For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കയില്‍ കരുത്തുററ പുരുഷനാകാന്‍

കിടക്കയില്‍ കരുത്തുററ പുരുഷനാകാന്‍

|

കിടപ്പറയില്‍ തന്റെ കഴിവു തെളിയിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. എന്നാല്‍ ചിലര്‍ക്കെങ്കിലും സെക്‌സ് പരാജയമായി മാറാറുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് സെക്‌സ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നതും വ്യക്തം.

ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സെക്‌സ് മൂഡില്ലാതിരിയ്ക്കുക തുടങ്ങിയ പല സെക്‌സ് പ്രശ്‌നങ്ങളും പുരുഷന്മാര്‍ക്കുണ്ടാകാറുണ്ട്. ഇതിനെല്ലാം ഒന്നല്ലെങ്കില്‍ മറ്റു കാരണങ്ങളുമുണ്ടാകും. ശാരീരിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ പലതും.

പുരുഷന്റെ കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ബേസിക് ടിപ്‌സുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, തികച്ചും പ്രകൃതിദത്ത വഴികള്‍. ദോഷങ്ങള്‍ വരുത്താത്തവയും.

ആക്ടീവായിരിയ്ക്കുക

ആക്ടീവായിരിയ്ക്കുക

ആക്ടീവായിരിയ്ക്കുകയെന്നതാണ് ഒരു വഴി. പ്രത്യേകിച്ചും കാര്‍ഡിയോ വ്യായാമങ്ങള്‍. 30 മിനിറ്റു നേരം ഓടുകയോ നീന്തുകയോ ചെയ്യാം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിലെ രക്തപ്രവാഹം സെക്‌സ് എനര്‍ജിയ്ക്ക് ഏറെ അത്യാവശ്യമാണ്. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. സവാള, വെളുത്തുള്ളി എന്നിവ നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്നവയാണ്. ഇതുപോലെ പൊട്ടാസ്യം സമ്പുഷ്ടമായ പഴം ബിപി കുറയ്ക്കാനും ഇതു വഴി സെക്‌സ് ജീവിതത്തിനും സഹായിക്കുന്നു. മുളക്, കുരുമുളക് എന്നിവയും നല്ലതു തന്നെയാണ്. ഹൈപ്പര്‍ ടെന്‍ഷനും ജ്വലനവും കുറച്ച് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതും നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സെക്‌സ് കഴിവു മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നവയാണ്. അവോക്കാഡോ, ഒലീവ് ഓയില്‍, സാല്‍മണ്‍, ട്യൂണ എന്നിവ നല്ലതാണ്. വൈറ്റമിന്‍ ബി 1 പോര്‍ക്ക്, പീനട്‌സ്, കിഡ്‌നി ബീന്‍സ് എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്രെയിനില്‍ നിന്നും പെനിസിലേയ്ക്ക് സിഗ്നലുകള്‍ നല്‍കാന്‍ ഏറെ നല്ലതാണ്. ഇതുപോലെ മുട്ടയിലെ പോഷകങ്ങള്‍ പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനും സ്‌ട്രെസ് കുറയ്ക്കാനും നല്ലതാണ്. ഇതും സെക്‌സ് ജീവിതത്തിനു സഹായിക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ.് സ്‌ട്രെസ് ഹാര്‍ട്ട് റേറ്റും ബിപിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ഇത് സെക്‌സിന് ദോഷം വരുത്തും. സ്‌ട്രെസ് ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കുക മാത്രമല്ല, സെക്‌സ് മൂഡു നശിപ്പിയ്ക്കുകയും ചെയ്യുന്നു. സ്‌ട്രെസില്‍ നിന്നും മോചനം നേടുക.

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍ സെക്‌സിന്റെ കാര്യത്തില്‍ വില്ലനാണ്. അല്‍പം റെഡ് വൈന്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ അമിതമായ മദ്യപാനം സെക്‌സിനു വില്ലനാകുകയും ചെയ്യും. സെക്‌സിനു ദോഷം ചെയ്യുമെന്നു മാത്രമല്ല, വന്ധ്യത അടക്കമുളള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. ഇത് മെലാട്ടനിന്‍ ഉല്‍പാദനത്തെ സഹായിക്കും. ഇത് സെക്‌സ് താല്‍പര്യവും സെക്‌സ് കരുത്തുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതുമാണ്.

മിതമായ രീതിയിലെ സ്വയംഭോഗം

മിതമായ രീതിയിലെ സ്വയംഭോഗം

മിതമായ രീതിയിലെ സ്വയംഭോഗം കിടക്കയില്‍ നീണ്ട സമയം പിടിച്ചു നില്‍ക്കാന്‍ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യകരവും മിതവുമാകണം. അല്ലെങ്കില്‍ പല ദോഷങ്ങളുമുണ്ടാകും.

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തത് കിടപ്പറയിലെ പുരുഷപ്രകടനം മോശമാക്കുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു.

മധുരം

മധുരം

മധുരം കൂടുതല്‍ കഴിയ്ക്കുന്നത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ കുറയ്ക്കും. ഇതും കിടക്കയിലെ പ്രകടനത്തെ ബാധിയ്ക്കുന്ന ഒന്നാണ്.മധുരം കുറയ്ക്കുക. പ്രത്യേകിച്ചും പഞ്ചസാര പോലെയുള്ള കൃത്രിമ മധുരങ്ങള്‍

സെക്‌സിലെ നീണ്ട ഇടവേള

സെക്‌സിലെ നീണ്ട ഇടവേള

സെക്‌സിലെ നീണ്ട ഇടവേള കിടപ്പറയിലെ പരാജയത്തിന്റെ മറ്റൊരു കാരണമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള സെക്‌സ് നല്ല സെക്‌സ് ജീവിതത്തിനും സഹായകമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍, എണ്ണ എന്നിവയെല്ലാം സെക്‌സ് കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കും. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്. 20 മില്ലി എക്‌സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയാണ് മറ്റൊന്ന്. ഇതിലടങ്ങിയിട്ടുള്ള സിങ്ക് ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നു. മറ്റ് പോഷകങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായകമാണ്ലൈംഗിക ഉണര്‍വ്വിന് സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ ധാരാളം നാരുകള്‍ ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ലൈംഗിക ഉണര്‍വ്വിനും സഹായിക്കും.

വെള്ളം

വെള്ളം

വെള്ളം സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണ്. വെള്ളംകുടി കുറയുന്നത് പല തരത്തിലും സെക്‌സ് ജീവിതത്തെ ബാധിയ്ക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലുംവെള്ളം കുറയുമ്പോള്‍ ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുംദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നുപുരുഷന്മാരില്‍ രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുക. കാപ്പി, സോഡ എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ജലാംശം കൂടുതല്‍ കുറയ്ക്കുന്നവയാണ്.

English summary

Ways To Improve Sexual Performance

Ways To Improve Sexual Performance, Read more to know about,
X
Desktop Bottom Promotion