For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിന് കൊടിത്തൂവ മരുന്ന്

ഹൈപ്പോതൈറോയ്ഡിന് ഫ്‌ളാക്‌സ് സീഡ് പരിഹാരം

|

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം തകിടം മറിയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇന്നത്തെ കാലത്ത് ആണ്‍ പെണ്‍ ഭേദമന്യേ, കൂടുതലും സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ്.

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണമാകുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കൂടുമ്പോള്‍ ഹൈപ്പോതൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോ തൈറോയ്ഡുമുണ്ടാകുന്നു. ഇതില്‍ തന്നെ ഹൈപ്പതൈറോയ്ഡാണ് കൂടുതലായി കണ്ടു വരുന്നത്. അതായത് ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്ത, ഇതു കാരണം ടിഎസ്ച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ കൂടുതലാകുന്ന അവസ്ഥ.

ഗര്‍ഭത്തിനായി ആണിനെ തേടി പെണ്ണെത്തും ഇടമിത്...ഗര്‍ഭത്തിനായി ആണിനെ തേടി പെണ്ണെത്തും ഇടമിത്...

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയുമ്പോള്‍ ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ടിഎസ്എച്ച് അളവു വര്‍ദ്ധിയ്ക്കുന്നതാണ് ഹൈപ്പോതൈറോയ്ഡിനു കാരണമാകുന്നത്.

തടി കൂടുക, ഡിപ്രഷന്‍, മുടി കൊഴിയുക, ചര്‍മം വരളുക, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയാണ് പൊതുവേ ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങള്‍.

തൈറോയ്ഡിനു മരുന്നു കഴിച്ചു തുടങ്ങിയാല്‍ ഇതു കാലാകാലത്തോളം തുടര്‍ന്നു പോകണമെന്നതാണ് പൊതുവേയുള്ള രീതി. ഇതിനുളള പരിഹാരമെന്നോണം ചില പ്രകൃതിദത്ത മരുന്നുകളുണ്ടെന്നു പറയാം.

ഹൈപ്പോതൈറോയ്ഡിനുള്ള ചില പ്രകൃതിദത്ത മരുന്നുകളെക്കുറിച്ചും ഇത തയ്യാറാക്കി കഴിയ്‌ക്കേണ്ടതെങ്ങനെയെന്നതിനെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ. ഇതു കൃത്യമായി ചെയ്താല്‍ ഹൈപ്പോതൈറോയ്ഡിനെ തടുത്തു നിര്‍ത്തുക തന്നെ ചെയ്യാം.

വെളിച്ചെണ്ണ, റോസ്‌മേരി ഓയില്‍

വെളിച്ചെണ്ണ, റോസ്‌മേരി ഓയില്‍

വെളിച്ചെണ്ണ, റോസ്‌മേരി ഓയില്‍ എന്നിവ പലപ്പോഴും തൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണെന്നു പറയാം. 3-4 തുള്ളി റോസ്‌മേരി ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് കഴുത്തിന് താഴ്ഭാഗത്ത്, കാലിന്റെ അടിയില്‍ എന്നിവിടങ്ങളില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് കഴുകി കളയരുത്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. കുളിയ്ക്കുന്ന വെള്ളത്തില്‍, പ്രത്യേകിച്ചു ബാത്ടബുണ്ടെങ്കില്‍ ഇതില്‍ കുറച്ചു തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ത്തിളക്കി ഇതില്‍ ഇറങ്ങിയിരിയ്ക്കുന്നതും നല്ലതാണ്. ഹൈപ്പോ തൈറോയ്ഡ് കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിലിന് ശിരോചര്‍മത്തില്‍ റോസ്‌മേരി ഓയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍

ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍

ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍ ഹൈപ്പോതൈറോയ്ഡിനുള്ള സ്വാഭാവിക പരിഹാരമാണ്. 1 ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് പൊടി, ഒരു ഗ്ലാസ് പാല്‍ അല്ലെങ്കില്‍ ഫ്രൂട്ട ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. 1 ടേബിള്‍ സ്പൂണ്‍ പൊടി പാലില്‍ അല്ലെങ്കില്‍ ജ്യൂസില്‍ കലക്കി ദിവസവും കുടിയ്ക്കുന്നതു നല്ലതാണ്. ഫ്‌ളാക്‌സ് സീഡിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആല്‍ഫ ലിനോലെനിക് ആസിഡുകള്‍ എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇതിലെ മാംഗനീസ്, വൈറ്റമിന്‍ ബി12 എന്നിവ ഹൈപ്പോതൈറോയ്ഡ് കാരണം ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. എന്നാല്‍ ദിവസം 2 ടേബിള്‍ സ്പൂണ്‍ പൊടിയില്‍ കൂടുതല്‍ കഴിയ്ക്കരുത്. ഫ്‌ളാക് സീഡുകള്‍ ഫ്രോസണാക്കിയ ശേഷം പൊടിച്ചാല്‍ പെട്ടെന്നു തന്നെ പൊടിഞ്ഞു കിട്ടും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിലെ മീഡീയം ചെയിന്‍ ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ദിവസവും കഴിയ്ക്കുന്നതു ഗുണം നല്‍കും. ഇത് തികച്ചും ശുദ്ധമായ വെളിച്ചെണ്ണ തന്നെ വേണം, അതായത് വിെജിന്‍ കോക്കനട്ട് ഓയില്‍ എന്നു പറയാം. വെളിച്ചെണ്ണ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം നല്‍കും.

കൊടിത്തൂവ അഥവാ ചൊറിയണം

കൊടിത്തൂവ അഥവാ ചൊറിയണം

കൊടിത്തൂവ അഥവാ ചൊറിയണം ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. നെറ്റില്‍ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഇതിട്ടു തിളപ്പിച്ച ചായയാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ നെറ്റില്‍ ടീ ഒരു കപ്പു ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഊറ്റി തണുത്തു കഴിയുമ്പോള്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കു കുടിയ്ക്കാം. ഇത് ദിവസവും 2-3 തവണ കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതില്‍ വൈറ്റമിന്‍ എ, ബി 6, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, അയൊഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അയൊഡിന്‍ തൈറോയ്ഡ് ഉല്‍പാദനത്തിനു സഹായിക്കും. തൈറോയ്ഡിന്റെ കുറവ് ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

ഗുഗുളു

ഗുഗുളു

ഗുഗുളു എന്നറിയപ്പെടുന്ന ആയുര്‍വേദ മരുന്ന് ഹൈപ്പോതൈറോയ്ഡിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിലെ ഗുഗുളുസ്റ്റിറോണ്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് 25 മില്ലീഗ്രാം ദിവസവും കഴിയ്ക്കുന്നതു നല്ലതാണ്. ഇതിന്റെ സപ്ലിമെന്റുകളും ഗുണം നല്‍കും.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധയും ഹൈപ്പോതൈറോയ്ഡിനുള്ള സ്വാഭാവിക പരിഹാരമാണെന്നു പറയാം. അശ്വഗന്ധ പൊടിച്ചത് പാലില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതിന്റെ സപ്ലിമെന്റുകളും ലഭിയ്ക്കും. ഇത് 500 മില്ലീഗ്രാമാണ് ദിവസവും കഴിയ്ക്കാവുന്ന അളവ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ഹൈപ്പോതൈറോയ്ഡിനുള്ള മറ്റൊരു സ്വാഭാവിക പരിഹാരമാണ്. ഒരിഞ്ച് ഇഞ്ചി ഒരു കപ്പു ചൂടു വെള്ളത്തില്‍ അരിഞ്ഞു ചേര്‍ത്ത് വയ്ക്കുക. ഇത് 10 മിനിററിനു ശേഷം ഊറ്റിയെടുത്ത് തണുക്കുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നതും വെറുതേ ഇഞ്ചി കടിച്ചു തിന്നുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

ഹൈപ്പോതൈറോയ്ഡിന് കൊടിത്തൂവ മരുന്ന്

വാള്‍നട്‌സ് ഹൈപ്പോതൈറോയ്ഡിനുള്ള സ്വാഭാവിക പരിഹാരമാണ്. പ്രത്യേകിച്ചും കറുത്ത വാള്‍നട്‌സ്. ഇതിന്റെ തോട് ഉണക്കിപ്പൊടിച്ചത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇതിന്റെ പൗഡര്‍ വാള്‍നട് ഹള്‍ പൗഡര്‍ എന്ന പേരില്‍ വാങ്ങാനും ലഭിയ്ക്കും. വാള്‍നട്ടിനെ പുറംതോടാണ് മാററി പൊടിച്ചെടുക്കുന്നത്. വാള്‍നട്‌സും തേനും കലര്‍ത്തിയ മിശ്രിതവും നല്ലൊരു പരിഹാരമാണ്.

Read more about: hypothyroid health body
English summary

Try These Natural Remedies For Hypothyroid Problems

Try These Natural Remedies For Hypothyroid Problems, Read more to know about,
X
Desktop Bottom Promotion