For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇല്ലാത്ത ഗന്ധം തോന്നുന്നുവോ, സൂക്ഷിയ്ക്കൂ,

ഇല്ലാത്ത ഗന്ധം തോന്നുന്നുവോ, സൂക്ഷിയ്ക്കൂ,

|

മൂക്ക് ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശ്വസിയ്ക്കുക എന്ന ധര്‍മമാണ് പ്രധാനമായും ഇതിന്റേത്. ഇതുപോലെ മണം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ് മൂക്ക്.

എന്നാല്‍ മൂക്കു പലപ്പോഴും ആരോഗ്യപരമായ പല കാര്യങ്ങളും വെളിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. പലപ്പോഴും നമുക്ക് അനുഭവപ്പെടുന്ന വ്യത്യസ്തമായ ചില ഗന്ധങ്ങള്‍ നമുക്കു ശരീരം നല്‍കുന്ന ചില ആരോഗ്യ സൂചനകള്‍ കൂടിയാണ്.

മററുള്ളവര്‍ക്ക് അനുഭവപ്പെടാത്ത ചില ഗന്ധങ്ങള്‍ ചിലപ്പോള്‍ നമുക്ക് അനുഭവപ്പെടുന്നുണ്ടാകും. ഇത് ചില ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകളാകും. ഗന്ധം മാത്രമല്ല, മൂക്കിനുണ്ടാകുന്ന ചില കണ്ടീഷനുകളും ഇതിനുള്ള സൂചനകളാണ്.

ഇല്ലാത്ത ഒരു ഗന്ധം

ഇല്ലാത്ത ഒരു ഗന്ധം

ഇല്ലാത്ത ഒരു ഗന്ധം, ഇത് സുഗന്ധമോ ദുര്‍ഗന്ധമോ ആകാം, അനുഭവപ്പെടുന്നുവെന്നിരിയ്ക്കട്ടെ, ഇത് ചിലപ്പോള്‍ ഒരു നാസ്വാദ്വാരത്തിലോ അല്ലെങ്കില്‍ രണ്ടു നാസാദ്വാരത്തിലോ ആകാം, ഇത് തലച്ചോറിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങളുടെ സൂചനകളാണ്. തലയിലെ മുറിവ്, പാര്‍ക്കിന്‍സണ്‍സ് രോഗം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ പല പ്രശ്‌നങ്ങളുടേയും സൂചനകളാണ് ഇത്.

സൈനസ്

സൈനസ്

ഇത്തരം അസുഖകരമായ ഗന്ധവും മോശം രുചിയുമെല്ലാം സൈനസ് ഇന്‍ഫെക്ഷനുകളുടെ സൂചനകളുമാകാം. പ്രത്യേകിച്ചും ഇത് മദീവസങ്ങളോളവും മാസങ്ങളോളവും നീണ്ടു നില്‍ക്കുകയാണെങ്കില്‍.

ചുറ്റുമില്ലാത്ത ഏതെങ്കിലും ഗന്ധം

ചുറ്റുമില്ലാത്ത ഏതെങ്കിലും ഗന്ധം

ചുറ്റുമില്ലാത്ത ഏതെങ്കിലും ഗന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, അതായത് ഇല്ലാത്ത ഗന്ധത്തിന്റെ തോന്നല്‍, ഹാലുസിനേഷന്‍ എന്നു പറയാം, ഇത് മൈഗ്രേന്‍ സൂചനയാണ്. മൈഗ്രേന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇതു വരുന്നതിന് മുന്നോടിയായി പലപ്പോഴും ഇത്തരം ഇല്ലാത്ത ഗന്ധത്തിന്റെ തോന്നല്‍ അനുഭവപ്പെടാറുണ്ട്.

ഗന്ധം തിരിച്ചറിയാനുള്ള കഴിവ്

ഗന്ധം തിരിച്ചറിയാനുള്ള കഴിവ്

ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുകയോ കുറയുകയോ ഉണ്ടാകാം. കോള്‍ഡ് പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സാധാരണയാണ്. എന്നാല്‍ ഇത് സ്ഥിരമായി ഉണ്ടെങ്കില്‍ ഇത് അല്‍ഷീമേഴ്‌സ് വരുന്നുവെന്നതിന്റെ സൂചനയാണ്. അല്‍ഷീമേഴ്‌സ് ഭാവിയില്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നമുണ്ടാകും.

എപ്പോഴും ദുര്‍ഗന്ധം തോന്നുന്നുവെങ്കില്‍

എപ്പോഴും ദുര്‍ഗന്ധം തോന്നുന്നുവെങ്കില്‍

എപ്പോഴും ദുര്‍ഗന്ധം തോന്നുന്നുവെങ്കില്‍ ഇത് മരണത്തിലേയ്ക്കു പോലും വഴിയൊരുക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കുള്ള സൂചനയാണ് നല്‍കുന്നത്. ഗുരുതരമായി എടുക്കേണ്ട ഒന്നാണിത്. എന്നാല്‍ കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇത്തരം ദുര്‍ഗന്ധം തോന്നും. ഇത് താല്‍ക്കാലികം മാത്രമാകും. അധിക നാള്‍ നീണ്ടു നില്‍ക്കില്ലെന്നു ചുരുക്കം. ഇതുപോലെ മൂക്കിനുള്ളില്‍ ചെറിയ വളര്‍ച്ചയുണ്ടാകുന്നതും ഇതിനു കാരണമാണ്. ഇതിനുളള പരിഹാരം ചെറിയ ശസ്ത്രക്രിയയാണ്.

