For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലിലെ ക്യാന്‍സര്‍; നീരും വേദനയും സ്ഥിരം ലക്ഷണം

|

ക്യാന്‍സര്‍ എന്നത് എപ്പോഴും വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ പല അവസ്ഥയിലും ഇതിനെ കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും പ്രതിസന്ധികളിലേക്കും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നത്. ഓരോ അവസ്ഥയിലും നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതില്‍ ഒന്നാണ് എല്ലിലെ ക്യാന്‍സര്‍. ഇത് വളരെ പതുക്കെയാണ് ആരോഗ്യത്തെ കീഴടക്കുന്നത്.

എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവന്‍ വരെ നഷ്ടമാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതും. ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ക്ഷീണമോ കണ്ടെത്തിയാല്‍ അത് ഒരിക്കലും അവഗണിക്കരുത്. കാരണം കൃത്യമായ ചികിത്സയും സംരക്ഷണവും ശ്രദ്ധയും ഓരോ ഘട്ടത്തിലും അത്യാവശ്യമുള്ളതാണ്.

<strong>Most read: വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത</strong>Most read: വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത

ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ എല്ലിലെ ക്യാന്‍സറും മാറ്റങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് എല്ലിലെ ക്യാന്‍സര്‍ എന്ന് ആദ്യം അറിയേണ്ടതാണ്. ഇത് എങ്ങനെ എല്ലിനെ ബാധിക്കുന്നു. എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്നിവയെല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. അല്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളെ പിന്നീട് കഷ്ടപ്പെടുത്തുന്നത്. എല്ലിലെ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് എല്ലിലെ ക്യാന്‍സറും അത് ബാധിക്കുന്ന അവസ്ഥയും എന്ന് നോക്കാവുന്നതാണ്.

അസ്ഥികളിലെ ക്യാന്‍സര്‍

അസ്ഥികളിലെ ക്യാന്‍സര്‍

എല്ലിനെ ബാധിക്കുന്ന ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലില്‍ ട്യൂമര്‍, അസാധാരണമായ കലകള്‍, കോശങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതാണ് എല്ലിലെ ക്യാന്‍സര്‍. ഇത് മറ്റെല്ലാം ക്യാന്‍സറിനേയും പോലെ തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് എന്നതും സത്യമാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥ ഗുരുതരമാകുന്നതിന് മുന്‍പ് രോഗനിര്‍ണയം നടത്തി കണ്ടെത്തേണ്ടതാണ്. പക്ഷേ അസ്ഥികളെ ബാധിക്കുന്ന ക്യാന്‍സര്‍ സാധാരണമായ ഒന്നല്ല എന്നതാണ് സത്യം. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ ബാധിക്കാറുള്ളൂ.

 വിവിധ തരത്തിലുള്ള ബോണ്‍ ക്യാന്‍സര്‍

വിവിധ തരത്തിലുള്ള ബോണ്‍ ക്യാന്‍സര്‍

എല്ലിലെ ക്യാന്‍സര്‍ ബാധിക്കുമെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ഏതൊക്കെ തരത്തിലുള്ള ക്യാന്‍സര്‍ എന്നത്. ആദ്യ ഘട്ടത്തില്‍ വരുന്നത് എല്ലുകളെ മുഴുവനായി ബാധിക്കുന്ന ക്യാന്‍സര്‍ ആണ്. ഇത് എല്ലിനെ നേരിട്ട് ബാധിക്കുകയും എല്ലുകള്‍ക്ക് ചുറ്റുമുള്ള കലകളേയും മറ്റും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് പക്ഷേ ഒരു ഭാഗത്തെ മാത്രമാണ് ബാധിക്കുന്നത്. എന്നാല്‍ മറ്റൊരു തരത്തിലുള്ള ക്യാന്‍സര്‍ എന്നത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ഇത് തുടക്കത്തിലാണെങ്കില്‍ പോലും പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്നു.

എന്താണ് ലക്ഷണങ്ങള്‍

എന്താണ് ലക്ഷണങ്ങള്‍

അസ്ഥികളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നതാണ് മറ്റൊന്ന്. ഇത് പലപ്പോഴും നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും അത് ഉണ്ടാക്കുന്ന പ്രതിസന്ധി പിന്നീട് വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചേ പറ്റൂ. അല്ലെങ്കില്‍ അത് ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്തൊക്കെയാണ് എല്ലുകളെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

നീരും വേദനയും

നീരും വേദനയും

എവിടെയാണോ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് ആ ഭാഗങ്ങളില്‍ നീരും വേദനയും അനുഭവപ്പെടുന്നു. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരേ സ്ഥലത്ത് സ്ഥിരമായി നീരും വേദനയും കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവുകയാണ് ചെയ്യുന്നത്.

 അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥകള്‍ പലരും വളരെ നിസ്സാരമായി അവഗണിക്കുകയും പിന്നീട് ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അമിതക്ഷീണം ഏത് അവസ്ഥയില്‍ ആണെങ്കിലും അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ചെറിയ ക്ഷീണമാണെങ്കില്‍ പോലും വിട്ടുമാറാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

പെട്ടെന്ന് എല്ല് ഒടിയുന്നു

പെട്ടെന്ന് എല്ല് ഒടിയുന്നു

പെട്ടെന്ന് തന്നെ എല്ല് ഒടിയുന്ന അവസ്ഥയുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പെട്ടെന്ന് എല്ല് ഒടിയുകയും അസാധാരണമായി ശരീരഭാരം കുറയുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളെ എല്ലിലെ ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പിന്നീട് ഗുരുതര അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അസാധാരണമായ കോശങ്ങളുടെ വളര്‍ച്ച

അസാധാരണമായ കോശങ്ങളുടെ വളര്‍ച്ച

എല്ലുകളിലെ ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ പലതാണ്. എന്നാല്‍ പലതും നമുക്ക് അറിയില്ല എന്നതാണ് സത്യം. കോശങ്ങളില്‍ ഉണ്ടാവുന്ന അസാധാരണമായ വളര്‍ച്ചയാണ് പ്രധാനപ്പെട്ടത്. ഇത് പലപ്പോഴും എല്ലുകളിലെ ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കോശങ്ങള്‍ കാലം കഴിഞ്ഞാലും നശിച്ച് പോവാതെ വീണ്ടും വീണ്ടും വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ അത് ട്യൂമര്‍ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്.

റേഡിയേഷന്‍

റേഡിയേഷന്‍

പലപ്പോഴും റേഡിയേഷന്‍ നടത്തുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ തടയിടുന്നതിന് വേണ്ടിയാണ്. എന്നാല്‍ പലപ്പോഴും ചില അവസ്ഥകളില്‍ ഇത് എല്ലിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ട്. ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാവുന്നതാണ്. റേഡിയേഷന്‍ പലപ്പോഴും എല്ലിലെ ക്യാന്‍സറിനെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്.

English summary

Bone cancer Types, causes and symptoms

In this article we explains types, causes and symptoms bone cancer. Read on.
X
Desktop Bottom Promotion