TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വന്ധ്യകരണ ശസ്ത്രക്രിയ ; നിങ്ങള്‍ അറിയേണ്ടതെല്ലാം
സ്ത്രീകളില്‍ വന്ധ്യംകരണം നടത്താന്‍ വേണ്ട ശസ്ത്രക്രിയ വഴികള്‍ എന്തൊക്കെയെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാമായിരിക്കും. വ്യക്തമായി പറഞ്ഞാല്‍ കുഞ്ഞിന് ജന്മം നല്കാന് സാധിക്കാത്ത വിധത്തിലേക്ക് സ്ത്രീയെ എത്തിക്കാനുള്ള വഴികള്‍ പലര്‍ക്കും നന്നായി അറിയാം. ബീജം നല്കുന്ന വ്യക്തിയില്‍ വന്ധ്യംകരണം നടത്താനും വഴികളുണ്ട്.
വന്ധ്യംകരണം നടത്താനുള്ള ഫലപ്രദമായി വഴി ദശകങ്ങളായി നമുക്ക് ചുറ്റിലുമുണ്ടെങ്കിലും അതിനെ കുറിച്ച് വ്യക്തമായി പലര്‍ക്കും ധാരണയില്ല. വന്ധ്യംകരണ ശസ്ത്രക്രിയയാണ് ഇത്. ഇതെന്താണെന്ന് വിശദമായി തന്നെ നമുക്ക് നോക്കാം...ചെറിയ അളവിലുള്ള ശസ്ത്രക്രീയയാണ് ഇത്. ഈ ശസ്ത്രക്രിയയിലൂടെ വ്യക്തിയിലെ ബീജം വിസര്‍ജിക്കുന്ന അവസ്ഥ ഇല്ലാതെയാക്കുന്നു.
വൃഷണത്തിലേക്ക് ബീജം എത്തുന്ന വഴികളെല്ലാം ബ്ലോക്ക് ചെയ്ത് സ്റ്റിച്ച് ചെയ്ത് വയ്ക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. വൃഷ്ണ സഞ്ചിയും മുറിച്ച് സ്റ്റിച്ച് ചെയ്തു വയ്ക്കുന്നു. 1974 വരെ പിന്തുടര്ന്നു വന്നിരുന്ന വഴി ഇതായിരുന്നു. എന്നാല്‍ ചൈനീസ് സര്ജന് ഒരു പുതിയ വഴി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കത്തി ഉപയോഗിക്കാതെയുള്ള വന്ധ്യംകരണമായിരുന്നു അത്.
മൂത്രതാരത്തിലേക്ക് ബീജത്തെ വൃഷ്ണത്തില്‍ നിന്നും എത്തിക്കുന്ന കുഴലിലേക്ക് ചര്‍മത്തില്‍ ചെറിയ ദ്വാരമിട്ട് ഇറങ്ങി ചെന്ന് വന്ധ്യംകരണം നടത്തുന്ന രീതിയാണ് ഇത്. ഇതിന് സ്റ്റിച്ചുകളിടേണ്ടി വരുന്നില്ല. ആ ചെറിയ ദ്വാരം തനിയെ ഇല്ലാതെയാവുന്നു. നേരിയ വേദനയും, ബ്ലീഡിങ്ങും മാത്രമെ സൃഷ്ടിക്കുന്നുള്ളു എന്നതിനാല്‍ ഈ രീതിയാണ് കഴിഞ്ഞ നാല് ദശകങ്ങളായി പിന്തുടര്ന്നു പോരുന്നത്.
വന്ധ്യംകരണ ശസ്ത്രക്രിയയെ കുറിച്ചുള്ള വസ്തുതകള്‍
ഒരു വലിയ ശസ്ത്രക്രിയയല്ല വന്ധ്യംകരണ ശസ്ത്രക്രീയ. 15 മുതല്‍ 30 മിനിറ്റ് സമയം വരെ ഇതിന് മതിയാകും. ഒരു ഡോക്ടറിന്റെ ക്ലിനിക്കില്‍ വെച്ച് ഇത് ചെയ്യാനാകും. യൂറോളജിസ്റ്റ് അനസ്തേഷ്യയുടെ സഹായത്തോടെയാണ് വന്ധ്യംകരണ ശസ്ത്രക്രീയ നടത്തുന്നത്.
