For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോക്കോളി ഉപ്പുംകുരുമുളകും ചേര്‍ത്ത്അത്താഴത്തിന്

|

ബ്രോക്കോളി ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ആള്‍ വിദേശിയാണെങ്കിലും ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബ്രോക്കോളി.ഏത് പ്രായക്കാര്‍ക്കും ഇത് നല്‍കുന്ന ഗുണം ചില്ലറയല്ല. കോളിഫ്‌ളവര്‍ പോലെ തന്നെയാണ് കാഴ്ചയില്‍ എന്നാല്‍ അതിനേക്കാള്‍ പച്ച നിറവും ആരോഗ്യവും കൂടുതലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പലപ്പോഴും അപരിചിതനാണ് ഈ ബ്രോക്കോളി.

ബ്രോക്കോളി കൊണ്ട് ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാം മനസ്സിലായി. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണത്തില്‍ ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. ഏത് പച്ചക്കറികളേക്കാള്‍ ഗുണവും ആരോഗ്യവും ഉള്ളതാണ് പലപ്പോഴും ബ്രോക്കോളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ബ്രോക്കോളി. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ അതിലൂടെ നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.

<strong>Most read: മുട്ടക്ക് പകരം അതിലും ഗുണം നല്‍കും ഇവയെല്ലാം</strong>Most read: മുട്ടക്ക് പകരം അതിലും ഗുണം നല്‍കും ഇവയെല്ലാം

ആള്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ എല്ലാ പച്ചക്കറികളേയും വെല്ലും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്. ഔഷധ ഗുണത്തിന്റെ കാര്യത്തില്‍ എപ്പോഴും ഒരടി മുന്നില്‍ തന്നെയായിരിക്കും ഈ പച്ചക്കറികള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ട ആവശ്യമില്ല. വേണമെന്നുണ്ടെങ്കില്‍ പച്ചക്കും കഴിക്കാവുന്നതാണ്. അത്രക്കും ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്കും സംശയമൊന്നും ഇല്ലാതെ കൊടുക്കാന്‍ സാധിക്കുന്ന പച്ചക്കറികളുടെ കാര്യത്തില്‍ മികച്ചതാണ് ഇത്.

 ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ബ്രോക്കോളി. ഇതില്‍ സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയായതിനാല്‍ ആര്‍ത്രൈറ്റിസ് എന്ന രോഗത്തിനെ ബ്രൊക്കോളി പ്രതിരോധിക്കുന്നു. ബ്രൊക്കോളി നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് സ്ഥിരമായി അല്‍പം കുരുമുളകും ഉപ്പും ഇട്ട് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം എന്ന് അവസ്ഥ നമ്മുടെ ഭക്ഷണ ശീലവും ആരോഗ്യശീലവും കൊണ്ട് ഉണ്ടാവുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബ്രോക്കോളി. ഏത് കൂടിയ രക്തസമ്മര്‍ദ്ദത്തേയും കുറക്കുന്നതിന് സഹായിക്കുന്നു. ഇത് ഏറ്റവും നല്ലതായിരിക്കും. അമിത രക്ത സമ്മര്‍ദ്ദം കുറച്ച് നല്ല ഒരു നാളെ നിങ്ങള്‍ക്കായി പ്രദാനം ചെയ്യുന്നു. അല്‍പം ഉപ്പും കുരുമുളകും ഇട്ട് കഴിക്കൂ. ഏത് രോഗത്തിനും കൈയ്യിലുണ്ട് പ്രതിവിധി.

കിഡ്നിയുടെ ആരോഗ്യത്തിന്

കിഡ്നിയുടെ ആരോഗ്യത്തിന്

കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും കിഡ്നി പ്രവര്‍ത്തന ക്ഷമമാക്കാനും ബ്രൊക്കോളി സഹായിക്കും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക നിലയിലാക്കാനും ബ്രൊക്കോളി സഹായിക്കുന്നു. ഇത്തരം പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതെ നമുക്ക് ബ്രോക്കോളി ഉപയോഗിക്കാവുന്നതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ബ്രോക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ഇപ്പോഴുള്ള പല പച്ചക്കറികളും ക്യാന്‍സറിലേക്ക് വഴി തുറക്കുമ്പോള്‍ ബ്രൊക്കോളി ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. ഇതിലെ സള്‍ഫറിന്റെ അംശം ക്യാന്‍സറിനെ പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും. ഇതില്‍ കുരുമുളകും ഉപ്പും ചേരുമ്പോള്‍ അത് ആരോഗ്യത്തിന് ഇത്രയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്.

കൊളസ്ട്രോള്‍ കുറക്കാന്‍

കൊളസ്ട്രോള്‍ കുറക്കാന്‍

നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും നമ്മുടെ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. എന്നാല്‍ എത്ര വലിയ കൊളസ്‌ട്രോളിനേയും ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളി എന്ന പച്ചക്കറി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് അത്താഴത്തിന് ശീലമാക്കി നോക്കൂ. ഹൃദയം സ്മാര്‍ട്ടായി കൊളസ്‌ട്രോള്‍ കുറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റ് കലവറ

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കുന്നതിന് ആന്റി ഓക്‌സിഡന്റ് വളരെയധികം സഹായിക്കുന്നുണ്ട്. ബ്രോക്കോളിയിലാവട്ടെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പന്നമാണ് ബ്രൊക്കോളി. ഇതുണ്ടാക്കുന്ന ഗുണങ്ങളോ പറഞ്ഞാല്‍ തീരാത്തവയും. അതുകൊണ്ട് സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഗുണങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ.

എല്ലുകളുടെ സംരക്ഷണത്തിന്

എല്ലുകളുടെ സംരക്ഷണത്തിന്

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലവും കരുത്തും നല്‍കുന്നതിന് ബ്രോക്കോളി മികച്ചതാണ്. ഇതില്‍ കാല്‍സ്യം, വിറ്റാമിന്‍ എന്നിവയുടെ ഉള്ളടക്കം എല്ലുകളുടേയും പല്ലുകളുടേയും സംരക്ഷണത്തിന് ബ്രൊക്കാളിയെ സഹായിക്കും. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് ബ്രോക്കോളി ശീലമാക്കാവുന്നതാണ്. രാത്രി അത്താഴത്തിന് ഇത് കഴിക്കാവുന്നതാണ്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്നു.

പ്രമേഹത്തിനും പ്രതിവിധി

പ്രമേഹത്തിനും പ്രതിവിധി

പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ കൂടുതലായി ബ്രൊക്കോളി ഉള്‍പ്പെടുത്തിയാല്‍ അത് പ്രമേഹം നിയന്തിരക്കുകയും പിന്നീട് പ്രമേഹം മാറാനുള്ള സാധ്യത വരെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് അനുസരിച്ചായിരിക്കും രോഗത്തിന്റെ തീവ്രത കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ധാരാളം ഉപയോഗിച്ചാലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്നതാണ് സത്യം.

English summary

benefits of eating brocoli with salt and pepper at night

We have listed some health benefits of broccoli with salt and pepper, read on.
X
Desktop Bottom Promotion