For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് തരത്തിലുള്ള തലവേദനകളും ചികിത്സാവിധികളും

|

തലവേദനയുടെ അസ്വസ്ഥവും ശ്രദ്ധയെ വഴിതെറ്റിക്കുന്നതുമായ വേദന നമ്മിൽ പലർക്കും അനുഭവമുള്ളതായിരിക്കും. ശരീരവുമായി ബന്ധപ്പെട്ട അസുഖങ്ങളോ അലർജികളോ പോലെയുള്ള എന്തെങ്കിലും തലവേദനയ്ക്ക് കാരണമാകുന്നില്ല. തലയുടെ അവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനയാണ് തലവേദന. ഇത്തരം തലവേദനകൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതോ (episodic) സ്ഥിരമായി ഉണ്ടാകുന്നതോ (chronic) ആകാം.

എപ്പോഴെങ്കിലുമൊരിക്കൽ ഉണ്ടാകുന്ന തലവേദനയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന. അര മണിക്കൂർ മുതൽ ഏതാനും മണിക്കൂറുകൾ ഇവ നിലനിൽക്കാം. സ്ഥിര തലവേദന പേരുപോലെതന്നെ കൂടുതൽ സ്ഥിരമായി നിലനിൽക്കുന്നതാണ്. മാസത്തിൽ മിക്ക ദിവസങ്ങളിലും ഈ ഇനത്തിലുള്ള തലവേദന ഉണ്ടാകുകയും വന്നുകഴിഞ്ഞാൽ ദിവസങ്ങളോളം നിലനിൽക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ നല്ലൊരു വേദന നിയന്ത്രണ പദ്ധതിയുടെ ആവശ്യമുണ്ട്.

1. മാനസ്സിക പിരിമുറുക്കംകൊണ്ടുള്ള തലവേദന (tension headache)

പിരിമുറുക്കം കാരണമായുള്ള തലവേദനയാണെങ്കിൽ, തല മുഴുവനും വേദനയുടെ വിരസമായ ഒരു അനുഭവമായിരിക്കും ഉണ്ടാകുക. ഞരമ്പുകളുടെ തുടിപ്പ് ഉണ്ടാകുകയില്ല. നെറ്റി, ശിരോചർമ്മം, ചുമലിലെ പേശികൾ, കഴുത്തിനുചുറ്റും തുടങ്ങിയ ഭാഗങ്ങളിൽ മാർദ്ദവമോ, അലർജിയോ ഉണ്ടാകാം. മനഃക്ലേശം കാരണമായി ഉണ്ടാകുന്ന പിരിമുറുക്ക തലവേദന ആർക്കുവേണമോ വരാം.

ഈ ലക്ഷണങ്ങളിൽനിന്ന് ആശ്വാസം നൽകുവാൻ കുറിപ്പടിയില്ലാതെ സാധാരണ ലഭിക്കുന്ന വേദനസംഹാരികൾക്ക് കഴിയും. ആസ്പിരിൻ, ഇബൂപ്രോഫൻ (ibuprofen), നാപ്രോക്‌സൻ (naproxen) എന്നിവ അത്തരത്തിൽ ആശ്വസം നൽകുന്നവയാണ്. കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന ഇത്തരം വേദനസംഹാരികളിൽനിന്ന് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ, ഡോക്ടർ മറ്റ് മരുന്നുകൾ നിർദ്ദേശിക്കും. ഇൻഡോമെതാസിൻ (indomethacin), മെലോക്‌സിക്കം (meloxicam), കെറ്റൊറോളാക് (ketorolac) തുടങ്ങിയവ അത്തരത്തിലുള്ള മരുന്നുകളാണ്. പിരിമുറുക്ക തലവേദന സ്ഥിര തലവേദനയായി മാറുകയാണെങ്കിൽ, അതിനുള്ള കാരണങ്ങളെ കണ്ടെത്താൻ വ്യത്യസ്തമായ പ്രതിവിധികൾ നിർദ്ദേശിക്കപ്പെടും.

2. ആവർത്തന തലവേദനകൾ (cluster headaches)

തീവ്രവും കുത്തിക്കുത്തിയുള്ളതുമായ തലവേദനകളാണ് സംഘമായി ഉണ്ടാകുന്ന ആവർത്തന തലവേദനകൾ അഥവാ ക്ലസ്റ്റർ തലവേദനകൾ. ഒരു കണ്ണിന് ചുറ്റുമായോ അതിന് പിന്നിലായോ ആണ് ഈ തലവേദന ഉണ്ടാകുന്നത്. അതുമല്ലെങ്കിൽ മുഖത്തിന്റെ ഒരു വശത്തായി ഉണ്ടാകാം. ചിലപ്പോൾ തലവേദന അനുഭവപ്പെടുന്ന ഭാഗത്ത് തടിപ്പ്, ചുവപ്പ്, വിയർപ്പ് എന്നിവ പ്രത്യക്ഷപ്പെടാം. മൂക്കടപ്പ്, കണ്ണുനീർ പൊടിയുക തുടങ്ങിയവയും തലവേദനയുടെ അതേ വശത്ത് ഉണ്ടാകാം.

