ക്യാബേജ് സ്ത്രീകള്‍ മാറില്‍ വയ്ക്കും, കാരണം

Posted By:
Subscribe to Boldsky

ഭക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം ആരോഗ്യം നല്‍കുക തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളുള്ളവയും ദോഷങ്ങളുള്ളവയുമായ പല ഭക്ഷണങ്ങളുമുണ്ട്. പല ഭക്ഷണങ്ങളും കേവലം ഭക്ഷണമെന്നതില്‍ കവിഞ്ഞ് പല തരത്തിലെ ആരോഗ്യഗുണങ്ങളും നല്‍കുന്നവയാണ്. പല അസുഖങ്ങളും മാറാന്‍ സഹായിക്കുന്നവ.

നാം തോരനുണ്ടാക്കുന്ന വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇലക്കറിയായ ക്യാബേജ്. ഇലക്കറിയായതു കൊണ്ടുതന്നെ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഇത് വെള്ള, പച്ച, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യവുമാണ്.

1 ഗ്ലാസ് ചൂടുവെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണവസ്തുവാണ് ക്യാബേജ്. വൈറ്റമിന്‍, പൊട്ടാസ്യം, അയേണ്‍ എന്നിവയാല്‍ സമൃദ്ധവുമാണ്. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ഡിന്‍ഡോളില്‍ മീതേന്‍ (DIM), സിനിഗ്രിന്‍, ലൂപിയോള്‍, സള്‍ഫോറഫേന്‍, ഇന്‍ഡോള്‍ ത്രീ, കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. ഇതില്‍ സള്‍ഫോറഫേനും കാര്‍ബിനോളും കാന്‍സര്‍ പ്രതിരോധം വളര്‍ത്തുന്നതാണ്.

കണ്ണിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിയ്ക്കും പെപ്റ്റിക് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കൊക്കെയും നല്ലൊരു മരുന്നാണിത്. ചര്‍മത്തിനും ഏറെ നല്ലതാണ്.

ക്യാബേജ് പല രൂപത്തിലും ഉപയോഗിയ്ക്കാം. ചില ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നു കൂടിയാണിത്.

സ്ത്രീകള്‍ മാറിടത്തില്‍ ക്യാബേജ് ഇല വയ്ക്കാറുണ്ട്. ഇതിന് പല ആരോഗ്യഗുണങ്ങളുമുള്ളതു തന്നെയാണ് കാരണം. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലെ സ്ത്രീകള്‍ ഇതു ചെയ്യാറുണ്ട്. ഇതിനൊരു കാരണവുമുണ്ട്.

മാറിടത്തില്‍

മാറിടത്തില്‍

മാറിടത്തില്‍ ക്യാബേജ് ഇല വയ്ക്കുന്നത് മാറിടത്തിലെ വേദനയകറ്റാനും മറ്റും ഏറെ നല്ലതാണ്. പ്രത്യേകിച്ചു മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് മാറിടത്തില്‍ വേദനയും മുറിവുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മാറ്റാനുള്ള നല്ലൊരു വഴിയാണ് മാറിടത്തില്‍ ക്യാബേജില വയ്ക്കുകയെന്നത്. ചില സ്ത്രീകള്‍ക്ക് മാസമുറയോടനുബന്ധിച്ചു സ്തനങ്ങളില്‍ വേദനയുണ്ടാകാറുണ്ട്. ഇതിനുള്ള പരിഹാരം കൂടിയാണിത്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ചു തണുപ്പിയ്ക്കുക. പിന്നീട് പുറത്തെ രണ്ടില ഒഴിവാക്കി ഉള്ളില രണ്ട് ഇതളുകള്‍ എടുക്കുക. ഇത് നല്ലപോലെ തണുത്ത വെള്ളത്തില്‍ കഴുകാം. തണ്ടു മുറിച്ചു മാറ്റി നിപ്പിളുകള്‍ മൂടാത്ത വിധത്തില്‍ ഇവ വയ്ക്കാം. നിപ്പിളിനു മുകളില്‍ ഇതു വച്ചാല്‍ നിപ്പിളിനു ചുറ്റുമുള്ള ചര്‍മം വരണ്ടതായിപ്പോകാന്‍ സാധ്യതയേറെയാണ്. ഇതുകൊണ്ടാണ് നിപ്പിള്‍ ഒഴിവാക്കാന്‍ പറയുന്നത്. ഇതിനു മീതേ സാധാരണ പോലെ വസ്ത്രം ധരിയ്ക്കാം. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞ് ഈ ഇല എടുത്തു മാറ്റാം.

