For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്നി സ്റ്റോണിനുണ്ട് ആയുർവ്വേദത്തിൽ കിടു ഒറ്റമൂലി

|

കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ ജീവിതം താറുമാറാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ആയുർവ്വേദത്തിന് നമ്മുടെ ചികിത്സാ കാര്യത്തിൽ വളരെയധികം പ്രാധാന്യം ഉണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ഏത് രോഗത്തിനും വളരെയധികം പ്രതിരോധം തീർക്കുന്ന ഒന്നാണ് ആയുർവ്വേദം എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എല്ലാവരും ശ്രമിക്കുമ്പോൾ ആയുർവ്വേദം അൽപം കൂടുതൽ സമയം എടുത്ത് പൂർണ പരിഹാരം നൽകുന്നതിന് ശ്രമിക്കുന്നു. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ് എന്നതാണ് ആയുർവ്വേദത്തെ നമുക്കെല്ലാം പ്രിയപ്പെട്ടതാക്കുന്നതും. ഏത് അവസ്ഥയിലും ആയുർവ്വേദം ഉപയോഗിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളിൽ നിന്നും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

<strong>most read: കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ആണ് തടി കുറക്കാൻ</strong>most read: കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ആണ് തടി കുറക്കാൻ

കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് വളരെ പരിചിതമായ രോഗമാണ്. പക്ഷേ കൃത്യമായ സമയത്ത് തിരിച്ചറിയാത്തതും കൃത്യമായ ചികിത്സ ലഭിക്കാത്തതും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. കിഡ്നി സ്റ്റോൺ പരിഹരിക്കുന്നതിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ആയുർവ്വേദത്തിൽ ഉണ്ട്. ഇത് പൂർണമായും കിഡ്നി സ്റ്റോൺ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏതൊക്കെ മാർഗ്ഗങ്ങൾ എന്ന് നോക്കാം.

ഭക്ഷണമൊന്ന് ശ്രദ്ധിക്കാം

ഭക്ഷണമൊന്ന് ശ്രദ്ധിക്കാം

ഭക്ഷണത്തിൽ നമ്മൾ മാറ്റങ്ങൾ വരുത്തുന്നതോടെയാണ് നമുക്ക് രോഗങ്ങളും വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. ആയുർവ്വേദ പ്രകാരം കിഡ്നി സ്റ്റോൺ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ഉപ്പ്, കൊഴുപ്പ് തുടങ്ങിയവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

പഞ്ചകര്‍മ്മ തെറാപ്പി

പഞ്ചകര്‍മ്മ തെറാപ്പി

പഞ്ച കര്‍മ്മ തെറാപ്പിയാണ് മറ്റൊന്ന്. ഇത് ശരീരത്തെ മൊത്തത്തില്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരരത്തിനാവശ്യമായ ഊര്‍ജ്ജവും നല്‍കുന്നു. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ടോക്സിനും പുറന്തള്ളുന്നതോടെ ശരീരത്തിന് ഉൻമേഷവും ഉത്സാഹവും നൽകുന്നു. ഇത് ആരോഗ്യമുള്ള നല്ലൊരു മനസ്സും ശരീരവും നൽകുന്നു. അതോടൊപ്പം കിഡ്നി സ്റ്റോൺ എന്ന അവസ്ഥക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

വാഴപ്പിണ്ടി കഴിക്കാം

വാഴപ്പിണ്ടി കഴിക്കാം

നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞാല്‍ തീരില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കിഡ്നിസ്റ്റോൺ പരിഹരിക്കുന്നതിനും ഇത് വളരെയധികം മികച്ചതാണ്. വാഴപ്പിണ്ടി കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് പൂർണമായും കിഡ്നി സ്റ്റോണിനെ പരിഹരിക്കുന്നു.

 അത്തിപ്പഴം സ്ഥിരമാക്കാം

അത്തിപ്പഴം സ്ഥിരമാക്കാം

ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. ഇത് കൊണ്ട് കിഡ്നിസ്റ്റോൺ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. രണ്ട് അത്തിപ്പഴം ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 10-15 മിനിട്ട് തിളപ്പിക്കുക. ഈ മിശ്രിതം വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തുളസിയിലയും തേനും

തുളസിയിലയും തേനും

ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് പലപ്പോഴും തുളസിയില. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. കി‍ഡ്നി സ്റ്റോണിന് പരിഹാരം കാണുന്നതിന് അൽപം തേനും കഴിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയില ചവച്ചു തിന്നുന്നതും കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും. ഇത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായകമാകും. പെട്ടെന്നുള്ള പരിഹാരം എന്ന നിലക്ക് ഇത് വളരെയധികം ഉപയോഗപ്രദമാണ്.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

തക്കാളി കിഡ്നിസ്റ്റ്രോൺ ഉണ്ടാക്കും എന്നാണ് പലരും പറയുന്നത്. എന്നാൽ തക്കാളിയുടെ കുരു കളഞ്ഞ ശേഷം നമുക്ക് തക്കാളി ജ്യൂസ് അടിക്കാവുന്നതാണ്. ഇത് കിഡ്നി സ്റ്റോൺ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തക്കാളി ജ്യൂസ് അല്‍പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങളെ ഇല്ലാതാക്കും. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി ജ്യൂസ്.

വെള്ളം ധാരാളം

വെള്ളം ധാരാളം

ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണാൻ നെ‌ട്ടോട്ടമോ‌േണ്‌ അവസ്ഥയുണ്ടാവുന്നുയ എന്നാല്‍ ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് കിഡ്നി സ്റ്റോണിനെ പെട്ടെന്ന് തന്നെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം

നാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. കിഡ്നി സ്റ്റോൺ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ. നാരങ്ങാ വെള്ളവും കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കാല്‍സ്യം മൂലമുണ്ടാകുന്ന കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിയ്ക്കുന്നു. ഇത് പെട്ടെന്നാണ് കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കുന്നത്. എത്ര വലിയ അവസ്ഥയാണെങ്കിലും അതിനെല്ലാം പരിഹാരം നൽകുന്നതിന് സഹായിക്കുന്നു നാരങ്ങ

English summary

best ayurveda remedies for kidney stone

we have listed some ayurveda remedies for kidney stone, read on.
X
Desktop Bottom Promotion