For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കുമ്പോള്‍ ഇല്ലാത്ത തൊണ്ടവേദന രാവിലെയുണ്ടോ?

|

പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെറിയ ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് പലര്‍ക്കും അറിയുകയില്ല. ചിലര്‍ക്ക് ചെറിയ മൂക്കടപ്പും, ചെറിയ തൊണ്ട വേദനയും മറ്റും ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയുകയില്ല.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള തൊണ്ട വേദനക്ക് പരിഹാരം കാണും മുന്‍പ് ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് പലപ്പോഴും തൊണ്ട വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും തുടര്‍ച്ചയായി നില്‍ക്കുന്ന തൊണ്ട വേദനയായിരിക്കും.

<strong>Most read: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം</strong>Most read: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം

എന്നാല്‍ രാവിലെ അല്‍പ സമയം നിലനില്‍ക്കുന്ന ഒന്നാണ് നിങ്ങളുടെ തൊണ്ട വേദനയെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതിന് പിന്നിലുള്ള ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. രാവിലെയുള്ള തൊണ്ട വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. തൊണ്ട വേദനക്ക് പിന്നിലുള്ള കാരണങ്ങള്‍ ഇതെല്ലാമാണ്. പരിഹാരവും കൈയ്യെത്തും ദൂരത്തുണ്ട്.

ആസിഡ് റിഫ്‌ളക്‌സ്

ആസിഡ് റിഫ്‌ളക്‌സ്

ആസിഡ് റിഫ്‌ളക്‌സ് കാരണം പലപ്പോഴും തൊണ്ട വേദന ഉണ്ടാവുന്നുണ്ട്. വയറ്റിലുണ്ടാവുന്ന അമ്ല രസം വായിലേക്ക് തിരിച്ചെത്തുമ്പോഴാണ് പലപ്പോഴും ഇത്തരത്തിലുള്ള തൊണ്ട വേദന ഉണ്ടാവുന്നത്. പ്രത്യേകിച്ച് രാത്രി ഭക്ഷണം കഴിച്ച് ഉടനേ കിടക്കുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. രാത്രി ഉറങ്ങി കഴിയുമ്പോള്‍ ഇത് കാരണം പലപ്പോഴും തൊണ്ട വേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഈ തൊണ്ട വേദന അധിക സമയം നിലനില്‍ക്കുന്നതല്ല.

 കൂര്‍ക്കം വലിക്കാരില്‍

കൂര്‍ക്കം വലിക്കാരില്‍

കൂര്‍ക്കം വലിക്കാരില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. കൂര്‍ക്കം വലിക്കുന്നവരില്‍ പെട്ടെന്ന് തന്നെ തൊണ്ട വേദന ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ ഉണ്ട്. തൊണ്ട കൂര്‍ക്കം വലി കാരണം പലപ്പോഴും വരണ്ട് പോവുനന്ു. ഇത് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കാവുനന്താണ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് പെട്ടെന്നാണ് തൊണ്ട വരണ്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണവും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് തൊണ്ട വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നതിലൂടെ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന തൊണ്ട വേദനക്ക് കാരണമാകുന്നുണ്ട്.

വരണ്ട വായു

വരണ്ട വായു

വരണ്ട വായുവാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഡ്രൈ എയര്‍ കാരണം ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. കൂടിയ തണുപ്പും വരണ്ട അന്തരീക്ഷവും എല്ലാം പലപ്പോഴും രാവിലെയുള്ള തൊണ്ട വേദനക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കണം. ഇതും തൊണ്ട വേദനക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

 ശ്വാസകോശത്തിലെ അണുബാധ

ശ്വാസകോശത്തിലെ അണുബാധ

ശ്വാസകോശത്തിലെ അണുബാധ ഉള്ളവരിലും ഇത്തരം അസ്വസ്ഥതകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന തൊണ്ട വേദനക്ക് കാരണമാകുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

 വെള്ളം ധാരാളം കുടിക്കാം

വെള്ളം ധാരാളം കുടിക്കാം

ഇതിന് പരിഹാരം കാണാന്‍ എന്നോണം വളരെയധികം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇളം ചൂടുള്ള വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമിക്കണം. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായി തോന്നിയാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതിന് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക.

English summary

causes of morning throat pain

We have listed some causes of morning throat pain, read on.
Story first published: Saturday, June 22, 2019, 17:08 [IST]
X
Desktop Bottom Promotion