കാലിലെ നീരു വറ്റാനും

കാലിലെ നീരു വറ്റാനും

കാലിലെ നീരു വറ്റാനും സന്ധിവേദന മാറ്റാനും ക്യാബേജില ഉപയോഗിയ്ക്കാം. ക്യാബേജിന്റെ ഇതളുകള്‍ ഫ്രീസറില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് വേദനയോ വീര്‍മതയോ ഉള്ള ഭാഗത്തു വ്ച്ചു കെട്ടുക. ക്യാബേജില ചൂടാകുന്നതു വരെ ഇതിങ്ങനെ തന്നെ വയ്ക്കാം. വേദന കുറയും. നീരും കുറയും .

സന്ധിവേദനയ്ക്കു വേറൊരു രീതിയിലും

സന്ധിവേദനയ്ക്കു വേറൊരു രീതിയിലും

സന്ധിവേദനയ്ക്കു വേറൊരു രീതിയിലും ക്യാബേജ് ഇല ഉപയോഗിയ്ക്കാം. ഇതെടുത്ത് ചപ്പാത്തിക്കല്ലില്‍ വച്ചു ചെറുതായി പരത്തുക. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ ചെറുതായി ചൂടാക്കി വേദനയുളളിടത്തു വയ്ക്കുന്നതും ഗുണം ചെയ്യും.

മസില്‍

മസില്‍

മസില്‍ പിടുത്തവും മസിലുകള്‍ക്കുണ്ടാകുന്ന വേദനയ്ക്കുമെല്ലാം നല്ലൊരു പരിഹാരമാണ് ക്യാബേജില ഇത്തരത്തില്‍ ഉപയോഗിയ്ക്കുന്നത്. ഇതുപോലെ സന്ധിവേദനയുണ്ടെങ്കിലും വാതം പോലുള്ള വേദനകളുണ്ടെങ്കിലും ക്യാബേജില ഇതുപോലെ ഉപയോഗിയ്ക്കാം

പച്ചയോ വെള്ളയോ

പച്ചയോ വെള്ളയോ

പര്‍പ്പിള്‍ നിറത്തിലെ ക്യാബേജിനേക്കാള്‍ പച്ചയോ വെള്ളയോ നിറത്തിലുള്ള ക്യാബേജാണ് ഇത്തരം ചികിത്സകള്‍ക്ക് ഏറെ നല്ലത്. ്ക്യാബേജില പെട്ടെന്നു തണുത്തു കിട്ടാന്‍ ഫ്രീസറില്‍ അല്‍പനേരം വച്ചാലും മതി.

ഈ രീതിയില്‍

ഈ രീതിയില്‍

ഈ രീതിയില്‍ ചര്‍മത്തില്‍ ഇവ വയ്ക്കുമ്പോള്‍ ഇതിലെ ആരോഗ്യഗുണങ്ങള്‍ ശരീരം നേരിട്ട് ആഗിരണം ചെയ്യുന്നു. ഇതാണ് വേദനയ്ക്കു പരിഹാരമാകുന്ന്.

അലര്‍ജി

അലര്‍ജി

ഇത് വയ്ക്കുമ്പോള്‍ ചര്‍മത്തില്‍ ചൊറച്ചിലോ അലര്‍ജിയോ ഉണ്ടാകുകയാണെങ്കില്‍ അത് ക്യാബേജിനോടുള്ള അലര്‍ജി കാരണമാകാം. ഇത്തരക്കാര്‍ ഈ രീതികള്‍ ഒഴിവാക്കുക.

ക്യാബേജില വെള്ളത്തിലിട്ടു തിളപ്പിച്ച്

ക്യാബേജില വെള്ളത്തിലിട്ടു തിളപ്പിച്ച്

ഇതിനു പുറമേ ക്യാബേജില വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ക്യാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.

English summary

Why Women Put Cabbage Leaves On Their Breast

Why Women Put Cabbage Leaves On Their Breast, read more to know about,