For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ചൂടുവെള്ളത്തില്‍ ഇട്ടു കഴിയ്ക്കണം,കാരണം

ഈന്തപ്പഴം ചൂടുവെള്ളത്തില്‍ഇട്ടു കഴിക്കൂ

|

ആരോഗ്യത്തിന് സഹായിക്കുന്നവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യം കെടുത്തുന്നതിലും ഇവയ്ക്കു പങ്കുണ്ട്. നല്ല ഭക്ഷണങ്ങള്‍ പോലും ചിലപ്പോള്‍ വേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ദോഷം വരുത്തുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഡ്രൈ ഫ്രൂട്‌സും നട്‌സും ഏറെ ഗുണം ചെയ്യുന്നവയാണ്. ഇതില്‍ തന്നെ ഈന്തപ്പഴം, ഉണക്കമുന്തിരി, പിസ്ത, ബദാം, വാള്‍നട്‌സ് എന്നിവയെല്ലാം പെടുന്നു.

ഈന്തപ്പഴം സ്വാദില്‍ മാത്രമല്ല, ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ പ്രത്യേക ഫലം അയേന്‍ സമ്പുഷ്ടവുമാണ്. മിതമായ രീതിയിലെങ്കില്‍ കൃത്രിമ മധുരം അടങ്ങാത്ത ഇത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.

ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും. സത്തു കളഞ്ഞ ഈന്തപ്പഴവും സത്തുള്ളതും ലഭ്യമാകും.

ഈ നക്ഷത്രക്കാര്‍ക്ക് ഉടന്‍ ധനലാഭംഈ നക്ഷത്രക്കാര്‍ക്ക് ഉടന്‍ ധനലാഭം

ദിവസവും ഇത് 2-3 എണ്ണം കഴിയ്ക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുകയും ചെയ്യും. എന്നാല്‍ അമിമതായി കഴിച്ചാല്‍ ശരീരഭാരം കൂടുകയും ചെയ്യും. മിതത്വം പാലിച്ചാല്‍ തടി കൂട്ടാതെ ശരീര ഭാരംം കൂട്ടാനുള്ള ഒരു വഴിയാണ് ഈന്തപ്പഴം.

ഈന്തപ്പഴം സാധാരണ നാം തനിയെയാണ് കഴിയ്ക്കുക. ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്‌ക്കേണ്ടത് എന്നു പറയും. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും വെള്ളത്തിലിട്ട ഈന്തപ്പഴത്തിന്റെ ഗുണങ്ങളുമെല്ലാം അറിയൂ,

ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍

ഇത് ദിവസവും 10-20 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പൊതുവേ ഡ്രൈ ഫലമായ ഇത് വെള്ളത്തിലിട്ടു കഴിയ്ക്കുമ്പോള്‍ വയറുവേദന പോലുളള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ കഴിയും. ചിലര്‍ക്ക് ഈന്തപ്പഴം അങ്ങനെ കഴിച്ചാല്‍ വയറു വേദനയുണ്ടാകും. ഇത് പൊതുവെ ഉണക്കിയ ഫലമായതു കൊണ്ടാകും, ഇതു സംഭവിയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെള്ളത്തില്‍ ഇട്ട ഈന്തപ്പഴം. ഇത് പല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. അല്‍പം കുതിര്‍ന്നാല്‍ ഇത് പെട്ടെന്നു തന്നെ കഴിയ്ക്കാനും നല്ലതാണ്.

മലബന്ധം

മലബന്ധം

മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ നീക്കാന്‍ ഏറ്റവും ഉത്തമമാണ് വെള്ളത്തിലിട്ടു വച്ച ഈന്തപ്പഴം. ഇതിലെ ഫൈബറുകള്‍ കുതിര്‍ത്തുമ്പോള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതു വഴി ദഹനം എളുപ്പമാകും. നാരുകള്‍ ശരീരത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിതു പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാനും സാധിയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വെള്ളത്തിലിട്ട ഈന്തപ്പഴും.

