന്റെയും മറ്റ് ഹോർമോണുകളുടെയും അളവ് പരിശോധിക്കുവാനായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. ഭക്ഷണങ്ങളുടെ ചിത്രങ്ങൾ, സന്തോഷജീവിതം നയിക്കുന്ന ദമ്പതികളുടെ വീഡിയൊകൾ, തമാശ വീഡിയോകൾ, സങ്കട ചിത്രങ്ങൾ, എന്ന് വേണ്ട, നീലച്ചിത്രങ്ങൾ വരെ ഇതിന്റെ ഭാഗമായി കാണിക്കുകയുണ്ടായി.

 ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് എന്താണ്?

ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് എന്താണ്?

ഇത് കാണുന്നയാളുടെ മാനസികനില മാറ്റമില്ലാതെ തുടരുന്നുണ്ടോ അതോ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അയാളുടെ മൻസികവസ്ഥയെ ഇത് ബാധിച്ചോ എന്നത് പരിശോധിച്ച ശേഷമാണ് ഇതിന്റെ പ്രതികരണം അറിയുവാൻ സാധിക്കുകയുള്ളു.

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

ഈ പഠനത്തിന്റെ ഭാഗമായി 12 അത്‌ലറ്റുകളെ നീലച്ചിത്രങ്ങൾ, സങ്കട ചിത്രങ്ങൾ, തമാശ വീഡിയോകൾ തുടങ്ങി പല വിധത്തിലുള്ള വീഡിയോ ക്ലിപ്പുകൾ കാണിക്കുകയുണ്ടായി. ഇതിനുശേഷം ഇവരെ കൊണ്ട് 3 റെപ്പ് സ്ക്വാട്ട് മാക്‌സ് എന്ന് വിളിക്കുന്ന ഭാരം എടുക്കുന്ന വ്യായാമം ചെയ്യിക്കുക എന്നതായിരുന്നു ഉദ്ദേശം.

<strong>Most read: തിരുതാളി വന്ധ്യതക്കും സ്ത്രീരോഗത്തിനും പരിഹാരം </strong>Most read: തിരുതാളി വന്ധ്യതക്കും സ്ത്രീരോഗത്തിനും പരിഹാരം

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

നീലച്ചിത്രം കണ്ടതിന് ശേഷം ഈ വ്യായാമം ചെയ്തവർ കൂടുതൽ നന്നായി ചെയ്യുന്നതായും, അവരുടെ ടെസ്റ്റോസ്റ്റിറോൺ കൂടിയതായും കാണപ്പെട്ടു. എന്നാൽ, ആക്രമണ സ്വഭാവമുള്ള വീഡിയോകൾ കാണുമ്പോൾ അവരുടെ കോർട്ടിസോൾ അളവാണ് കൂടുന്നതായി കാണപ്പെട്ടത്.

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

പഠനങ്ങളെ കുറിച്ച് നമുക്ക് നോക്കാം

പഠനത്തിന്റെ ഭാഗമായി 20 യുവാക്കൾക്ക് മുഴുനീള നീലച്ചിത്രം കാണിച്ചുകൊടുത്തപ്പോൾ അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് 35 ശതമാനം ഉയർന്നതായി കാണപ്പെട്ടു. വർദ്ധനവ് കണ്ടുതുടങ്ങിയത് ചിത്രം ആരംഭിച്ച് 15 മിനിട്ടുകൾക്കകം ആണെങ്കിലും 60-90 മിനിറ്റുകൾ ആയപ്പോളാണ് ഉയർന്ന അളവിലേക്ക് എത്തിയത്. ഇത് സൂചിപ്പിക്കുന്നത് അവരിൽ പ്രചോദനവും മത്സരബുദ്ധിയും ഉയർത്തി, തളർച്ച കുറയ്ക്കുന്നു എന്നതാണ്.

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

സാധാരണ ഗതിയിൽ ടെസ്റ്റോസ്റ്റിറോൺ അളവ് 500nh/dl ആണെങ്കിൽ, നീലച്ചിത്രങ്ങൾ പോലെ ഉത്തേജനം നൽകുന്ന ചിത്രങ്ങൾ കാണുമ്പോൾ അത് 35% വർദ്ധിച്ച്, ഏകദേശം 675nh/do എന്ന അളവിലേക്ക് എത്തിച്ചേരുന്നതാണ്. ഇത് വ്യായാമം ചെയ്യുമ്പോൾ ഉത്തേജനവും നൽകുന്നു. എന്നാൽ, ഇന്ന് ജിമ്മുകളിൽ പലരും ചെയ്യുന്ന പോലെ ടെസ്റ്റോസ്റ്റിറോൺ ശരീരത്തിൽ കുത്തിവയ്ക്കുന്ന പരിപാടി ചെയ്യുമ്പോൾ കിട്ടുന്ന അതേ ഫലം ഇതിൽനിന്ന് പ്രതീക്ഷിക്കരുത്.

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

എന്നിരുന്നാലും നിങ്ങളെ കൂടുതൽ ഭാരം എടുക്കാനും, ഉന്മേഷത്തോടെ വ്യായാമം ചെയ്യാൻ സഹായിക്കുവാനുമുള്ള ചെറിയ മാറ്റങ്ങൾ ഇത്തരം ചിത്രങ്ങൾ കാണുന്നത് നിങ്ങളെ സഹായിക്കും. മാത്രമല്ല, സിന്തറ്റിക്ക് ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുന്നത് ശരീരത്തിലെ സ്വാഭാവിക ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഏകദേശം 80% ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് ഉത്തേജനം നൽകുന്ന ഇത്തരം ചിത്രങ്ങൾ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും എന്നത് തന്നെയാണ്.

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

ഒരു പ്രധാന കാര്യം ശ്രദ്ധയിൽ പെട്ടത് എന്തെന്നാൽ, ഈ ഉന്മേഷവും പ്രസരിപ്പും വർദ്ധിച്ചത് ഇവർ പോൺ മുഴുവൻ കണ്ട് ‘കാര്യം' സാധിച്ചതിന് ശേഷം അല്ല എന്നതാണ്. ഉദ്ദേശിച്ചത് എന്താണെന് മനസ്സിലായി കാണുമല്ലോ അല്ലെ? ‘കാര്യം' സാധിച്ചതിന് ശേഷമാണ് നിങ്ങൾ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് നേരത്തെ പറഞ്ഞത്പോലെയുള്ള പ്രസരിപ്പോ ഉന്മേഷമോ ഉണ്ടാകുകയില്ല.

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

ഇനി കുറച്ച് കണക്കിലേക്ക് കടക്കാം

എന്നാൽ, ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുമ്പോൾ ഗുണങ്ങൾ ഏറെയുണ്ടാകുമോ? അങ്ങനെ പറയാൻ സത്യത്തിൽ ബുദ്ധിമുട്ടാണ്. കാരണം, സ്വാഭാവികമായും ഉൽപ്പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിന് പുറമെ, മറ്റ് പല കാര്യങ്ങളും പേശികൾ വർദ്ധിപ്പിക്കുന്നതിന് പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ഇതുകൊണ്ട് മാത്രം അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്. എന്നിരുന്നാലും നിങ്ങൾ ഇത് ശ്രമിച്ച് നോക്കൂ.. ഫലം കാണുമോ എന്ന് നോക്കാം!

English summary

Does Watching blue film Really Increase Testosterone

Does watching porn really increase testosterone? Read on.
Story first published: Wednesday, May 15, 2019, 14:24 [IST]
X
Desktop Bottom Promotion