ശ്രേണിയായാണ് ഈ തലവേദനകൾ ഉടലെടുക്കുന്നത്. ഇതിൽ ഒരോ തലവേദനയും 15 മിനിറ്റുമുതൽ 3 മണിക്കൂറോളം നിലനിൽക്കാം. ചിലർക്ക് ഒന്ന് മുതൽ നാല് തലവേദനകൾ ദിവസത്തിൽ ഒരേസമയം ഒരു ആവർത്തനത്തിൽ ഉണ്ടാകാറുണ്ട്. ഒരെണ്ണം പരിഹരിക്കപ്പെടുമ്പോൾ അടുത്തത് പ്രത്യക്ഷപ്പെടുന്നു.

ദിവസവും എന്ന രീതിയിൽ ആവർത്തന തലവേദനകൾ മാസങ്ങളോളം നിലനിൽക്കാം. ആവർത്തന തലവേദനയുടെ മാസങ്ങളിൽ വ്യക്തികൾക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. വസന്തകാലത്തും മഴക്കാലത്തുമാണ് ഇത്തരം തലവേദനങ്ങൾ പരക്കെ കാണപ്പെടുന്നത്. സ്ത്രീകളെ അപേക്ഷിച്ച് സാധാരണ ആണുങ്ങളിൽ ഇത് മൂന്നിരട്ടിയാണ്.

ആവർത്തന തലവേദനകൾക്ക് എന്താണ് കാരണമാകുന്നതെന്ന് ഡോക്ടർമാർക്ക് തീർച്ചയില്ലെങ്കിലും ഇതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ രീതികൾ അവർക്കുണ്ട്. ഓക്‌സിജൻ തെറാപ്പി, വായിലോ മൂക്കിലോ ഉപയോഗിക്കുന്ന സ്‌പ്രേ അതുമല്ലെങ്കിൽ ലോക്കൽ അനസ്തീഷ്യ (ലൈഡോകെയ്ൻ) എന്നിവ വേദനയിൽനിന്ന് ആശ്വാസം നൽകുന്നതിനുവേണ്ടി ഡോക്ടർമാർ അവലംബിക്കും.

രോഗനിർണ്ണയത്തിനുശേഷം വരാതിരിക്കാനുള്ള നടപടികൾ ഡോക്ടർ കൈക്കൊള്ളും. കോർട്ടികോ സ്റ്റെറോയ്ഡുകൾ, മെലാറ്റോനിൻ, ടോപ്പിറാമെയ്റ്റ് (ടോപാമാക്‌സ്), കാൽസ്യം ചാനൽ ബ്ലോക്കറുകൾ തുടങ്ങിയവ ആവർത്തന തലവേദനകളെ ഒഴിവാക്കിനിറുത്തുവാൻ സഹായിക്കും.

3. ചെന്നിക്കുത്ത് (migraine)

തലയിൽ വളരെ ആഴത്തിൽ കുത്തിക്കുത്തിയുള്ള വേദനയുണ്ടാക്കുന്ന തീവ്രമായി തുടിപ്പുണ്ടാക്കുകയും ചെയ്യുന്ന വേദനയാണ് മൈഗ്രെയ്ൻ എന്ന ചെന്നിക്കുത്ത്. നാല് ദിവസംവരെ ഈ വേദന നിലകൊള്ളാം. ദിനചര്യകളെ നടത്തുന്നതിനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തുന്നു. തുടിപ്പുണ്ടാക്കുന്നതാണ് മൈഗ്രെയ്ൻ, മാത്രമല്ല ഒരു വശത്തായിട്ടാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. വെളിച്ചത്തോടും ശബ്ദത്തോടും മൈഗ്രെയ്ൻ ഉള്ളവർക്ക് വിമുഖതയുണ്ടായിരിക്കും. ഓക്കാനവും ഛർദ്ദിയും സാധാരണയായി ഇതോടൊപ്പം കാണപ്പെടുന്നു.