ശരീരത്തിന് ദഹിപ്പിയ്ക്കാനും

ശരീരത്തിന് ദഹിപ്പിയ്ക്കാനും

ഈന്തപ്പഴത്തില്‍ നാരുകള്‍ക്കു പുറമേ വൈറ്റമിനുകള്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം പെട്ടെന്നു തന്നെ ശരീരത്തിന് ദഹിപ്പിയ്ക്കാനും ആഗിരണം ചെയ്യാനും ചൂടുവെള്ളത്തില്‍ ഇട്ടു വച്ച് ഈന്തപ്പഴം കഴിയ്ക്കുമ്പോള്‍ സാധിയ്ക്കും. ഈന്തപ്പഴം ബാലന്‍സ്ഡ് ഡയറ്റിന്റെ ഭാഗമാണെന്ന് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു.

പിത്ത ദോഷം

പിത്ത ദോഷം

ആയുര്‍വേദത്തില്‍ വാത, പിത്ത, കഫ ദോഷങ്ങളാണ് ശരീരത്തിന് അസുഖം വരുത്തുന്നത്. ശരീരത്തിന്റെ പിത്ത ദോഷം അകറ്റാന്‍ ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്ന് ആയുര്‍വേദം പറയുന്നു. ഇതു വഴി ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സാധ്യതയുള്ള ചൂടു കുറയും. ഇത് വയറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.

അയേണ്‍

അയേണ്‍

വെള്ളത്തിലിട്ടു കുതിര്‍ത്ത ഈന്തപ്പഴം അയേണ്‍ സമ്പുഷ്ടമാണ്. വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത 3 ഈന്തപ്പഴം വീതം ദിവസവും കഴിച്ചു നോക്കൂ. ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഏറെ ഗുണകരമാണ്. അനീമിയ പോലുളള രോഗാവസ്ഥകള്‍ ഒഴിവാക്കാം.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണ്. സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോള്‍

ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോള്‍

ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്‌സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി ഈന്തപ്പഴം കഴിയ്ക്കുന്നത്. മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ബ്രെയിന്‍

ബ്രെയിന്‍

ഇതിലെ പൊട്ടാസ്യം നാഡീവ്യൂഹത്തിന് ഏറെ ആരോഗ്യകരമാണ്. ഇത് ന്യൂറോസംബന്ധമായ രോഗങ്ങള്‍ നീക്കും. ന്യുറോ സഹായകമായതു കൊണ്ടു തന്നെ ബ്രെയിന്‍ ആരോഗ്യത്തിനും കുതിര്‍ത്ത ഈന്തപ്പഴം ഏറെ മികച്ചതാണ്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ആരോഗ്യകരമാണ്.

അലര്‍ജി

അലര്‍ജി

അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. സീസണല്‍ അലര്‍ജി, ആസ്തമ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം. പ്രത്യേകിച്ചും അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇത് ഏറെ ഗുണം നല്‍കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് വെള്ളത്തില്‍ കുതിര്‍ത്ത ഈന്തപ്പഴം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍, അതായത് പല വിധ ധാതുക്കളും വൈറ്റമിനുകളും മറ്റുമാണ് ഗുണം നല്‍കുന്നത്.

മസില്‍

മസില്‍

മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് കുതിര്‍ത്ത ഈന്തപ്പഴം. അധികം തടി കൂടാതെ തന്നെ ശരീരഭാരം കൂട്ടും. മാത്രമല്ല, മസിലുകള്‍ക്ക് ദൃഢത നല്‍കുകയും ചെയ്യും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഊര്‍ജമായി മാറി ക്ഷീണം കുറയ്ക്കും. വ്യായാമ ക്ഷീണം മാറ്റാനും ഇതു കൊണ്ടു തന്നെ ഏറെ ഉത്തമമാണ് ഇത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളെങ്കില്‍ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം.

Read more about: health body
English summary

Why Dates Should Be Soaked In Warm Water Before Eating

Why Dates Should Be Soaked In Warm Water Before Eating, Read more to know about,
X
Desktop Bottom Promotion