For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൺപോളത്തുടിപ്പ്ഃ കാരണങ്ങളും പ്രതിവിധികളും

ഏറ്റവും പൊതുവിൽ കാണപ്പടുന്ന കൺപോളത്തുടിപ്പ് ദോഷകരമല്ല, മാത്രമല്ല കാഴ്ചയെ അത് ബാധിക്കുന്നില്ല.

|

ഐലിഡ് ട്വിച്ച് (eyelid twitch) എന്നോ മയോകീമിയ (myokymia) എന്നോ വിളിക്കപ്പെടുന്ന കൺപോളത്തുടിപ്പ് കൺപോളയിലെ മാംസപേശികളുടെ അനൈച്ഛിക കോച്ചിവലിവാണ്. മേൽ പോളയിലാണ് തുടിപ്പ് സാധാരണയായി അനുഭവപ്പെടുന്നതെങ്കിലും കീഴ്‌പ്പോളയിലും ഇത് ഉണ്ടാകാം.

m

ഭൂരിപക്ഷം ആളുകളിലും ഈ കോച്ചിവലിവ് വളരെ മൃദുലവും കൺപോളയിൽ ചെറിയൊരു വലിവായിമാത്രം അനുഭവപ്പെടുന്നതുമാണ്. ചിലരിൽ രണ്ട് കൺപോളകളും പൂർണ്ണമായും അടയുവാൻവേണ്ടും കോച്ചിവലിവ് വളരെ ശക്തമാണ്; ഈ അവസ്ഥയെ ബ്ലെഫറോസ്പാസം (blepharospasm) എന്ന് പറയുന്നു.

ഏറ്റവും പൊതുവിൽ കാണപ്പടുന്ന കൺപോളത്തുടിപ്പ് ദോഷകരമല്ല, മാത്രമല്ല കാഴ്ചയെ അത് ബാധിക്കുന്നില്ല. കൺപോളകളുടെ മാംസപേശികളെ ബ്ലെഫറോസ്പാസംപോലെ അടയുവാൻ പ്രേരിപ്പിക്കുന്നത് ചില നാഡീസംബന്ധ പ്രശ്‌നങ്ങളാണ്. ഇത്തരത്തിൽ വളരെ അപൂർവ്വമായ അവസ്ഥകൾ കൺപോളകൾ വളരെനേരത്തോളം അടയുവാൻ കാരണമാകുകയും കാഴ്ചയെ മറയ്ക്കുകയും ചെയ്യും. മുഖത്തെ മറ്റ് മാംസപേശികളെയും അപ്പോൾ ബാധിക്കാം.

j

ഈ തുടിപ്പുകൾ വേദനാരഹിതവും ദോഷരഹിതവുമാണ്. പക്ഷേ അവ നമുക്ക് ശല്യമാകാം. ഭൂരിഭാഗം കോച്ചിവലിവുകളും പ്രത്യേക ചികിത്സയുടെ ആവശ്യമൊന്നുമില്ലാതെ താനേ മാറിപ്പോകും. അപൂർവ്വം ചില ഘട്ടങ്ങളിൽ കൺപോളകളുടെ കോച്ചിപ്പിടിത്തം സ്ഥിരമായ ഒരു ചലന അവ്യവസ്ഥയുടെ ആദ്യകാല മുന്നറിയിപ്പാകാം; പ്രത്യേകിച്ചും മറ്റ് മുഖഭാഗങ്ങളുടെ തുടിപ്പുമായോ അനിയന്ത്രിത ചലനങ്ങളോടൊപ്പമോ ആണ് കൺപോളകളുടെ കോച്ചിപ്പിടിത്തം കാണപ്പെടുന്നതെങ്കിൽ.

mk

കൺപോളത്തുടിപ്പുകളുടെ കാരണങ്ങൾ എന്താണ്?

