For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായവും തടിയും തടയും നെല്ലിക്ക,പച്ചമഞ്ഞള്‍പ്രയോഗം

പ്രായവും തടിയും തടയും നെല്ലിക്ക,പച്ചമഞ്ഞള്‍പ്രയോഗം

|

ചെറുപ്പവും ആരോഗ്യവും ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് പുരുഷനെങ്കിലും സ്ത്രീയെങ്കിലും. ഇത് പല ഘടകങ്ങള്‍ ഒത്തിണങ്ങി വരുന്നതുമാണ്. പാരമ്പര്യം, ഭക്ഷണ, ജീവിത രീതി, വ്യായാമം, ചര്‍മ സംരക്ഷണം തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ പെടും.

ചര്‍മത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കണമെങ്കില്‍ അയഞ്ഞു തൂങ്ങാത്ത ചര്‍മവും ചുളിവുകള്‍ വീഴാത്ത ചര്‍മവും പ്രധാനം. ആരോഗ്യവും സൗന്ദര്യവും ശരീരത്തില്‍ വേണമെങ്കില്‍ പല ഘടകങ്ങള്‍ക്കൊപ്പം തടി കുറഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

ചര്‍മത്തിന് ചെറുപ്പം, നിറം, തടി കുറയുക എന്നിവയെല്ലാം ഒരുമിച്ചു നല്‍കുന്ന പല ഭക്ഷണ വസ്തുക്കളും ഇവ ഉപയോഗിച്ചു തയ്യാറാക്കാവുന്ന കൂട്ടുകളുമുണ്ട്. ഇതില്‍ പ്രധാനപ്പട്ട ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള നെല്ലിക്ക ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിനും മുടിയ്ക്കും തടി കുറയാനുമെല്ലാം ഏറെ ആരോഗ്യകരം.

ആയുര്‍വേദ മരുന്നുകളില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വാതം, അള്‍സര്‍, വിളര്‍ച്ച തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒന്നാന്തരം മരുന്നു കൂടിയാണിത്. കണ്ണിന്റെ കാഴ്ചയ്ക്കും ദഹനത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏറെ ഫലപ്രദം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. കൂടാതെ അമിനോ ആസിഡുകള്‍, അയേണ്‍, വൈറ്റമിന്‍ എ, ഫൈബര്‍ , പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക പാനീയമാണ് ഇതിനു സഹായിക്കുന്നത്. ഇതിനൊപ്പം പച്ചമഞ്ഞളും ചേര്‍ക്കും.

മഞ്ഞള്‍ തടി കുറയ്ക്കാനും നിറത്തിനും ചെറുപ്പത്തിനുമെല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കും. ഇതു വഴി ചര്‍മത്തിലെ ചുളിവുകള്‍ നീങ്ങും, ഇലാസ്റ്റിസിറ്റി നില നില്‍ക്കും. കൊഴുപ്പു നീക്കി തടി കുറയ്ക്കാനും മഞ്ഞള്‍ നല്ലതാണ്. ഇതു വഴി നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞള്‍ കൂടി കലരുമ്പോള്‍ ഗുണങ്ങള്‍ പലതാകും.

ഇതിലെ കുര്‍കുമിന്‍ നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കും. ഇതു വഴി ചര്‍മത്തിലെ ചുളിവുകള്‍ നീങ്ങും, ഇലാസ്റ്റിസിറ്റി നില നില്‍ക്കും. കൊഴുപ്പു നീക്കി തടി കുറയ്ക്കാനും മഞ്ഞള്‍ നല്ലതാണ്. ഇതു വഴി നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞള്‍ കൂടി കലരുമ്പോള്‍ ഗുണങ്ങള്‍ പലതാകും.

നെല്ലിക്ക

നെല്ലിക്ക

4-5 നെല്ലിക്ക കുരു കളഞ്ഞ് എടുക്കുക. ഇത് പച്ചമഞ്ഞള്‍ തൊലി കളഞ്ഞതിന്റെ കഷ്ണം കൂട്ടിച്ചേര്‍ത്ത് അടിച്ചു ജ്യൂസാക്കി എടുക്കാം. ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. രുചിയ്ക്കു വേണമെങ്കില്‍ തേനും കലര്‍ത്താം.പച്ചമഞ്ഞള്‍ ലഭിയ്ക്കാനില്ലെങ്കില്‍ ഓര്‍ഗാനിക് മഞ്ഞള്‍പ്പൊടിയും കലര്‍ത്തി ഉപയോഗിയ്ക്കാം.