റോസേഷ്യ

റോസേഷ്യ

ചിലരുടെ മൂക്കിന് ചുവപ്പു നിറമുണ്ടാകും. ഇത് റോസേഷ്യ എന്ന കണ്ടീഷനാണ്. പ്രത്യേകിച്ചും പുരുഷന്മാരിലാണ് ഈ അവസ്ഥ കാണപ്പെടുന്നത്. ഈ അവസ്ഥ ഗുരുതരമായാല്‍ ശ്വസിയ്ക്കുവാന്‍ പോലും പ്രയാസമുണ്ടാകും.

മൂക്കു ചീറ്റുമ്പോള്‍

മൂക്കു ചീറ്റുമ്പോള്‍

മൂക്കു ചീറ്റുമ്പോള്‍ പുറത്തു വരുന്ന കഫത്തിന്റ നിറവും പല അസുഖങ്ങളുടേയും സൂചനയാണ്. മഞ്ഞ നിറത്തിലാണ് സ്രവമെങ്കില്‍ വൈറല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ സൂചനയാണ്. ഇത് അലര്‍ജി കൊണ്ട് ഉണ്ടാകാം. 10 ദിവസങ്ങള്‍ക്കു ശേഷം ഇത്തരം സ്രവം പച്ച നിറത്തില്‍ കാണപ്പെടുകയാണെങ്കില്‍ ഇന്‍ഫെക്ഷന് ആന്റിബയോട്ടിക്‌സ് കഴിയ്‌ക്കേണ്ടിയും വരും.

മൂക്കിലെ സ്രവത്തിന്

മൂക്കിലെ സ്രവത്തിന്

മൂക്കിലെ സ്രവത്തിന് ബ്രൗണ്‍ നിറമാണെങ്കില്‍ ഇത് വായു മലിനീകരണം കാരണവും പുക കാരണവുമെല്ലാമുണ്ടാകും. ഇതുപോലെ പുകവലിയും ഇതിനുള്ള ഒരു കാരണമായി മാറാറുണ്ട്.

മൂക്കില്‍ നിന്നുള്ള കഫത്തിന്

മൂക്കില്‍ നിന്നുള്ള കഫത്തിന്

മൂക്കില്‍ നിന്നുള്ള കഫത്തിന് കറുപ്പു നിറമെങ്കില്‍ അടിയന്തിരമായി മെഡിക്കല്‍ ശ്രദ്ധ വേണമെന്നതാണ് ചുരുക്കം. ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ലക്ഷണമാണ്. ശ്വാസകോശത്തില്‍ ഫംഗസ് വളരുന്നതിന്റെ സൂചനയാണ്. ഇതല്ലെങ്കില്‍ ചിലപ്പോള്‍ അണുബാധ കാരണവും ഇത്തരം പ്രശ്‌നങ്ങളുണ്ടാകും.

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ്

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ്

മൂക്കില്‍ നിന്നുളള ബ്ലീഡിംഗ് പലരേയും അലട്ടുന്ന ഒന്നാണ്. ഗുരുതര രോഗങ്ങള്‍ മുതല്‍ കോള്‍ഡ് വരെയുള്ള കാരണങ്ങള്‍ കൊണ്ട് ഇതു സംഭവിയ്ക്കാം. വേനല്‍ക്കാലത്തെ അമിതമായ ചൂട് കൊണ്ട് മൂക്കില്‍ നിന്ന് മിക്കവര്‍ക്കും രക്തസ്രാവം ഉണ്ടാകാം. മൂക്കില്‍ നിന്ന് രക്തം വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ചെറിയ രീതിയിലുള്ള രക്തസ്രാവം കണ്ട് നിങ്ങള്‍ ഭയപ്പെടേണ്ട. വീട്ടില്‍ നിന്നും അതിനുള്ള പരിഹാരം കണ്ടെത്താം.

വരണ്ട അന്തരീക്ഷം

വരണ്ട അന്തരീക്ഷം

വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം. മൂക്കില്‍ തോണ്ടുന്നത് മിക്കവര്‍ക്കുമുള്ള ദുശീലമാണ്. വരണ്ടിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്.

സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ്

സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ്

സൈനസൈറ്റിസിന്റെ ഒരു ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തം വരുന്നത്.വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്നും രക്തം വരാം.രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ നിന്ന് രക്തം വരാം.മൂക്കില്‍ ദശ വളര്‍ന്നു വന്നാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്ന് രക്തം വരാം.ബ്രെയിന്‍ ട്യൂമര്‍ ലക്ഷണം കൂടിയാണ് മൂക്കില്‍ നിന്നുള്ള രക്തം വരല്‍.

English summary

What Your Nose Indicates About Your Health

What Your Nose Indicates About Your Health, Read more to know about,
X
Desktop Bottom Promotion