തിരിച്ചറിയാനാകുന്ന കാരണങ്ങൾ കൂടാതെയാണ് കൺപോളകളുടെ കോച്ചിവലിവ് ഉണ്ടാകുന്നത്. അവ ഗൗരവമേറിയ പ്രശ്‌നങ്ങളുടെ ലക്ഷണമല്ലാത്തതുകൊണ്ട് സാധാരണയായി കാരണങ്ങൾ അന്വേഷിക്കാറില്ല. എന്തായാലും കൺപോളത്തുടിപ്പുകൾ ചുവടെ പറയുന്ന കാരണങ്ങളാൽ ഉണ്ടാകുകയോ വഷളാകുകയോ ചെയ്യാം.

കണ്ണിലെ ചൊറിച്ചിൽ, കൺപോളകളുടെ ആയാസം, ക്ഷീണം, ഉറക്കമില്ലായ്മ, ശാരീരിക പ്രയത്‌നം, ഔഷധസേവയുടെ പാർശ്വഫലങ്ങൾ, മനഃക്ലേശം, മദ്യം, പുകയില, കഫീൻ എന്നിവയുടെ ഉപയോഗം.

ll

കോച്ചിവലിവ് സ്ഥിരമായി മാറുകയാണെങ്കിൽ, 'ബിനൈൻ എസൻഷ്യൽ ബ്ലെഫറോസ്പാസം (benign essential blepharospasm)' എന്ന സ്ഥിരമായ കൺചിമ്മലോ ഇമവെട്ടലോ ഉണ്ടാകാം. ഈ അവസ്ഥ ഇരു നേത്രങ്ങളെയും ബാധിക്കുന്നു. ആണുങ്ങളിൽ ഉള്ളതിനേക്കാളും സ്ത്രീകളിലാണ് ബിനൈൻ എസൻഷ്യൽ ബ്ലെഫറോസ്പാസം കൂടുതലായി കാണപ്പെടുന്നത്. ഇതിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്, പക്ഷേ ചുവടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ കോച്ചിവലിവിനെ വഷളാക്കാം

ബ്ലെഫറൈറ്റിസ് അഥവാ കൺപോളകളുടെ നീർവീക്കം, ചെങ്കണ്ണ് അഥവാ പാടലവർണ്ണ നേത്രം, കാറ്റ്, അത്യധികം തിളക്കമുള്ള വെളിച്ചം, സൂര്യപ്രകാശം, വായുമലിനീകരണം എന്നിങ്ങനെ പരിസ്ഥിയിലുള്ള പ്രകോപനവസ്തുക്കൾ, ക്ഷീണം, നേരിയ സംവേദനാത്മകത, മനഃക്ലേശം, അമിതമായ അളവിനുള്ള മദ്യപാനം അല്ലെങ്കിൽ കഫീൻ, പുകവലി തുടങ്ങിയവ.

k

കൺപോളത്തുടിപ്പുകളിലെ സങ്കീർണ്ണതകൾ

കൺപോളകളുടെ കോച്ചിപ്പിടിത്തം വളരെ അപൂർവ്വമായി വളരെ ഗൗരവമേറിയ ഒരു മസ്തിഷ്‌ക അവ്യവസ്ഥയോ നാഡീ അവ്യവസ്ഥയോ ആണ്. കൂടുതൽ ഗൗരവമേറിയ ഈ അവസ്ഥകളുടെ ഫലമാണ് കൺപോളത്തുടിപ്പുകളെങ്കിൽ, മറ്റ് ചില ലക്ഷണങ്ങളോടൊപ്പം ഇത് കാണപ്പെടും. കൺപോളത്തുടിപ്പുകൾക്ക് കാരണമാകുന്ന മസ്തിഷ്‌കത്തിന്റെയോ നാഡികളുടെയോ അവ്യവസ്ഥ ചുവടെ പറയുന്നവയെ ഉൾക്കൊള്ളുന്നുഃ

1. ബെൽസ് പാൾസി (മുഖ പക്ഷവാതം): മുഖത്തിന്റെ ഒരു വശം താഴേക്ക് തൂങ്ങിപ്പോകുന്ന ഒരു അവസ്ഥയാണിത്.

2. ഡിസ്റ്റോണിയഃ അപ്രതീക്ഷിതമായ മാംസപേശികളുടെ കോച്ചിപ്പിടിത്തവും, ബാധിക്കുന്ന ശരീരഭാഗം കോണിപ്പോകുകയോ പിരിഞ്ഞുപോകുകയോ ചെയ്യുന്നത്.