നെല്ലിക്കയിലെ വൈറ്റമിന്‍ സി

നെല്ലിക്കയിലെ വൈറ്റമിന്‍ സി

ശരീരത്തിലെ കൊഴുപ്പും തടിയുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പുകോശങ്ങളെ തടയാന്‍ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

മഞ്ഞള്‍പ്പൊടിയും നെല്ലിക്കാനീരും

മഞ്ഞള്‍പ്പൊടിയും നെല്ലിക്കാനീരും

മഞ്ഞള്‍പ്പൊടിയും നെല്ലിക്കാനീരുംനെല്ലിക്ക ചര്‍മത്തില്‍ പ്രായാധിക്യം കാരണമുള്ള കുത്തുകള്‍ക്കു പരിഹാരമാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനു സഹായിക്കുന്നത്. ടോകസിനുകള്‍ നീക്കി ചര്‍മത്തിനു തിളക്കം നല്‍കാനും മുഖക്കുരു പോലുളള രോഗങ്ങള്‍ തടയാനും മഞ്ഞള്‍ സഹായിക്കും.ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ഇത്. വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മാറാന്‍ സഹായകമായ ഒരു മിശ്രിതം. ആസിഡ് ഉല്‍പാദനം തടയാന്‍ ഇത് സഹായിക്കും. നല്ല ശോധനയ്ക്കും ഇത് ഏറെ സഹായകമാണ്. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ തടയാന്‍ മഞ്ഞള്‍ അത്യുത്തമമാണ്.

നെല്ലിക്കയില്‍

നെല്ലിക്കയില്‍

നെല്ലിക്കയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ആര്‍ബിസി അഥവാ രക്താണുക്കളുടെ അളവു വര്‍ദ്ധിപ്പിയ്ക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഈ വഴി പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞള്‍ രക്തധമനികളിലെ തടസങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്.ഇവ രണ്ടും കലര്‍ത്തിയ ജ്യൂസ് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

ഡയബറ്റിസ്

ഡയബറ്റിസ്

പ്രമേഹത്തിനുള്ള, പ്രത്യേകിച്ചും ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവര്‍ക്ക് തികച്ചും പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കാജ്യൂസ് -മഞ്ഞള്‍പ്പൊടി കോമ്പിനേഷന്‍. ഇവ രണ്ടിലേയും ഘടകങ്ങള്‍ കൂടിക്കലരുന്നത് നല്ലൊരു പരിഹാരമാണ്.

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം

ഈ പ്രത്യേക പാനീയം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സി കൊഴുപ്പുരുക്കി കളയുന്നു. മഞ്ഞളും രക്തധമനികളിലും ശരീരത്തിലും അടിഞ്ഞു കൂടുന്ന അമിതമായ കൊഴുപ്പു നീക്കാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഉത്തമമായ വഴിയാണിത്.

അസുഖങ്ങള്‍ തടയാന്‍

അസുഖങ്ങള്‍ തടയാന്‍

അസുഖങ്ങള്‍ തടയാന്‍ ഈ രണ്ടു ജ്യൂസുകളും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ദിവസവും ഇത് കുടിയ്ക്കുന്നത് അലര്‍ജി, ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണെന്നു പറയാം.കോള്‍ഡുള്ളവര്‍ക്ക് ഇത് നല്ലപോലെ ഉപയോഗിയ്ക്കാം.

പ്രായവും തടിയും തടയും നെല്ലിക്ക,പച്ചമഞ്ഞള്‍പ്രയോഗം

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കുമെല്ലാം ഏറെ നല്ലതാണ് ഈ പ്രത്യേക പാനീയം. ഇതില്‍ അല്‍പം തേന്‍ കൂടി കലര്‍ത്തുന്നത് ഏറെ ഗുണകരമാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് നിറം വയ്ക്കാനും മഞ്ഞളും നെല്ലിക്കാജ്യൂസും ചേര്‍ത്ത മിശ്രിതം ഏറെ നല്ലതാണ്. മഞ്ഞള്‍ ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലതാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ഈ ഗുണം നല്‍കുന്നു. ഇത് ചര്‍മത്തിന് നിറം നല്‍കാനും നല്ലതാണ്. ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും ഈ പ്രത്യേക മിശ്രിതം സഹായിക്കും.

കുടിയ്ക്കുവാന്‍ മാത്രമല്ല

കുടിയ്ക്കുവാന്‍ മാത്രമല്ല

കുടിയ്ക്കുവാന്‍ മാത്രമല്ല, ചര്‍മത്തില്‍ പുരട്ടാനും ഇത് ഏറെ നല്ലതാണ്. മുഖത്തിനു ചെറുപ്പം, ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും നിറം കൂടുവാനും ചര്‍മത്തില്‍ ചുളിവു വീഴാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

English summary

Amla Turmeric Mix For Anti Ageing And Weight Loss

Amla Turmeric Mix For Anti Ageing And Weight Loss, Read more to know about,
Story first published: Sunday, March 17, 2019, 16:18 [IST]
X
Desktop Bottom Promotion