വന്ധ്യംകരണത്തിന്റെ ഫലം പെട്ടെന്നില്ല
വന്ധ്യംകരണം നടത്തി കഴിഞ്ഞ് ഉടനെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍ പങ്കാളിയില്‍ ഇത് ഗര്‍ഭധാരണത്തിന് വഴി വയ്ക്കും. സാധ്യമായ ബീജം വന്ധ്യംകരണ ശസ്ത്രക്രീയ കഴിഞ്ഞിട്ടും ശരീരത്തില്‍ ഉണ്ടാകും. ഇതാണ് ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നത്. വന്ധ്യംകരണ ശസ്ത്രക്രീയയ്ക്ക് ശേഷം രണ്ട് മാസത്തിന് ശേഷം ബീജത്തിന്റെ അളവ് പരിശോധിക്കണം.
പരിശോധനയില്‍ ബീജത്തിന്റെ അളവ് പൂജ്യം എന്ന് കണ്ടത്തെുന്നതു വരെ ഗര്‍ഭനിരോധന മുന്‍കരുതലുകള്‍ നിങ്ങള്‍ സ്വീകരിക്കണം. ബീജത്തിന്റെ അളവ് പൂജ്യത്തിലേക്ക് എത്തിയാല്‍ ജീവിതത്തില്‍ പിന്നീട് നിങ്ങള്‍ക്ക് ഗര്‍ഭ നിരോധന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതില്ല.
ബീജത്തിന്റെ ഉത്പാദനത്തെ ബാധിക്കില്ല
വന്ധ്യംകരണ ശസ്ത്രക്രീയ ഒരിക്കലും ബീജത്തിന്റെ ഉത്പാദനം ഇല്ലാതെയാക്കുന്നില്ല. നമ്മുടെ ശരീരം ദൈന്യംദിന ജോലി പോലെ ബീജോത്പാദനം തുടരുന്നു. ഈ ബീജത്തെ ബ്ലോക്ക് ചെയ്യുകയാണ് വന്ധ്യംകരണത്തിലൂടെ നമ്മള് ചെയ്യുന്നത്. എത്രനാള്‍ ബ്ലോക്ക് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്ര നാളും ചെയ്യാനാവുന്നു.
എല്ലാ ബീജവും എങ്ങോട്ട് പോകുന്നു എന്നാണോ?
ബീജം സാധാരണ പോലെ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ വന്ധ്യംകരണത്തിലൂടെ നമ്മള് അതിനെ വിസര്‍ജനത്തില്‍ നിന്നും ബ്ലോക്ക് ചെയ്യുന്നു. അപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജമെല്ലാം എങ്ങോട്ടേക്ക് പോകുന്നു എന്ന സംശയം നിങ്ങള്‍ക്കുള്ളില്‍ ഉടലെടുത്തേക്കാം. ശരീരം ആ ബീജത്തെ ആഗീരണം ചെയ്യുന്നു. ഈ നിര്‍മാണ-ആഗീരണ പ്രവര്‍ത്തനം നമ്മുടെ ശരീരം ചെയ്തു പോകുന്നു.
ലൈംഗീക ത്വരയെ വളര്‍ത്തുന്ന ടെസ്റ്റോസ്റ്റെറെന്റെ ഉത്ദാപനം വന്ധ്യംകരണത്തിലൂടെ കുറയും എന്ന തെറ്റായ ധാരണയും പലര്‍ക്കിടയിലുമുണ്ട്. എന്നാല്‍ വന്ധ്യംകരണം ലൈംഗീകത ആസ്വദിക്കുന്നതിനെ ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് വാസ്തവം. ലിംഗോദ്ധാരണമെല്ലാം വന്ധ്യംകരണത്തിന് ശേഷവും സാധാരണ പോലെ തന്നെ നടക്കും.
വന്ധ്യംകരണവും ലൈംഗീകതയിലുടെ പകരുന്ന രോഗങ്ങളും
ലൈംഗീകതയിലൂടെ പകരുന്ന രോഗങ്ങളും വന്ധ്യംകരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബീജ വിസര്‍ജനം ഇല്ലാതാക്കുക മാത്രമാണ് വന്ധ്യംകരണത്തിലൂടെ ചെയ്യുന്നത്. വന്ധ്യംകരണത്തിന് ശേഷവും ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് വഴി പകരുന്ന രോഗങ്ങള്‍ നിങ്ങളിലേക്ക് പകര്‍ന്നേക്കാം. അല്ലെങ്കില്‍ നിങ്ങളില്‍ നിന്നും പങ്കാളിയിലേക്ക് പകര്‍ന്നേക്കാം.