3. സെർവിക്കൽ ഡിസ്റ്റോണിയ (സ്പാസ്‌മോഡിക് ടോർട്ടിക്കോളിസ്): ക്രമരഹിതമായി കഴുത്ത് കോച്ചിപ്പിടിക്കലും അസുഖകരമായ സ്ഥാനങ്ങളിലേക്ക് തല പിരിഞ്ഞുപോകുന്നതും.

4. മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്ഃ ക്ഷീണത്തിന് പുറമെ ചലനപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒരു കേന്ദ്രനാഡീവ്യൂഹ രോഗം.

5. പാർക്കിൻസൻസ് രോഗംഃ വിറയ്ക്കുന്ന അവയവങ്ങൾ, മാംസപേശികളുടെ ദൃഢമാകൽ, സംതുലന പ്രശ്‌നങ്ങൾ, സംസാരിക്കുന്നതിനുള്ള വിഷമം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

6. ടൂറിറ്റ്‌സ് രോഗലക്ഷണം (tourette’s syndrome): അനൈച്ഛികമായ ചലനങ്ങളും മുഖത്തെ തുടിപ്പുകളും.

jhu

കോർണിയയിലെ രോഗനിർണ്ണയം ചെയ്തിട്ടില്ലാത്ത പോറലുകൾ കൺപോളത്തുടിപ്പുകൾക്ക് കാരണമാകാം. കണ്ണിൽ പരിക്കേറ്റിട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ, അപ്പോൾത്തന്നെ നേത്രരോഗവിദഗ്ദനെ കാണുക. കോർണിയയിലുണ്ടാകുന്ന പോറലുകൾക്ക് സ്ഥിരമായ നേത്രവൈകല്യങ്ങൾ സൃഷ്ടിക്കുവാനാകും.

yuuigbuh

എപ്പോഴാണ് കൺപോളത്തുടിപ്പുകൾക്കുവേണ്ടി ഡോക്ടറെ കാണേണ്ടത്?

അടിയന്തിരമായ വൈദ്യചികിത്സ വളരെ അപൂർവ്വമായേ കൺപോളത്തുടിപ്പുകൾക്ക് ആവശ്യമായി വരാറുള്ളൂ. എന്തായാലും, സ്ഥിരമായ കൺപോളവലി മസ്തിഷ്‌കത്തിന്റെയോ നാഡീവ്യവസ്ഥയുടെയോ കൂടുതൽ ഗൗരവമേറിയ അവ്യവസ്ഥയാകാം. ചുവടെ പറയുന്ന ലക്ഷണങ്ങളോടൊപ്പം സ്ഥിരമായ കൺപോളവലി ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടത് വശ്യമാണ്.

1. കണ്ണുകൾക്ക് ചുവപ്പുനിറം, തടിപ്പ്

2. കണ്ടിൽനിന്നും അസാധാരണമായി സ്രവം വരുക

3. മേല്പോള അയഞ്ഞ് തൂങ്ങുക തുടങ്ങിയവ.

4. കണ്ണ് ഓരോ പ്രാവശ്യവും തുടിക്കുമ്പോൾ കൺപോള പൂർണ്ണമായും അടയുകയാണെങ്കിൽ.

5. വളരെ ആഴ്ചകൾ തുടിപ്പ് മാറാതെ നിൽക്കുകയാണെങ്കിൽ

6. തുടിപ്പ് മുഖത്തെ മറ്റ് ഭാഗങ്ങളെ ബാധിക്കാൻ തുടങ്ങുകയാണെങ്കിൽ

hgf

കൺപോളത്തുടിപ്പുകളെ എങ്ങനെയാണ് ചികിത്സിക്കുന്നത്?