മൈഗ്രയ്ൻ ചിലപ്പോൾ ദൃശ്യവൈകല്യങ്ങൾക്ക് കാരണമാകും. തലവേദന തുടങ്ങുന്നതിന് മുമ്പ് അഞ്ചിൽ ഒരാൾക്കെങ്കിലും ഈ ലക്ഷണം ഉണ്ടാകും. ഔറ (aura) എന്ന് വിളിക്കപ്പെടുന്ന ഈ ലക്ഷണം കാരണം, മിന്നിമറയുന്ന വെളിച്ചം, മങ്ങിയ വെളിച്ചം, വളഞ്ഞുപുളഞ്ഞ രേഖകൾ, നക്ഷത്രങ്ങൾ, അന്ധബിന്ദുക്കൾ തുടങ്ങിയവ ഇവർ കാണുന്നു.

ഒരു കൈയിലോ മുഖത്തിന്റെ ഒരു വശത്തോ തുടിപ്പ് അനുഭവപ്പെടുന്നതും സംസാരിക്കാൻ വിഷമമുണ്ടാകുന്നതും ഔറയുടെ ലക്ഷണമാണ്. ചിലപ്പോൾ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണം മൈഗ്രെയ്‌ന്റെ ലക്ഷണംപോലെയിരിക്കാം. അതുകൊണ്ട് ഇതിലേതെങ്കിലും ലക്ഷണം ഉണ്ടാകുകയാണെങ്കിൽ അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്.

ആണുങ്ങളെക്കാളും മൂന്നിരട്ടി സാദ്ധ്യതയാണ് സ്ത്രീകളിൽ മൈഗ്രെയ്‌നിനുള്ളത്. മാനസ്സികാഘാതത്തെത്തുടർന്നുള്ള മനഃക്ലേശ അവ്യവസ്ഥ അനുഭവിക്കുന്ന വ്യക്തികളിൽ മൈഗ്രെയ്‌നിന്റെ ഭയാശങ്ക വളരെ കൂടുതലാണ്. നിദ്രാതടസ്സം, നിർജ്ജലീകരണം, ഭക്ഷണം വിട്ടുകളയൽ, ചില ഭക്ഷണങ്ങൾ, ഹോർമോണിലെ വൈവിധ്യങ്ങൾ, രാസപദാർത്ഥങ്ങൾക്ക് വെളിപ്പെളിപ്പെടൽ തുടങ്ങിയവ മൈഗ്രെയ്‌നിനെ ഉടലെടുപ്പിക്കുന്ന സാധാരണ കാരണങ്ങളാണ്.

ഈ വേദന പിടിപെടുമ്പോൾ കുറിപ്പടിയില്ലാതെ ലഭിക്കുന്ന വേദനസംഹാരികൾ വേദന കുറയ്ക്കുകയില്ല. അപ്പോൾ ഡോക്ടർമാർ ട്രിപ്റ്റനുകൾ നിർദ്ദേശിക്കും. നീർവീക്കത്തെ കുറച്ച് മസ്തിഷ്‌കത്തിലേക്ക് രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുന്ന മരുന്നുകളാണ് ട്രിപ്റ്റനുകൾ. നാസാദ്വാര സ്‌പ്രെകളായും, ഗുളികകളായും, കുത്തിവയ്പ് മരുന്നുകളായും ഇവ കാണപ്പെടുന്നു. സുമട്രിപ്റ്റൻ (ഐമിട്രെക്‌സ്), റിസാട്രിപ്റ്റൻ (മാക്‌സാൾട്ട്), റിസാട്രിപ്റ്റൻ (അക്‌സേർട്ട്) എന്നിവ ഈ ഇനത്തിൽ വളരെയധികം പ്രചാരത്തിലുള്ളവയാണ്.

അടിഞ്ഞുകൂടി സൈനസിൽ സമ്മർദ്ദമുണ്ടാക്കുന്ന ശ്ലേഷ്മത്തിന്റെ കട്ടികുറച്ചുകൊണ്ടാണ് സൈനസ് തലവേദനകളെ ചികിത്സിക്കുന്നത്. നാസാദ്വാരങ്ങളിൽ പ്രയോഗിക്കുന്ന സ്‌പ്രെ, കുറിപ്പടിയില്ലാതെ ലഭിക്കുന്ന മൂക്കടപ്പ് പ്രതിരോധകൗഷധങ്ങളായ ഫെനിലെഫ്രൈൻ (സുഡാഫെഡ് പി.ഇ), അതുമല്ലെങ്കിൽ സെറ്റിറൈസിൻ പോലെയുള്ള ആന്റിഹിസ്റ്റമിനുകൾ ഇതിന് സഹായകമാണ്.