വന്ധ്യംകരണത്തിനൊരു റിവേഴ്സ് സ്വീപ്പും ആവാം
മനസിലായില്ലേ? വന്ധ്യംകരണം വേണ്ട, കുഞ്ഞുങ്ങള്‍ വേണം നിങ്ങള്‍ക്ക് എന്നാണ് എങ്കില്‍ അതിനും വഴിയുണ്ട്. ശാസ്ത്രീയമായി വന്ധ്യംകരണത്തില്‍ നിന്നും പിന്‍വാങ്ങുക എന്നത് സാധ്യമാണ്. ബീജോത്പാദനം നിന്നിട്ടില്ലെങ്കില്‍ വന്ധ്യംകരണത്തിലൂടെ ബ്ലോക്ക് ചെയ്ത പാതകളെല്ലാം തുറന്നിട്ടുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിലേക്ക് അത് വഴിവയ്ക്കും. വന്ധ്യംകരണം പിന്‍വലിച്ച് മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ തന്നെ പങ്കാളി ഗര്‍ഭം ധരിച്ചു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും ശാസ്ത്ര ലോകത്തിന്റെ പക്കലുണ്ട്.
റിസ്ക് കുറവ്
വന്ധ്യംകരണ ശസ്ത്രക്രീയ മറ്റ് ശസ്ത്രക്രീയകളേക്കാള് റിസ്ക് കുറഞ്ഞതാണ് എന്നതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. എന്നാല്‍ വന്ധ്യംകരണത്തിനായി മുറിച്ച ശരീര ഭാഗത്ത് തടിപ്പ്, ചതിവ് എന്നിവയും കാണപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. മറ്റ് ചില കേസുകളില്‍ വൃഷ്ണ സഞ്ചിയില്‍ ഇന്ഫെക്ഷന്, ബീജം എത്തിക്കുന്ന കുഴലുകളിലെ ചോര്‍ച്ച എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ ഇവയെല്ലാം അപൂര്‍വമായി മാത്രം സംഭവിക്കുന്നവയാണ്.
വന്ധ്യംകരണത്തിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ വ്യക്തിക്ക് സാധാരണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്താം. രണ്ട് മൂന്ന് ദിവസത്തെ ഇടവേള മാത്രം തൊഴിലിടത്തില്‍ നിന്നും എടുത്താലും മതിയാകും.
വന്ധ്യംകരണത്തിന് പോക്കറ്റ് കാലിയാവില്ല
വന്ധ്യംകരണം നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്നതാണോ എന്ന സംശയവും നിങ്ങളെ അലട്ടുന്നുണ്ടാവും. എന്നാല്‍ സാമ്പത്തികമായി വലിയ പണച്ചിലവ് ഇതിന് വരുന്നില്ല. ജനന നിയന്ത്രണത്തിന് നിങ്ങള്‍ ഓരോ തവണയും പരീക്ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ക്ക് ചിലവാകുന്ന തുകയ്ക്കൊപ്പമേ വന്ധ്യംകരണത്തിന് വേണ്ട തുകയും വരുന്നുള്ളു. സ്ത്രീകളില്‍ നടത്തുന്ന ട്യൂബല്‍ ലിറ്റിഗേഷനേക്കാല് പണച്ചിലവ് കുറഞ്ഞതുമാണ് ഇത്.
നല്ല ആരോഗ്യത്തിനും
വന്ധ്യംകരണമാണ് സുരക്ഷിതമായ വഴി. ജനന നിയന്ത്രണത്തിനുള്ള ഫലപ്രദമായ വഴിയും. ആയിരത്തില്‍ ഒന്നോ രണ്ടോ ദമ്പതികളില്‍ മാത്രമാണ് വന്ധ്യംകരണത്തിന് ശേഷം ഗര്‍ഭധാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഡോക്ടറുടെ ഓഫീസില്‍ വെച്ചോ, ശസ്ത്രക്രീയാ കേന്ദ്രത്തില്‍ വെച്ചോ വന്ധ്യംകരണം നടത്തുന്നു. 30 മിനിറ്റ് മാത്രമാണ് ഇതിന് വേണ്ടിവരുന്നത്. ബോധം കെടുത്താതെയാകും ശസ്ത്രക്രീയ. വൃഷ്ണസഞ്ചിയെ മരവിപ്പിച്ചായിരിക്കും ശസ്ത്രക്രീയ. വൃഷ്ണ സഞ്ചിയില്‍ ചെറിയ ദ്വാരമിട്ട് ബീജം സഞ്ചരിക്കുന്ന വഴികളിലേക്ക് എത്തുന്നു. ഇതില്‍ ചെറിയ ഭാഗം നീക്കം ചെയ്യപ്പെടുന്നു. വൃഷ്ണത്തിന്റെ മറുഭാഗത്തും ഇത് തന്നെ ഡോക്ടര്‍ ആവര്‍ത്തിക്കുന്നു.