ഏതാനും ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോൾ കൺപോളത്തുടിപ്പുകൾ താനേ മാറിപ്പോകും. അങ്ങനെ പോകുന്നില്ലെങ്കിൽ, ഗൗരവമേറിയ കാരണങ്ങളെ കുറയ്ക്കുവാനോ ഇല്ലായ്മ ചെയ്യുവാനോ നിങ്ങൾക്ക് ശ്രമിക്കാം. കൺപോളത്തുടിപ്പിന്റെ ഏറ്റവും പൊതുവായ കാരണങ്ങളാണ് മനഃക്ലേശം, ക്ഷീണം, കഫീൻ എന്നിവ. കൺതുടിപ്പിനെ ലഘുവാക്കാൻ ചുവടെ പറയുന്ന കാര്യങ്ങൾ ശ്രമിക്കേണ്ടതുണ്ട്ഃ

1. വളരെ കുറച്ചുമാത്രം കഫീൻ കുടിക്കുക.

2. മതിയായ ഉറക്കം നേടുക.

3. കൺപ്രതലങ്ങളെ കുറിപ്പില്ലാതെ ഔഷധശാലയിൽനിന്നും ലഭിക്കുന്ന കൃത്രിമ കണ്ണുനീരോ കണ്ണിലൊഴിക്കുന്ന ദ്രാവകമോ കൊണ്ട് അയവുള്ളതാക്കുക.

4. കോച്ചിവലിവ് ആരംഭിക്കുമ്പോൾ കണ്ണുകളിൽ കിഴികൊണ്ട് ചൂടുകൊടുക്കുക

ബിനൈൻ എസൻഷ്യൽ ബ്ലെഫറോസ്പാസത്തെ ചികിത്സിക്കാൻ ചിലപ്പോൾ ബൊട്ടുലൈനം ടോക്‌സിൻ (ബോട്ടോക്‌സ്) ഉപയോഗിച്ചുള്ള കുത്തിവയ്പ് നൽകാറുണ്ട്. കഠിനമായ കോച്ചിവലിവിനെ കുറേ മാസത്തേക്ക് ബോട്ടോക്‌സ് ശാന്തമാക്കും. എങ്കിലും കുത്തിവയ്പിന്റെ ഫലം കുറയുമ്പോൾ, കൂടുതൽ കുത്തിവയ്പ് വേണ്ടിവരാം. കൺപോളകളിലെ ചില മാംസപേശികളെയും നാഡികളെയും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ബിനൈൻ എസൻഷ്യൽ ബ്ലെഫറോസ്പാസത്തിന്റെ കൂടുതൽ ഗൗരവമേറിയ ചികിത്സയ്ക്കായി അവലംബിക്കാറുണ്ട്.

uihuuh

കൺപോളത്തുടിപ്പുകളെ എങ്ങനെ തടയാം?

കൺപോളകളുടെ കോച്ചിവലിവ് കൂടെക്കൂടെ ഉണ്ടാകുകയാണെങ്കിൽ, അവ എപ്പോഴൊക്കെയാണ് ഉണ്ടാകുന്നതെന്ന് എഴുതിവയ്ക്കുക. കഫീൻ, പുകയില, മദ്യം എന്നിവ ഉപയോഗിക്കുന്നതിനെയും, മനഃക്ലേശത്തിന്റെ അളവിനെയും, കൺപോളത്തുടിപ്പ് ഉണ്ടാകുന്നതിന് മുമ്പും അതിനുശേഷവും എത്രത്തോളം ഉറക്കം ലഭിക്കുന്നു എന്നും എഴുതിവയ്ക്കുക. നന്നായി ഉറക്കം ലഭിക്കാത്തപ്പോഴാണ് കൂടുതൽ കോച്ചിവലിവ് ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ, കൺപോളകളിലെ ആയാസത്തെ കുറയ്ക്കുന്നതിനുവേണ്ടിയും കോച്ചിവലിവിനെ കുറയ്ക്കുന്നതിനുമായി അര മണിക്കൂർ മുതൽ ഒരു മണിക്കൂർവരെ നേരത്തേ ഉറങ്ങുക.

Read more about: health tips ആരോഗ്യം
English summary

കൺപോളത്തുടിപ്പ്ഃ കാരണങ്ങളും പ്രതിവിധികളും

Most common eyelid twitches are harmless, and do not affect your vision. However, there are some neurological problems that can make eyelid muscles contract
X
Desktop Bottom Promotion