For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂപ്പര്‍ ഉദ്ധാരണത്തിന് 2, 3, 12 ഈന്തപ്പഴം വിദ്യ

സൂപ്പര്‍ ഉദ്ധാരണത്തിന് 2, 3, 12 ഈന്തപ്പഴം വിദ്യ

|

പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നു പറയാം. പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവും ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും വരെ കാരണമാകാവുന്ന ഒരു അവസ്ഥയാണിത്.

പ്രധാനമായും അവയവത്തിലേയ്ക്കു രക്തപ്രവാഹമില്ലാത്തതാണ് ഈ പ്രശ്‌നത്തിനു വഴിയൊരുക്കുന്നത്. രക്തപ്രവാഹത്തിന്റെ കുറവിന് കാരണങ്ങളും പലതാണ്. പോഷകങ്ങളുടെ കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ശരിയായ വിധത്തില്‍ രക്തം പമ്പിംഗ് നടത്താതിരിയ്ക്കുക, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകുന്നു.

ഇതിനു പുറമേ കെമിക്കലുകളുമായുള്ള സംസര്‍ഗം, അമിതമായി ഈ ഭാഗത്തു ചൂടേല്‍ക്കുന്നത്, ചില മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ ഇതിനുള്ള കാരണങ്ങളാണ്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ വരുന്നുകള്‍ വാങ്ങി പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഒന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴത്തില്‍ അയേണ്‍ അടക്കമുള്ള പല തരത്തിലെ േെപാഷകങ്ങളും വൈറ്റമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ പല തരത്തിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്.

ഈന്തപ്പഴം ഒരു പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ്. ഇത് പലതിന്റെ കൂടെയും ഉപയോഗിയ്ക്കാമെങ്കിലും ഇതൊന്നുമല്ലാതെ പ്രത്യേക രീതിയില്‍ ഇതു കഴിച്ചാല്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇതെക്കുറിച്ചറിയൂ

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ആര്‍ക്കും വളരെ എളുപ്പം പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണിത്.

 ആട്ടിന്‍ പാലില്‍

ആട്ടിന്‍ പാലില്‍

ഇതല്ലാതെയും ഈന്തപ്പഴം പല തരത്തിലും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇത് ആട്ടിന്‍ പാലില്‍ ഇട്ട് കുതിര്‍ത്തി പിന്നീട് ഇത് ഈ പാലില്‍ തന്നെ അരച്ചു ചേര്‍ത്തു കഴിയ്ക്കാം.

ബീജങ്ങളുടെ എണ്ണത്തിനും

ബീജങ്ങളുടെ എണ്ണത്തിനും

ബീജങ്ങളുടെ എണ്ണത്തിനും ഗുണത്തിനുമെല്ലാം സഹായിക്കുന്ന ഒരു വഴി കൂടിയാണിത്. ഇതു കൊണ്ടു തന്നെ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരവും. സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനുള്ള നല്ലൊരു വഴിയാണ്. ഇതു വഴി വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നും. ദിവസവും ഇതു കഴിയ്ക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഇതിലെ സെലേനിയം, മാംഗനീസ്, കോപ്പര്‍. മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

 മലബന്ധം

മലബന്ധം

ധാരാളം നാരുകള്‍ അടങ്ങിയ ഇത് മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ദഹനം ശക്തിപ്പെടുത്തുന്നതിനും നല്ലത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ല പരിഹാരമാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഈന്തപ്പഴം. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ് ഇത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഇത് ക്യാന്‍സറിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. പ്രത്യേകിച്ചും വയറിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന് പ്രതിവിധി. ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

തൂക്കം

തൂക്കം

തടി വേണ്ട, തൂക്കം വേണം എന്നാഗ്രഹിയ്ക്കുന്നവര്‍ക്ക് ധൈര്യമായ കഴിയ്ക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുവാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഈന്തപ്പഴം.

English summary

Count Dates And Eat To Solve Male Stamina Problems

Count Dates And Eat To Solve Male Stamina Problems, Read more to know about,
Story first published: Sunday, June 2, 2019, 18:08 [IST]
X
Desktop Bottom Promotion