ശസ്ത്രക്രീയയ്ക്ക് എങ്ങിനെ ഒരുങ്ങാം
ശസ്ത്രക്രീയയുടെ സമയത്ത് ലോക്ക്സ്ട്രാപ്പ് കയ്യില്‍ കരുതുക. ജനനേന്ദ്രിയം വൃത്തിയായി ഇരിക്കുകയാണെന്നും ഉറപ്പു വരുത്തുക. ശസ്ത്രക്രീയയ്ക്ക് മുന്‍പ് ജനനേന്ദ്രിയം എങ്ങിനെ വൃത്തിയായി വയ്ക്കണം എന്നത് സംബന്ധിച്ച് ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
ശസ്ത്രക്രീയയ്ക്ക് ശേഷം പ്രതീക്ഷിക്കേണ്ടത്?
ശസ്ത്രക്രീയ നടത്തിയ ഭാഗത്ത് തടിപ്പും, ചതവ് പോലെയും ചെറിയ വേദനയും അനുഭവപ്പെടും. ഈ ചതവും തടിപ്പുമെല്ലാം ഒരു രണ്ട് ആഴ്ചത്തെ ഇടവേളയില്‍ അപ്രത്യക്ഷമാകും. ശസ്ത്രക്രീയയ്ക്ക് ശേഷം പാലിക്കാന്‍ ഡോക്ടര്‍ നിങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കും. അത് ഇവയായിരിക്കും;
വൃഷ്ണത്തെ താങ്ങി ജോക്ക് സ്ട്രാപ്പ്, ഇറുങ്ങിയ പാന്റീസ് എന്നിവ ഉപയോഗിക്കണം
വേദനയും തടിപ്പും ഇല്ലാതാക്കാന്‍ ഐസ് പാക്ക് ഉപയോഗിക്കാം.
നല്ല വിശ്രമം വേണം
ഭാരപ്പെട്ട ജോലികളില്‍ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നില്ക്കുക.
മരുന്ന് കഴിക്കുന്നത്?
ആസ്പ്രിന്‍, കെടോപ്രോഫെന്,നാപ്രോക്സെന് എന്നീ മരുന്നുകള്‍ വന്ധ്യംകരണം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് കഴിക്കരുത്. ഇത് ബ്ലീഡിങ്ങ് കൂട്ടിയേക്കാം.
ജോലിയിലേക്ക് എപ്പോള്‍ മടങ്ങി പോകാം?
ഡെസ്ക് ജോബ് ആണ് നിങ്ങളുടേത് എങ്കില്‍ ഏതാനും ദിവസത്തിനുള്ളില്‍ ജോലിയിലേക്ക് മടങ്ങാം. ശാരീരിക അധ്വാനം ആവശ്യമായ ജോലിയാണ് എങ്കില്‍ ഡോക്ടറോട് സംസാരിച്ചതിന് ശേഷം അക്കാര്യത്തില്‍ തീരുമാനത്തിലെത്തുക.
വന്ധ്യംകരണം പെട്ടെന്ന് ഫലം കാണുമോ?
ഇല്ല. 15 മുതല്‍ 20 തവണ വരെ നിങ്ങള്‍ ബീജ വിസര്‍ജനം നടത്തണം. ബീജം പൂര്‍ണമായും ഇല്ലാതെയാവാന്‍ മൂന്ന് മാസ സമയം എങ്കിലും നല്‍കണം. അതിനാല്‍ ജനന നിയന്ത്രണ മുന്‍കരുതലുകള്‍ ഈ നാളുകളില്‍ സ്വീകരിക്കണം.