സൈനസ് തലവേദന ചിലപ്പോൾ സൈനസ് രോഗബാധയുടെ ലക്ഷണവുമാകാം. അങ്ങനെയെങ്കിൽ രോഗബാധയെ ഒഴിവാക്കുവാനും തലവേദനയിൽനിന്നും മറ്റ് രോഗലക്ഷണങ്ങളിൽനിന്നും ആശ്വസം ലഭിക്കുന്നതിനും ഡോക്ടർ ആന്റീബയോട്ടിക്കുകൾ നിർദ്ദേശിക്കും.

5. ഹോർമോൺ തലവേദനകൾ

ഹോർമോണിലുള്ള വൈവിധ്യങ്ങളാൽ സ്ത്രീകൾ പൊതുവെ തലവേദനകൾ അനുഭവിക്കുന്നു. ആർത്തവം, ജനന നിയന്ത്രണ ഗുളികകൾ, ഗർഭാവസ്ഥ തുടങ്ങിയവ ഈസ്ട്രജന്റെ അളവിനെ സ്വാധീനിക്കുന്നു. അത് തലവേദനയ്ക്ക് കാരണമാകുന്നു. ആർത്തവാവർത്തനവുമായി ബന്ധപ്പെട്ട തലവേദനകളെ ആർത്തവ മൈഗ്രെയ്ൻ എന്നാണ് പറയുന്നത്. അണ്ഡോല്പാദന സമയത്തിനുപുറമെ ആർത്തവത്തിന് മുമ്പും, ആ സയത്തും അതിനുശേഷവും ഇത് ഉണ്ടാകാം.

നാറേപാക്‌സൻ (അലീവ്) പോലെയുള്ള കുറിപ്പടിയില്ലാതെ ലഭ്യമായ വേദനസംഹാരിയോ, ഫ്രോവാട്രിഫൻ (ഫ്രോവ) പോലെയുള്ള ഡോക്ടർ നിർദ്ദേശിക്കുന്ന വേദനസംഹാരികളോ ഉപയോഗിച്ച് ഈ വേദനയെ നിയന്ത്രിക്കാനാകും.

മൈഗ്രെയ്ൻ ഉള്ള സ്ത്രീകളുടെ 60 ശതമാനത്തിനും ആർത്തവ മൈഗ്രെയ്ൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് മറ്റ് പ്രതിവിധികൾക്ക് മൊത്തത്തിലുള്ള തലവേദനകളെ കുറയ്ക്കുന്ന കാര്യത്തിൽ ഒരു പങ്കുണ്ട്. അയവുണ്ടാക്കുന്ന സാങ്കേതികതകൾ, യോഗ, അക്യൂപംക്ചർ, പരിഷ്‌കൃതമായ ഭക്ഷണക്രമം തുടങ്ങിയവ മൈഗ്രെയ്ൻ തലവേദനയെ തടയുവാൻ ഉപകരിക്കും.

കൂടെക്കൂടെയുണ്ടാകുന്ന തലവേദന (എപ്പിസോഡിക് തലവേദന) 48 മണിക്കൂറിനുള്ളിൽ വിട്ടുമാറും. രണ്ട് ദിവസത്തിൽ കൂടുതൽ നിലനിൽക്കുന്നതോ, തീവ്രത കൂടിവരുന്നതോ ആയ തലവേദനയാണെങ്കിൽ സഹായത്തിനായി ഡോക്ടറെ കാണേണ്ടതാണ്.

മൂന്ന് മാസങ്ങൾക്കുള്ളിൽ 15 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന തലവേദന ഉണ്ടാകുകയാണെങ്കിൽ, സ്ഥിരമായ തലവേദന എന്ന അവസ്ഥയാണ്. ആസ്പിരിനോ ഇബൂപ്രോഫനോ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെങ്കിലും എന്താണ് കാരണമെന്നറിയാൻ ഡോക്ടറെ കാണുക.

ചിലപ്പോൾ തലവേദനകൾ വളരെ ഗൗരവമേറിയ ആരോഗ്യാവസ്ഥകളുടെ ലക്ഷണങ്ങളാകാം. അതുകൊണ്ട് ചില തലവേദനകൾ കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന മരുന്നുകൾക്കോ വീട്ടുവൈദ്യത്തിനോ പരിഹാരമാകുവാൻ കഴിഞ്ഞെന്നുവരുകയില്ല.

English summary

Types ogf Headaches and How To Treat Them

The intensity of the headache might differ from person to person. Some people might experience a slight headache while for a few it might be a severe case
Story first published: Tuesday, July 10, 2018, 15:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X